അപ്രഖ്യാപിത മേല്‍- നോട്ടത്തിലാണ്
ഞങ്ങള്‍, വേണ്ടത് പിന്തുണ;
ഒരു കോളേജ് അധ്യാപകന്‍ തുറന്നെഴുതുന്നു
അപ്രഖ്യാപിത മേല്‍- നോട്ടത്തിലാണ് ഞങ്ങള്‍, വേണ്ടത് പിന്തുണ; ഒരു കോളേജ് അധ്യാപകന്‍ തുറന്നെഴുതുന്നു
വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍, ഈ മേഖലയില്‍ നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് നിലനില്‍ക്കുന്നത്- ചര്‍ച്ചക്കായി ഒരു കോളേജ് അധ്യാപകന്റെ കുറിപ്പ്
7 Jun 2021, 09:50 AM
കേരളത്തില്‍, കോളേജ് അധ്യാപകര്‍ക്ക് അപകര്‍ഷതയുണ്ടാക്കുന്ന അന്തരീക്ഷമാണ് പൊതുവില്‍ നിലനില്‍ക്കുന്നതെന്നും ആത്മമര്യാദ അനുവദിക്കാത്ത തരം സാഹചര്യം നിലനിര്‍ത്തുന്നതില്‍ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മാധ്യമങ്ങളുടെയും സമീപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും എഴുത്തുകാരനും തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനുമായ ദിലീപ് രാജ്.
സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ കേരളത്തിലെ കോളേജ് അധ്യാപകരെ പിന്തുണയ്ക്കുന്ന ഒരു സിസ്റ്റം അല്ല ഇപ്പോള്‍ നിലവിലുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ പോലും തത്ത പറയും പോലെ ഉരുവിട്ടു പഠിക്കുന്ന ബോധനരീതി തുടരുന്ന ഒരു സ്ഥലത്ത് അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പഠന പുരോഗതി എളുപ്പമല്ല. എങ്ങോട്ടു തിരിഞ്ഞാലും മേല്‍ -നോട്ടങ്ങള്‍ മാത്രമാണ്. പ്രഭാഷണം ഓണ്‍ലൈന്‍ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേല്‍ -നോട്ടം. ഇതിനെ വേണമെങ്കില്‍ മേല്‍ക്കുമേല്‍ നോട്ടമെന്ന് വിളിക്കാം. ഇങ്ങനെയുള്ള ക്വാണ്ടിറ്റേറ്റിവ് ആയ സങ്കേതങ്ങളിലൂടെ അധ്യാപകരുടെ ജോലിയിലെ പുരോഗതി അളക്കാന്‍ സാധിക്കുമോ?- ട്രൂ കോപ്പി വെബ്‌സീനിന്റെ പുതിയ പാക്കറ്റില്‍ എഴുതിയ ലേഖനത്തില്‍ ദിലീപ് രാജ് പറയുന്നു.

വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍, ഈ മേഖലയില്‍ നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് നിലനില്‍ക്കുന്നത്. കൊറോണ പൂര്‍വ്വകാലത്ത് കോളേജ് അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള മാര്‍ഗം പഞ്ചിങ്ങായിരുന്നു. പിന്നൊരു മാര്‍ഗം മേല്‍നോട്ടമാണ്. എത്ര നേരം ക്ലാസ് റൂമുകളില്‍ പ്രഭാഷണം നടത്തുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള കണക്ക്. പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ പഞ്ചിങ് നിന്നു. അപ്രഖ്യാപിത വിലയിരുത്തല്‍ ഔദ്യോഗികമാക്കി. കേരളത്തിലെ കോളേജുകളിലെ അധ്യാപകര്‍ അവരുടെ അറിവ് അപ്ഗ്രേഡ് ചെയ്യുന്നുണ്ടോ എന്ന് അസ്സെസ്സ് ചെയ്യാന്‍ പഞ്ചിങ്ങും റിപ്പോര്‍ട്ടും കൊണ്ട് സാധിക്കുമോ? നിരന്തരപഠനം നടത്തുന്നതിന് അധ്യാപകരെ പ്രേരിപ്പിക്കുന്നതില്‍ എന്തു കൊണ്ടാണ് സമ്പ്രദായം പരാജയപ്പെടുന്നത്? പഠന പുരോഗതി അളക്കുകയാണോ മേല്‍ക്കോയ്മ സ്ഥാപിക്കുകയാണോ മേല്‍നോട്ടങ്ങളുടെയും മൂല്യനിര്‍ണയങ്ങളുടെയും ലക്ഷ്യം?- ചര്‍ച്ചക്കുവേണ്ടി അവതരിപ്പിക്കുന്ന കുറിപ്പില്‍ ദിലീപ് രാജ് ചോദിക്കുന്നു.
ചില പരിഹാര നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്: മൂല്യനിര്‍ണയം കഴിയുന്നേടത്തോളം ഓപ്പണ്‍ ആക്കുക. ഡിജിറ്റല്‍ മാധ്യമം അതിന് സാധ്യതകള്‍ നല്‍കുന്നുണ്ട്. ഒരാള്‍ മാര്‍ക്കിടുക എന്നതിനു പകരം - അധ്യാപക - വിദ്യാര്‍ത്ഥി എന്നതിനുപകരം - വ്യക്തിഗതവും ഗ്രൂപ്പ് ആയുമുള്ള പ്രകടനങ്ങളില്‍ പഠനഫലപ്രാപ്തി ഗുണപരമായി അളക്കാനുള്ള ഒന്നിലധികം ആളുകളുള്ള രീതി അവലംബിക്കുക. വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്‌റ്റൈയ്ക് ഹോള്‍ഡര്‍മാര്‍ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തില്‍ ഒരു സങ്കര സമീപനം സര്‍ഗാത്മകമായി രൂപപ്പെടുത്തണം. മാനസിക സംഘര്‍ഷമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനുഭവം അനുകമ്പയോടെ മനസ്സിലാക്കപ്പെടണം. അതിന് നിരന്തരവും വികേന്ദ്രീകൃതവുമായ ഇടപെടലുകള്‍ ഉണ്ടാവണം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പ്രഥമ പരിഗണനയായി എടുത്ത് അതിന്റെ ഫലപ്രാപ്തി മുന്‍നിര്‍ത്തിയും സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയും നമ്മുടെ വിലയിരുത്തല്‍ രീതികളും ബോധന സമ്പ്രദായവും പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ സ്റ്റെയ്ക്ക്ഹോള്‍ഡര്‍മാരും ഒരുമിക്കുമോ എന്നതാണ് വെല്ലുവിളി.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 28-ല്‍ ലേഖനം മുഴുവനായി വായിക്കാം, കേള്‍ക്കാം.
N. Ramachandran
7 Jun 2021, 02:42 PM
സത്യം, ശമ്പളം ലഭിക്കുന്നുണ്ടാലോ?
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
Think
Apr 30, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
Manoj k
11 Jun 2021, 01:37 PM
Good