ജാതി കേരളം കാണുന്നുണ്ടോ? തകര്‍ന്ന വീടുകള്‍ വിട്ട് അലച്ചിലിന്റെ അഞ്ചാം വര്‍ഷത്തില്‍ ഒരു മകള്‍, അമ്മ

പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് സ്കൂളിൽ പോകാൻ ജീവിത സാഹചര്യങ്ങൾ കാരണം സാധിക്കുന്നില്ല എന്ന് വരുന്നത് കേരളത്തിലാണ്. തൃശൂർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിൽ കോതകുളത്ത് ശ്രീലക്ഷ്മിയും അമ്മയുമച്ഛനും സഹോദരനും താമസിച്ചിരുന്ന വീട് 2018 ലെ പ്രളയത്തിൽ താമസിക്കാൻ പറ്റാത്ത രീതിയിൽ തകർന്നു പോയി. അക്കാലം മുതൽ അവർ പല പല സ്ഥലങ്ങളിൽ അലയുകയാണ്. ഇതേ സ്ഥലത്ത് മറ്റ് രണ്ട് വീടുകളിൽ താമസിച്ചിരുന്നു ഇവരുടെ ബന്ധുക്കളും വീട് നഷ്ടപ്പെട്ട് ബന്ധുവീടുകളിലും മറ്റുമായി ചിതറിത്താമസിക്കുകയാണ്. എത്രയോ ക്ഷേമപദ്ധതികള്‍ നിലവിലുള്ള കേരളത്തില്‍ ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ തീര്‍പ്പാകാതെ പോവുന്നതിന് പ്രധാനകാരണം ജാതിയാണ്.

Comments