ജാതിവെറി ഭരിക്കുന്ന സ്കൂൾ, അധ്യാപികമാർ വെളിപ്പെടുത്തുന്നു

നാളെയുടെ തലമുറയെ വാർത്തെടുക്കുന്ന അവരെ സ്വപ്നം കാണാനും ചിന്തിക്കാനും ചോദ്യം ചോദിക്കാനും പ്രാപ്തമാക്കുന്ന ഇടങ്ങളാണ് വിദ്യാലയങ്ങൾ. അത്തരമൊരു വിദ്യാലയം ഭയത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ജാതിവിവേചനത്തിന്റെയും കേന്ദ്രമായി മാറുകയാണ്. തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴിലുള്ള ജി കാർത്തികേയൻ മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ്, കാമ്പസിൽ അരങ്ങേറുന്ന ജാതിവിവേചനത്തിന്റെ അനുഭവങ്ങൾ തുറന്നു പറയുന്നത്. മലയൻകീഴ് എം.ആർ.എസ് പ്രിൻസിപ്പാൾ ഷാനിമോൾക്കെതിരെയാണ് ഇവരുടെ പരാതി.

Comments