ആഴമില്ലാത്ത കപ്പൽച്ചാലിൽ നിലച്ചുപോയ ബേപ്പൂർ തുറമുഖം

2021 ജൂലൈ നാലിനാണ് സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൊച്ചി, ബേപ്പൂർ , അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ബേപ്പൂരിൽ കണ്ടെയ്നർ കപ്പൽ സർവ്വീസ് പുനർ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ഹരിത ചരക്ക് ഇടനാഴിയിലൂടെ രാജ്യത്തെ മുൻ നിര കപ്പൽ കമ്പനികൾ വരെ ബേപ്പൂർ തുറമുഖത്ത് എത്തിയിരുന്നു. പക്ഷേ അൽപ്പായുസ്സ് മാത്രമുണ്ടായിരുന്ന ഈ പദ്ധതി ഇവിടുത്തെ കപ്പൽ ചാൽ ആഴം കുറവായതിനാൽ തുടർന്നു പോകാനായില്ല. ഇന്നിപ്പോൾ ഒന്നര വർഷം പിന്നിട്ടിട്ടും ഈ കപ്പൽചാൽ ആഴം കൂട്ടുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ തുറമുഖ വകുപ്പിന് സാധിച്ചിട്ടില്ല. കണ്ടെയ്നർ കപ്പലുകളുടെ വരവു നിലച്ചതോടെ തുറുഖത്തെ റവന്യൂ വരുമാനവും തൊഴിൽ സാധ്യതകളും കടുത്ത പ്രതിസന്ധിയിലാണ്.

Comments