ഒരേ കിണറ്റിൽ അമ്മയും മകളും, മീനാക്ഷിപുരത്തെ ജാതിഗ്രാമം മൂടിവെക്കുന്ന തുടർക്കൊലകൾ

കൊലപാതകമെന്ന് സംശയിക്കുന്ന ദുരൂഹ മരണങ്ങളെ സംബന്ധിച്ച സകല വിവരങ്ങളും, ഒരു ജാതിഗ്രാമത്തിൽ എത്രമേൽ ഭീകരമായാണ് മൂടിവെക്കപ്പെടുന്നത് എന്നതിന്റെ അനുഭവ സാക്ഷ്യമാണിത്. ജാതി മേലാളൻമാരുടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന അടിച്ചമർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർ നിരന്തരം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടും അതെല്ലാം തങ്ങളുടെ വിധിയാണെന്ന് കരുതി എല്ലാം സഹിച്ച് വീണ്ടും ഭൂഉടമകളുടെ ജാതിക്രൂരതകളേറ്റ് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളാണ് മീനാക്ഷിപുരത്ത് ഞങ്ങൾ കണ്ടത്.

Comments