സ്പിന്നും സ്പിന്നും മാറ്റുരച്ച ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചു. അനായാസ വിജയം എന്നു തോന്നിച്ചെങ്കിലും മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തെല്ലൊന്നു വിറച്ചോ? ഉഗ്രൻ കളിക്കാരനും നായകനുമാണ് താനെന്ന് രോഹിത് ശർമ വീണ്ടും അടിവരയിട്ടതെങ്ങനെയാണ്? “ലോക ക്രിക്കറ്റിൽ ഇന്നുള്ള ഏറ്റവും ജീനിയസായ കളിക്കാരൻ” ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ടീം ജയത്തിൻ്റെ പുതിയ അധ്യായങ്ങളിലേക്കു കടക്കുമോ? അതോ, അമ്പതോവർ ക്രിക്കറ്റിൻ്റെ അവസാന ദിവസങ്ങളാണോ കാണികൾ ഇനി കാണുക? ചാമ്പ്യൻസ് ട്രോഫി വിജയത്തിൻ്റെ പശ്ചാത്തലത്തിൽ, ഫ്യൂച്ചർ ഓഫ് ഇന്ത്യൻ ക്രിക്കറ്റ് എന്താവുമെന്ന് വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.