ഒന്നാം ദിവസം 19 വിക്കറ്റ് വീണ പെർത്ത് പിച്ചിൽ രണ്ടാം ദിവസം അതി മനോഹരമായ സെഞ്ച്വറി. ഇന്നലെ ഇംഗ്ലണ്ട് ജയിക്കുമെന്ന് കരുതിയ ടെസ്റ്റിൽ ഇന്ന് ഓസ്ട്രേലിയക്ക് 8 വിക്കറ്റ് വിജയം. ആഷസ് സീരീസിലെ ഒന്നാം ടെസ്റ്റിലെ ഓസ്ട്രേലിയയുടെ ക്ലാസിക് വിജയത്തിൻ്റെ രഹസ്യമെന്താണ്? പെർത്തിലെ ക്ലേശകരമായ എന്നാൽ തൻ്റെ ഏറ്റവും മികച്ച സെഞ്ച്വറിയെപ്പറ്റി സച്ചിൻ ടെണ്ടുൽക്കർ ദിലീപ് പ്രേമചന്ദ്രനോട് പറഞ്ഞതെന്താണ്? ദിലീപും കമൽറാം സജീവും സംസാരിക്കുന്നു.
