വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി അദാനിയും കേരള സർക്കാരും ഒപ്പു വെച്ച അടിമുടി തട്ടിപ്പ് കരാർ, എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിലോമകരമായി ബാധിക്കുക എന്ന് വിശദീകരിക്കുകയാണ് തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ. ഭരണകൂട - രാഷ്ട്രീയ നേതൃത്വത്തിനും കോർപറേറ്റുകൾക്കും മാത്രം ലാഭമുണ്ടാക്കിക്കൊടുക്കുന്ന കരാറിൽ നിന്ന് പിൻവാങ്ങാൻ പറ്റുമായിരുന്നിട്ടും ഇടതു സർക്കാർ അത് ചെയ്യാതിരുന്നതിനു പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങളും കരാറിലെ സൂക്ഷ്മമായ കെണികളും സമഗ്രമായി ചർച്ച ചെയ്യുന്നു.