28 Apr 2022, 02:52 PM
തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങള്‍, രൂക്ഷമായ കുടിവെള്ള ക്ഷാമം, മാലിന്യം പ്രശ്നം, കോഴിക്കോട് നഗരം നേരിടുന്ന വിവിധങ്ങളായ പാരിസ്ഥിതിക - സാമൂഹിക പ്രശ്നങ്ങളുടെ ഉത്ഭവം അന്വേഷിച്ചാല്‍ എത്തുന്നത് നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കല്ലായി പുഴയിലാണ്. മഴക്കാലത്ത് നഗരത്തിലെ വെള്ളം കനോലി കനാല്‍ വഴി ഒഴുകി കല്ലായി പുഴയിലൂടെ അറബിക്കടലിലേക്കെത്തണം. എന്നാല്‍ അനധികൃത കയ്യേറ്റം കാരണം വര്‍ഷങ്ങളായി നവീകരിക്കപ്പെടാതെ കിടക്കുന്ന കല്ലായി പുഴ, നഗരവാസികളുടെയും, കല്ലായിയിലെ മരക്കച്ചവടക്കാരുടെയും, കോതിയിലെ മത്സ്യത്തൊഴിലാളികളുടെയുമെല്ലാം ജീവിതം ദുസ്സഹമാക്കുകയാണ്.
ഈ പുഴയുടെ ആക്കത്തേയും, ആഴത്തേയും ആശ്രയിച്ചാണ് ഒരുകാലത്ത് ഏറ്റവും സമൃദ്ധമായ മരവ്യവസായം കല്ലായിയില്‍ തഴച്ചുവളര്‍ന്നത്. പുഴയിലെ ഉയര്‍ന്ന വെള്ളം കുത്തിയൊലിച്ച് കോതിയിലെ അഴിമുഖത്തിലൂടെ അറബിക്കടലില്‍ ചേരുന്നത് പ്രദേശവാസികള്‍ക്ക് സാധാരണ കാഴ്ചയായിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ കല്ലായി പുഴയുടെ ആവാസവ്യവസ്ഥയെത്തന്നെ പാടെ മാറ്റി.
പ്രളയത്തിന് ശേഷം സംസ്ഥാനത്തുടനീളം ജലായങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ജലഗതാഗത പദ്ധതിയില്‍ ഉള്‍പ്പെട്ട കല്ലായി പുഴയുടെ ശോചനീയാവസ്ഥയ്ക്ക് വര്‍ഷങ്ങളായി മാറ്റമില്ല.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
ഷഫീഖ് താമരശ്ശേരി
Apr 30, 2022
7 Minutes Read