നിക്ഷേപം തിരിച്ചുകിട്ടാൻ ചിത്രകാരിയുടെ നിരാഹാരം,
ബി.ജെ.പി ഭരിക്കുന്ന സഹ. സംഘത്തിൽ കോടികളുടെ കൊള്ള

പത്തു വർഷത്തെ സമ്പാദ്യം മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചിത്രകാരിക്ക്, അത് തിരിച്ചുവിട്ടാൻ ദിവസവും ബാങ്കിൽ കുത്തിയിരിപ്പു സമരവും നിരാഹാരവും നടത്തേണ്ടിവരുന്നു. ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂർ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ആ തട്ടിപ്പിന്റെ ഇരകളിൽ ഒരാളായ ചിത്രകാരി സജിത ശങ്കർ സംസാരിക്കുന്നു.

10 വർഷം ചിത്രങ്ങൾ വരച്ച് നേടിയ സമ്പാദ്യം തിരിച്ചുകിട്ടാൻ, സഹകരണബാങ്കിനുമുന്നിൽ നിരാഹാരം നട​ത്തുകയാണ് ചിത്രകാരിയായ സജിത ശങ്കർ. കേരളത്തിലെ സഹകരണബാങ്കുകളിലെ നിക്ഷേപതട്ടിപ്പുകളുടെ തുടർച്ചയെന്നോണം നടന്ന ഒരു തട്ടിപ്പിന്റെ ഇര കൂടിയാണിവർ.

ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂർ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. 2004-ൽ പ്രവർത്തനമാരംഭിച്ച സഹകരണസംഘം ഇപ്പോൾ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ്. ഭരണസമിതി അംഗങ്ങൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

തനിക്കും സാമാന അനുഭവമുള്ളവർക്കും നിക്ഷേപം തിരിച്ചുകിട്ടണം എന്നാണ് സജിതയുടെ ആവശ്യം:

പണം ലഭിക്കാതായപ്പോഴാണ് ബാങ്കിൽ സമരം തുടങ്ങിയത്. എന്നിട്ടും യാതൊരു മാനുഷിക പരിഗണനയും തന്നില്ല. മുഴുവൻ സമയ ആർട്ടിസ്റ്റ് ആയതുകൊണ്ട് മാസവരുമാനമില്ല. ഒന്നര വർഷമായി ഞാൻ ഒരൊറ്റ പടം പോലും വരച്ചിട്ടില്ല.

“കഴിഞ്ഞ 10 വർഷത്തെ എന്റെ സമ്പാദ്യമാണ് തിരുവിതാംകൂർ സഹകരണ ബാങ്കിൻെറ തകരാപറമ്പ് ശാഖയിൽ നിക്ഷേപിച്ചത്. ചിത്രം വരച്ച് ലഭിക്കുന്നതും അതിന് കിട്ടിയ സമ്മാനത്തുകയും ചേർത്തു വെച്ചതാണ് ആ തുക. ഒന്നരവർഷം മുൻപ് ഒരു യൂറോപ്യൻ യാത്രയുടെ ടിക്കറ്റിനായി പണം അത്യാവശ്യമായി വന്നപ്പോഴാണ് ബാങ്കിനെ സമീപിച്ചത്. 2 ലക്ഷം രൂപ എടുക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിൽ പണം ഇല്ലെന്നും, തരാൻ പറ്റില്ലെന്നുമായിരുന്നു മറുപടി. പിന്നീട് ആറ് ഗഡുക്കളായി രണ്ട് ലക്ഷം രൂപ തന്നു. വീണ്ടും ഒരാവശ്യം വന്നപ്പോൾ പണത്തിനായി ബാങ്കിനെ സമീപിച്ചു. അപ്പോഴും ബാങ്കിൽ പണമില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ ഫെബ്രുവരിയിൽ കാലാവധി പൂർത്തിയായ ഫിക്സ്ഡ് ഡെപ്പോസിറ്റിൽ നിന്നുള്ള തുകയാണ് ഞാൻ ആവശ്യപ്പെട്ടത്” - സജിത ശങ്കർ പറഞ്ഞു.

സജിത ശങ്കർ
സജിത ശങ്കർ

‘‘പണം ലഭിക്കാതായപ്പോഴാണ് ബാങ്കിൽ സമരം തുടങ്ങിയത്. എന്നിട്ടും യാതൊരു മാനുഷിക പരിഗണനയും തന്നില്ല. മുഴുവൻ സമയ ആർട്ടിസ്റ്റ് ആയതുകൊണ്ട് മാസവരുമാനമില്ല. ഒന്നര വർഷമായി ഞാൻ ഒരൊറ്റ പടം പോലും വരച്ചിട്ടില്ല. ബാങ്ക് ചതിച്ചപ്പോൾ പലിശയും മുതലും ഇല്ലാതായി. ആദ്യം ജർമനിയിൽ പോവുന്ന സമയം ഒരു ലക്ഷം രൂപ തന്നു. പിന്നീട് 25,000 രൂപ തന്നു. ഫെബ്രുവരിയിൽ കാലാവധി പൂർത്തിയായ പണത്തിന് വേണ്ടിയായിരുന്നു ചെയ്ത സമരങ്ങളെല്ലാം. 2028-ൽ കാലവധി എത്തുന്ന തുക അടക്കം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്’’.

പണം കിട്ടാതെ പ്രതിഷേധിച്ചപ്പോഴൊക്കെ ബാങ്ക് തൽകാലിക പ്രശ്ന പരിഹാരം എന്ന നിലയ്ക്ക് ചെറിയ തുക നൽകി മടക്കി അയക്കുകയാണ് ചെയ്തത്. മുഴുവൻ തുകയും ലഭിച്ച് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും സജിത പറഞ്ഞു:

ഞാൻ ബഹളം ഉണ്ടാക്കുമ്പോൾ അന്നത്തെ ബാങ്കിലെ കലക്ഷൻ എത്രയാണെന്ന് നോക്കി അതിൽ നിന്ന് അയ്യായിരമോ പതിനായിരമോ എടുത്തുതരും

“ഓരോ പ്രാവശ്യം ബാങ്കിൽ ചെന്നപ്പോഴും 5000, 10,000 എന്നിങ്ങനെ ചെറിയ തുകകൾ തന്ന് പറഞ്ഞുവിടുകയായിരുന്നു. ചില ദിവസങ്ങളിൽ പണം കിട്ടാത്തതിനാൽ ഞാൻ ബാങ്ക് അടയ്ക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചിട്ടുണ്ട്. അങ്ങനെ പോലീസിനെ വിളിച്ച് മധ്യസ്ഥതയിൽ പണം തരാൻ തീയതി തീരുമാനിക്കും. പക്ഷേ അതും പറഞ്ഞതു പോലെ നടന്നില്ല. നമ്മളെ ബുദ്ധിമുട്ടിച്ച് അവിടേക്ക് പോവാതെയാക്കുക എന്നതായിരുന്നു അവരുടെ ശ്രമം. പക്ഷേ ഞാൻ ഒന്നര കൊല്ലമായിട്ട് പോരാട്ടം തുടരുകയാണ്,” സജിത വ്യക്തമാക്കി.

‘‘എന്റെ സാമാന അനുഭവങ്ങൾ ഉള്ള ആരെയും നേരിട്ടറിയില്ല. സമരം ചെയ്തപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. സമരത്തിന് വളരെ കുറച്ചുപേർ മാത്രമാണ് പിന്തുണ നൽകാനുണ്ടായിരുന്നത്. രാവിലെ ബാങ്കിന് മുന്നിൽ കുത്തിയിരിക്കും. വൈകുന്നേരം ബാങ്ക് അടയ്ക്കുന്ന സമയം ആവുമ്പോൾ അവിടെയുള്ള ഒരു സംഘം വരും. അവർ ഒരു തീയതി പറയും. ഒരു പേപ്പറിൽ എഴുതി വൈസ് പ്രസിഡന്റായ മാണിക്യം ഒപ്പിട്ട് തരും. പറഞ്ഞ തീയതിയ്ക്ക് ചെല്ലുമ്പോഴും ഇതേ കാര്യം തന്നെ ആവർത്തിക്കും. ദീപ എന്ന് പേരുള്ള മാനേജർ, ബാങ്കിൽ പൈസ ഇല്ലെന്ന സ്ഥിരം പല്ലവി തുടരും. ഞാൻ ബഹളം ഉണ്ടാക്കുമ്പോൾ അന്നത്തെ ബാങ്കിലെ കലക്ഷൻ എത്രയാണെന്ന് നോക്കി അതിൽ നിന്ന് അയ്യായിരമോ പതിനായിരമോ എടുത്തുതരും’’- സജിത പറഞ്ഞു.

തട്ടിപ്പ് പുറത്തുവന്നിട്ടും സർക്കാർ നടപടിയുണ്ടായിട്ടില്ല. ഭരണസമിതി അംഗങ്ങളിൽ നിന്ന് പലിശ സഹിതം ഇടാക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇത് വേഗത്തിൽ നടക്കുമോ എന്ന ആശങ്കയിലാണ് ഇരകൾ.

തിരുവിതാംകൂർ സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. 15 ഓളം കേസുകളാണ് തകരപറമ്പിലെ ഹെഡ് ഓഫീസിനും മണക്കാട് ശാഖയ്ക്കും എതിരെ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. ബാങ്കിൻെറ നിക്ഷേപത്തട്ടിപ്പ് പുറത്ത് വന്നിട്ടും സർക്കാരിൻെറയോ അധികൃതരുടെയോ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നും നിക്ഷേപകർക്ക് പരാതിയുണ്ട്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക കിട്ടാതെയായപ്പോഴാണ് നിക്ഷേപകർ പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകിയത്.

തിരുവിതാംകൂർ സഹകരണ സംഘത്തിൽ  കോടികളുടെ തട്ടിപ്പാണ് നടന്നത്. 15 ഓളം കേസുകളാണ്  തകരപറമ്പിലെ ഹെഡ് ഓഫീസിനും മണക്കാട് ശാഖയ്ക്കും എതിരെ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുവിതാംകൂർ സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. 15 ഓളം കേസുകളാണ് തകരപറമ്പിലെ ഹെഡ് ഓഫീസിനും മണക്കാട് ശാഖയ്ക്കും എതിരെ ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തട്ടിപ്പിനിരയായവരിൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക കണക്ക്. സംഘം പ്രസിഡൻറ്, സെക്രട്ടറി എന്നിവരെ ആദ്യ പ്രതികളാക്കി, മുൻ ഭരണസമിതി അംഗങ്ങൾ അടക്കമുള്ളവർക്കെതിരെയാണ് കേസ്. തട്ടിപ്പ് പുറത്തുവന്നിട്ടും സർക്കാർ നടപടിയുണ്ടായിട്ടില്ല. ഭരണസമിതി അംഗങ്ങളിൽ നിന്ന് പലിശ സഹിതം ഇടാക്കാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇത് വേഗത്തിൽ നടക്കുമോ എന്ന ആശങ്കയിലാണ് ഇരകൾ.

‘‘സമരം ചെയ്തും നിരാഹാരം ചെയ്തും മടുത്തപ്പോൾ മുഖ്യമന്ത്രിയ്ക്ക് പരാതി എഴുതി കൊടുത്തു. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. ഇപ്പോൾ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എന്നെപ്പോലെ ഒരുപാട് സാധാരണക്കാരാണ് നിഷേപകരിൽ ഭൂരിഭാഗവും. 78 പേരുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നിട്ടും നടപടിയുണ്ടാകുന്നില്ല. തട്ടിപ്പ് അഞ്ചു കോടി രൂപയ്ക്കുമേലെയായെന്നും അത്കൊണ്ട് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറും എന്നാണ് പൊലീസ് സ്റ്റേഷനിൽനിന്നറിയിച്ചത്. നടപടിയുണ്ടാകുന്നതുവരെ സമരം തീർച്ചയായും തുടരും’’- സജിത പറയുന്നു.

പരാതികളെത്തുടർന്ന്, സഹകരണവകുപ്പ് നൽകിയ റിപ്പോർട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മടക്കിയതോടെ, പ്രശ്‌നപരിഹാരം നീണ്ടുപോകുമെന്നുറപ്പായി. ഓഡിറ്റിംഗ് ക്രമക്കേട്, എന്നു മുതലാണ് തട്ടിപ്പ് ആരംഭിച്ചത്, ഓഡിറ്റിംഗ് നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പ്രാഥമിക കാര്യങ്ങളിൽ പോലും വ്യക്തതയില്ലാത്ത റിപ്പോർട്ടാണ് നൽകിയത്.
ഭരണസമിതി അംഗങ്ങളുടെ ഗുരുതര വീഴ്ച മൂലം സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. നഷ്ടം ഈ കാലയളവിലെ ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ ആകെ 92 പരാതിക്കാരാണുള്ളത്. സ്റ്റാച്യു സ്വദേശിനിയായ ടി. സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവർക്ക് 8.5 ലക്ഷം രുപയാണ് നഷ്ടമായത്. കഴിഞ്ഞ ഏപ്രിലിൽ നിക്ഷേപ കാലാവധി അവസാനിച്ചെങ്കിലും തുക തിരിച്ചുകിട്ടിയില്ല. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചവർ തട്ടിപ്പിനിരയായി. മൂന്നു കോടി രുപയാണ് ഇടപാടുകാർക്ക് നൽകാനുള്ളതെന്ന് പൊലീസ് പറയുന്നു.
2004-ൽ പ്രവർത്തനമാരംഭിച്ച സഹകരണ സംഘത്തിന് മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

പരാതികളെക്കുറിച്ച് തിരുവിതാംകൂർ സഹകരണ സംഘവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിശദീകരണം ലഭ്യമായില്ല.

Comments