75000 രൂപ മതിയോ ഒരു കടയ്​ക്ക്​? ഒന്നിലേറെ ജീവിതങ്ങൾക്ക്​? കുടിയിറക്കപ്പെടുന്ന പെരുമണ്ണയിലെ വ്യാപാരികൾ ചോദിക്കുന്നു

കേന്ദ്രഗവൺമെന്റിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ. ഹൈവേ നിർമ്മാണത്തിനായി പെരുമണ്ണയിലെ അറുപത്തെട്ടോളം കടകൾ പൊളിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ജില്ലകളിലൂടെ കടന്നുപോവുന്ന ഈ പാതയ്ക്ക് വേണ്ടി ഏറ്റവുമധികം കച്ചവടസ്ഥാപനങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുന്നത് പെരുമണ്ണയിലാണ്. തങ്ങളുടെ ഏക ജീവിത മാർഗവും അൻപത് വർഷത്തോളമുള്ള ഓർമ്മകളും ഉപേക്ഷിച്ച് നാടിന്റെ വികസനത്തിന് വേണ്ടി കടകൾ ഒഴിഞ്ഞുകൊടുക്കാൻ ഇവർ തയ്യാറാണ്. പക്ഷേ ന്യായമൊരു നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് പെരുമണ്ണയിലെ കച്ചവടക്കാരുടെ ആവശ്യം.

Comments