പ്രബലമായ സാമൂഹിക രാഷ്ട്രീയ ശക്തിയാകത്തക്ക ജനസംഖ്യയുണ്ടെങ്കിലും, കേരളത്തിലെ ദലിത് ക്രൈസ്തവർ വരേണ്യ മതമേധാവികളാലും, സ്റ്റേറ്റിനാലും അദൃശ്യരാക്കപ്പെടുകയാണ്. മറിച്ചുള്ള തെളിവുകൾ നിരവധിയാണെങ്കിലും, ദലിത് കൃസ്ത്യാനികൾ ജനസംഖ്യാപരമായി ദുർബലരാണെന്ന് വരുത്തിത്തീർക്കുകയാണ് കാലാകാലങ്ങളായി ഇവർ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒ.ബി.സി. വിഭാഗത്തിലെ SIUC, നാടാർ കൃസ്ത്യൻ തുടങ്ങിയ പ്രബലവിഭാഗവുമായാണ് കേരളത്തിലെ ദലിത് കൃസ്ത്യാനികൾ സംവരണം പങ്കിടുന്നത്. പ്രാതിനിധ്യം, വിദ്യാഭ്യാസം, ജോലി, എന്നിവയെ ബാധിക്കുന്ന ഈ പങ്കിടൽ സംവരണം കൊണ്ട് സ്റ്റേറ്റും, ബോധപൂർവമായ മാറ്റിനിർത്തലുകളാൽ വരേണ്യ കൃസ്ത്യൻ സമൂഹവും ദലിത് കൃസ്ത്യാനികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുകയാണ്. ദലിത് ചിന്തകൻ സണ്ണി എം. കപിക്കാടും സാമൂഹിക ചരിത്രകാരൻ വിനിൽ പോളും, ദലിത് ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളും, അവയെ നേരിടാനുള്ള പദ്ധതികളും ചർച്ച ചെയ്യുന്നു.