സച്ചിദാനന്ദൻ

ഫാഷിസ്റ്റ്
ദുഃസ്വപ്നമാകുന്ന
ഇംഗ്ലീഷ്

‘‘ഇംഗ്ലീഷ് ഭാഷയെ ഒരു അപകടമായി കാണുന്നതുകൊണ്ടാണ് അമിത് ഷായെപ്പോലുള്ള ഫാഷിസ്റ്റുകൾ ഇംഗ്ലീഷിനെതിരായി വാദിക്കുന്നത്. കാരണം, ഇംഗ്ലീഷിലൂടെ ആളുകൾ കാര്യങ്ങൾ തിരിച്ചറിയും, അവർ ചോദ്യം ചോദിക്കാൻ തുടങ്ങും. അവർ പുതിയ അന്വേഷണങ്ങളിലേർപ്പെടും. ലോകത്തെയും ജനാധിപത്യത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കും. അത് തങ്ങളുടെ ഫാഷിസ്റ്റ് ആശയങ്ങൾക്ക് എതിരാണ് എന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട്, രാഷ്ട്രീയമായി കൂടിയാണ് അവർ ഇംഗ്ലീഷിനെ എതിർക്കാൻ തുടങ്ങുന്നത്’’- സച്ചിദാനന്ദൻ എഴുതുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ ഈയിടെ ഇംഗ്ലീഷിനെതിരെ നടത്തിയ പ്രസ്താവം വളരെ നിഷ്‌കളങ്കമാണ് എന്ന് കരുതുക വയ്യ. അത് ചില അടിസ്ഥാന സങ്കൽപ്പങ്ങളെ തന്നെ വർഷിക്കുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്ന് വ്യക്തമാണ്.

ആദ്യമായി എടുത്തുപറയാവുന്നത്, അനധിവേശത്തെപ്പറ്റി, അഥവാ Decolonization-നെപ്പറ്റിയുള്ള ചിന്തയാണ്. ഡീകോളണൈസേഷൻ എന്നതുകൊണ്ട് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കിനെയാണ് അവർ ഉദ്ദേശിക്കുന്നത്. പഴയ കാലം എന്നാൽ, ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പുള്ള കാലം മാത്രമല്ല, മുഗൾ രാജവംശങ്ങൾക്കും മുമ്പുള്ള കാലത്തേക്ക്, സങ്കൽപ്പത്തിൽ മാത്രം നിലനിൽക്കുന്ന, ജാതിയും വർണവുമായി വിഭജിച്ചുകിടന്ന ഹിന്ദു രാജാക്കന്മാരുടെ ഭരണകാലത്തേക്ക് തിരിച്ചുപോകുക. ആ തരത്തിൽ ഭൂതകാലത്തിലേക്കുള്ള വ്യർഥവും ശൂന്യവുമായ തിരിച്ചുപോക്കാണോ വാസ്തവത്തിൽ നിരധിവേശം അഥവാ അനധിവേശം എന്നൊക്കെ പരിഭാഷ ചെയ്യാവുന്ന ഡീകോളണൈസേഷൻ? അല്ലെങ്കിൽ അത് ഹിന്ദു മതത്തിലേക്കുള്ള തിരിച്ചുപോക്കാണോ?

അങ്ങനെയൊരു ഹിന്ദു മതം ഉണ്ടായിരുന്നോ എന്ന ചോദ്യം കൂടി ഇതിലടങ്ങിയിട്ടുണ്ട്. കാരണം, ഹിന്ദു മഹാസഭയുടെ രൂപീകരണത്തിനുമുമ്പ് ഹിന്ദു എന്ന പേരിൽ അറിയപ്പെട്ട മതം ഉണ്ടായിരുന്നില്ല. ഇന്ത്യയിലുള്ളവരെ പുറത്തുനിന്നുവന്നവർ വിളിച്ചിരുന്ന ഒരു പേരു മാത്രമാണത്. ഇന്ത്യക്കാർ എന്ന അർഥത്തിൽ, അല്ലെങ്കിൽ സിന്ധുനദീതീരത്ത് ജീവിക്കുന്നവർ എന്ന അർഥത്തിലാണ് ഹിന്ദു എന്ന് വിളിക്കപ്പെട്ടിരുന്നത്.

ഹിന്ദി എന്ന ഭാഷ ഇല്ല. ഹിന്ദു എന്ന മതമില്ലാത്തതുപോലെ ഹിന്ദി എന്ന ഭാഷ വാസ്തവത്തിൽ നിലനിൽക്കുന്നില്ല. 30 വർഷം വടക്കേ ഇന്ത്യയിൽ ജീവിച്ച ഒരാളെന്ന നിലയ്ക്ക് അനുഭവാധിഷ്ഠിതമായിട്ടാണ് ഞാനിതു പറയുന്നത്.

എന്നാൽ, ഇവിടെ ആദിവാസി ഗോത്രങ്ങളുണ്ടായിരുന്നു. പലപല വംശങ്ങൾ കൂടിക്കലർന്നിരുന്നു. അനേകം ജാതികളും വർണങ്ങളും തൊഴിലുകളുടെ അടിസ്ഥാനത്തിലുള്ള വർഗങ്ങളുമെല്ലാം നിലനിന്നിരുന്നു. അതാണ് പഴയ കാലത്തുണ്ടായിരുന്ന ഇന്ത്യ. അതിനെ 'ഹിന്ദു ഇന്ത്യ' എന്ന് സങ്കൽപ്പിച്ച്, ഇംഗ്ലീഷിനുമുമ്പുണ്ടായിരുന്ന ഏതോ സാങ്കൽപ്പിക രാജ്യത്തിലേക്ക്, നിശ്ചയമായും വളരെ ഇരുണ്ടതും ഏകാധിപത്യപരവും അന്ധവിശ്വാസനിബിഡവുമായ ഒരു കാലത്തേക്ക് തിരിച്ചുപോകണം എന്നായിരിക്കണം അമിത് ഷാ ഡീകോളണൈസേഷൻ കൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് അദ്ദേഹം ഈ ആശയത്തെ തന്നെ വളരെ വികലമാക്കുകയാണ് ചെയ്യുന്നത്.

അമിത് ഷാ ഇംഗ്ലീഷിനെ ആക്രമിക്കുമ്പോൾ, ആ ഭാഷയെ മാത്രമല്ല, അധിനിവേശത്തെ കൂടിയാണ് ആക്രമിക്കുന്നത് എന്ന് വ്യക്തം. എങ്കിൽ അധിനിവേശത്തെ എങ്ങനെയാണ് തുരത്തേണ്ടത്, അധിനിവേശത്തിൽനിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ ഏറെ വികലമാണ് എന്നുപറയാതെ വയ്യ.

അമിത് ഷാ ഇംഗ്ലീഷിനെ ആക്രമിക്കുമ്പോൾ, ആ ഭാഷയെ മാത്രമല്ല, അധിനിവേശത്തെ കൂടിയാണ് ആക്രമിക്കുന്നത് എന്ന് വ്യക്തം. അധിനിവേശത്തെ എങ്ങനെയാണ് തുരത്തേണ്ടത്, അധിനിവേശത്തിൽനിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ ഏറെ വികലമാണ് എന്നുപറയാതെ വയ്യ.
അമിത് ഷാ ഇംഗ്ലീഷിനെ ആക്രമിക്കുമ്പോൾ, ആ ഭാഷയെ മാത്രമല്ല, അധിനിവേശത്തെ കൂടിയാണ് ആക്രമിക്കുന്നത് എന്ന് വ്യക്തം. അധിനിവേശത്തെ എങ്ങനെയാണ് തുരത്തേണ്ടത്, അധിനിവേശത്തിൽനിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ ഏറെ വികലമാണ് എന്നുപറയാതെ വയ്യ.

യഥാർഥത്തിൽ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയുമൊക്കെ നേതൃത്വത്തിൽ നടന്ന, പേരുപോലുമറിയാത്ത അനേകം ആളുകളുടെ ജീവത്യാഗം കൊണ്ട് നാം നടത്തിയ സ്വാതന്ത്ര്യസമരം ഇവിടെയുണ്ട്. അതിൽ യാതൊരു പങ്കും ആർ.എസ്.എസോ ഇന്ന് ബി.ജെ.പിക്കാരായ ആളുകളോ വഹിച്ചതായി തെളിവില്ല. എല്ലാ കാലത്തും ബ്രിട്ടീഷുകാരുടെ കൂടെ നിൽക്കുകയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും സവർക്കറെ പോലെ മാപ്പെഴുതിക്കൊടുത്ത്, അവരെ സേവിക്കാം എന്ന ഉറപ്പുനൽകി, ബ്രിട്ടീഷുകാരുടെ അടിമകളായി മാറിയ ചിലരാണ് ഇന്ന് ഇംഗ്ലീഷിനെ തുരത്തണം എന്നു പറയുന്നത്. അതുകൊണ്ട്, അത് വളരെ രസകരമായ വൈരുധ്യമായി മാറുന്നു.

ഹിന്ദിയിൽനിന്ന് ഉറുദു പദങ്ങൾ എടുത്തുകളഞ്ഞ് പകരം സംസ്‌കൃതപദങ്ങൾ തിരുകാനുള്ള ശ്രമം കുറച്ചുകാലമായി ബി.ജെ.പിയും മറ്റും നടത്തുന്നുണ്ട്. അത് ഒട്ടും എളുപ്പമല്ലെന്നു മാത്രമല്ല, അവയെ ജനം അംഗീകരിച്ചിട്ടുമില്ല.

ബ്രിട്ടീഷ് കൊളോണിയലിസം ഒരുപാട് ദോഷങ്ങൾ ചെയ്തിട്ടുണ്ട്. അവർ നമ്മുടെ സ്വത്തുക്കൾ കൊണ്ടുപോയി. നമ്മുടെ വളരെ പ്രശസ്തങ്ങളായ ചിത്രങ്ങളും ശിൽപങ്ങളും പ്രതിമകളും രത്‌നങ്ങളുമൊക്കെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിരന്നിരിക്കുന്നതുകണ്ട് ഞാൻ കോപം കൊണ്ട് വിറച്ചിട്ടുണ്ട്. തീർച്ചയായും കൊളോണിയലിസം വെറുക്കപ്പെടേണ്ട ഒന്നാണ്. അത് മറ്റു ജനതകളെ അടിമകളാക്കിവെക്കാനുള്ള അതിക്രൂരമായ പരീക്ഷണങ്ങളാണ്.

തീർച്ചയായും നമുക്ക് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമായിരുന്നു. എന്നാൽ, അതുകൊണ്ടുദ്ദേശിക്കുന്നത്, അവർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും അവർ ഇന്ത്യയ്ക്ക് നൽകിയ കാര്യങ്ങളെയും മുഴുവൻ വലിച്ചെറിയുക എന്നല്ല. ഇംഗ്ലീഷ് ഭാഷ അതിൽ ഒന്നുമാത്രമാണ്.
എല്ലാവർക്കും തുല്യനീതി എന്ന ആശയം തന്നെ അവരിൽനിന്ന് വരുന്നതാണ്. ഇവയെ മുഴുവൻ ഉപേക്ഷിച്ച്, സാങ്കൽപ്പികവും ജാതിയാൽ വിഭജിതവുമായ ഒരു ഇന്ത്യയിലേക്ക് തിരിച്ചുപോകുക എന്ന ആശയമാണ് പരോക്ഷമായി അമിത് ഷാ മുന്നോട്ടുവെക്കുന്നത് എന്ന് മുഖവുരയായി പറയേണ്ടിയിരിക്കുന്നു.

ഇംഗ്ലീഷ് ഒരു വിദേശഭാഷയാണ് എന്നാണ് അമിത് ഷാ പറയുന്നത്. ഇംഗ്ലീഷ് ഇന്ത്യക്കാരെ സംബന്ധിച്ച് വിദേശ ഭാഷയാണോ? ആയിരുന്നു എന്നത് ശരി. ഇംഗ്ലീഷുകാർ വരുന്നതുവരെ നമുക്ക് ഇംഗ്ലീഷ് ഉണ്ടായിരുന്നില്ല. അനേകം ഭാഷകൾ വരികയും പോകുകയും ചെയ്ത നാടാണ് ഇന്ത്യ എന്ന് ആദ്യമേ ഓർക്കുക. ഇവിടെ ജനിച്ച ഭാഷകളുണ്ട്, പുറത്തുനിന്ന് വന്ന ഭാഷകളുണ്ട്. ഇല്ലാതായിപ്പോയ നൂറുകണക്കിന് ഭാഷകളുണ്ട്. അത്തരമൊരു സങ്കീർണമായ രാജ്യമാണ് ഇന്ത്യ. അത്തരം സങ്കീർണതകളെയും ബഹുസ്വരതയെയും ബഹുമുഖത്വത്തെയും ബഹുഭാഷാസംസ്‌കാരത്തെയും അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ ഒട്ടും ലളിതമല്ല ഇംഗ്ലീഷിന്റെ നിരാകരണം. ആ നിരാകരണത്തിന്റെ ധ്വനികളും സൂചനകളും സങ്കീർണവും പലപ്പോഴും ഇന്ത്യയുടെ ബഹുഭാഷാസംസ്‌കാരത്തിനുതന്നെ എതിരായി വരുന്നതുമാണ്.

തീർച്ചയായും നമുക്ക് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമായിരുന്നു. എന്നാൽ, അതുകൊണ്ടുദ്ദേശിക്കുന്നത്, അവർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും അവർ ഇന്ത്യയ്ക്ക് നൽകിയ കാര്യങ്ങളെയും മുഴുവൻ വലിച്ചെറിയുക എന്നല്ല. ഇംഗ്ലീഷ് ഭാഷ അതിൽ ഒന്നുമാത്രമാണ്.
തീർച്ചയായും നമുക്ക് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമായിരുന്നു. എന്നാൽ, അതുകൊണ്ടുദ്ദേശിക്കുന്നത്, അവർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും അവർ ഇന്ത്യയ്ക്ക് നൽകിയ കാര്യങ്ങളെയും മുഴുവൻ വലിച്ചെറിയുക എന്നല്ല. ഇംഗ്ലീഷ് ഭാഷ അതിൽ ഒന്നുമാത്രമാണ്.

ഹിന്ദി, ഇല്ലാത്ത ഒരു ഭാഷ

ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയഭാഷ എന്ന് പറയാനും പറയിപ്പിക്കാനുമുള്ള ശ്രമം ബി.ജെ.പിയും ആർ.എസ്.എസും വളരെ കാര്യമായി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ലളിതമായി എനിക്ക് പറയാനുള്ള ഒരു കാര്യം, ഹിന്ദി എന്ന ഭാഷ ഇല്ല എന്നാണ്. ഹിന്ദു എന്ന മതമില്ലാത്തതുപോലെ ഹിന്ദി എന്ന ഭാഷ വാസ്തവത്തിൽ നിലനിൽക്കുന്നില്ല. 30 വർഷം വടക്കേ ഇന്ത്യയിൽ ജീവിച്ച ഒരാളെന്ന നിലയ്ക്ക് അനുഭവാധിഷ്ഠിതമായിട്ടാണ് ഞാനിതു പറയുന്നത്.

ബനാറസിൽ പോയപ്പോൾ ഞാൻ അവരോടു ചോദിച്ചു, നിങ്ങളുടെ ഭാഷ എന്താണ്?
അവർ പറഞ്ഞു, ബനാറസി.
ബീഹാറിൽ പോയപ്പോൾ ഞാനവരോട് ചോദിച്ചു, നിങ്ങൾ സംസാരിക്കുന്ന ഭാഷ ഏതാണ്?
അവർ പറഞ്ഞു, ബീഹാറി.
രാജസ്ഥാനിലെ ഭാഷ രാജസ്ഥാനിയാണ്. ഹിന്ദിയിൽനിന്ന് വളരെ വ്യത്യസ്തമായ സ്വത്വമുള്ള ഭാഷയാണത്.

ഡൽഹിയിൽ തന്നെ സംസാരിക്കുന്ന ഹിന്ദികൾ അനേക തരത്തിലുള്ളതാണ്. നമ്മുടെ സ്‌കൂളുകളിൽ പഠിച്ച ഹിന്ദിയുമായി ഡൽഹിയിൽ ഒരാളോട് സംസാരിക്കുക എളുപ്പമല്ല. അവർ ഉപയോഗിക്കുന്ന പല വാക്കുകളും നമുക്ക് മനസ്സിലാകില്ല, നമ്മൾ പറയുന്നത് അവർക്കും. അതിനുകാരണം, അവർ സംസാരിക്കുന്നത് പ്രാഥമികമായും ഹിന്ദുസ്ഥാനി ആണ് എന്നതാണ്. ഹിന്ദുസ്ഥാനി എന്നത് ഉറുദു ധാരാളമായി കലർന്ന ഹിന്ദിയാണ്. മുഗൾ കാലം മുതൽ ഇങ്ങോട്ടെങ്കിലും ധാരാളമായി ഉത്തരേന്ത്യൻ ഭാഷകളിൽ ഉറുദു കടന്നുവന്നിട്ടുണ്ട്. പ്രശസ്ത ഹിന്ദി എഴുത്തുകാർ എഴുതിയിട്ടുള്ളത് ഹിന്ദിയിലല്ല. പ്രേം ചന്ദ് സംസ്‌കൃതവൽക്കരിക്കപ്പെട്ട ഹിന്ദിയിലല്ല, ഉറുദുവൽക്കരിക്കപ്പെട്ട ഹിന്ദുസ്ഥാനിയിലാണ് എഴുതിയത്. സംസ്‌കൃതവൽക്കരിക്കപ്പെട്ട ഹിന്ദി വളരെ ചെറിയ ന്യൂനപക്ഷം എഴുതുന്നുണ്ട്. ഉറുദുവൽക്കരിക്കപ്പെട്ട ഹിന്ദി സംസാരത്തിലും എഴുത്തിലും ഉപയോഗിക്കുന്ന വലിയ ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയഭാഷ എന്നു പറയുന്നതിൽ ഒരർഥവുമില്ല.

ഞാനുൾപ്പെടെയുള്ള അനേകം തലമുറകളെ ഹിന്ദി അധ്യാപകർ പഠിപ്പിച്ചിരിക്കുന്നത്, ഹിന്ദി രാഷ്ട്രഭാഷയാണ് എന്നാണ്. ഭരണഘടനാപ്രകാരം ഹിന്ദി ഒരിക്കലും രാഷ്ട്രഭാഷയായിരുന്നില്ല, നമ്മുടെ ദേശത്തിന്റെ ഭാഷയല്ല അത്. ഔദ്യോഗിക ഭാഷയാണ്, ഭരണത്തിനുള്ള ഭാഷ മാത്രമാണ് എന്നാണ് ഭരണഘടന പോലും പറയുന്നത്.

ഹിന്ദിയിൽനിന്ന് ഉറുദു പദങ്ങൾ എടുത്തുകളഞ്ഞ് പകരം സംസ്‌കൃതപദങ്ങൾ തിരുകാനുള്ള ശ്രമം കുറച്ചുകാലമായി ബി.ജെ.പിയും മറ്റും നടത്തുന്നുണ്ട്. അത് ഒട്ടും എളുപ്പമല്ലെന്നു മാത്രമല്ല, അവയെ ജനം അംഗീകരിച്ചിട്ടുമില്ല. കാരണം, അവർ തങ്ങളുടെ ഭാഷ സംസാരിച്ചുകൊണ്ടേയിരിക്കുന്നു, ഉറുദു പദമാണോ സംസ്‌കൃത പദമാണോ എന്നന്വേഷിക്കാതെ.

അനേകം ഭാഷകളായി ചിതറിക്കിടക്കുന്ന ഒരു ഭാഷയ്ക്ക് ദേശത്തിന്റെ മുഴുവൻ ഭാഷയാകാൻ കഴിയില്ല. അത്തരമൊരു അവകാശവാദം പോലും തികച്ചും അസംബന്ധമാണ്. നമുക്കാവശ്യം, ലിംഗ്വിസ്റ്റിക് ഫണ്ടമെന്റലിസമല്ല, ലിംഗ്വസ്റ്റിക് ഫെഡറലിസമാണ്. ഭാഷാപരമായ വികേന്ദ്രീകൃത സമീപനം. കാരണം, എല്ലാ മൗലികവാദങ്ങളും- വംശമൗലികവാദമാകട്ടെ, മതമൗലികവാദമാകട്ടെ, ഭാഷാമൗലികവാദമാകട്ടെ- ആത്യന്തികമായി ചില സ്വഭാവങ്ങൾ പങ്കിടുന്നുണ്ട്; എന്തിന് ദേശമൗലികവാദം പോലും. ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ ദേശീയവാദത്തിന്റെ വിപത്തുകളെക്കുറിച്ച് ആദ്യമായി താക്കീത് നൽകിയത്, അത് എങ്ങനെ യുദ്ധങ്ങളും വെറുപ്പും സൃഷ്ടിക്കുന്നു എന്ന് പറഞ്ഞുതന്നത്, ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോർ തന്നെയാണ്. ദേശീയവാദം എങ്ങനെയാണ് നമ്മളെ മനുഷ്യരല്ലാതാക്കി മാറ്റുകയും മറ്റു മനുഷ്യർ മുഴുവൻ ലോകത്തിനും നൽകിയ സംഭാവനകളെ തിരസ്‌കരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്, നമ്മളെ അഹങ്കാരികളും അസൂയാലുക്കളുമാക്കുന്നത് എന്ന് ടാഗോർ വളരെ വ്യക്തമായി പറഞ്ഞു. എല്ലാ മൗലികവാദങ്ങളും ആത്യന്തികമായി ഫാഷിസത്തിലേക്കും സങ്കുചിതത്വത്തിലേക്കും മറ്റു മനുഷ്യരെ നിരാകരിക്കുന്നതിലേക്കുമാണ് നയിക്കുന്നത്. അതുകൊണ്ട് നമുക്ക് ഭാഷാമൗലികവാദം ആവശ്യമില്ല. അവയെല്ലാം ഫാഷിസത്തിന്റെ അനേകം മുഖങ്ങളിൽ ചിലതുമാത്രമാണ്.

 ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ ദേശീയവാദത്തിന്റെ വിപത്തുകളെക്കുറിച്ച് ആദ്യമായി താക്കീത് നൽകിയത്, അത് എങ്ങനെ യുദ്ധങ്ങളും വെറുപ്പും സൃഷ്ടിക്കുന്നു എന്ന് പറഞ്ഞുതന്നത്, ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോർ തന്നെയാണ്.
ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ ദേശീയവാദത്തിന്റെ വിപത്തുകളെക്കുറിച്ച് ആദ്യമായി താക്കീത് നൽകിയത്, അത് എങ്ങനെ യുദ്ധങ്ങളും വെറുപ്പും സൃഷ്ടിക്കുന്നു എന്ന് പറഞ്ഞുതന്നത്, ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോർ തന്നെയാണ്.

ഭരണഘടനപ്രകാരം ഇംഗ്ലീഷ് ഇന്ത്യയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ്. അതിനർഥം ഇംഗ്ലീഷിനെ ഔദ്യോഗികമായി തന്നെ നമ്മൾ അംഗീകരിച്ചിട്ടുണ്ട് എന്നാണ്. ഒന്നാമത്തെ ഔദ്യോഗിക ഭാഷയായി പറയുന്നത് ഹിന്ദിയാണ്. അതിനെ 'രാജ ഭാഷ' എന്നാണ് പറയുന്നത്. ഞാനുൾപ്പെടെയുള്ള അനേകം തലമുറകളെ ഹിന്ദി അധ്യാപകർ പഠിപ്പിച്ചിരിക്കുന്നത്, ഹിന്ദി രാഷ്ട്രഭാഷയാണ് എന്നാണ്. ഭരണഘടനാപ്രകാരം ഹിന്ദി ഒരിക്കലും രാഷ്ട്രഭാഷയായിരുന്നില്ല, നമ്മുടെ ദേശത്തിന്റെ ഭാഷയല്ല അത്. ഔദ്യോഗിക ഭാഷയാണ്, ഭരണത്തിനുള്ള ഭാഷ മാത്രമാണ് എന്നാണ് ഭരണഘടന പോലും പറയുന്നത്.

ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരികയാണ്. അതിനുള്ള കാരണങ്ങൾ ഏറെ വിശകലനം ചെയ്യേണ്ടതില്ല. ഒരു സന്ദർഭം പറയാം. രണ്ട് ദേശങ്ങളിലും രണ്ട് മാതൃഭാഷകളിലുമുള്ള ആളുകൾ വിവാഹം കഴിക്കുമ്പോൾ സംസാരിക്കുക ഇംഗ്ലീഷായിരിക്കും, അവരുടെ കുട്ടികളും ​അതേ. എനിയ്ക്കുതന്നെ അറിയാവുന്ന എത്രയോ ദമ്പതികൾ ഇംഗ്ലീഷിനെ പരസ്പരവും കുട്ടികൾ തമ്മിലുമുള്ള സംവേദനത്തിന്റെ ഭാഷയായി അനായാസം തെരഞ്ഞെടുക്കുന്നു. ആ നിലയ്ക്ക് ഇന്ത്യയ്ക്ക് ഒരു പൊതുഭാഷയേയുള്ളൂ, അത് ഇംഗ്ലീഷാണ്.

ഇംഗ്ലീഷും മാതൃഭാഷയും

ഇന്ത്യയിലെ എഴുത്തുകാരിൽ നല്ല പങ്ക് ഇംഗ്ലീഷിൽ എഴുതുന്നവരാണ്. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യം എന്നറിയപ്പെടാവുന്ന തരത്തിലുള്ള വിപുലമായ സാഹിത്യശേഖരം ഇപ്പോൾ ഇന്ത്യയിലുണ്ട്. അമിതാവ് ഘോഷ്, വിക്രം സേത്ത്, അരുന്ധതി റോയ്, ഉപമന്യു ചാറ്റർജി തുടങ്ങിയവരെപ്പോലെ ഇംഗ്ലീഷിൽ എഴുതുകയും ഇന്ത്യയിലും പുറത്തും അറിയപ്പെടുകയും ബുക്കർ സമ്മാനം അടക്കം നേടുകയും ചെയ്തവരുണ്ട്. അടുത്തകാലത്ത് ബുക്കർ സമ്മാനം നേടിയവരുടെ പേരുകൾ എടുത്തുനോക്കുക. അതിൽ ബ്രിട്ടീഷ് എഴുത്തുകാർ വളരെ കുറവാണ്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാർക്കാണ് ആ സമ്മാനം ഏറെയും ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഇംഗ്ലീഷിനെ ഇന്ന് ബ്രിട്ടൻ എന്ന ചെറിയ ദ്വീപിലെ ഭാഷയായി കരുതാനാകില്ല. അതൊരു സാർവദേശീയ ഭാഷയാണ്. അതിലെ സമ്മാനങ്ങളും അംഗീകാരങ്ങളുമെല്ലാം സാർവദേശീയ സ്വഭാവമുള്ളതാണ്.

ഇംഗ്ലീഷ്, ഏതെങ്കിലും ഇന്ത്യൻ ഭാഷകൾക്ക് ഭീഷണിയാണോ? ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് അവരവരുടെ മാതൃഭാഷകൾ നശിച്ചുപോയിട്ടുണ്ടോ? അല്ലെങ്കിൽ ഇംഗ്ലീഷ് പഠിച്ചവർ അവരുടെ മാതൃഭാഷകൾ മറന്നുപോയിട്ടുണ്ടോ?

ഇംഗ്ലീഷുകാർ നമുക്ക് നൽകിയ ഏറ്റവും നല്ല സംഭാവനകളിൽ ഒന്നായി ഞാൻ ഇംഗ്ലീഷ് ഭാഷയെ കാണുന്നു. മുഗൾ കാലം പേർസ്യൻ ഭാഷയോ ഉറുദു ഭാഷയോ നൽകിയതുപോലെ തന്നെ പ്രധാനമായ സംഭാവനയാണ് ഇംഗ്ലീഷുകാർ നമുക്കു നൽകിയ ഇംഗ്ലീഷും.

നമ്മുടെ ഏറ്റവും മികച്ച ഇംഗ്ലീഷ് പണ്ഡിതരുടെ കാര്യമെടുക്കൂ. അവർ മാതൃഭാഷ വളരെ നന്നായി കൈകാര്യം ചെയ്യുന്നവരാണ്. മീനാക്ഷി മുഖർജി, ഹരീഷ് ത്രിവേദി തുടങ്ങിയവർ അവരുടെ ഭാഷയിൽ നല്ല സാമർഥ്യമുളളവരാണ്. മീനാക്ഷിയ്ക്ക് വളരെ നന്നായി ബംഗാളി സംസാരിക്കാനും എഴുതാനും അറിയാം. ഹരീഷ് ത്രിവേദിക്ക് വളരെ നന്നായി ഹിന്ദിയിൽ പ്രസംഗിക്കാനും എഴുതാനും അറിയാം. അപ്പോഴും അവർ ഇംഗ്ലീഷ് സാഹിത്യത്തെയും ലോക സാഹിത്യത്തെയും അവരുടെ സാഹിത്യത്തെയും കുറിച്ച് ഇംഗ്ലീഷിൽ ആഴമുള്ള ലേഖനങ്ങൾ എഴുതിയവരാണ്.

മലയാളത്തിലും, മാതൃഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷിൽ കൂടി എഴുതുന്ന ഒരുപാട് എഴുത്തുകാരുണ്ട്. മാധവിക്കുട്ടിയാണ് നമുക്ക് ഏറ്റവും അടുത്തറിയുന്ന ഉദാഹരണം. കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിത എഴുതുകയും മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ കഥകളെഴുതുകയും രണ്ടു ഭാഷയിലും നന്നായി കൊണ്ടാടപ്പെടുകയും ചെയ്ത എഴുത്തുകാരിയാണ് അവർ. അയ്യപ്പപ്പണിക്കർ മലയാളത്തിൽ എഴുതുകയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ആളാണ്. ഇംഗ്ലീഷിൽ സൈദ്ധാന്തിക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. കിരൺ അഗർക്കർ മറാഠിയിലും ഇംഗ്ലീഷിലും എഴുതുന്നു.

ക്ഷമിക്കുക, ഞാനും ആ അർഥത്തിൽ രണ്ടു ഭാഷകളിൽ എഴുതുന്ന എഴുത്തുകാരനാണ്. എന്റെ സൈദ്ധാന്തിക ഗ്രന്ഥങ്ങൾ (ആറ് പുസ്തകങ്ങളുണ്ട്) ഇംഗ്ലീഷിൽ എഴുതിയവയാണ്. കവിതകൾ മലയാളത്തിൽ എഴുതുന്നു, അവയിൽ വലിയൊരു ഭാഗം, ഏതാണ്ട് ആയിരം പേജോളം വരുന്നവ, ഞാൻ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എന്നുമാത്രമല്ല, ഇന്ത്യൻ ഇംഗ്ലീഷ് കവികൾ അവരിൽ ഒരാളായി എന്നെ കാണുകയും ചെയ്യുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇറങ്ങിയ ഏത് പ്രധാന ഇന്ത്യൻ ഇംഗ്ലീഷ് സമാഹാരവും എടുത്തുനോക്കുകയാണെങ്കിൽ, അതിൽ മിക്കതിലും എന്റെ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജീത് തയ്യിൽ എന്ന എഴുത്തുകാരനോട് ഞാൻ ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്റെ കവിതകൾ ഇന്ത്യൻ ഇംഗ്ലീഷ് സമാഹാരത്തിൽ ഉൾപ്പെടുത്തുന്നത് എന്ന്. (അദ്ദേഹത്തിന്റെ വളരെ പ്രധാനമായ, definitive എന്നു പറയാവുന്ന സമാഹാരങ്ങളിൽ എന്റെ കവിതകളുണ്ട്).
ജീത് പറഞ്ഞത് ഇങ്ങനെയാണ്: തീർച്ചയായും താങ്കൾ ഞങ്ങളിൽ ഒരാളാണ്. താങ്കൾ കവിതയെഴുതുന്നത് മലയാളത്തിലായിരിക്കാം, പക്ഷെ, താങ്കൾ തന്നെ അത് വിവർത്തനം ചെയ്യുമ്പോൾ അവ താങ്കൾ ഇംഗ്ലീഷിൽ എഴുതിയ കവിതകളായി മാറുന്നു. അതുകൊണ്ട് താങ്കളെ ഇംഗ്ലീഷ് എഴുത്തുകാരൻ കൂടിയായി അംഗീകരിക്കുന്നു.

കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിത എഴുതുകയും മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ കഥകളെഴുതുകയും രണ്ടു ഭാഷയിലും നന്നായി കൊണ്ടാടപ്പെടുകയും ചെയ്ത എഴുത്തുകാരിയാണ് അവർ.
കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിത എഴുതുകയും മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ കഥകളെഴുതുകയും രണ്ടു ഭാഷയിലും നന്നായി കൊണ്ടാടപ്പെടുകയും ചെയ്ത എഴുത്തുകാരിയാണ് അവർ.

മലയാളിയുടെ സാഹിത്യബോധം ഇത്ര ഉന്നതമാക്കുന്നതിൽ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒന്നുകിൽ ഇംഗ്ലീഷ് പരിഭാഷകളിലൂടെയോ അല്ലെങ്കിൽ ഇംഗ്ലീഷിൽനിന്നുള്ള മലയാള പരിഭാഷകളിലൂടെയോ ആണ് നാം ഏറെയും ലോകസാഹിത്യം വായിക്കുകയും പരിചയപ്പെടുകയും ചെയ്തിട്ടുള്ളത്. ഹോമർ, ഡാന്റെ, വെർജിൽ തുടങ്ങിയവരെപ്പോലുള്ള പഴയ ക്ലാസിക്ക് രചയിതാക്കളെ മാത്രമല്ല, ഷേക്‌സ്പിയറെപ്പോലെ ഇംഗ്ലീഷിൽ എഴുതിയവരെ, അതിനുശേഷം വന്ന നെരൂദ, മാർക്കേസ്, മഹ്മൂദ് ദാർവിഷ്, നജീബ് മഹ്ഫൂസ് വരെയുള്ള എത്രയോ എഴുത്തുകാരെ മലയാളികൾ പരിചയപ്പെട്ടത് ഇംഗ്ലീഷിലൂടെയാണ്. ‘മാർകേസ് ഏറ്റവും പ്രശസ്തനായ മലയാളം എഴുത്തുകാരനാണ്’ എന്ന് എൻ.എസ്. മാധവൻ പറയുമ്പോൾ ഈ തരത്തിലുള്ള ഒരു ഭാവുകത്വമാണ് മാധവന്റെ മനസ്സിലുണ്ടായിരുന്നത് എന്നതിൽ എനിക്ക് ഒട്ടും സംശയമില്ല.

മലയാളത്തിലെ പ്രസ്ഥാനങ്ങളെ നോക്കൂ (ഞാൻ ഈ പ്രസ്ഥാനങ്ങളിലൊന്നിൽ പോലും വിശ്വസിക്കുന്നില്ലെങ്കിൽ പോലും തൽക്കാലം അങ്ങനെ പറയേണ്ടിവരും), അവയുടെയെല്ലാം പുറകിൽ ഇംഗ്ലീഷോ ഇതര യൂറോപ്യൻ ഭാഷകളോ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ജീവൽസാഹിത്യം, പുരോഗമന സാഹിത്യം, ആധുനികത, ആധുനികാനന്തരത എന്നിവയെല്ലാം ഉണ്ടായത് പുറത്തുനിന്നുള്ള കൃതികളുടെയും പ്രവണതകളുടെയും അഗാധമായ സ്വാധീനത്താലാണ്. അനേകം എഴുത്തുകാരെയും അവരുടെ പരീക്ഷണങ്ങളെയും ഭാഷാപ്രയോഗ സവിശേഷതകളെയും പരിചയപ്പെടുകയും അവർ കൊണ്ടുവന്ന നവീനതകളെ മനസ്സിലാക്കുകയും ചെയ്തതിലൂടെയാണ് ഇത് സാധ്യമായത്. അങ്ങനെ ഇംഗ്ലീഷ്, ഇംഗ്ലീഷ് സാഹിത്യത്തോടൊപ്പം തന്നെ നമ്മുടെ സാഹിത്യബോധത്തെയും ജീവിതബോധത്തെയും വികസിപ്പിക്കുന്നതിന് വലിയ സംഭാവന നൽകിയിട്ടുണ്ട് എന്നു പറയാം.

മലയാളിയുടെ സാഹിത്യബോധം ഇത്ര ഉന്നതമാക്കുന്നതിൽ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

നമ്മുടെ ഇംഗ്ലീഷ് അധ്യാപകർ മാതൃഭാഷയിൽ എഴുതുന്നവരുമാണ്. അയ്യപ്പപ്പണിക്കരെയും എന്നെയും പോലെ, വിഷ്ണുനാരായണൻ നമ്പൂതിരി ഇംഗ്ലീഷ് പഠിപ്പിക്കുകയും മലയാളം- സംസ്‌കൃത വൃത്തങ്ങളിൽ മനോഹരമായി കവിതകൾ എഴുതുകയും ചെയ്ത ആളാണ്. അശോക് വാജ്‌പേയിയെപ്പോലെ ഹിന്ദിയിലെ പല കവികളും ഇംഗ്ലീഷ് പഠിപ്പിക്കുന്നവരും ഹിന്ദിയിൽ എഴുതുന്നവരുമാണ്. ഇംഗ്ലീഷ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നതുകൊണ്ടുമാത്രം ഒരാൾക്ക് മാതൃഭാഷ നഷ്ടമാകുന്നില്ല. മാതൃഭാഷയെ അത് ദുർബലമാക്കുന്നില്ല. അത് ദുർബലമാകുന്നത് നമ്മുടെ തന്നെ അവഗണന കൊണ്ടാണ്.

ഇംഗ്ലീഷിന്റെ മറ്റൊരു മേഖല മാധ്യമങ്ങളാണ്. ഭാഷാപത്രങ്ങളെപ്പോലെ ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. ഭാഷാപത്രങ്ങൾ വായിക്കുന്നവരേക്കാൾ എത്രയോ കൂടുതൽ ഇന്ത്യൻ എക്‌സ്പ്രസ്സോ ദ ഹിന്ദുവോ ഹിന്ദുസ്ഥാൻ ടൈംസോ ടൈംസ് ഓഫ് ഇന്ത്യയോ പോലുള്ള പത്രങ്ങളും വാരികകയും മാസികകളും വായിക്കുന്നു. നമ്മൾ പലപ്പോഴും സത്യം അറിയുന്നത് ദ വയർ ഡോട്ട് ഇൻ മുതലായ, ഇംഗ്ലീഷിലുള്ള, അൽപ്പമെങ്കിലും സ്വതന്ത്രമായി ഇപ്പോഴും നിലനിൽക്കാൻ ശ്രമിക്കുന്ന, പൊരുതുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ വായിച്ചാണ്. അവയിൽ എഴുതുന്നതും അപഗ്രഥനങ്ങൾ നടത്തുന്നതും ഇന്ത്യയിലുളളവർ തന്നെയാണ്. അവർ ഇംഗ്ലീഷിനെ സാഹിത്യത്തിന്റെ ഭാഷ എന്ന പോലെ സംവേദനത്തിന്റെയും റിപ്പോർട്ടിംഗിന്റെയും വാർത്താവിന്യാസത്തിന്റെയും ഭാഷയാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന പുരസ്‌കാരങ്ങളിൽ ഇന്ത്യയിലെ പ്രധാന ഭാഷകൾക്കൊപ്പം ഇംഗ്ലീഷും ഉണ്ട്. എല്ലാ വർഷവും ഇംഗ്ലീഷിലുള്ള ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ പുസ്തകത്തിനോ സമ്മാനം നൽകുന്നുണ്ട്. അതിനർഥം ഇംഗ്ലീഷിനെ ഇന്ത്യയുടെ ഭാഷയായി അംഗീകരിച്ചിട്ടുണ്ട് എന്നാണ്.

വിദേശ എഴുത്തുകാരെ മലയാളികൾ പരിചയപ്പെട്ടത് ഇംഗ്ലീഷിലൂടെയാണ്. ‘മാർകേസ് ഏറ്റവും പ്രശസ്തനായ മലയാളം എഴുത്തുകാരനാണ്’ എന്ന് എൻ.എസ്. മാധവൻ പറയുമ്പോൾ ഈ തരത്തിലുള്ള ഒരു ഭാവുകത്വമാണ് മാധവന്റെ മനസ്സിലുണ്ടായിരുന്നത് എന്നതിൽ എനിക്ക് ഒട്ടും സംശയമില്ല.
വിദേശ എഴുത്തുകാരെ മലയാളികൾ പരിചയപ്പെട്ടത് ഇംഗ്ലീഷിലൂടെയാണ്. ‘മാർകേസ് ഏറ്റവും പ്രശസ്തനായ മലയാളം എഴുത്തുകാരനാണ്’ എന്ന് എൻ.എസ്. മാധവൻ പറയുമ്പോൾ ഈ തരത്തിലുള്ള ഒരു ഭാവുകത്വമാണ് മാധവന്റെ മനസ്സിലുണ്ടായിരുന്നത് എന്നതിൽ എനിക്ക് ഒട്ടും സംശയമില്ല.

വിജ്ഞാനത്തിന്റെ മൂലധനം

ഇംഗ്ലീഷ് നമുക്ക് പുറത്തേക്ക് വാതിൽ തുറന്നുതന്ന ഭാഷയാണ്. എല്ലാതരം വിജ്ഞാനങ്ങളിലേക്കും വിശാലമായൊരു വാതിൽ അത് തുറക്കുന്നു. ശാസ്ത്രം, പുതിയ സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിജ്ഞാനം വിപുലമാക്കാനും അവയിലുള്ള താൽപര്യം വളർത്താനും ഇംഗ്ലീഷ് ഏറെ സഹായിച്ചിട്ടുണ്ട്. മലയാളിക്ക് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തിനിൽക്കാൻ കഴിയുന്നത് ഈയൊരു വിജ്ഞാനത്തിന്റെയും സാഹിത്യാവബോധത്തിന്റെയും ലോകാവബോധത്തിന്റെയുമൊക്കെ വലിയ ബലത്തിലാണ് എന്ന് ആവർത്തിച്ചുതന്നെ നാം പറയുകയും ഓർക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ലോക സാഹിത്യത്തെപോലെ തന്നെ ലോക വിജ്ഞാനത്തെയും നാം അറിയുന്നത് ഇംഗ്ലീഷിലൂടെയാണ്. നമ്മുടെ മനസ്സും സാഹിത്യബോധവും വിജ്ഞാനവും വികസിക്കുന്നതിന് മറ്റുള്ള ഭാഷകളുടെ ജ്ഞാനം വളരെ അനിവാര്യമാണ്. അത്തരത്തിൽ കൂടിയാണ് ഇംഗ്ലീഷ് വളരെ പ്രധാനപ്പെട്ട ഭാഷയായി മാറുന്നത്. അതുകൊണ്ടുതന്നെ, ഇംഗ്ലീഷിനെ വലിച്ചെറിഞ്ഞ് ജീവിതത്തിൽ മുന്നേറാനാകില്ല. ഇംഗ്ലീഷിനെ വലിച്ചെറിഞ്ഞ് ഒരു സങ്കുചിത സംസ്‌കാരം രൂപപ്പെടുത്താം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിലാണ് എന്ന് വളരെ പരിമിതമായ രീതിയിൽ പറയാൻ കഴിയും.

അതേസമയം, ഭൗതികമായ ഒരു സത്യം കൂടി കാണാതെ വയ്യ. കേരളം തന്നെ നല്ല ഉദാഹരണം. പല മലയാളി യുവാക്കളും ഇന്ന് വിദേശത്തുപോയി ജോലി ​ചെയ്യാനാഗ്രഹിക്കുന്നവരാണ്. അത് ആഗ്രഹം മാത്രമല്ല. ഇത്രയും വിദ്യാഭ്യാസമുള്ളവർക്ക് ജോലി കൊടുക്കാനുള്ള ഇടം കേരളത്തിലില്ല. അതുകൊണ്ടാണ് കുടിയേറാനാഗ്രഹമുണ്ടാകുന്നത്. വിദേശത്തു പോകണമെങ്കിൽ ആദ്യ മൂലധനം ഇംഗ്ലീഷ് ഭാഷയായിരിക്കണം. അതുകൊണ്ട് അവർ ഇംഗ്ലീഷ് പഠിക്കാൻ നിർബന്ധിതരാകുന്നു. അതായത്, ഭൗതികമായ സാഹചര്യവും മാനസികമായ സമീപനത്തിന്റെ പ്രശ്‌നവും ചേർന്നാണ് മാതൃഭാഷയുടെ പ്രാധാന്യം ഓരോ പ്രദേശത്തും കുറയ്ക്കുന്നത് എന്ന് പറയാൻ കഴിയും.

ഇംഗ്ലീഷിനെ വലിച്ചെറിഞ്ഞ് ജീവിതത്തിൽ മുന്നേറാനാകില്ല. ഇംഗ്ലീഷിനെ വലിച്ചെറിഞ്ഞ് ഒരു സങ്കുചിത സംസ്‌കാരം രൂപപ്പെടുത്താം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിലാണ് എന്ന് വളരെ പരിമിതമായ രീതിയിൽ പറയാൻ കഴിയും.

പബ്ലിക് സ്‌കൂളുകളിൽ അവരവരുടെ ഭാഷ പഠിപ്പിക്കുന്നുണ്ട്. കുറച്ചുകഴിയുമ്പോൾ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. അതോടൊപ്പം, തെരഞ്ഞെടുക്കാവുന്ന ഒരു മൂന്നാം ഭാഷ കൂടി പഠിപ്പിക്കുന്നുണ്ട്. ഈ മൂന്നാം ഭാഷ, ഹിന്ദി രാഷ്ട്രഭാഷയാണ് എന്ന തെറ്റിധാരണ പരത്തപ്പെട്ടിരുന്ന കാലത്ത്, ഹിന്ദിയായിരുന്നു. ചില സ്‌കൂളുകളിൽ സംസ്‌കൃതവും ചിലയിടങ്ങളിൽ അറബിയും അതിനുപകരമായി ഉണ്ടാകാറുണ്ട്. വ്യക്തിപരമായ അഭിപ്രായത്തിൽ ദക്ഷിണേന്ത്യൻ സ്‌കൂളുകളിൽ മലയാളവും ഇംഗ്ലീഷും കൂടാതെ പഠിക്കേണ്ട ഒരു പ്രധാന ഭാഷ, ദക്ഷിണേന്ത്യൻ ഭാഷയായിരിക്കണം. ഉദാഹരണത്തിന്, മലയാളത്തെപ്പോലും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ തമിഴ് പഠനം വളരെ ഉപകാരപ്രദമായിരിക്കും. തീർച്ചയായും വടക്കേ ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളുമെല്ലാം പഠിക്കാനുള്ള അവകാശവും അധികാരവുമുണ്ട്. കാരണം, ഭാഷ ആരുടെയും കുത്തകയല്ല. ഏതെങ്കിലും നാട്ടിൽനിന്ന് അവ പുറപ്പെട്ടിരിക്കാം, ഏതെങ്കിലും നാട്ടിലെ മനുഷ്യർ സംസാരിക്കുന്നവയായിരിക്കാം. അതേസമയം, ആ ഭാഷ ഒരു പ്രദേശത്തിന്റെയോ ഒരു ജനതയുടെയോ മാത്രമല്ല. എല്ലാ ഭാഷയും എല്ലാവരുടേതുമാണ്. ഏതോ ഒരു കാലത്ത് ആദിമമായ ഭാഷയിൽനിന്നോ ഭാഷയ്ക്കുമുമ്പുള്ള ചേഷ്ടകളിൽനിന്നോ ആയിരിക്കാം ഈ ഭാഷകളെല്ലാം ഉടലെടുത്തത് എന്നതുകൊണ്ട് ആത്യന്തികമായി എല്ലാ ഭാഷകളും മനുഷ്യവംശത്തിന്റെ മുഴുവനുമാണ് എന്ന തിരിച്ചറവിലേക്ക് നാം വളരേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.

ഭാഷാപത്രങ്ങൾ വായിക്കുന്നവരേക്കാൾ എത്രയോ കൂടുതൽ ഇന്ത്യൻ എക്‌സ്പ്രസ്സോ ദ ഹിന്ദുവോ ഹിന്ദുസ്ഥാൻ ടൈംസോ ടൈംസ് ഓഫ് ഇന്ത്യയോ പോലുള്ള പത്രങ്ങളും വാരികകയും മാസികകളും വായിക്കുന്നു.
ഭാഷാപത്രങ്ങൾ വായിക്കുന്നവരേക്കാൾ എത്രയോ കൂടുതൽ ഇന്ത്യൻ എക്‌സ്പ്രസ്സോ ദ ഹിന്ദുവോ ഹിന്ദുസ്ഥാൻ ടൈംസോ ടൈംസ് ഓഫ് ഇന്ത്യയോ പോലുള്ള പത്രങ്ങളും വാരികകയും മാസികകളും വായിക്കുന്നു.

ആരെല്ലാം എതിർത്താലും ഇംഗ്ലീഷ് ഇന്ന് സാർവലൗകികഭാഷയാണ്. അത് ലോകത്തെ മനസ്സിലാക്കാനുള്ള ഭാഷയാണ്. ഇംഗ്ലീഷ് ഭാഷയെ ഒരു അപകടമായി കാണുന്നതുകൊണ്ടാണ് അമിത് ഷായെപ്പോലുള്ള ഫാഷിസ്റ്റുകൾ ഇംഗ്ലീഷിനെതിരായി വാദിക്കുന്നത്. കാരണം, ഇംഗ്ലീഷിലൂടെ ആളുകൾ കാര്യങ്ങൾ തിരിച്ചറിയും, അവർ ചോദ്യം ചോദിക്കാൻതുടങ്ങും. അവർ പുതിയ അന്വേഷണങ്ങളിലേർപ്പെടും. ഇവർ പറയുന്ന തരത്തിലുള്ള ഹിന്ദുത്വത്തിന്റെ സങ്കുചിതത്വങ്ങളിൽനിന്ന് അവർ രക്ഷപ്പെടും, ലോകത്തെയും ജനാധിപത്യത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കും. അത് തങ്ങളുടെ ഫാഷിസ്റ്റ് ആശയങ്ങൾക്ക് എതിരാണ് എന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട്, രാഷ്ട്രീയമായി കൂടിയാണ് അവർ ഇംഗ്ലീഷിനെ എതിർക്കാൻ തുടങ്ങുന്നത്.

ഇംഗ്ലീഷുകാർ നമുക്ക് നൽകിയ ഏറ്റവും നല്ല സംഭാവനകളിൽ ഒന്നായി ഞാൻ ഇംഗ്ലീഷ് ഭാഷയെ കാണുന്നു. മുഗൾ കാലം പേർസ്യൻ ഭാഷയോ ഉറുദു ഭാഷയോ നൽകിയതുപോലെ തന്നെ പ്രധാനമായ സംഭാവനയാണ് ഇംഗ്ലീഷുകാർ നമുക്കു നൽകിയ ഇംഗ്ലീഷും. അതുകൊണ്ടാണ് ഇംഗ്ലീഷിന്റെ നിരാകരണത്തിന് ഞാൻ തികച്ചും എതിരായിരിക്കുന്നത്.


Summary: Fascists like Amit Shah argue against English because they see it as a danger. Satchidanandan writes Union home minister Amit Shah on the English language controversy.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments