കുടിവെള്ളത്തിന്​ ജാതിയുണ്ടോ? രണ്ട്​ ദലിത് കോളനികൾ ചോദിക്കുന്നു

കുരുവട്ടൂർ പഞ്ചായത്തിലെ ദലിത് കോളനികളായ കോര മംഗലം കുഴിപ്പുറത്ത് കോളനിയിലെയും ഒഴാമ്പൊയിൽ കോളനിയിലെയും 80 ലധികം കുടുംബങ്ങൾ കുടിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങൾക്കോ വേണ്ട വെള്ളം കിട്ടാതെ വർഷങ്ങളായി ദുരിതത്തിലാണ്.

കിലോമീറ്ററുകൾക്കപ്പുറമുള്ള ചില വീടുകളിലെയും പയമ്പ്ര സർക്കാർ വെൽഫെയർ സ്ക്കൂളിലെയും കിണറുകൾ മാത്രമാണ് കോരമംഗലം കുഴിമ്പുറത്ത് കോളനിക്കാരുടെ പരിമിതമായ കുടിവെള്ള സ്ത്രോതസുകൾ. സമീപത്ത് കൂടി ഒഴുകുന്ന പൂനൂർ പുഴയെ ആശ്രയിച്ചാണ് ഇവരുടെ അലക്കും കുളിയുമെല്ലാം.

ഈ പ്രദേശത്തെ മറ്റൊരു ദലിത് കോളനിയായ ഒഴാമ്പൊയിലും സമാനാവസ്ഥ തന്നെയാണുള്ളത്.

Comments