കോവിഡാനന്തര ലോകത്തെ 'രൂപപ്പെടുത്താന്‍' അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും നല്‍കുന്ന വായ്പകളുടെയും ധനസഹായങ്ങളുടെയും പിറകിലെ താല്‍പര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസ്സറായ ഡോ. ജയകൃഷ്ണന്‍ ടി.
11 May 2020, 11:52 AM
ഭൂമിയില്‍ ഏത് രാജ്യത്തായിരുന്നാലും രോഗികളില്‍നിന്ന് ചികിത്സയുടെ "പോയിന്റ് ഓഫ് കെയറില്‍' ചാര്‍ജായി ഒരു പൈസ പോലും ഈടാക്കരുതെന്ന വ്യവസ്ഥകളിലേക്കു മാറാന്‍ ദരിദ്രരും ധനവാന്മാരും ഒരുപോലെ സര്‍ക്കാരുകളോട് ആവശ്യപ്പെടുേമ്പാള്‍, സാമ്പത്തിക വളര്‍ച്ച പ്രതീക്ഷകളുടെ മൂന്നിലൊന്നായി കൂപ്പുകുത്തി എല്ലാം തുടങ്ങിയേടത്തുതന്നെ വീണ്ടും തുടങ്ങേണ്ടുന്ന പിന്‍മടക്കത്തില്‍, മലമുകളില്‍ ഉരുട്ടിക്കയറ്റിയ കല്ലുകള്‍ താഴേക്കുതന്നെ പതിക്കുമ്പോള്‍ പാശ്ചാത്യ - പൗരസ്ത്യഭേദമില്ലാതെ "സിസിഫസും' "നാറാണത്ത് ഭ്രാന്തനും' പരസ്പരം നോക്കി കെട്ടിപ്പിടിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയില്‍, അതിര്‍ത്തികളില്‍ പട്ടാളക്കാര്‍ യുദ്ധം മറന്ന് തോക്കുകള്‍ താഴേക്കുവെച്ചു കണ്ണീര്‍ തുടച്ച് നിലമുഴുത് വിത്തുവിതയ്ക്കാനായി കലപ്പകള്‍ ആഗ്രഹിച്ച് കൈകള്‍ നീട്ടുന്ന സമയത്ത് ... കോവിഡ് അതിജീവിക്കുന്ന ലോകം ഇനി വേറെയായിരിക്കും എന്നാണ് നാമൊക്കെ സ്വപ്നം കാണുന്നത്.
എ.ഡി.ബിയുടെ ധനസഹായം എപ്പോഴും അവര്‍ മുന്നോട്ട് വെക്കുന്ന ഉപാധികളോടെ ആയിരിക്കും; അവ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്നാണ് അനുഭവം.
രാജ്യത്തെ "കോവിഡ്' ആക്രമണത്തെ അതിജീവിക്കാന്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ പദ്ധതിയായ Active Response Expenditure Support Program (CARES) പ്രകാരം 1.5 ബില്യണ്‍ ഡോളര്‍ കടമായി ലഭിക്കുന്നുണ്ടെന്നും എകദേശം 11,000 കോടിയോളം വരുന്ന തുക എ.ഡി.ബിയുടെ ഏറ്റവും വലിയ വായ്പാതുകയാണെന്നും വാര്‍ത്തയിലുണ്ട് (ദി ഹിന്ദു, ഏപ്രില്‍ 29). ഈ തുക പ്രധാനമായും ആരോഗ്യവകുപ്പിനും, സാമൂഹ്യ- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് ടെസ്റ്റിനും നിരീക്ഷണത്തിനും, ചികിത്സക്കും അനുബന്ധിച്ചുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ക്കുമായിരിക്കും വിനിയോഗിക്കുക എന്നാണ് പറയപ്പെടുന്നത്.

എ.ഡി.ബിയുടെ ധനസഹായം എപ്പോഴും അവര്‍ മുന്നോട്ട് വെക്കുന്ന ഉപാധികളോടെ ആയിരിക്കും; അവ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്നാണ് അനുഭവം. എ.ഡി.ബി തലവന്‍ മസാറ്റ്‌സ്ഗു അസകവ, ഈ തുക പ്രാഥമിക ദ്വിതീയ, ത്രിതീയ നിരകളിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. തുടര്‍ന്ന് അത് പി.പി.പി മോഡലില്‍ സര്‍ക്കാര്‍- സ്വകാര്യ- പാര്‍ട്ട്ണര്‍ഷിപ്പ് രീതിയിലാകണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ടുമുണ്ട്. പി.പി.പി എന്ന "നിയോ ലിബറല്‍' മന്ത്രത്തിന്റെ അര്‍ഥം ഇതുതരുന്നത് സര്‍ക്കാര്‍ മേഖല വളര്‍ത്താനല്ല, പകരം സ്വകാര്യ മേഖല വളര്‍ത്താനാണ് എന്നാണ്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന്, നമ്മുടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ എ.ഡി.ബി തലവനുമായി നേരിട്ടു വിളിച്ച് സംസാരിച്ചാണ് അദ്ദേഹം കരാര്‍ ഉറപ്പിച്ചതും കടം തന്നതും എന്നും വാര്‍ത്തയിലുണ്ട്.
നിര്‍മല സീതാരാമന്‍ എ.ഡി.ബി തലവനുമായി നേരിട്ടുവിളിച്ച, ഏപ്രില്‍ ഒമ്പതിനുതന്നെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണല്‍ ആയ lancetല്‍ "കോവിഡ് പാന്‍ഡെമിക്കില്‍ ഐ.എം.എഫും ലോകബാങ്കും കാര്യങ്ങള്‍ കുഴപ്പമാക്കുമോ'' എന്ന ചോദ്യങ്ങളുയര്‍ത്തി ഒരു ലേഖനമുണ്ടായിരുന്നു. ഇറ്റലിയിലെ മിലാനിലുള്ള അലക്‌സാണ്ടര്‍ കെന്റികേലിനീസ്, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ മെഡിക്കല്‍ സര്‍വകലാശാലകളിലെ ആറോളം വിദഗ്ധർ എന്നിവര്‍ ചേര്‍ന്നാണ് ആ ലേഖനം തയാറാക്കിയത്. അന്താരാഷ്ട്രതലത്തില്‍ വ്യാപിക്കുന്ന കോവിഡ് പോലെ തന്നെ ആ ലേഖനത്തിലെ കാര്യങ്ങളും എല്ലായിടത്തും പ്രസക്തമാണ്.
പി.പി.പി എന്ന "നിയോ ലിബറല്‍' മന്ത്രത്തിന്റെ അര്‍ഥം ഇതുതരുന്നത് സര്‍ക്കാര്‍ മേഖല വളര്‍ത്താനല്ല, പകരം സ്വകാര്യ മേഖല വളര്‍ത്താനാണ് എന്നാണ്.
കോവിഡ് ആക്രമണം ലോകരാജ്യങ്ങളെ സമാനതകളില്ലാത്ത സാമ്പത്തിക ദുരിതങ്ങളിലേക്ക് തള്ളിവിട്ടിരിക്കയാണ്. 2007-8 ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ മൂന്നിരട്ടി, അതായത് 30% ലധികം സാമ്പത്തിക വളര്‍ച്ച താഴോട്ടു പോകുമെന്നാണ് പ്രവചനം. ഇതില്‍നിന്ന് കരകയറാന്‍ വന്‍ സാമ്പത്തിക ശക്തികളായ പല രാജ്യങ്ങളും പല സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ പരിധിയില്ലാതെ കോര്‍പറേറ്റുകളില്‍നിന്ന് വായ്പ എടുക്കുന്നു. യു.എസ് 2000 കോടി ഡോളറിന്റെ 10% ജി.ഡി.പി വരുന്ന സാമ്പത്തിക ഉത്തേജന പാക്കജ് നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക സ്ഥിതി പരുങ്ങലിലായ മറ്റ് രാജ്യങ്ങളുടെ നില ഗുരുതര അവസ്ഥയിലാണ്. ഇവിടങ്ങളിലെ പല വിദേശ മൂലധന നിക്ഷേപകരും കമ്പനികളും കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥലം വിട്ടു, 83 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഇങ്ങനെ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ ഉല്‍പാദന മേഖല സ്തംഭിച്ചതും ചരക്കുനീക്കം നിലച്ചതും സര്‍ക്കാര്‍ വരുമാനം നിലച്ചതും ഏറ്റവും ബാധിക്കാന്‍ പോകുന്നത് അടിയന്തിരമായി ബജറ്റ് നിക്ഷേപം വര്‍ധിപ്പിക്കേണ്ടുന്ന ആരോഗ്യ മേഖലയെയാണ്. ഈ സമയത്ത് രാജ്യങ്ങളുടെ തീ അണക്കാന്‍ ജി 20 രാജ്യങ്ങള്‍ ലോകത്ത് അവതരിപ്പിക്കുന്നത് രണ്ടു രക്ഷകരെയാണ്- ഐ.എം.എഫ്, ലോകബാങ്ക്.
80 ലധികം രാജ്യങ്ങളുടെ അടിയന്തര സഹായാഭ്യര്‍ത്ഥനകളോട് ഐ.എം.എഫ് രണ്ട് അടിയന്തര ഫണ്ടിംഗ് സ്ട്രീമുകള്‍ ലഭ്യമാക്കിയാണ് പ്രതികരിച്ചത്. ആദ്യം, 50 ബില്യണ്‍ ഡോളര്‍ വരെ ദ്രുത-വിതരണ ധനസഹായം- നിലവിലുള്ള പൂര്‍ണമായ ഐ.എം.എഫ് പ്രോഗ്രാം പാക്കേജുകള്‍ ആവശ്യമില്ലാത്ത അതിദരിദ്രമല്ലാത്ത രാജ്യങ്ങള്‍ക്കു മാത്രമേ ലഭ്യമാകൂ.
രണ്ടാമത്, പൂര്‍ണമായ ഐ.എം.എഫ് പ്രോഗ്രാം- ഇത് മഹാമാരിയെ തുടര്‍ന്നുണ്ടാകാവുന്ന ദുരന്തനിവാരണത്തെയും ദുരിതാശ്വാസത്തെയും സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഈ ഫണ്ട് 400 ദശലക്ഷം ഡോളര്‍ വരെ ലഭ്യമാണ്, ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് "സാമ്പ്രദായികമായി ഐ.എം.എഫ് ഉപാധികളോടെ' അപേക്ഷിക്കാന്‍ സൗകര്യമുണ്ടെന്നും അതുവഴി ഒരു ട്രില്യണ്‍ ഡോളര്‍ വരെ ലഭ്യമാണെന്നും രേഖയിലുണ്ട്.
ഈ വായ്പകള്‍ വിവാദപരമായ നിബന്ധനകള്‍ക്കും വിധേയമാണ്, അതിനായുള്ള (Reforms) പരിഷ്‌കാരങ്ങള്‍ പണം വിതരണം ചെയ്യുന്നതിനുമുമ്പ് അവതരിപ്പിക്കണം. അത്തരം നിബന്ധന സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നതാണ് പ്രത്യേകത. അവയില്‍ പലതിലും മോശമായി രൂപകല്‍പ്പന ചെയ്ത നയനടപടികള്‍ ഉള്‍പ്പെടുന്നതിനാല്‍ ആരോഗ്യമേഖലക്ക് ബജറ്റ് വെട്ടിക്കുറവ്, സാമൂഹ്യ സേവന മേഖലകളില്‍ മാനവ വിഭവ ശേഷിയുടെ എണ്ണവും വേതനവും കുറയ്ക്കുക, തൊഴില്‍ മേഖലകളിലെ പരിരക്ഷ കുറക്കുക, സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. ഇവയൊക്കെ കോവിഡിനുശേഷം പൊതുമേഖല ശക്തിപ്പെടുത്തണം, ആരോഗ്യ - സാമൂഹ്യ സേവന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കണം തുടങ്ങിയ നമ്മുടെ സാമാന്യ ബുദ്ധിക്ക് എതിരുമാണ്.
ഈ കടത്തിന്റെ തിരിച്ചടവിന് നിലവിലുള്ള രാജ്യത്തെ സാമ്പത്തിക നില ചോരുകയും, ആരോഗ്യ- സേവന മേഖലകളെ ശോഷിപ്പിക്കുകയും ചെയ്യേണ്ടി വരും എന്നത് കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് കടമെടുത്തവരൊക്കെ പഠിച്ചതുമാണ്.
ലോകബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ച 14 ബില്യണ്‍ ഡോളര്‍ ദ്രുതപാക്കേജ് സഹായം, അടുത്ത 15 മാസത്തിനുള്ളില്‍ 160 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ത്താം. ഇതില്‍ ഭൂരിഭാഗവും (എട്ട് ബില്യണ്‍) ഇന്റര്‍നാഷണല്‍ ബാങ്കിന്റെ വഴിയിലൂടെ സ്വകാര്യമേഖലയിലെ ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കായിരിക്കും ചാനല്‍ ചെയ്യുക. അല്ലാതെ ആരോഗ്യ മേഖലയിലെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാനോ, ജനങ്ങളുടെ ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിലോ ആയിരിക്കില്ല എന്ന് നിര്‍ദേശമുണ്ട്. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ആരോഗ്യമേഖലക്കോ ദരിദ്ര ജനവിഭാഗങ്ങള്‍ക്കോ ഒരു മെച്ചവും ഉണ്ടാകില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. മറിച്ച്, സ്വകാര്യ - സര്‍ക്കാര്‍ സംരംഭങ്ങളുടെ പേരില്‍ സ്വകാര്യ മേഖലകളെ വളര്‍ത്തുന്നതുമാണ്. കോവിഡ് രോഗവ്യാപന നിയന്ത്രണത്തില്‍ നമ്മള്‍ സര്‍ക്കാര്‍ മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്ക് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ കടത്തിന്റെ തിരിച്ചടവിന് നിലവിലുള്ള രാജ്യത്തെ സാമ്പത്തിക നില ചോരുകയും, ആരോഗ്യ- സേവന മേഖലകളെ ശോഷിപ്പിക്കുകയും ചെയ്യേണ്ടി വരും എന്നത് കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് കടമെടുത്തവരൊക്കെ പഠിച്ചതുമാണ്. 14 ബില്യണ്‍ ഡോളര്‍ ദ്രുതപാക്കേജ് സഹായത്തില്‍ നിന്ന് ബാക്കി ആറ് ബില്യണ്‍ ഡോളര്‍ മാത്രമാണ് (40%) ആരോഗ്യത്തെ നേരിട്ട് സഹായിക്കുന്നതിന് നീക്കിവെച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ഇത് മെഡിക്കല്‍ സപ്ലൈകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ബള്‍ക്ക് വാങ്ങല്‍ ( Bulk purchase) രീതികളില്‍ ദ്രുത സംഭരണം നടത്താനാണ്. ഇതും സ്വകാര്യ കോര്‍പറേറ്റുകളില്‍ നിന്നാകണമെന്ന നിബന്ധനയുണ്ട്. ഇത് എങ്ങനെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തും എന്ന് ആര്‍ക്കും വ്യക്തമല്ല. നേരത്തെ സൂചിപ്പിച്ച 60% ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പകള്‍ നല്‍കുന്നത് മുഴുവന്‍ ആരോഗ്യ മേഖലയിലെ സ്വകാര്യമേഖലക്കായിരിക്കും.

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സോപാധികമായി ഘടനാപരമായ ക്രമീകരണനയങ്ങളും സ്വകാര്യ മേഖലകളില്‍ നിയന്ത്രണം കുറച്ചു കൊണ്ടുവരാനും വ്യാപാര ഉദാരവല്‍കരണത്തിനും തന്നെയാണ് കോവിഡ് കാലത്തും തുടര്‍ന്നും തെന്റ സ്ഥാപനത്തിന്റെ പിന്തുണയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും, ഐ.എം.എഫും ലോകബാങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികൂലമായ നയങ്ങളാണ് പിന്തുടരുന്നത് എന്നും അവ പ്രശ്‌നങ്ങള്‍ക്കെല്ലാം വിപണിയാണ് പരിഹാരം എന്ന തെറ്റായ ഉത്തരത്തില്‍ തന്നെയാണ് ലോകജനതയെ എത്തിക്കുന്നതെന്നും ലേഖകന്മാര്‍ സ്ഥാപിക്കുന്നുമുണ്ട്.
ആറ് ബില്യണ്‍ ഡോളര്‍ മാത്രമാണ് (40%) ആരോഗ്യത്തെ നേരിട്ട് സഹായിക്കുന്നതിന് നീക്കിവെച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ഇത് മെഡിക്കല്‍ സപ്ലൈകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ബള്‍ക്ക് വാങ്ങല്‍ ( Bulk purchase) രീതികളില്‍ ദ്രുത സംഭരണം നടത്താനാണ്. ഇതും സ്വകാര്യ കോര്‍പറേറ്റുകളില്‍ നിന്നാകണമെന്ന നിബന്ധനയുണ്ട്.
ഐ.എം.എഫ് മുന്നോട്ട് വെക്കുന്ന വിപണിക്ക് പകരം ഇവര്‍ വാദിക്കുന്നതിങ്ങനെയാണ്:
കോവിഡ് നല്‍കിയ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രാജ്യങ്ങള്‍ "യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറി'നായി കൂടുതല്‍ നിക്ഷേപം നടത്തണം. രാജ്യങ്ങളിലെ ജനങ്ങളില്‍ മുഴുവന്‍, പ്രത്യേകിച്ച്, പാവപ്പെട്ടവരെ സംരക്ഷിക്കുന്നത് പൊതു ആരോഗ്യസംവിധാനങ്ങളാണ്. അവ നിലനിര്‍ത്താനും, അടിസ്ഥാന സൗകര്യം കൂട്ടാനും, കൂടുതല്‍ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കാനും, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനുമായിരിക്കണം ഇനി പണം വിനിയോഗിക്കേണ്ടത്.
രാജ്യങ്ങളും ജനങ്ങളും കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെ കടത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന പാക്കജുകള്‍ വേണം. ആരോഗ്യരക്ഷയും, സാമൂഹ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതായിരിക്കണം അത്. സാമ്പത്തിക വിഷമങ്ങളില്‍ മുങ്ങുന്ന ഒരു ജനതക്ക് കടം നല്‍കുന്നത്, അതും ഒരു മഹാമാരിയെ അതിജീവിക്കാനുള്ളത്, ഒരിയ്ക്കലും വിപണിയുടെ ഉപാധികളോടെ ആകാന്‍ പാടില്ല. അടിസ്ഥാനപരമായി കോവിഡ് ഒരു ആരോഗ്യ പ്രശ്‌നമാണ്. അതുകൊണ്ട്, ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കേണ്ടി വരും. ഒരു ട്രില്യണ്‍ ഡോളറില്‍ ആരോഗ്യത്തിന് ആറു ബില്യണ്‍ ഡോളര്‍ (1000:6) എന്ന ഐ.എം.എഫ് അനുപാതം തീരെ ഉചിതമല്ല.
രാജ്യങ്ങളില്‍ വിദേശ/സ്വകാര്യ മൂലധനം ഒഴുകുന്നത് നിയന്ത്രിക്കുകയും അവ സര്‍ക്കാര്‍ നയങ്ങളുടെ മുന്‍ഗണനകളെ കടന്നുസ്വാധീനിക്കുന്നത് നിയന്ത്രിക്കുകയും വേണം. സര്‍ക്കാരുകളുടെ വിഭവസ്രോതസ് വികസിപ്പിക്കുകയും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുള്ള ധനപരമായ ഇടം (നികുതികള്‍ വഴി) കണ്ടെത്തുകയും വേണം.
മഹാമാരിയുടെ കാലത്ത് രാജ്യങ്ങളില്‍ ഒരു അടിയന്തര കടം മൊറട്ടോറിയം ഉണ്ടായിരിക്കണം.
ദശകങ്ങളായി പൊതുജനാരോഗ്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ പിന്തുടര്‍ന്ന് കോടിക്കണക്കിന് ആളുകളെ സേവനം നിഷേധിച്ച് പടിക്കുപുറത്താക്കുന്ന നയങ്ങളും നടപടികളും ലോകരാജ്യങ്ങള്‍ തിരുത്തേണ്ട അവസരമാണ് ഈ കോവിഡ് കാലം. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യേണ്ട അവസരം വിനിയോഗിച്ചില്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രട്ടെന്‍വുഡ് (Bretton Wood) സ്ഥാപനങ്ങള്‍ ദരിദ്രരാജ്യങ്ങളുടെ വികസനഗതികള്‍ എങ്ങനെ വഴിതിരിച്ചുവിട്ടു എന്ന പാഠം മറക്കേണ്ടിവരും, അല്ലെങ്കില്‍, "കോവിഡ് ഇറേസര്‍' കൊണ്ട് അവര്‍ മായ്ക്കുന്നത് കണ്ണും പൂട്ടി കാണേണ്ടി വരും.
മനുഷ്യരെ ഒരുപോലെ നിസ്സഹായരാക്കിയ കോവിഡ് ബാധ ലോകത്തെ പല നടപ്പുരീതികളും മാറ്റുമെന്നാണ് നാം പ്രത്യാശിച്ചത്. തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് പക്ഷിമൃഗാദികള്‍ ഒന്നിച്ചു വസിക്കുന്ന ഫാമുകളില്‍ നിന്നോ അവയുടെ മാംസങ്ങള്‍ വിപണനം ചെയ്യുന്ന വിവിധ രാജ്യക്കാരായ ആയിരങ്ങള്‍ ഒന്നിച്ചു കൂടുന്ന നഗരങ്ങളിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നോ മനുഷ്യനിലേക്ക് വൈറസ് എത്തി വന്‍കരകളിലുള്ള മനുഷ്യരിലേക്ക് പടരുമ്പോഴൊക്കെ, നമ്മള്‍ ഇതില്‍ കോര്‍പറേറ്റുകളുടെ പങ്കും ഇതിനെ അതിജീവിക്കാന്‍ ഇനി വേണ്ടത് എന്താണെന്നും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, രോഗം പിടിമുറുക്കുമ്പോള്‍ തന്നെ ഒരൊറ്റ സ്വിച്ചില്‍ തൊഴിലാളികളെ പണിയെടുക്കാനും, പിരിച്ചുവിട്ടും വീട്ടിലിരുത്താമെന്നും, അകലങ്ങളിലിരുന്ന് നിങ്ങളെ മുഴുവന്‍ സര്‍വൈലസ് ചെയ്യാമെന്നും നിര്‍മിത ബുദ്ധി കൊണ്ട് അടിമകളെ സൃഷ്ടിക്കാമെന്നും പഠിപ്പിച്ചുതരികയാണ്. ആരോഗ്യ സംരക്ഷണത്തിന് പൊതുസംവിധാനങ്ങളെ എങ്ങിനെയൊക്കെ നിലനിര്‍ത്തണമെന്ന് നമ്മള്‍ പഠിച്ചുകഴിയുമ്പോഴേക്കും പൊതു സംവിധാനങ്ങളെ എങ്ങിനെയൊക്കെ നിയന്ത്രിച്ചുനിര്‍ത്തണമെന്നും അവര്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read