മുടങ്ങിപ്പോയ 'ഒരു കോടി പദ്ധതി';വികസനം കാത്ത് സചിവോത്തമപുരം കോളനി

പലതരത്തിലുള്ള വികസന വിഷയങ്ങളിൽ സ്ഥലത്തെ ഇടത് സർക്കാർ നയിക്കുന്ന പഞ്ചായത്ത് കോളനിയെ അവഗണിച്ചുവെന്ന് സചിവോത്തമപുരം കോളനി അസോസിയേഷൻ പറയുന്നു. കോളനിയുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ വളർച്ചയെ മുന്നിൽകണ്ട് ആരംഭിച്ച ഒരു കോടി പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച നിരവധി കെട്ടിടങ്ങൾ അവിടെ ഉപയോഗശൂന്യമായി കിടക്കുകയാണ്. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ തൊഴിൽ രഹിതരും വിദ്യാസമ്പന്നരുമായി നിരവധി കോളനിനിവാസികൾക്ക് സഹായകമാകുമെന്നും നാട്ടുകാർ പറയുന്നു.

Comments