ബുമ്രയോടൊപ്പം സിറാജ് കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നാം ടെസ്റ്റിൽ കളി മറ്റൊന്നാവുമായിരുന്നു. ബോളിങ്ങിൽ മാത്രമല്ല, ടീമിനാകെ ഊർജം കൊടുക്കുന്ന വിരാട് കോലിയെ പോലത്തെ ഒരുകളിക്കാരൻ കൂടിയാണ് സിറാജ്. കൂടെ എന്തുകൊണ്ടാണ് ഓസ്ട്രേലിയയുടെ ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞ ഉരക്കടലാസ് കൃത്രിമത്തിനെതിരെ 4000 വാക്കുകളുള്ള സത്യവാങ്മൂലവുമായി ബാൻ ക്രോഫ്റ്റ് രംഗത്തെത്തിയത് ? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
