കാവുകളായിരുന്ന ക്ഷേത്രങ്ങളെ തിരിച്ച് കാവുകളാക്കുന്ന ഒരിടപെടൽ

കാവുകൾ കാവുകളായി നിലനിൽക്കേണ്ട ആവശ്യകതെയെ കുറിച്ച്, ക്ഷേത്രങ്ങൾ തിരിച്ച് കാവുകളാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയാണ് പ്രസാദ് നമ്പീശൻ. കാവുകൾ കേവലം മതാധിഷ്ഠിതമായ ആരാധന കേന്ദ്രങ്ങൾ മാത്രമായിരുന്നില്ലെന്നും ജാതിമത വർഗ്ഗ വർണ്ണ ലിംഗാതീതമായി മനുഷ്യർ ഒത്തുകൂടുന്ന, പ്രകൃതി ഒരുക്കിയ തുറസ്സായിരുന്നെന്നും പറയുന്ന പ്രസാദ് നമ്പീശൻ ഇതിനകം നിരവധി ക്ഷേത്രങ്ങളെ തിരിച്ച് കാവുകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കാവുകൾ ക്ഷേത്രങ്ങളാക്കി മാറ്റുന്നതിനുപുറകിൽ പ്രവർത്തിക്കുന്ന അതേ വിശ്വാസപ്രമാണത്തിന്റെ പ്രയോഗത്തിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ. പുതിയ കാലത്ത് മനുഷ്യരെ തമ്മിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ചുനിർത്തുന്ന വിശ്വാസപ്രമാണങ്ങളെയും അദ്ദേഹം വിമർശനത്തിന് വിധേയമാക്കുന്നു.

Comments