ഇ-ലേണിംഗില്‍
അധ്യാപകരാവണം താരം;
സാങ്കേതിക വിദഗ്ധരല്ല
ഇ-ലേണിംഗില്‍ അധ്യാപകരാവണം താരം; സാങ്കേതിക വിദഗ്ധരല്ല
''ഇ-ലേണിങ് കേവലം രൂപപരമായ (format ) ഒരു മാറ്റമല്ല, വിദ്യാഭ്യാസത്തിലെ പാരഡൈം ഷിഫ്റ്റാണ്. പുതിയ ഒരു മാതൃകയാണത്. പഴയ മാതൃകയിലുള്ള അധ്യാപനം ഓണ്‍ലൈന്‍ ആയി ആവര്‍ത്തിക്കുമ്പോള്‍ ഇക്കാര്യം നഷ്ടപ്പെട്ടു പോവുന്നു. പഴയ കാര്യങ്ങള്‍ ഈ മാര്‍ഗ്ഗത്തില്‍ ചെയ്യാന്‍ നോക്കുന്നത് ഇ മെയില്‍ പ്രിന്റ് ഔട്ട് എടുത്ത് വായിച്ച് പോസ്റ്റ് ഓഫീസില്‍ ചെന്ന് മറുപടി പോസ്റ്റ് ചെയ്യുന്നത് പോലെ ബാലിശമാണ്. ഈ മാതൃകയ്ക്കുള്ളില്‍ പുതിയ ഒരു കൂട്ടം കാര്യങ്ങളാണ് ചെയ്യാനുള്ളത്. തീര്‍ച്ചയായും ഒരു സമഗ്രമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടു വരേണ്ടതുണ്ട്.''
15 Jun 2020, 02:43 PM
അക്കാദമിക പഠനത്തിന്റെ ഹൃദയം മാനവിക പഠനങ്ങളാണെന്നു കരുതുന്ന ഒരാളാണ് ഞാന്‍. ആരാണ് നമ്മള്‍, എന്താണ് നമുക്ക് വേണ്ടത്, എന്തുകൊണ്ട് നമ്മള്‍ ഇങ്ങനെ ജീവിക്കണം തുടങ്ങിയ മൂല്യപരമായ ചോദ്യങ്ങള്‍ അതില്‍ നിന്നുമാണ് ഉയരാറുള്ളത്. സയന്‍സില്‍ മിക്കപ്പോഴും അവരോട് ആവശ്യപ്പെട്ട ചോദ്യങ്ങളാണ് അന്വേഷിക്കപ്പെടുന്നത്. ഈയര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ച കരട് രേഖയില്‍ വരച്ചു കാണിക്കുന്ന ഭാവിദിശ ഏറെക്കുറെ സത്യമാണെന്നു കരുതേണ്ടി വരും. കോര്‍പ്പറേറ്റുകളും ഭരണകൂടവും കാര്യങ്ങള്‍ തീരുമാനിക്കുന്ന ദിശയില്‍ തന്നെയാണ് നയങ്ങളും സമീപനങ്ങളും ഇപ്പോള്‍ത്തന്നെ നീങ്ങുന്നത്. കാര്യമായ പ്രതിരോധങ്ങള്‍ ഉണ്ടാവുന്നില്ല.
ഈ ഒഴുക്കിനൊപ്പം പോവേണ്ടവരാണോ, ഒഴുക്കിനെ കരയില്‍ നിന്ന് നിരീക്ഷിക്കുന്നവരാണോ നമ്മള്‍ എന്നതാണ് പിന്നെ ആലോചിക്കാനുള്ളത്. രേഖയില്‍ ഇത് സംബന്ധിച്ചുള്ള കാഴ്ചപ്പാട് സമ്മിശ്രമാണ്. ചിലേടത്ത് നമ്മള്‍ വെറും നിരീക്ഷകരാണെന്ന തോന്നലുളവാകുന്നു. വേറെ ചിലേടത്ത് നിലവിലുള്ള ക്രമത്തെ നിശിതമായി പരിശോധിക്കുകയും മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈ രണ്ട് കാഴ്ചകളും തമ്മിലുള്ള പിരിമുറുക്കം (tension ) നിമിത്തം ആശയക്കുഴപ്പങ്ങള്‍ക്കും രേഖ വഴിയൊരുക്കുന്നുണ്ട്.
ഒരു പക്ഷേ, ബാഹ്യസമ്മര്‍ദ്ദങ്ങളുടെ നിര്‍ബന്ധിത സാഹചര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന്റെ സ്വാഭാവിക പ്രത്യാഘാതമായിരിക്കാം ഈ സന്ദിഗ്ധത. കോവിഡ് നിമിത്തം ഉണ്ടായ ലോക്ക്ഡൗണ്‍ അവസ്ഥയുടെസാഹചര്യം അടിയന്തര സ്വഭാവമുള്ള തീരുമാനങ്ങളെടുക്കാന്‍ ആരോഗ്യരംഗത്തടക്കം എല്ലാ മേഖലയിലുള്ളവരെയും നിര്‍ബന്ധിച്ചിട്ടുണ്ട്. ആലോചനകള്‍ക്കും വിമര്‍ശക മനോഭാവത്തിനും തല്‍ക്കാല അവധി കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന, തീരുമാനങ്ങള്‍ യന്ത്രികമായിപ്പോകാന്‍ സാധ്യതയുള്ള, ഒരു സന്ദര്‍ഭം കൂടിയാണിത്.

മാനവിക പഠനത്തിലുള്ളവര്‍ എന്താണ് നമ്മുടെ സമീപനം , എന്തിനുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കണം. വിദ്യാഭ്യാസ വ്യവസ്ഥയില്‍ എന്താണ് നിലനിര്‍ത്തേണ്ടത്, എന്താണ് മാറേണ്ടത് എന്നൊക്കെ നയങ്ങള്‍ രൂപീകരിക്കാന്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയാലേ സാധിക്കൂ.
രേഖയില്‍ ഭാവി സംബന്ധിച്ചുള്ള ഭാവന മുഴുവന്‍ യാന്ത്രികമായിപ്പോയി എന്ന തോന്നലാണ് എനിക്കുണ്ടായത്. പ്രതിരോധം സാധ്യമല്ല എന്ന നിരാശ അതില്‍ പ്രകടമായത് പോലെ. മാനവിക സാമൂഹ്യശാസ്ത്രവിഷയങ്ങള്‍ ചെലവു കുറഞ്ഞ അനൗപചാരിക രീതിയിലായി ഒതുങ്ങും, ഓണ്‍ലൈന്‍ രീതിയിലേക്ക് ചുവട് മാറുമ്പോള്‍ മൂന്നിലൊന്ന് അധ്യാപകരെ ഒഴിവാക്കാനിടവരും, ഓണ്‍ലൈന്‍ പഠനം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യും, സാമൂഹിക നീതി വെറും വാചകക്കസര്‍ത്താവും വിധം മികവിന്റെയും വിലയിരുത്തലിന്റെയും മാനകങ്ങള്‍ ഓണ്‍ലൈന്‍ അധിഷ്ഠിതമാവും, ഇന്ത്യയില്‍ ഒരു ഏകീകൃത പാഠ്യപദ്ധതിയും കോര്‍പ്പറേറ്റ് വിദഗ്ധര്‍ നിര്‍ണയിക്കുന്ന പാഠ്യക്രമവും വരും, തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് മാത്രം ഫണ്ട് എന്ന അവസ്ഥ വരും തുടങ്ങിയ ഭാവി ഭാവനകള്‍ ആദ്യ ഭാഗത്തുണ്ട്. എന്തിന് ഒതുങ്ങണം, എന്തിന് ഒഴിവാക്കണം, എന്തിന് വിട്ടു വീഴ്ച ചെയ്യണം , എന്തിന് വാചകക്കസര്‍ത്താക്കി മാറ്റണം തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. സാങ്കേതിക വിദ്യയോ മറ്റു സന്ദര്‍ഭങ്ങളോ ഏകപക്ഷീയമായി നിര്‍ണയിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. രാഷ്ട്രീയമായ നയ തീരുമാനങ്ങളാല്‍ നിലവില്‍ വരുന്നതാണ്. ഉദാഹരണത്തിന്, ഓണ്‍ലൈന്‍ പഠനം കൂടി ഉള്‍ച്ചേര്‍ക്കുമ്പോള്‍, അതിന്റെ സര്‍ഗ്ഗാത്മകമായ വശങ്ങളും ആവശ്യമായി വരുന്ന അധിക ശ്രദ്ധയും ഒക്കെ പരിഗണിച്ച് അധ്യാപകര്‍ കൂടുതല്‍ വേണമെന്നും തീരുമാനിക്കാമല്ലോ.
ഇ - ലേണിംഗ് സാധ്യമാക്കാന്‍ മൂന്നു തലത്തിലുള്ള ആളുകള്‍ ആവശ്യമാണ്. ഉള്ളടക്കം നിശ്ചയിക്കാന്‍ വിഷയ വിദഗ്ധര്‍ / ഇന്‍സ്ട്രക്ഷണല്‍ ഡിസൈനേഴ്‌സ്, അത് ഇ - ലേണിങ് രൂപത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്ന മള്‍ട്ടി മീഡിയ ടീം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം മാനേജ് ചെയ്യുന്നവര്‍.
ഒരുപക്ഷെ ഉദാഹരണങ്ങളിലും മറ്റും ശാസ്ത്രമണ്ഡലങ്ങളെ ഏകപക്ഷീയമായി പരിഗണിച്ചത് കൊണ്ടായിരിക്കാം ഈ നിരാശാബോധവും പ്രതിരോധ ശൂന്യതയും രേഖയില്‍ പ്രബലമായത്. ഗവേഷണത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് മാനവിക പഠനങ്ങളിലെ അന്തര്‍ വിഷയക പഠന മേഖലകള്‍കൂടി പ്രധാനമായി എടുത്തു പറഞ്ഞിരുന്നെങ്കില്‍ സയന്‍സ്, മാനവിക പഠനം, സാങ്കേതിക വിദ്യ എന്ന വിഭജനത്തെ തന്നെ അപ്രസക്തമാക്കുന്ന വിമര്‍ശനാത്മക ജ്ഞാനോല്‍പ്പാദനത്തിന്റെ സാധ്യതകള്‍ പ്രകാശിച്ചേനെ. എന്റെ അഭ്യര്‍ത്ഥന പ്രതിരോധ സ്വരം മുന്‍ തലത്തിലേക്ക് കൊണ്ടു വരും വിധം ആദ്യ ഭാഗങ്ങള്‍ പരിഷ്‌കരിക്കണമെന്നാണ്. വസ്തുതകളുടെ പ്രശ്‌നമല്ല ഇത്. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിമര്‍ശനാത്മതയുടെയും ആവശ്യകതയാണ്. ഒരു പക്ഷെ ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ സൗകര്യത്തിനു വേണ്ടി നില നിര്‍ത്തുന്ന ശാസ്ത്രം/ മാനവിക പഠനം എന്ന വേര്‍തിരിവ് തന്നെ അപ്രസക്തമാവുന്ന നിലയാവാം ഗവേഷണത്തിന്റെ മുന്നേറ്റമേഖലകളില്‍ (advanced studies) ഉള്ളത്. ഗവേഷണം സംബന്ധിച്ചുള്ള ഭാഗം ഒന്നുകൂടി റാഡിക്കലാക്കാവുന്നതാണ്. സാങ്കേതിക വിദ്യയിലും ബിസിനസ്സിലും മാനവിക വിഷയങ്ങള്‍ അനിവാര്യമാവുന്നതിനെക്കുറിച്ച് വെഞ്ചര്‍ കാപ്പിറ്റലിസ്റ്റായ Scott Hartley എഴുതിയ The Fuzzy and the Techieഎന്ന പുസ്തകം പല ടെക് കമ്പനികളെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് സ്ഥാപിക്കുന്നത് പ്രധാന ഇന്നൊവേഷന്‍സ് ഹ്യൂമാനിറ്റീസ് ഇല്ലാതെ നടക്കില്ല എന്നാണ്.
അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായ പാഠഭാഗങ്ങള്‍ വിര്‍ച്വല്‍ ക്ലാസ് ആയോ നേരിട്ടുള്ള ക്ലാസ് ആയോ എടുക്കാം. അതേ സമയം വിര്‍ച്വല്‍ ക്ലാസ്സാണ് ഇ- ലേണിങ് എന്ന തെറ്റിദ്ധാരണ ഉപേക്ഷിക്കണം.
എനിക്ക് പ്രധാനമായും പ്രതികരിക്കാനുള്ളത് "വെല്ലുവിളികള്‍ ' എന്ന അവസാന ഭാഗത്തോടാണ്. സക്രിയമായി എന്ത് ചെയ്യാന്‍ കഴിയും എന്ന പ്രതിരോധ മനസ്ഥിതിമുന്നിട്ടു നില്‍ക്കുന്നഭാഗവും അതാണ്.
വെല്ലുവിളികള്‍
ഈ ഭാഗത്ത് എണ്ണമിട്ടു പറഞ്ഞ കാര്യങ്ങളോട് യോജിച്ചു കൊണ്ട് പ്രായോഗികമായി അവ സാക്ഷാത്കരിക്കാന്‍ ഒരധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്കുള്ള നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു
1. നാല് മുതല്‍ എട്ടു വരെയുള്ള പോയന്റുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇ -ലേണിങ് സംബന്ധിച്ച് വിദഗ്ധ പരിശീലനം അത്യാവശ്യമാണെന്ന് പറയുന്നു. ഇത് വളരെ ശരിയാണ്. എങ്ങനെയാണ് പരിശീലനം സാധിക്കുക? താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
-
ഇ- ലേണിംഗ് സംബന്ധിച്ച നിഗൂഢവല്‍ക്കരണം നീക്കണം. ധൃതി കൂട്ടാതെ സാവകാശമെടുത്ത് ഗുണനിലവാരമുള്ള കോഴ്സുകള്‍ വികസിപ്പിക്കുന്നതിനാണ് ശ്രമം ഉണ്ടാവേണ്ടത്. പഠിതാവിനെ കേന്ദ്രത്തില്‍ നിര്‍ത്തുന്ന (learner centric) തും ഉപയോക്താവിന്റെ നിയന്ത്രണത്തിലുള്ളതും സ്വന്തം ആയത്തില്‍ (self paced) പഠിക്കാന്‍ പറ്റുന്നതുമായ വെബ് അധിഷ്ഠിത പരിശീലനമാണത്.
-
ഇ - ലേണിംഗ് സാധ്യമാക്കാന്‍ മൂന്നു തലത്തിലുള്ള ആളുകള്‍ ആവശ്യമാണ്. ഉള്ളടക്കം നിശ്ചയിക്കാന്‍ വിഷയ വിദഗ്ധര്‍ / ഇന്‍സ്ട്രക്ഷണല്‍ ഡിസൈനേഴ്‌സ്, അത് ഇ - ലേണിങ് രൂപത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്ന മള്‍ട്ടി മീഡിയ ടീം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം മാനേജ് ചെയ്യുന്നവര്‍.
-
മുകളില്‍ പറഞ്ഞതില്‍ ആദ്യത്തെ രണ്ടു കൂട്ടരാണ് കോഴ്‌സ് ഡിസൈന്‍ ചെയ്യുക. മൂന്നാമത്തെ കൂട്ടര്‍ മെയ്ന്റനന്‍സ്, ട്രാക്കിങ് തുടങ്ങിയവ നോക്കും. ഈ മൂന്നു കൂട്ടര്‍ക്കും നിരന്തരമായ പണികള്‍ ചെയ്യാനുണ്ടാവും. രണ്ടാമത്തെ ഘട്ടത്തില്‍ ആവശ്യമായ ഓതറിങ് ടൂളുള്‍ ഉപയോഗിക്കണം. കാലക്രമത്തില്‍ അധ്യാപകര്‍ക്ക് തന്നെ അവ പഠിച്ചെടുക്കാം. പക്ഷെ ആദ്യ ഘട്ടത്തില്‍ സാങ്കേതിക സഹായം (ആനിമേഷനുകള്‍, മിശ്രണം / എഡിറ്റിങ്, ഗ്രാഫിക്‌സ്, ഓഡിയോ ,വീഡിയോ etc) ആവശ്യമായി വരും.
-
എല്ലാ യൂണിവേഴ്‌സിറ്റികളിലും (ഇപ്പോള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍) Instructional Design Departments തുടങ്ങുക എന്നതാണ് ഇതില്‍ പ്രായോഗികമായ ആദ്യപടി. വിഷയ വിദഗ്ധരായ അധ്യാപകരും ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍മാരും മള്‍ട്ടി മീഡിയ ടീമും LMS മാനേജ് ചെയ്യാനുള്ള ടീമും അടങ്ങുന്ന വിഭാഗമാവണം ഇത്. ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ ആവശ്യമാണ്. ഇന്‍സ്ട്രക്ഷണല്‍ ഡിസൈന്‍ എന്നാല്‍ വെറുതെ കുറെ ഗ്രാഫിക് ഡിസൈനുകള്‍ കുത്തി നിറക്കലാണെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഉള്ളടക്കമാണ് ഡിസൈന്‍ നിശ്ചയിക്കുക. പഠിക്കാന്‍ പല ഓപ്ഷന്‍സ് കൊടുക്കുക ( വീഡിയോ, സൗണ്ട്, റീഡിങ് മെറ്റിരിയല്‍) എന്നതാണ് വെല്ലുവിളി. ഒരു അധ്യാപകന്‍ ഒരു മണിക്കൂര്‍ പ്രസംഗം മുറിച്ച് മൂന്നോ നാലോ കഷണങ്ങളാക്കുന്നതല്ല വീഡിയോ. സിലബസ് നോക്കി ഏതൊക്കെയാണ് ഇ- ലേണിങ് സാധ്യതയുള്ളവ എന്ന് നിശ്ചയിച്ച് ഓരോ പാഠത്തിനും കൃത്യമായ സ്റ്റോറി ബോഡ് ഉണ്ടാക്കി ചെയ്യേണ്ടതാണ് കോഴ്‌സ് ഡെവലപ്‌മെന്റ്. കരിക്കുലം കമ്മിറ്റി അത് റിവ്യൂ ചെയ്യണം. അതിനു ചേര്‍ന്ന അസൈന്മെന്റുകളും ഉണ്ടാക്കണം. ഇങ്ങനെ ഡിസൈന്‍ ഉണ്ടാക്കല്‍ തന്നെയാണ് കോഴ്‌സ് ഉണ്ടാക്കല്‍. ഒരു പെന്‍സില്‍ കൊണ്ട് വരച്ചു കാണിക്കാന്‍ കഴിയുന്ന കാര്യം അനിമേഷന്‍ ചെയ്യേണ്ട കാര്യമില്ല.
-
എല്ലാ അധ്യാപകര്‍ക്കും ഒറ്റയടിക്ക് പരിശീലനം നല്‍കുന്നത് ഒഴിവാക്കുക.യൂണിവേഴ്സിറ്റികള്‍ വിഷയാടിസ്ഥാനത്തില്‍ കരിക്കുലം ഡിസൈന്‍ കമ്മിറ്റികള്‍ ഉണ്ടാക്കുക. അവര്‍ തീരുമാനിക്കുന്ന മുറയ്ക്ക് കോഴ്‌സ് ഡിസൈനിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് കൊടുക്കുക.
-
സമഗ്രമായ ഒരു പ്ലാനിന്റെ ഉള്ളില്‍ നിന്നു വേണം നിലവാരമുള്ള ഇ ലേണിങ് കോഴ്സുകള്‍ വികസിപ്പിക്കുവാന്‍. ഇതിന്റെ സാദ്ധ്യതകള്‍ പഠിച്ച് പദ്ധതി രൂപരേഖ സമര്‍പ്പിക്കാനായി ആരംഭഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഒരു പഠന സമിതി രൂപീകരിക്കാം.
-
ഒന്നു കൂടി ആവര്‍ത്തിച്ചാല്‍, ഒരു ഇ-ലേണിങ് ഡിവിഷനില്‍ നമുക്ക് വേണ്ടത് വിഷയ വിദഗ്ധര്‍ ( അധ്യാപകര്‍ )/ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍മാര്‍, മള്‍ട്ടി മീഡിയ ടീം, ലേണിംഗ് മാനേജ്മെന്റ്സിസ്റ്റം വിദഗ്ധര്‍ എന്നിവരാണ്. ഇതില്‍ കോഴ്‌സ് ഡെവലപ്‌മെന്ററില്‍ ഏറ്റവും പ്രധാനപ്പെട്ടത് അധ്യാപകരുടെ റോളാണ്. ഏതെങ്കിലും സങ്കേതങ്ങളോ സാങ്കേതിക വിദ്യയോ പഠിക്കലല്ല വൈദഗ്ധ്യം. സര്‍ഗ്ഗാത്മകമായി ഉള്ളടക്കം ഡിസൈന്‍ ചെയ്യലാണ്. അതിലാണ് പരിശീലനം കൊടുക്കേണ്ടത് (യൂണിവേഴ്സിറ്റി തലത്തില്‍ പൂര്‍ണമായി ഡിപ്പാര്‍ട്‌മെന്റ് സ്ഥാപിക്കുക ഉടനെ സാധ്യമല്ലെങ്കില്‍ കോളേജ് അടിസ്ഥാനത്തില്‍ വികേന്ദ്രീകൃതമായി ചെലവുകള്‍ ചുരുക്കി ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഉണ്ടാക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്).
-
അധ്യാപകരുടെ (കരിക്കുലം ഡിസൈന്‍ ടീമിന്റെ ) കേന്ദ്ര പ്രാധാന്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ വേറെയും അപകടങ്ങളുണ്ട്. ഏതെങ്കിലും കുത്തക ചാടി വീണ് യാന്ത്രികമായ സാങ്കേതിക പരിശീലനങ്ങളും മറ്റും നടത്തി ഗുണപരമായ യാതൊരു ഫലവുമില്ലാതെ പണം ധൂര്‍ത്തടിക്കാനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ പണം ഈ രീതിയില്‍ നഷ്ടപ്പെട്ട മുന്നനുഭവങ്ങള്‍ ഇന്ത്യയിലുണ്ട്. ചോദ്യം ചോദിക്കാന്‍ സഹായിക്കുന്ന ഏറ്റവും ആകര്‍ഷകമായ സങ്കേതം കയ്യിലുണ്ടായിട്ടെന്തു കാര്യം, ഉണ്ടാക്കുന്ന ചോദ്യങ്ങള്‍? മണ്ടത്തരമാണെങ്കില്‍?
-
തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ചില പൈലറ്റ് പ്രോജക്റ്റുകള്‍ ചെയ്ത്, വിശകലനം ചെയ്ത് കൂടുതല്‍ വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. അതിന്റെ ഫലം അനുസരിച്ച് തോത് വര്‍ദ്ധിപ്പിക്കാം. ഇക്കാര്യത്തില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിക്കുക, ബാക്കി പുറത്തു നിന്നും പണം നല്‍കി ലഭ്യമാക്കുക എന്ന സമീപനം സ്വീകരിക്കാം.
2. രേഖയിലെ "വെല്ലുവിളികള്‍' എന്ന ഭാഗത്തിലെ രണ്ടാം പോയന്റ് ടെലി കോണ്‍ഫെറന്‍സിങ് സംബന്ധിച്ചാണ്. ഇവിടെ ഇ-ലേണിംഗും ഇതും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമാക്കണം. Instructor-led Training (ILT) എന്നതും ഇ-ലേണിംഗും വ്യത്യസ്തമാണ്. ILT രണ്ടു തരത്തിലാവാം. പരമ്പരാഗത ക്ലാസ് റൂമുകളിലുള്ളതും വെര്‍ച്വല്‍ ആയുള്ളതും (VILT). ഇപ്പോള്‍ കോണ്‍ഫെറന്‍സിങ് വഴി നടക്കുന്ന ക്ലാസ്സുകള്‍ ഈ രണ്ടാമത്തെ തരത്തിലുള്ളതാണ്. ഒരു മിശ്രിത (blended ) സമീപനം കൈക്കൊണ്ടാല്‍ ഇവ (ഇ-ലേണിങ്, വിര്‍ച്വല്‍ ക്ലാസ് / വര്‍ക്ക് ഷോപ്പ് ) ഒരു പഠന തന്ത്രത്തിനുളില്‍ സംയോജിപ്പിക്കാം. ഇക്കാര്യത്തില്‍ രേഖ പുലര്‍ത്തുന്ന വ്യക്തത അഭിനന്ദനാര്‍ഹമാണ് .
അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായ പാഠഭാഗങ്ങള്‍ വിര്‍ച്വല്‍ ക്ലാസ് ആയോ നേരിട്ടുള്ള ക്ലാസ് ആയോ എടുക്കാം. അതേ സമയം വിര്‍ച്വല്‍ ക്ലാസ്സാണ് ഇ- ലേണിങ് എന്ന തെറ്റിദ്ധാരണ ഉപേക്ഷിക്കണം. കോവിഡ് കാല പരിമിതികളുടെ സന്ദര്‍ഭത്തില്‍ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് പരിശീലനം പ്രസക്തമാണ്. അത് വേറെ തന്നെ നല്‍കണം. ഇ-ലേണിങ് എന്ന പേരില്‍ ചില സങ്കേതങ്ങളും മറ്റും പഠിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കണം. ഇ-ലേണിങ്ങില്‍ അധ്യാപകരുടെ അടുത്താണ് വൈഭവം. സാങ്കേതിക വിദഗ്ധരുടെ കയ്യിലല്ല .
3. രേഖയിലെ "വെല്ലുവിളികളി'ല്‍ മൂന്നാമത്തെ പോയന്റ് ഇ- ലേണിങ്ങിനു വലിയ മുതല്‍ മുടക്ക് ആവശ്യമായി വരും എന്നതാണ്. ഇവിടെ നമുക്ക് എന്തൊക്കെയാണ് ചെലവുകള്‍ എന്ന് കൃത്യമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇതും ഒരു മിത്തായി മാറും.ഇ ലേണിങ് സോഫ്ട്‌വെയറിന്റെ ചെലവ്. മൂഡില്‍ എന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റെവെയര്‍ അവലംബിച്ചാല്‍ ചെലവ് കാര്യമായി ഇല്ല. പക്ഷേ പ്രാരംഭഘട്ടത്തിലെ അധ്വാനമുണ്ട്.
ഇ-ലേണിങ് എന്ന പേരില്‍ ചില സങ്കേതങ്ങളും മറ്റും പഠിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കണം. ഇ-ലേണിങ്ങില്‍ അധ്യാപകരുടെ അടുത്താണ് വൈഭവം. സാങ്കേതിക വിദഗ്ധരുടെ കയ്യിലല്ല .
അതേ സമയം "ബ്ലാക്ക്‌ബോഡ്'പോലെയുള്ളവ വാങ്ങുകയാണെങ്കില്‍ ഭീമമായ ചെലവ് സോഫ്ട്‌വെയറിനു തന്നെവരും. അത് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല. ഓപ്പണ്‍ സോഴ്‌സ് ആണ് നമ്മുടെ ഭാവി. രണ്ടാമതായി വരുന്നത് ഹോസ്റ്റിംഗിനുള്ള ചെലവാണ്. മൂന്നാമത്തേത് മെയ്ന്റനന്‍സ്. ഇത് സ്വന്തം ടീം ഉണ്ടാക്കി ചെയ്യാം, ഔട്ട്സോഴ്‌സ് ചെയ്യുകയും ആവാം. സ്വന്തമായി ചെയ്യുക എന്ന സാധ്യതയാണ് നേരത്തെ സൂചിപ്പിച്ചത്. പരീക്ഷയടക്കമുള്ള കാര്യങ്ങളും നിരന്തരമായ ജോലിയും ഉള്ളപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സ്വന്തമായി ഒരു വിഭാഗം ഉണ്ടാവുകയാവും ഉചിതം.
ഇത്രയും പറഞ്ഞതിന്റെ ചുരുക്കം ഇ ലേണിങ് കേവലം രൂപപരമായ (format ) ഒരു മാറ്റമല്ല, വിദ്യാഭ്യാസത്തിലെ പാരഡൈം ഷിഫ്റ്റാണ് എന്നാണ്. പുതിയ ഒരു മാതൃകയാണത്. പഴയ മാതൃകയിലുള്ള അധ്യാപനം ഓണ്‍ലൈന്‍ ആയി ആവര്‍ത്തിക്കുമ്പോള്‍ ഇക്കാര്യം നഷ്ടപ്പെട്ടു പോവുന്നു. പഴയ കാര്യങ്ങള്‍ ഈ മാര്‍ഗ്ഗത്തില്‍ ചെയ്യാന്‍ നോക്കുന്നത് ഇ മെയില്‍ പ്രിന്റ് ഔട്ട് എടുത്ത് വായിച്ച് പോസ്റ്റ് ഓഫീസില്‍ ചെന്നു മറുപടി പോസ്റ്റ് ചെയ്യുന്നത് പോലെ ബാലിശമാണ്. ഈ മാതൃകയ്ക്കുള്ളില്‍ പുതിയ ഒരു കൂട്ടം കാര്യങ്ങളാണ് ചെയ്യാനുള്ളത്. തീര്‍ച്ചയായും ഒരു സമഗ്രമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടു വരേണ്ടതുണ്ട്.
Sharanya saji
17 Jun 2020, 11:14 AM
Good
Vinoy Joseph
17 Jun 2020, 07:10 AM
അഭിപ്രായങ്ങളോട് യോജിക്കുന്നു.. കുറച്ച് ദിവസത്തെ അനുഭവത്തിൽ നിന്ന് മനസ്സിലാവുന്നത്, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം എല്ലായ്പ്പോഴും സാധ്യമല്ല എന്ന് തന്നെയാണ്. എന്തെല്ലാം ന്യയങ്ങൾ നിർത്തിയാലും വിദ്യാഭ്യാസ അവകാശ ത്തിന്റെ മേഖലയിലെ സമത്വ ലംഘനം തന്നെ ആണ് അത്. മറ്റൊന്ന്, ഓൺലൈൻ അധ്യാപനം പാലേത് തൈരെത് എന്ന് വേർത്തിരിച്ച് കാണിക്കും എന്നാണ്. വാചക കസർത്തുകൾ കൊണ്ട് തടി രക്ഷിച്ചു പോന്ന ചിലർക്കെങ്കിലും ഓൺലൈൻ അധ്യാപനം ഒരു കീറാമുട്ടി ആകുന്നത് കാണുന്നുണ്ട്. ഇതൊരു സ്ഥിരം പരിഹാരം അല്ല എന്ന് പറയുന്നുണ്ടെങ്കിലും ഇത്തരമൊരു സംവിധാനം മനസ്സിലാക്കി സ്വയം നവീകരിക്കാൻ തയ്യാറാവാത്തത് തെറ്റോ ശരിയോ? വർഷങ്ങളായി പൊടി പിടിച്ചു കിടന്നിട്ടു പോലും വൃത്തിയാക്കാതെ പൊതുമുതൽ നശിപ്പിച്ചു വാങ്ങിക്കൂട്ടിയ e learning ഉപകരണങ്ങൾ തൊട്ടു നോക്കാതിരുന്ന അവസ്ഥ പല ഇടങ്ങളിലും ഉണ്ടായിരുന്നു.. ഇനി വീണ്ടും ഇതേ പേരിൽ പണം മുടക്കുന്നത് മുൻപ് കൃത്യമായി പരിശീലനം നൽകുകയാണ് വേണ്ടത്. പരിശീലനം, refreshar കോഴ്സുകളും orientation കോഴ്സുകളും പോലെ ബാലിശ മാവനും പാടില്ല.
Subash kumar a
16 Jun 2020, 09:31 PM
Profound and scholastic ,shape and content are to be blended meaningfully in the process of education
Bipin
15 Jun 2020, 11:23 PM
അഭിപ്രായങ്ങളോട് യോജിക്കുന്നു.. ഇലേണിംഗ് വീഡിയോയിൽ മാത്രം അവസാനിപ്പിക്കേണ്ടതല്ല. വിദ്യാർത്ഥി കേന്ദ്രീകൃതവും അദ്ധ്യാപകരുടെ വ്യക്തിഗത സർഗ്ഗാത്മകതയുടെ പ്രകാശനത്തിന് അവസരം ലഭിക്കുന്നതുമായ ഒരു പ്ലാറ്റ്ഫോം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ.. മൾട്ടി പ്ലെയർ ഗെയിം മോഡലാണ് ഇതിന് ഉചിതം. പുതുക്കാവുന്നതും കൂട്ടിച്ചേർക്കാൻ കഴിയുന്നതമായ കണ്ടെന്റ്, റഫറൻസ് ലൈബ്രറി, വെർച്ച്വൽ ക്ലാസ്സ് ഇവയെല്ലാം സംയോജിക്കുന്ന ഒരു പ്ലാറ്റ്ഫോം.. വിശദമായ മാതൃക ആവശ്യമുണ്ടെങ്കിൽ നല്കാൻ തയ്യാറാണ്.
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
ഡോ: പി.എം.മുബാറക് പാഷ / മനില സി. മോഹന്‍
Nov 11, 2020
1 Hour Watch
ഡോ. പി. കെ. തിലക്, കെ. ടി. ദിനേശ്
Oct 27, 2020
14 Minutes Read
അമൃത് ജി. കുമാര്‍
Oct 13, 2020
23 Minutes Read
Sharanya saji
17 Jun 2020, 11:15 AM
Good