ട്രേഡിങ് കരിയർ ആക്കുന്ന യുവാക്കളോട് കേന്ദ്ര ബജറ്റ് ചെയ്യുന്നത് കൊടും ചതി

ട്രേഡിങ് കരിയർ ആക്കി മുന്നോട്ട് പോവുകയായിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമാവുന്നതാണ് കേന്ദ്ര ബജറ്റിലെ ചില നിർദ്ദേശങ്ങൾ. ട്രേഡിങ് കരിയർ തന്നെ ഇതോടെ പ്രതിസന്ധിയിലാവും...

രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ ഗണ്യമായി വർധിച്ച് വരികയാണ്. കഴിഞ്ഞ ജൂണിൽ ലൈവ് മിന്റിൽ വന്ന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയവരുടെ എണ്ണം 16.2 കോടിയിൽ എത്തിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, ജൂണിൽ മാത്രമായി 42 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് മുൻ മാസത്തെ അപേക്ഷിച്ച് 4.24% വർദ്ധനവാണ് കാണിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) 3% ആക്റ്റീവ് ക്ലയൻറ്സ് കൂടുകയും ചെയ്തു. നിലവിലെ ഈ സ്ഥിതി എക്കണോമിയുടെ വളർച്ചയോടൊപ്പം, ജി.ഡി.പിയെ വരെ സ്വാധീനിക്കും. പുതിയ ഇൻവെസ്റ്റേഴ്സും ട്രേഡേഴ്സും മാർക്കറ്റിനോട് അടുക്കുന്നത് എക്കോണമിയെ സംബന്ധിച്ച് നല്ലൊരു പ്രവണതയാണ്.

മാർക്കറ്റിനെ വാരിപ്പുണർന്ന് ചെറുപ്പക്കാർ

കോവിഡ് കാലത്തിന് ശേഷം മാർക്കറ്റിൽ ഏറ്റവും കൂടുതൽ സജീവമായിരിക്കുന്നതും ഏറ്റവും കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്തതും ചെറുപ്പക്കാരാണ്. ഒരു കൗതുകത്തിന്റെ പുറത്ത് സ്റ്റോക്ക് മാർക്കറ്റിൽ എത്തി, ഇന്ന് പണമിട്ട് നാളെ ഇരട്ടിപ്പിക്കാമെന്ന മനോനിലയിൽ നിന്ന് ഇന്നത്തെ ചെറുപ്പക്കാർ ഏറെ മാറി. വളരെ ക്ഷമയോടെയും ഒപ്പം അക്കാദമിക്കായ ഫണ്ടമെന്റൽ ആൻഡ് ടെക്ക്നിക്കൽ അനലൈസിനെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് അവർ. മാർക്കറ്റിനെ വളരെ അക്കാദമിക്കായി സമീപിക്കുന്ന ചെറുപ്പക്കാരുടെ വരവ് പൂർണ്ണ അർത്ഥത്തിൽ സ്റ്റോക്ക് മാർക്കറ്റിന് പുത്തനൊരു ഊർജ്ജം നൽകിയിട്ടുണ്ട്. ആന, മയിൽ, ഒട്ടകം പാറ്റേണിൽ നിന്ന് മാറി കൃത്യമായ അക്കാദമിക്ക് ഗൗരവത്തോടെ ട്രേഡിങ്ങിനെ സമീപിക്കുന്ന ഒരു യുവതലമുറ ഇന്ത്യയിൽ വളർന്നു വരുന്നുവെന്നത് ശുഭ പ്രതീക്ഷയാണ്. ട്രേഡിങ്ങ് മാത്രം കരിയറാക്കി വളർന്ന് വരുന്ന നിരവധി ചെറുപ്പക്കാരും നമുക്ക് മുൻപിലുള്ള ദൃഷ്ടാന്തമാണ്.

രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ ഗണ്യമായി വർധിച്ച് വരികയാണ്. കഴിഞ്ഞ ജൂണിൽ ലൈവ് മിന്റിൽ വന്ന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയവരുടെ എണ്ണം 16.2 കോടിയിൽ എത്തിയിട്ടുണ്ട്.
രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ ഗണ്യമായി വർധിച്ച് വരികയാണ്. കഴിഞ്ഞ ജൂണിൽ ലൈവ് മിന്റിൽ വന്ന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയവരുടെ എണ്ണം 16.2 കോടിയിൽ എത്തിയിട്ടുണ്ട്.

ഇതിന്റെയൊക്കെ വിസിബിൾ ഗ്രോത്ത് അറിയണമെങ്കിൽ സ്റ്റോക്ക് ബ്രോക്കേഴ്സിന്റെ അല്ലെങ്കിൽ അത്തരം കമ്പനികളുടെ വളർച്ച എത്രമാത്രം ഉണ്ടെന്ന് നിരീക്ഷിച്ചാൽ മാത്രം മതി. അതുപോലെ പരസ്യങ്ങൾക്കായി അവർ ചിലവഴിക്കുന്ന തുക എത്രമാത്രമുണ്ടെന്ന് അനലൈസ് ചെയ്യുക. Zerodha, Upstox, Groww, Angel Investor അങ്ങനെ നീളുന്ന നിരയാണ്. ഇവരോടൊപ്പം മാർക്കറ്റിൽ ചെറുതും വലുതുമായ മറ്റനേകം സ്റ്റോക്ക് ബ്രോക്കേഴ്സുമുണ്ട്. കോവിഡ് കാലത്തിന് ശേഷം ഇന്ത്യയുടെ ബ്രോക്കിംഗ് വ്യവസായം വൻതോതിൽ വളർച്ച നേടിയിട്ടുണ്ട്. 2024 ജനുവരി മുതലുള്ള റിപ്പോർട്ടുകൾ പ്രകാരം, 2023 ഡിസംബറിൽ തന്നെ 4.9 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.

ബുള്ളിഷ് മാർക്കറ്റും ബജറ്റിന് മുൻപുള്ള അവസ്ഥയും

കഴിഞ്ഞ ജനുവരി മുതൽ, ബജറ്റിന് തലേദിവസം വരെയും മാർക്കറ്റിന് ഒരു ബുള്ളിഷ് ട്രെൻഡായിരുന്നു ഉണ്ടായിരുന്നത്. ലളിതമായി പറഞ്ഞാൽ മാർക്കറ്റിനെ പറ്റി വലിയ ധാരണയില്ലാത്ത ഒരാൾ, ‘Where to Enter and Exit?’ എന്നറിയില്ലെങ്കിൽ പോലും പണം ഉണ്ടാക്കാമായിരുന്ന സമയം. പല സ്റ്റോക്കുകളും നൂറുശതമാനം മുതൽ ഇരുനൂറുശതമാനം വരെ കുതിച്ചിരുന്ന സമയം. സാധാരണക്കാരൻെറ കയ്യിൽ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ ആ തുക ആറുമാസം ഫിക്സഡ് ഡെപ്പോസിറ്റ് ഇടുമ്പോൾ കിട്ടുന്ന തുകയുമായി ഇതിനെ തുലനം ചെയ്യുകയാണെങ്കിൽ വളരെ വലിയ അന്തരമാണ് ഉള്ളതെന്ന് മനസ്സിലാവും. സ്വാഭാവികമായും ഇത്തരം ചിന്തയുണ്ടാകുന്നവർ, അൽപ്പം റിസ്ക് എടുത്തിട്ടാണെങ്കിൽ പോലും ഇൻവെസ്റ്റ്മെന്റ് പാറ്റേണിൽ മാറ്റം വരുത്തുക തന്നെ ചെയ്യും.

ഇൻവെസ്റ്റ് ചെയ്യുന്നവരിൽ തന്നെ വലിയ കാലയളവിൽ ഇൻവെസ്റ്റ് ചെയ്യുന്നവരും, ചെറിയകാലയളവിൽ പ്രോഫിറ്റ് ബുക്കിങ്ങ് നടത്തുന്ന സ്വിങ് ട്രേഡേഴ്സുമുണ്ട്. സർക്കാർ, ഇൻവെസ്റ്റർസ് - ട്രേഡേഴ്സ് വിഭാഗങ്ങളിൽ നിന്നായി വലിയ രീതിയിൽ നികുതി ലഭിക്കുന്നുമുണ്ട്. ഏറ്റവും കൂടുതൽ പ്രത്യക്ഷ നികുതിയിനത്തിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നവർ ഇവർ തന്നെയാണ്. ഒരു വർഷത്തെ ഓഡിറ്റ് നോക്കിയാൽ ക്യാപിറ്റൽ ഗെയിൻ ഇനത്തിൽ സർക്കാരിന് ഏറ്റവും കൂടുതൽ നികുതി നൽകുന്നവർ ഈ വിഭാഗക്കാർ തന്നെയാണ്.

പഴയ രീതി ഇങ്ങനെ (ബജറ്റിന് മുൻപ്)

നിങ്ങൾ 100 രൂപ വിലയുള്ള ഒരു ഷെയറിൽ 100000 രൂപ ഇൻവെസ്റ്റ് ചെയ്താൽ,

(Equity) Brokerage - 20 (Except Zero Brokers)

Exchange Transaction Charges - BSE: 0.00345% of order amount NSE: 0.00345% of order amount

CGST - 9% on Brokerage

SGST - 9% on Brokerage

IGST - 18% on Brokerage

Securities Transaction Charges - 0.1%

SEBI Turnover Fee

Stamp Duty

IPFT Charges

ഇത്രയും ചാർജുകൾ നൽകിയാൽ മാത്രമേ ഈ ഒരു പ്രോസസ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ, നിങ്ങൾ ഈ തുക യുഎസ് മാർക്കറ്റിലാണ് നിക്ഷേപിക്കുന്നതെങ്കിൽ അവിടെ നിങ്ങൾക്ക് ബ്രോക്കറേജ് ആൻറ് ട്രേഡേഴ്സ് ചാർജ് മാത്രമാണ് നൽകേണ്ടി വരിക. നിക്ഷേപകരെയും ട്രേഡേഴ്സിനെയും കടുത്ത നികുതി ബാധ്യതയിലേക്ക് തള്ളിയിടുകയാണ് ഇവിടെ ചെയ്യുന്നത്. കോർപ്പറേറ്റ് ടാക്സ് ഗണ്യമായി കുറച്ച്, ഇതുവഴി ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിനു വലിയ രീതിയിൽ ലാഭമുണ്ടാക്കി കൊടുക്കുകയും, അതേസമയം സാധാരണ റീടെയിൽ ഇൻവെസ്റ്റേഴ്സിന് അധിക നികുതിഭാരം അടിച്ചേൽപ്പിക്കുകയും അവരെ നഷ്ടത്തിലേക്ക് തള്ളിവിടുകയുമാണ് പരോക്ഷമായി ചെയ്യുന്നത്.

പുതിയ ബജറ്റ് ഏൽപ്പിച്ച അധിക നികുതി ഭാരം

പുതിയ ബജറ്റ് ഇൻവെസ്റ്റേഴ്സിനേയും ട്രേഡേഴ്സിനെയും സംബന്ധിച്ച് ഒട്ടും ശുഭസൂചകമല്ല എന്നതിനപ്പുറം, സർക്കാർ സംവിധാനങ്ങളിലേയ്ക്ക് കാര്യമായി നികുതി സംഭാവന ചെയ്യുന്ന ഒരു കമ്മ്യൂണിറ്റിയിലേക്ക് അധിക നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റായതിനാൽ കൂടുതൽ നികുതി അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. അതിന്റെ ഫലമായാണ് കോർപറേറ്റ് നികുതി കുറച്ചത്.

പുതിയ ബജറ്റ് പ്രകാരമുള്ള നിർദേശങ്ങൾ:

1. LTCG 10% to 12.5%

ദീർഘകാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുന്നവർക്ക്, ക്യാപ്പിറ്റൽ ഗെയിൻ വിഭാഗത്തിൽ അധിക നികുതി കൂട്ടിയിട്ടുണ്ട്. വലിയ തുക നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വർധനയാണ്.

2. STCG 15% to 20%

നിശ്ചിത കാലത്തേക്കുള്ള ഇൻവെസ്റ്റേഴ്സിനൊപ്പം, സ്വിങ് ട്രേഡേഴ്സിനും, ട്രേഡിങ്ങിലേക്ക് വരാനിരിക്കുന്നവർക്കും അധിക നികുതിയായി 5% കൂട്ടിയത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് തന്നെ സൃഷ്ടിക്കും.

മൂന്നാം മോദി സര്‍ക്കാരിന്റെ  ബജറ്റ് അവതരിപ്പിക്കാനെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിക്കാനെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

3. F&O - STT

സെക്യൂരിറ്റികളിലെ ഒരു ഓപ്ഷന്റെ വിൽപ്പനയ്ക്കുള്ള എസ്ടിടി ഓപ്ഷൻ പ്രീമിയത്തിന്റെ 0.0625 ശതമാനത്തിൽ നിന്ന് 0.1 ശതമാനമായും സെക്യൂരിറ്റികളിലെ ഫ്യൂച്ചറുകളുടെ വിൽപ്പന അത്തരം ഫ്യൂച്ചറുകൾ ട്രേഡ് ചെയ്യുന്ന വിലയുടെ 0.0125 ശതമാനത്തിൽ നിന്ന് 0.02 ശതമാനമായും ഉയർത്തി.

ഒരു ട്രേഡറെ സംബന്ധിച്ച് ഒട്ടും ശുഭ സൂചകമല്ലാത്തൊരു ബജറ്റ് എങ്ങനെ ഒരു എക്കോണമിയെ മുന്നോട്ട് നയിക്കുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. തൊഴിൽ, നൈപുണ്യം ഇവയെ കോർത്തിണക്കി നിരവധിയായ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും, ട്രേഡിങ്ങിലുടെ ഒരു കരിയർ സ്വപ്നം കണ്ട നിരവധിയായ ചെറുപ്പക്കാരുടെ സ്വപ്നം ഈ ബജറ്റ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.

Comments