50 കൊല്ലത്തിലധികമായി പോരാട്ടം; നവകേരള സദസ്സിലും കൊടുത്തു പരാതി, ഇനിയെന്ത്?

ണവും അധികാരവും ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ദളിത് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന പഴയ ഫ്യൂഡൽ മാടമ്പിമാരുടെ പുതിയ തലമുറ കേരളത്തിലിപ്പോഴൊരു ട്രന്റാണ്. അതിന്റെ തുടർച്ചയാണ് എറണാകുളം വാഴക്കുളം പഞ്ചായത്തിലെ പാരിയത്ത്കാവ് കോളനിയിലെ ഏഴ് കുടുംബങ്ങൾ ഇപ്പോഴനുഭവിക്കുന്നത്. ഭൂപരിഷ്‌ക്കരണകാലത്ത് പോലും തങ്ങളുടേതായിരുന്ന, തലമുറകളായി കൈവശം വെച്ചുവരുന്ന ഭൂമിയുടെ അവകാശത്തിനായി ഇവർ നിയമപോരാട്ടം നടത്താൻ തുടങ്ങിയിട്ട് അമ്പതിലേറെ വർഷമായി. പുലയ സമുദായത്തിൽപ്പെട്ട കൂലപ്പണിക്കാരായ ഈ മനുഷ്യർക്ക് പക്ഷെ ഭൂവുടമകളായ സവർണ മുതലാളിമാരോട് കോടതിയിൽ ജയിക്കാനായില്ല. എങ്കിലും കുടിയിറങ്ങാൻ ഉത്തരവിട്ട സുപ്രിം കോടതി വിധിക്കെതിരെ അവർ സ്റ്റേ വാങ്ങി. സ്റ്റേയുടെ കാലാവധി ഉടൻ അവസാനിക്കും. അതോടെ അവരെ ഒഴിപ്പിക്കാൻ വീണ്ടും പൊലീസ് അകമ്പടിയിൽ അധികൃതരെത്തും. കുടിയിറക്കാൻ വന്നപ്പോഴൊക്കെ ഈ മനുഷ്യർ ധീരമായി ചെറുത്ത് നിന്നിരുന്നു. ഇനിയും ആ ചെറുത്ത് നിൽപ്പ് തുടരും. എന്നാൽ ആ പ്രതിരോധത്തിനിടയിൽ പെട്ട് പോകുന്ന കുട്ടികൾ സ്ത്രീകൾ അസുഖബാധിതരായ വൃദ്ധരായവർ അവരുടെ ജീവിതം, അത് തീർത്തും ദുസ്സഹമാണിന്ന്. തങ്ങളുടെ അധ്വാനം മുഴുവൻ കേസിനും സമരത്തിനും ചെലവഴിക്കേണ്ടി വരുന്ന സാധാരണക്കാരായ ഈ മനുഷ്യരുടെ നിലവിളികൾ ആര് കേൾക്കും.

നാല് മാസം മുമ്പാണ് ട്രൂകോപ്പി തിങ്ക് ഈ ദളിത് കുടുംബങ്ങളുടെ പട്ടയം ആവശ്യപ്പെട്ട് കൊണ്ടുള്ള കുടിയിറക്കലിനെതിരെയുള്ള സമരം മുഖ്യധാരയിലേക്ക് കൊണ്ട് വന്നത്. ആ റിപ്പോർട്ട് കാണാം

Comments