ഹാരിസണിനെതിരെ പോരാടി 53 ദലിത് കുടുംബങ്ങൾ;എവിടെ ഇടതുസർക്കാർ?

തലമുറകളായി താമസിച്ചിരുന്ന ഭൂമി നഷ്ടമാകാതിരിക്കാൻ അധികാരത്തിനോടും സമ്പത്തിനോടും പോരടിക്കേണ്ടി വരുന്ന മനുഷ്യരാണ് കോട്ടയം ജില്ലയിലെ മുറികല്ലുംപുറം നിവാസികളായ 53 ദലിത് കുടുംബങ്ങൾ. പുല്ലകയാറിന്റെ കരയിൽ സർക്കാർ പുറംപോക്ക് ഭുമിയിലാണ് കാലങ്ങളായി ഈ മനുഷ്യർ താമസിച്ച് പോന്നിരുന്നത്. എന്നാൽ ഹാരിസൺ മലയാളം കമ്പനി പുറംപോക്ക് ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ ഈ നിർദ്ധന കുടുംബങ്ങൾ സമരപാതയിലേക്ക് പോവുകയായിരുന്നു.

സ്വാധീനവും സമ്പത്തും കൈവശമുള്ള ഹാരിസണ്‍ മലയാളം എസ്റ്റേറ്റിനെതിരെ സമരം നയിക്കുക എന്നത് അത്ര ചെറിയ കടമ്പയായിരുന്നില്ല എന്നാണ് ഈ മനുഷ്യര്‍ പറയുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുകയായിരുന്ന കമ്പനിയെന്നും ജനങ്ങള്‍ ഓര്‍ത്തെടുക്കുന്നു. ജനങ്ങളുടെ സ്വര്യജീവിതത്തിന് തന്നെ ഭീഷണിയുയര്‍ത്തി, തോട്ടം തൊഴിലാളികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാനും പുറംപോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ ഉപദ്രവിക്കാനുമുള്ള നീക്കങ്ങള്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും അവര്‍ പറയുന്നു.

Comments