Gen Z Fashion ഫാഷൻ കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പുതുതലമുറ

സാമൂഹികഘടനയെയും ആചാരങ്ങളെയും വർഗശ്രേണികളെയും വെല്ലുവിളിക്കാനുള്ള ഫലപ്രദമായ ടൂളായി പുതുതലമുറ എങ്ങനെ വസ്ത്രത്തെയും ഫാഷനെയും പുതുതലമുറ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 81.

Truecopy Webzine

സ്ത്രത്തിന്റെയും ഫാഷന്റെയും അനുഭവങ്ങൾ നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് സ്വാശീകരിക്കുന്നത്?. ജെൻഡർ, പദവി, ജാതി, വർഗം തുടങ്ങിയയുടെയെല്ലാം വസ്ത്രരാഷ്ട്രീയം അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? സാമൂഹികഘടനയെയും ആചാരങ്ങളെയും വർഗശ്രേണികളെയും വെല്ലുവിളിക്കാനുള്ള ഫലപ്രദമായ ടൂളായി പുതുതലമുറ എങ്ങനെ വസ്ത്രത്തെയും ഫാഷനെയും പുതുതലമുറ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 81.

രാൾ എന്ത് ധരിക്കുന്നു, എങ്ങനെ ധരിക്കുന്നു, എപ്പോൾ ധരിക്കുന്നു എന്നതൊക്കെ സാമൂഹിക സ്വാതന്ത്ര്യങ്ങളുടെയും സ്വാധീനങ്ങളുടെയും വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. നമ്മുടെ ഫാഷൻ തെരഞ്ഞെടുപ്പുകൾ ആചാരം മുതൽ കലാപം വരെയുള്ള രാഷ്ട്രീയ പ്രകടനങ്ങളുടെ സൂചകമാകുന്നു. നമ്മുടെ ഇടങ്ങളെയും നമ്മുടെ ഐഡന്റിറ്റിയെയും മാസ്റ്റർ ചെയ്യാനുള്ള ടൂൾ നമ്മൾ വീണ്ടെടുക്കുമ്പോൾ, കലാപത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഷ സംസാരിക്കുന്ന വസ്ത്രങ്ങൾ ഉണ്ടാക്കാം.

ശിവകാമി പ്രസന്ന
Gen Z ഫാഷൻ സാധ്യതകളെ പുനർനിർമിക്കുമ്പോൾ


പ്പോഴത്തെ തലമുറയിൽ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതിൽ ഭയങ്കര സന്തോഷം തോന്നാറുണ്ട്. കാരണം, ഞാനങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പ്രായം എന്നുപറഞ്ഞാൽ വെറുമൊരു നമ്പറാണെന്ന് വിചാരിക്കുന്ന ഒരാളാണ്. ആ സമയത്ത് കുറച്ചുപേരെങ്കിലും അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര സന്തോഷമുണ്ടാക്കും.

ധന്യ ബാലകൃഷ്ണൻ / മനില സി. മോഹൻ
വസ്ത്രം വ്യക്തിയുടെ ഡിസൈൻ


ചില ഡ്രസ് കോഡുകൾ ലിംഗപദവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷർട്ടും പാന്റും മലയാളിയുടെ സംസ്‌കാരത്തിൽ 'പൗരുഷ'ത്തിന്റെ പ്രതീകമാണ്. ഒരു സ്ത്രീ ഷർട്ടും പാന്റും ധരിച്ച് മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ ഇന്നും അത് പരിഹസിക്കപ്പെടും. വളകൾ, ചെയിൻ, നീളമുള്ള കമ്മലുകൾ പോലുള്ള ആഭരണങ്ങൾ എന്നിവ ഒരു സ്ത്രീ വേണ്ടെന്നുവെക്കുമ്പോൾ അവളുടെ ഡ്രസ്‌കോഡ് അപൂർണവും അസാധാരണവുമാകുന്നു. അത്തരം സാഹചര്യങ്ങളിൽ ജെൻഡർ ന്യൂട്രലായ ഡ്രസ്‌കോഡ് ഉണ്ടാകേണ്ടത് പ്രധാനമാണ്.
ഡോ. ആർ.എസ്. ശ്രീദേവി
ലൈംഗികതയാൽ തുന്നിയ ഡ്രസ്കോഡ്
ഒരു രാത്രിയുടെ സൃഷ്ടിയല്ല


ളർച്ചയുടെ കാലമാറ്റത്തിനനുസരിച്ച് എന്റെ വസ്ത്രസങ്കൽപ്പങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. സൗകര്യം എന്ന ഒറ്റനിയമം മാത്രമേയുള്ളൂ എന്റെ ഫാഷൻ റൂൾബുക്കിൽ. മുടി ഷോർട്ട് കട്ട് വെട്ടിയിരുന്നതും, പിന്നീട് ഒറ്റ ഹെയർബാൻഡിൽ ഒതുക്കിവെച്ചതും ഇപ്പോൾ അത് മാറ്റി സ്ട്രെയ്റ്റനിങ്ങിലേക്ക് കടന്നതും എല്ലാം "ഈസി മെയിന്റനൻസ്' എന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ്. ഏതു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അതെന്റെ ദേഹത്തോടെങ്ങനെ എന്നല്ലാതെ കാലത്തിന്റെ പോക്കിനോടെങ്ങനെ എന്നുഞാൻ ചിന്തിക്കാറില്ല. വസ്ത്രത്തിനുള്ളിൽ ശരീരം ആയാസപ്പെടരുത്. അതാണെനിക്കു ഫാഷൻ.
ഡോ. എം. ലക്ഷ്മി
സൗകര്യം എന്ന ഒറ്റനിയമം മാത്രമുള്ള
എന്റെ ഫാഷൻ റൂൾ ബുക്ക്


ണിഞ്ഞൊരുങ്ങാൻ എനിക്ക് വലിയ താത്പര്യമാണ്, അതിന് ഞാൻ വലിയ ശ്രമങ്ങളും നടത്താറുണ്ട്. അതുകൊണ്ടുതന്നെ, എന്റെ പഠനമേഖല ഏതായിരിക്കണമെന്ന് സ്വയം തീരുമാനിക്കുന്നതിനുമുമ്പ്, ഫാഷൻ മേഖലയാണ് ഞാൻ പിന്തുടരേണ്ടതെന്ന് പലരും എന്നോട് സൂചിപ്പിച്ചിരുന്നു. മാറ്റിനിർത്തപ്പെടുമോ എന്ന ഭയത്താൽ, അന്നുമുതൽ ഞാൻ വളരെ ലളിതമായി വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.
വജ്ര സയറ
മലയാളിയുടെ ഫാഷനബ്ളായ
ചില സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ


ല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.
സംസ്‌കാരമുൾപ്പെടെയുള്ള പലതിന്റെയും പ്രതീകമായിരുന്നു പട്ട്, സിൽക്ക് വസ്ത്രങ്ങൾ. ഒരുകാലത്ത് സ്ത്രീകൾ ഇതിലെല്ലാം അഭിരമിച്ചവരായിരുന്നു. അതും ഒരു പൊതുബോധത്തിന്റെ ഭാഗമായിട്ടാണ്. എന്നാലിന്ന്, ഇതിൽനിന്നെല്ലാം മാറി അവർ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

അഞ്​ജലി കൃഷ്ണ
എന്റെ കാമ്പസിൽ ഞാൻ കാണുന്നു,
വസ്ത്രം കൊണ്ട് ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ


Summary: സാമൂഹികഘടനയെയും ആചാരങ്ങളെയും വർഗശ്രേണികളെയും വെല്ലുവിളിക്കാനുള്ള ഫലപ്രദമായ ടൂളായി പുതുതലമുറ എങ്ങനെ വസ്ത്രത്തെയും ഫാഷനെയും പുതുതലമുറ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 81.


Comments