ആചാരവാദികൾ പറയുന്ന
ഒരടിസ്ഥാനവും
തൃശൂർ പൂരത്തിനില്ല
ആചാരവാദികൾ പറയുന്ന ഒരു ഒരടിസ്ഥാനവും തൃശൂർ പൂരത്തിനില്ല
ആയിരക്കണക്കായ മനുഷ്യജീവിതങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആചാരങ്ങള്‍ പാലിയ്ക്കപ്പെടേണ്ടവയാണെന്നും അത് ഒരു വിധത്തിലും ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് , തൃശൂർ പൂരത്തിനുവേണ്ടി വാദിക്കുന്നതിലൂടെ ആചാരവാദികള്‍ പറഞ്ഞുറപ്പിയ്ക്കുന്നത്.
19 Apr 2021, 04:53 PM
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന പൂരം ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമായാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് ആയിരക്കണക്കായ മനുഷ്യജീവിതങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആചാരങ്ങള്‍ പാലിയ്ക്കക്കപ്പെടേണ്ടവയാണെന്നും അത് ഒരു വിധത്തിലും ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് ആചാരവാദികള്‍ പറഞ്ഞുറപ്പിയ്ക്കുന്നത്.
എന്നാല്‍ ആചാരവാദികള്‍ സ്ഥാപിയ്ക്കാന്‍ ശ്രമിക്കുന്നത് പോലെ സനാതനവും പൗരാണികവുമായ ഒന്നായിരുന്നില്ല തൃശൂര്‍ പൂരം എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ തൃശൂര്‍ പൂരത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: "പ്രസിദ്ധമായ തൃശ്ശിവപേരൂര്‍ പൂരം ശക്തന്‍ തിരുമനസിന്റെ കാലത്ത് അവിടുത്തെ കല്‍പ്പന പ്രകാരം ഉണ്ടാക്കിയതാണ്. അതിനു മുമ്പ് അവിടെ അങ്ങനെ ഒരാഘോഷമുണ്ടായിരുന്നില്ല.'
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പരാമര്‍ശത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്, തൃശൂര്‍ പൂരം ക്ഷേത്രാചാരങ്ങളുടെ അനിഷേധ്യ ഭാഗമായ ഒന്നല്ല എന്ന് തന്നെയാണ്. ആണ്ടുതോറും മേടമാസത്തില്‍ തിരുവമ്പാടി, പാറമേക്കാവ് എന്നിങ്ങനെ രണ്ട് ഭാഗമായി പിരിഞ്ഞ് വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ പൂരം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് ശക്തന്‍ തമ്പുരാനാണെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് ചിരപുരാതനമായ ഒരു ക്ഷേത്രാനുഷ്ഠാനമായിരുന്നില്ല തൃശൂര്‍ പൂരം എന്നാണ്.
താന്ത്രിക വിധികളനുസരിച്ച് നോക്കിയാല്‍ ഇത്തരം പൂരാഘോഷങ്ങള്‍ താന്ത്രികാനുഷ്ഠാനങ്ങളുടെ ഭാഗമല്ല എന്ന് കാണാം. കലശാദി, അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ ക്ഷേത്രോത്സവങ്ങളുടെ അനിഷേധ്യ ഭാഗങ്ങളായി കരുതപ്പെടുന്ന ഉത്സവഭേദങ്ങളിലൊരിടത്തും പൂരം പോലെയുള്ള ആഘോഷ ചടങ്ങുകള്‍ താന്ത്രികവിധികളുടെ ഭാഗമായി കേരളീയ തന്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും വിവരിക്കുന്നില്ല. കേരളത്തിലെ ഏറെ പ്രസിദ്ധമായ തന്ത്രസമുച്ചയത്തിലോ പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെടുന്ന കുഴിക്കാട്ടുപച്ചയിലോ ഉത്സവങ്ങളെ പറ്റി പരാമര്‍ശിക്കുമ്പോള്‍ ഇത്തരം പൂരച്ചടങ്ങുകളെ പറ്റി ഒന്നും തന്നെ പ്രസ്താവിക്കുന്നില്ല. വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ നടന്നുവരുന്ന പൂരച്ചടങ്ങുകള്‍ക്ക് പ്രസ്തുത ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളോടോ താന്ത്രിക ക്രിയകളോടൊ ഒരു വിധത്തിലുമുള്ള ബന്ധവുമില്ല. പൂരം ഒരു ക്ഷേത്ര ബാഹ്യമായ ആഘോഷമായിട്ടാണ് സമാരംഭിച്ചത്. വടക്കുന്നാഥ ക്ഷേത്രവുമായി അഭേദ്യ ബന്ധമാണ് പൂരത്തിനുള്ളതെങ്കില്‍ ശക്തന്‍ തമ്പുരാന് അത്തരമൊരു ആഘോഷം പുതുതായി നിര്‍ദ്ദേശിക്കേണ്ടി വരുമായിരുന്നില്ല. ക്ഷേത്രത്തിലെ താന്ത്രിക കര്‍മങ്ങളുടെ അനിഷേധ്യ ഭാഗമായ ഒന്നല്ല പൂരം എന്നാണ് താന്ത്രിക ഗ്രന്ഥങ്ങളുടെ പഠനം ബോധ്യപ്പെടുത്തുന്നത്.
ശബരിമല തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ‘മാര്‍ക്‌സിസ്റ്റ് വിപ്ലവ ഭരണകൂടം’ തൃശൂര്‍ പൂരത്തെ സംബന്ധിച്ച തികച്ചും അയഞ്ഞ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അധികാരം മാത്രം ലക്ഷ്യമാക്കിയ ഭരണകൂട ശക്തികള്‍ പുരോഗമനം, നവോത്ഥാനം തുടങ്ങിയ പ്രയോഗങ്ങള്‍ വാചാടോപക്കസര്‍ത്താക്കി മാറ്റിത്തീര്‍ത്തിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളോടും ആചാരവാദികളോടും കൈകോര്‍ക്കുന്ന ഈ നിലപാട് തീര്‍ത്തും പുരോഗമനാശയങ്ങള്‍ക്ക് വിരുദ്ധമാണ്. സമീപ ഭാവിയില്‍ തന്നെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ തൃശൂര്‍ പൂരത്തിലെ "നല്ല അംശങ്ങളെ' പറ്റിയും അതിന്റെ സബ്വേഴ്‌സീവ് പൊട്ടന്‍ഷ്യലിനെ സംബന്ധിച്ചും പ്രബന്ധങ്ങള്‍ രചിക്കുമെന്ന് പ്രത്യാശിക്കാം.
കോവിഡ് പടര്‍ന്നു പിടിക്കുന്ന കൊടിയ പ്രതിസന്ധിയിലും വലിയ ഒരു ജനക്കൂട്ടം ഭാഗഭാക്കാവുന്ന പൂരം പോലെ ഒരു ആഘോഷം മാറ്റിവയ്ക്കണമെന്ന് കേരളീയ പൊതു സമൂഹത്തോട് പറയാന്‍ സാധിയ്ക്കാത്ത വിധം ഭരണകൂടവും പൊതു സമൂഹവും ഹിന്ദുത്വാശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കേവലം ഭരണകൂടം കൈക്കൊള്ളുന്ന പുരോഗമനവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ ഒരു കാര്യമെന്ന നിലയ്ക്ക് മാത്രമല്ല, കേരളീയ പൊതുമണ്ഡലത്തെ ആഴത്തില്‍ ഗ്രസിച്ചിരിക്കുന്ന ഹിന്ദുത്വ - ബ്രാഹ്‌മണിക ആശയങ്ങളുടെ സ്വാധീനം കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. ഉപരിപ്ലവമായ "നവോത്ഥാന പേച്ചുകള്‍ ' കൊണ്ട് കേരളത്തെ ബാധിച്ച ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധ്യമല്ല. ഭരണകൂടത്തിന്റെ അകത്തളങ്ങളിലും സമൂഹത്തിന്റെ വിവിധ വിതാനങ്ങളിലും പടര്‍ന്നു പന്തലിച്ചിരിക്കുന്ന പുരോഗമന വിരുദ്ധതയെയും ശാസ്ത്ര വിരുദ്ധതയെയും സത്യസന്ധമായി തിരിച്ചറിയുകയാണ് ഇതിനുള്ള ആദ്യപടി.
വേനുഗോപാലൻ
23 Apr 2021, 11:26 AM
ഭക്തി, ഉത്സവം, ആചാരം മുതലായ ജ്വരങ്ങൾ ബാധിച്ച് ബുദ്ധിഭ്രമം സംഭവിച്ചവരോട് ഏറ്റുമുട്ടുന്നതാണ് ഈ സർക്കാർ ഏറ്റെടുക്കേണ്ട മുഖ്യ ഉത്തരവാദിത്തമെന്നാണ് ഇങ്ങനെ ചിലരുടെ ധാരണ. സർക്കാർ മുൻഗണന നൽകേണ്ട വേറെ എത്രയോ പ്രശ്നങ്ങളുണ്ട്! വാശിയോടെ പൂരം കൊണ്ടാടി തൃശ്ശൂർകാർ കിടപ്പിലായാൽ ആർക്കെന്ത് ചേതം! അതാണ് ദൈവനീതിയെന്ന് അവരങ്ങ് സമാധാനിച്ചോളും. ലേഖനമെഴുതാൻ കണ്ട ഒരു വിഷയം!!!
വേനുഗോപാലൻ
23 Apr 2021, 11:26 AM
ഭക്തി, ഉത്സവം, ആചാരം മുതലായ ജ്വരങ്ങൾ ബാധിച്ച് ബുദ്ധിഭ്രമം സംഭവിച്ചവരോട് ഏറ്റുമുട്ടുന്നതാണ് ഈ സർക്കാർ ഏറ്റെടുക്കേണ്ട മുഖ്യ ഉത്തരവാദിത്തമെന്നാണ് ഇങ്ങനെ ചിലരുടെ ധാരണ. സർക്കാർ മുൻഗണന നൽകേണ്ട വേറെ എത്രയോ പ്രശ്നങ്ങളുണ്ട്! വാശിയോടെ പൂരം കൊണ്ടാടി തൃശ്ശൂർകാർ കിടപ്പിലായാൽ ആർക്കെന്ത് ചേതം! അതാണ് ദൈവനീതിയെന്ന് അവരങ്ങ് സമാധാനിച്ചോളും. ലേഖനമെഴുതാൻ കണ്ട ഒരു വിഷയം!!!
ഹരിദാസൻ എൻ.സി.
20 Apr 2021, 02:30 PM
"ഇന്നലെച്ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാവാം; നാളെത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ." ആശാൻ.
ഡോ. ടി.എസ്. ശ്യാംകുമാര്‍
May 05, 2022
3 minutes read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 29, 2022
3 Minutes Read
ഖദീജ മുംതാസ്
Mar 15, 2022
15 minutes read
മനോജ് കെ. പുതിയവിള
Feb 26, 2022
30 Minutes Read
ബഷീര്‍
24 Jul 2021, 05:17 PM
തൃശൂര്‍ വടക്കും നാഥ ക്ഷേത്രം മുമ്പ് കാലത്ത് അന്യ മതക്കാരുടേത് ആയിരുന്നില്ലേ...? അക്കാലത്തെ ബുദ്ധ / ജൈന ഉത്സവങ്ങളുടെ മാതൃകയില്‍ പില്‍ക്കാലത്ത് ശക്തന്‍ തമ്പുരാന്റെ കാലത്ത് പൂരമായി സംഘടിപ്പിക്കപ്പെട്ടതാണോ ? പല ഉത്സവങ്ങളും ആഘോഷങ്ങളും ബുദ്ധ / ജൈന പാരമ്പര്യത്തില്‍ നിന്നുണ്ടായതാണ്. ആചാരങ്ങളും ഐതിഹ്യങ്ങളും അങ്ങിനെ തന്നെ. . ..