രാമനോട് ചോദ്യങ്ങൾ ചോദിക്കുന്ന ബാലിത്തെയ്യം

രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ബാലി, തെയ്യമായി മാറി രാമനെ ചോദ്യം ചെയ്യുകയാണ് ബാലിത്തെയ്യത്തിൽ. "നീതിമാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമനോടുള്ള ബാലിയുടെ ചോദ്യമാണ് തെയ്യം, രാമന്റെ ഉത്തരമല്ല. ബാലി പുരാണമാകുമ്പോൾ ദൈവത്തെ മനുഷ്യനാക്കുകയാണ് തെയ്യം ചെയ്യുന്നത്. ദൈവത്തെ മനുഷ്യനിലേക്ക് വിവർത്തനം ചെയ്യുന്ന ഒരു രാഷ്ട്രീയം. വി.കെ. അനിൽകുമാറിന്റെ "മുന്നൂറ്റിയൊന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം' എന്ന പുസ്തകത്തെ മുൻനിർത്തിയുള്ള ചർച്ചാപരമ്പരയുടെ രണ്ടാം ഭാഗം.

Comments