നൊബേലിനാൽ അംഗീകരിക്കപ്പെടുമ്പോഴും
ഏറ്റവും അപകടം പിടിച്ച പണിയായി
തുടരുകയാണ് മാധ്യമപ്രവർത്തനം
നൊബേലിനാൽ അംഗീകരിക്കപ്പെടുമ്പോഴും ഏറ്റവും അപകടം പിടിച്ച പണിയായി തുടരുകയാണ് മാധ്യമപ്രവർത്തനം
‘റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്’ എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമസ്വാതന്ത്ര്യത്തിന് പോരാടുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച നൊബേൽ സമ്മാനം പ്രസക്തമാകുന്നത്
10 Oct 2021, 09:27 AM
ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്‌കാരം മാധ്യമ സ്വാതന്ത്ര്യത്തിനാണ് -എന്തുകൊണ്ടും. മരിയ ആഞ്ചലിറ്റ റെസ്സ എന്ന ഫിലിപ്പിനോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും ദിമിത്രി ആന്‍ഡ്രീവിച്ച് മുരടോവ് എന്ന റഷ്യന്‍ മാധ്യമപ്രവര്‍ത്തകനും സമാധാന നൊബേല്‍ പങ്കിടുമ്പോള്‍ ആദരിക്കപ്പെടുന്നത് അറിയാനുള്ള അവകാശം കൂടിയാണ്. സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണര്‍ (ഏകദേശം 8.43 കോടി രൂപ) ഇവര്‍ വീതിച്ചെടുക്കും.
മരിയ ആഞ്ചലിറ്റ റെസ്സ പ്രമുഖ എഴുത്തുകാരിയുമാണ്. റാപ്ലറിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമാണ്. സി.എന്‍.എന്നിനായി തെക്കുകിഴക്കന്‍ ഏഷ്യയിലെ അന്വേഷണത്മക റിപ്പോര്‍ട്ടറായി ഏകദേശം രണ്ടു പതിറ്റാണ്ട് മരിയ ചെലവഴിച്ചു.
റഷ്യന്‍ പത്രമായ നൊവായ ഗസറ്റയുടെ ചീഫ് എഡിറ്ററാണ് ദിമിത്രി ആന്‍ഡ്രീവിച്ച് മുരടോവ്. 1995-നും 2017-നും ഇടയില്‍ അദ്ദേഹം ഈ പത്രത്തില്‍ വിവിധ പദവികള്‍ അലങ്കരിച്ചു. പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സമിതി "ഇന്ന് റഷ്യയില്‍ ദേശീയ സ്വാധീനമുള്ള ഒരേയൊരു യഥാര്‍ഥ നിര്‍ണായക പത്രം' എന്ന് നൊവായ ഗസറ്റയെ വിളിക്കുന്നു. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസറ്റ. ചെച്‌ന്യന്‍, കോക്ഷിന്‍ മനുഷ്യവകാശ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി അടരാടിയതിന് മരിയ റെസ്സയ്ക്ക് ഫിലിപ്പൈന്‍സില്‍ കിട്ടിയത് തുറങ്കലായിരുന്നു. ഈ അമ്പത്തെട്ടുകാരി തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിരക്കാരി കൂടിയാണ്. റാപ്ലറിലൂടെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ മരിയ റെസ്സ നേരിടേണ്ടിവന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. പ്രിന്‍സിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത മരിയ റെസ്സ ഫുള്‍ ബ്രൈറ്റ് അവാര്‍ഡ് ജേതാവ് കൂടിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറുവര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനമെന്നാല്‍ വിവരവിനിമയ പ്രവാഹത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തരും എന്നതാണ് ഇന്നുള്ള വിവക്ഷ. മാധ്യമപ്രവര്‍ത്തകരെന്നാല്‍ കേവലം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, ഇലക്ട്രോണിക് മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ (എഫ്.എം. ഉള്‍പ്പെടെ), കമ്പ്യൂട്ടര്‍, ഇന്‍ര്‍നെറ്റ്, ബ്ലോഗ്, സാമൂഹിക മാധ്യമങ്ങള്‍ എന്തിനേറെ സിറ്റിസന്‍ ജേണലിസ്റ്റ് എന്ന ഓരോ പൗരനും വരെ മാധ്യമപ്രവര്‍ത്തകരുടെ വിശാല കൂട്ടായ്മകളില്‍ അംഗങ്ങളാണ്.
അതുകൊണ്ടുതന്നെ സ്വതന്ത്ര വിവരവിനിമയ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതെന്തും പൗരാവകാശത്തിന് നേരെ തന്നെയുള്ള വെല്ലുവിളിയാണ്. ഫ്രാന്‍സിലെ പാരിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ Reporters without Border ഒരു കാവല്‍നായയെ പോലെ മാധ്യമധ്വംസനങ്ങള്‍ക്കെതിരെ കാതോര്‍ത്തിരിക്കുകയാണ്. 2002 മുതല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ടായ Press Freedom Index അവര്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്.
ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ ഇക്കുറിയും താഴോട്ടുപോയില്ല; 180-ല്‍ 142-ാം സ്ഥാനം നിലനിര്‍ത്തി! വളരെ പരിതാപകരമായ ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം നമ്മള്‍ ആചരിക്കുന്നത്. 2021-ലെ സൂചിക തയാറാക്കിയ ‘റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്’ എന്ന രാജ്യാന്തര മാധ്യമ സംഘടനയുടെ റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ കൂടെ അയല്‍രാജ്യങ്ങളായ ചൈന (177), പാകിസ്ഥാന്‍ (145), ബംഗ്ലദേശ് (152), മ്യാന്‍മര്‍ (140) എന്നിവയുമുണ്ട് എന്നതാണ് ആശ്വാസം. നോര്‍വേ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവയാണ് മുന്‍പത്തേതുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളത്. ഏറ്റവും താഴെ എരിത്രിയ. തൊട്ടുമുകളില്‍ ഉത്തര കൊറിയ (179), തുര്‍ക്ക്‌മെനിസ്ഥാന്‍ (178) എന്നിവയും. 73% രാജ്യങ്ങളിലും മാധ്യമപ്രവര്‍ത്തനത്തിനു പൂര്‍ണമായയോ ഭാഗികമായോ വിലക്കുണ്ടെന്നും 7% രാജ്യങ്ങളില്‍ മാത്രമേ പൂര്‍ണ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്നുള്ളൂവെന്നും മാധ്യമസ്വതന്ത്ര്യ സൂചിക പറയുന്നു. 16-ാമതായി ജര്‍മനിയും, 40-ാമതായി ബ്രിട്ടനും ഉണ്ട്. അമേരിക്ക 43-ാം റാങ്കിലാണ്. അതായത് ശരാശരി മാത്രം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഇന്നത്തെ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരകാലത്ത് (Facebook, Whatsapp, Twitter etc.) ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി സോഷ്യല്‍ മീഡിയയെയും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഭീഷണി ജനാധിപത്യ പ്രക്രിയയെ തന്നെ തടസ്സപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയില്‍ അടുത്തിടെ ജനകീയ എന്‍സൈക്ലോപ്പീഡിയ ആയ വിക്കിപീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഭരണകൂട ഭീകരതയായാണ് വിവരാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും പ്രതിഷേധിച്ച് ജമ്മു കശ്മീര്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കൊല്ലം അന്തര്‍ദേശീയ പത്രസ്വാതന്ത്ര്യ ദിനാചരണം ബഹിഷ്‌കരിച്ചാണ് പ്രതിഷേധിക്കുന്നത്.
ലോകത്ത് ഏറെ രാജ്യങ്ങളും മാധ്യമസ്വാതന്ത്ര്യം മാനിക്കുന്നില്ല. 2006 മുതല്‍ 2020 വരെ ഏതാണ്ട് 1000 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നമ്മുടെ തൊട്ടയല്‍പ്പക്ക രാജ്യങ്ങളായ ബംഗ്ലാദേശിലും മാലിദ്വീപിലും ബ്ലോഗര്‍മാര്‍ നിരന്തരം വധിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മതതീവ്രവാദികള്‍ സ്വാതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തികച്ചും എതിരാണ്. അതുകൊണ്ടുതന്നെയാണ് 2020-ലെ Press Freedom Index ല്‍ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നിലായതും. നമ്മുടെ മറ്റൊരു അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ അരാജകത്വം മൂലം അവിടെ നിന്നുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ പോലും സാധിക്കുന്നില്ല.
ഏകാധിപത്യമോ പരമാധിപത്യമോ പുലര്‍ത്തുന്ന വടക്കന്‍ കൊറിയ, ചൈന, സിറിയ, വിയറ്റ്നാം, ക്യൂബ, ലാവോസ് എന്നിവയാകട്ടെ മാധ്യമസ്വാതന്ത്ര്യം ഒട്ടുംതന്നെ വിലമതിക്കാത്ത രാജ്യങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമുള്ള ചൈനയില്‍ ഒരു വാര്‍ത്താ ഏജന്‍സിയേ ഉള്ളൂ... സിന്‍ഹുവ (Xinhua). ഒരു പത്രവും, National people daily. ഒരു ചാനലും ccctv. ലോക ജനസംഖ്യയില്‍ 42 ശതമാനം പേര്‍ക്ക് മാത്രമേ ഭാഗികമായെങ്കിലും സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന്റെ രുചിയറിയാന്‍ സാധിക്കുന്നുള്ളൂ. 13 ശതമാനം വരുന്ന വരേണ്യവര്‍ഗം എല്ലാ മാധ്യമസ്വാതന്ത്ര്യവും അനുഭവിക്കുന്നു. എന്നാല്‍ 45 ശതമാനം ലോകജനങ്ങള്‍ മാധ്യമസ്വാതന്ത്ര്യം എന്തെന്ന് പോലും അറിയുന്നില്ല.
സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ 19-ാം അനുഛേദത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 19 ല്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് പ്രഖ്യാപിക്കുന്നത്. അല്ലാതെ പ്രസ് ഫ്രീഡം എന്ന വാക്ക് ലോകത്തെ ഏറ്റവും വലിയ ഭരണഘടനയായ നമ്മുടേതില്‍ എവിടെയും പറയുന്നില്ല. അതുകൊണ്ടുതന്നെ പത്രമാരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ ശ്രമിക്കാറുണ്ട്. 1975-ല്‍ അടിയന്തരാവസ്ഥയുടെ ചുടവടുപിടിച്ചുകൊണ്ട് ഇന്ദിരാഗാന്ധി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് ഇതിന്റെ ഉദാത്ത ഉദാഹരണമാണ്.
തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അമിത സ്വാതന്ത്ര്യം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഹണി ട്രാപ്, പെയ്ഡ് ന്യൂസ്, എംബഡഡ് ജേര്‍ണലിസം, സിന്റിക്കേറ്റ് ജേര്‍ണലിസം എന്നീ ദുഷ്പ്രവണതകള്‍ മാധ്യമ നൈതികതക്ക് ഒട്ടുംതന്നെ ചേര്‍ന്നതല്ല. റഷ്യയും അതിന്റെ നേതാവ് പുടിനും നിരന്തര പ്രചാരണത്തിലൂടെ (propaganda) പുതിയൊരു പത്രപ്രവര്‍ത്തന ശൈലി മുന്നോട്ട് വയ്ക്കുന്നുണ്ട്. ട്രംപും കൂട്ടരും അതിദേശീയത ഉയര്‍ത്തിപ്പിടിച്ച പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര ലോകക്രമം തുടരുക തന്നെയാണ്.
ലോകത്ത് 21 രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യം അതീവ ദുഷ്‌കരമായി തുടരുന്നു. 51 രാജ്യങ്ങളില്‍ പൊതുവില്‍ നല്ല അവസ്ഥയിലല്ല കാര്യങ്ങള്‍. എഡ്മണ്ട് ബര്‍ക്ക് വിളിപ്പേര് ചൊല്ലിയ നാലാംതൂണും, അഞ്ചാം തൂണും സുതാര്യ ജനാധിപത്യത്തിന് അത്യന്താപേക്ഷിതം തന്നെയാണ്.
ലോകത്താകമാനം പത്രപ്രവര്‍ത്തകര്‍ വെല്ലുവിളികളിലൂടെ കടന്നു പോകുകയാണ്. എന്തുകൊണ്ടും ഇത്തവണത്തെ നോബല്‍ സമാധാന പുരസ്‌കാരം അന്വഷണ പത്രപ്രവര്‍ത്തിന് ആവേശം പകരുന്ന ഒന്നാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
സ്മൃതി പരുത്തിക്കാട്
Jan 01, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Nov 07, 2022
2 Minutes Read
ഡിജിപബ്
Nov 02, 2022
2 Minutes Read
ജോജോ ആന്‍റണി
Oct 14, 2022
7 Minutes Read
ജേക്കബ് ജോഷി
Oct 13, 2022
3 minute read
ഡോ. യു. നന്ദകുമാർ
Oct 11, 2022
6 Minutes Read