1960-70 കളിൽ പിന്നിട്ട എന്റെയും തലമുറയുടെയും ബാല്യ -കൗമാരങ്ങളിൽ സിനിമ ഉണ്ടാക്കിയ ഭ്രാന്തവും ഭാവനാപരവും സദാചാരപരവുമായ ഇളക്കങ്ങളെ, വടക്കൻ മലബാറിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമത്തിൽ വളർന്നു വലുതായ ഒരു മാപ്പിളചെക്കന്റെ കാഴ്ചക്കോണിലൂടെ ഓർത്തെടുക്കാനുള്ള തികച്ചും "ബാലിശമായ' ഓർമത്തുടർച്ചയാണ് ഈ എഴുത്ത്. സിനിമ ഹറാമായിരുന്ന സമയത്ത്, അക്കാലത്തെ കുടുംബ -സാമുദായിക സദാചാര സംക്രമങ്ങളെ വകഞ്ഞുമാറ്റി, വിലക്കുകളെ ഭാവനാപരമായും കുട്ടിത്തപരമായും തൃണവൽഗണിച്ചു കൊണ്ടാടിയ ഒരു കൂട്ടുജീവിതത്തിന്റെ ചരിത്രസ്മരണ.