കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ.

വിത്തെടുത്ത് കുത്തുന്ന
വിത്ത മന്ത്രിയുടെ
രാജ്യം

‘‘കർഷകർ അസംതൃപ്തരാണ്, യുവാക്കൾ തീർത്തും അസംതൃപ്തരാണ്. കർഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അതിലേറെ അസംതൃപ്തരാണ്. എന്നുവെച്ചാൽ, യൂണിയൻ ബജറ്റിൽ കേരളത്തിന്റെ അസംതൃപ്തിയിലുമേറെ അസംതൃപ്തിയിലാണ് ഇന്ത്യയിലെ സമ്പത്തുൽപാദകരാകെ എന്നർത്ഥം’’- എ.കെ. രമേശ് എഴുതുന്നു.

കേരളത്തിന് ഒന്നും കിട്ടിയില്ല എന്നതാണ് യൂണിയൻ ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയരുന്ന പൊതു വിമർശനം. കിട്ടിയില്ല എന്നത് നേരാണെങ്കിലും ഇന്ത്യക്കെന്ത് കിട്ടി എന്നതാണ് യഥാർത്ഥ ചോദ്യം. ഇന്ത്യൻ ഇടത്തരക്കാർ പോലും തൃപ്തരല്ല എന്നാണ് ഷെയർ മാർക്കറ്റ് നൽകുന്ന സൂചന. കർഷകർ അസംതൃപ്തരാണ്, യുവാക്കൾ തീർത്തും അസംതൃപ്തരാണ്. കർഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അതിലേറെ അസംതൃപ്തരാണ്. എന്നുവെച്ചാൽ കേരളത്തിന്റെ അസംതൃപ്തിയിലുമേറെ അസംതൃപ്തിയിലാണ് ഇന്ത്യയിലെ സമ്പത്തുൽപാദകരാകെ എന്നർത്ഥം.

വിത്ത മന്ത്രിയുടെ ഗതികേട്

സത്യത്തിൽ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയും ഗതികേട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ വ്യാപാരക്കമ്മി ഏതാണ്ട് 2,30,000 കോടി രൂപയാണ്. അമേരിക്കയുമായി പ്രധാനമന്ത്രി ഉണ്ടാക്കിയ കരാർ നടപ്പാവുന്നതോടെ അതിനിയും കുതിച്ചുകയറും. ഇന്ത്യൻ രൂപയാണെങ്കിൽ 2014 കാലവുമായി താരതമ്യം ചെയ്യുമ്പോൾ പാതാളത്തോളം ഇടിഞ്ഞു കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 40 വർഷത്തെ സകല റിക്കാർഡുകളും ഭേദിച്ചിരിക്കുന്നു. ആ വസ്തുത വെളിപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ തലവന് രാജി വെച്ചൊഴിയേണ്ടിവന്നത് മറക്കാറായിട്ടില്ല.

കോർപറേറ്റുകൾക്ക് നികുതിയിളവുകൾ കൊടുക്കാൻ ബാധ്യസ്ഥയായ ഒരു ധനമന്ത്രിക്ക് പിന്നെ കൈയിട്ട് വാരാനുള്ളത് പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള നീക്കിയിരിപ്പ് പോലുളള ഇനങ്ങളിൽത്തന്നെ.

സംസ്ഥാനങ്ങളെ കടക്കെണിയുടെ പേരിൽ കുറ്റപ്പെടുത്തിപ്പോരുന്ന വിത്ത മന്ത്രി തന്നെ വിത്തെടുത്ത് കുത്തുകയാണ് എന്ന കാര്യം മാധ്യമങ്ങൾ മറന്ന മട്ടാണ്. യൂനിയൻ ഗവൺമെന്റ് അതിന്റെ ജി ഡി പിയുടെ 56.1 ശതമാനം കടമെടുത്തിരുന്നത്, 2026 - 27 ൽ 55.6 ശതമാനമാക്കും എന്നാണ് ബഡ്ജറ്റ് പ്രസംഗത്തിലെ വാഗ്ദാനം. ധനക്കമ്മി 4.3 ശതമാനമാക്കും എന്നും വാഗ്ദാനമുണ്ട്. അതിനുവേണ്ടിയുള്ള തത്രപ്പാടിൽ അവിടെയുമിവിടെയും വെട്ടിക്കുറവുകൾ വരുത്തുകയല്ലാതെ മറ്റെന്ത് ചെയ്യും ധനമന്ത്രി?

കോർപറേറ്റുകൾക്ക് നികുതിയിളവുകൾ കൊടുക്കാൻ ബാധ്യസ്ഥയായ ഒരു ധനമന്ത്രിക്ക് പിന്നെ കൈയിട്ട് വാരാനുള്ളത് പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള നീക്കിയിരിപ്പ് പോലുളള ഇനങ്ങളിൽത്തന്നെ. അതിൽ സംസ്ഥാന സർക്കാറുകൾ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ട് തടിയൂരുകയാണ് നിർമലാ സീതാരാമൻ. 56,000 കോടി രൂപയാണ് ഈയിനത്തിൽ മാത്രം സംസ്ഥാനങ്ങളുടെ മുതുകത്ത് കയറ്റിവെച്ചത്. സംസ്ഥാനങ്ങൾക്കായി വീതിച്ചുനൽകേണ്ട നികുതിവരുമാനം കൈപ്പിടിയിലാക്കാനായി നികുതിക്ക് പകരം സെസ്സും സർ ചാർജും ഏർപ്പെടുത്തുകയാണ്. അതു കൊണ്ടു കൂടിയാണ് റവന്യൂ മിച്ചമുള്ള സംസ്ഥാനങ്ങളുടെ എണ്ണം കഴിഞ്ഞ 6 വർഷം കൊണ്ട് 19ൽ നിന്ന് 11 ആയി കുറഞ്ഞത്.

മന്ത്രാലയങ്ങൾ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിലെ വിഹിതം വേണ്ടുംവിധം പ്രയോജനപ്പെടുത്തിയില്ല എന്ന് ധനമന്ത്രിക്ക് കുറ്റപ്പെടുത്താം. 2025-26ലെ മൂലധനച്ചെലവിനായി, ബഡ്ജറ്റ് നീക്കിയിരിപ്പിലുണ്ടായിരുന്ന സംഖ്യയുടെ 9.3 ശതമാനം ഇനിയും ചെലവാക്കാതെ ബാക്കി വെച്ചതിന്റെ കുറ്റം മന്ത്രാലയങ്ങളുടത് തന്നെ. പക്ഷേ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ധനമന്ത്രിക്ക് തടിയൂരാനാവുമോ?

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ. ബഡ്ജറ്റ് എന്നത് ആണ്ടറുതികളിൽ പാർലമെന്റിൽ നടത്താനുള്ള വെറുമൊരു വാചകക്കസർത്താണ് എന്ന് നിർമ്മലാ സീതാരാമൻ നേരത്തെ തെളിയിച്ചു കാട്ടിയിട്ടുണ്ട്. ഇത്തവണയും പതിവ് തുടർന്നു എന്നു മാത്രം.
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ. ബഡ്ജറ്റ് എന്നത് ആണ്ടറുതികളിൽ പാർലമെന്റിൽ നടത്താനുള്ള വെറുമൊരു വാചകക്കസർത്താണ് എന്ന് നിർമ്മലാ സീതാരാമൻ നേരത്തെ തെളിയിച്ചു കാട്ടിയിട്ടുണ്ട്. ഇത്തവണയും പതിവ് തുടർന്നു എന്നു മാത്രം.

ആണ്ടറുതികളിലെ
വാചകക്കസർത്ത്

ബഡ്ജറ്റ് എന്നത് ആണ്ടറുതികളിൽ പാർലമെന്റിൽ നടത്താനുള്ള വെറുമൊരു വാചകക്കസർത്താണ് എന്ന് നിർമ്മലാ സീതാരാമൻ നേരത്തെ തെളിയിച്ചു കാട്ടിയിട്ടുണ്ട്. ഇത്തവണയും പതിവ് തുടർന്നു എന്നു മാത്രം. ബഡ്ജറ്റ് എസ്റ്റിമേറ്റിൽ പറയുന്ന കാര്യവും നടപ്പാക്കുന്നതും തമ്മിൽ ഒരു ബന്ധവും വേണ്ടെന്നായിരിക്കുന്നു പ്രമാണം. പിന്നെന്തിനേ ഇങ്ങനെയാരു സംഖ്യ ബഡ്ജറ്റിൽ നീക്കിയിരിപ്പായി കാട്ടി എന്നു ചോദിച്ചാൽ, കാട്ടാൻ തന്നെ എന്നതാണ് ശരിയുത്തരം. ജൽ ജീവൻമിഷന് കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവെച്ചത് 67000 കോടി രൂപ. എന്നാൽ 17000 കോടിയാണ് ചെലവിടുക.

ബഡ്ജറ്റിൽ പറയാത്ത അധിക ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിലുമില്ല ഒരു മനസ്സാക്ഷിക്കുത്തും. പെട്രോൾ- ഡീസൽ- പാചക വാതക വിലകൾ കുത്തനെ കയറാൻ ഇടവരുത്തും വിധം ബഡ്ജറ്റേതര മാർഗങ്ങളിലൂടെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന രീതി തുടരുകയാണ്.

ജനക്ഷേമകരങ്ങളായ പദ്ധതികളിൽ നിന്നെല്ലാം പിന്നോട്ട് പോവുകയോ നീക്കിയിരിപ്പ് കുറയ്ക്കുകയോ ചെയ്യുമ്പോഴും രാഷ്ട്ര സുരക്ഷയുടെ പേരിൽ പ്രതിരോധച്ചെലവ് കുത്തനെ കൂട്ടിയിരിക്കുകയാണ് ഈ ബഡ്ജറ്റിൽ. ഇക്കാര്യത്തിൽ സർക്കാറിനുള്ള അഭിനന്ദന പ്രവാഹങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സി ഐ ഐയും പ്രതിരോധ ഉപകരണ നിർമ്മാതാക്കളുടെ സംഘടനയായ എസ്. ഐ. ഡി.എമ്മും.

ചരിത്രത്തിലാദ്യമായി കോർപറേറ്റ് നികുതിയേക്കാൾ ഏറെയായിരിക്കുന്നു വ്യക്തികളിൽ നിന്ന് പിരിക്കുന്ന ആദായ നികുതി. വമ്പന്മാർക്കുള്ള വൻ നികുതിയിളവുകൾ തുടരുക തന്നെയാണ്.

കടം കൂടുന്നു,
കോർപറേറ്റ് നികുതി
കുറയുന്നു

വരവിൽക്കവിഞ്ഞ ചെലവായതു കൊണ്ട് വരും വർഷം17.2 ലക്ഷം കോടി രൂപ കടമെടുക്കും എന്നാണ് ധനമന്ത്രി പറഞ്ഞത്. കടം കൂടിക്കൂടി വരുന്നതുകൊണ്ട് പലിശച്ചെലവും വർദ്ധിച്ചു വരികയാണ്. 2022- ൽ റവന്യൂ ചെലവിന്റെ 25 ശതമാനമായിരുന്ന പലിശച്ചെലവ് കയറിക്കയറിക്കയറി ഇപ്പോൾ 34 ശതമാനമായിത്തീർന്നിരിക്കുന്നു..

മനക്കണക്കിലൊരു കൊട്ടാരം കെട്ടാനെളുപ്പമാണ്, അത് മനസ്സിൽ മാത്രമാണെങ്കിൽ. കണക്കിൽ മാത്രം കൊട്ടാരം കെട്ടുന്ന തരത്തിൽ ബജറ്റ് വേളയിൽ പ്രഖ്യാപനം നടത്തി, ഏട്ടിലെ പശു പുല്ല് തിന്നില്ല എന്ന ന്യായം പറഞ്ഞ്, പ്രഖ്യാപനമാകെ വിഴുങ്ങും വിധം, വർഷാവർഷം റിവൈസ്ഡ് ബഡ്ജറ്റ് തയാറാക്കുന്നതാണ് നടപ്പുരീതി. അത് തുടരുകയാണ് നിർമ്മലാ സീതാരാമൻ.

2025-26-ലെ ബജറ്റിൽ പ്രഖ്യാപിച്ച ചെലവ് പാതി വഴിക്ക് വെട്ടിക്കുറച്ച് ചെലവാക്കാതെ മാറ്റിവെച്ചത്, ഒരു ലക്ഷം കോടി രൂപയിലേറെയാണ്. 50,65,345 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ അത് 49, 64,842 കോടിയായി കുറയ്ക്കുകയായിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാരം മുഴുവൻ ചുമക്കേണ്ടത് സാധാരണ മനുഷ്യരാണ്. അവർ തന്നെയാണ് കോർപറേറ്റ് നികുതി വെട്ടിക്കുറച്ചത് വഴിയുള്ള റവന്യുനഷ്ടത്തിന്റെ ചുമടും പേറുന്നത്. 1.92 ലക്ഷം കോടി രൂപയാണ് യൂനിയൻ സർക്കാറിന്റെ റവന്യൂവിൽ വന്ന കുറവ്. ചരിത്രത്തിലാദ്യമായി കോർപറേറ്റ് നികുതിയേക്കാൾ ഏറെയായിരിക്കുന്നു വ്യക്തികളിൽ നിന്ന് പിരിക്കുന്ന ആദായ നികുതി. വമ്പന്മാർക്കുള്ള വൻ നികുതിയിളവുകൾ തുടരുക തന്നെയാണ്.

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി. സർക്കാർ കർഷകരുടെ നടുവൊടിക്കുകയാണ് ബഡ്ജറ്റിൽ. വളം സബ്സിഡിയിൽ 8.4 ശതമാനമാണ് വെട്ടിക്കുറച്ചത്.
കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി. സർക്കാർ കർഷകരുടെ നടുവൊടിക്കുകയാണ് ബഡ്ജറ്റിൽ. വളം സബ്സിഡിയിൽ 8.4 ശതമാനമാണ് വെട്ടിക്കുറച്ചത്.

വെട്ടിക്കുറക്കുന്നത് എന്തെല്ലാം?

വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പിൽ വരുത്തിയ വെട്ടിക്കുറവ് 6701 കോടി രൂപയാണ്. ആരോഗ്യ മേഖലയിലെ നീക്കിയിരിപ്പിൽ കുത്തിച്ചോർത്തിയത് 4000 കോടിക്കടുത്ത് വരും. കൃത്യമായി പറഞ്ഞാൽ 3960 കോടിയുടെ കുറവ്.

യുവശക്തിയിൽ ഊന്നുന്നതായി അവകാശപ്പെടുന്ന ബഡ്ജറ്റ് യുവാക്കൾക്കായി നൽകുന്നത് ഒരു കമ്മിറ്റി രൂപവൽക്കരണമാണ്. 2047 ആവുമ്പോഴേക്ക് പണി കിട്ടും എന്ന് 2026- ൽ 40 വയസ് തികയുന്ന യുവാക്കൾക്ക് പ്രത്യാശിക്കാം എന്നാണ് ബഡ്ജറ്റ് പറയുന്നത്.

സാധാരണക്കാരെ ബാധിക്കുന്ന മിക്ക പദ്ധതികളുടെയും നീക്കിയിരിപ്പ് ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി. സർക്കാർ കർഷകരുടെ നടുവൊടിക്കുകയാണ് ബഡ്ജറ്റിൽ. വളം സബ്സിഡിയിൽ 8.4 ശതമാനമാണ് വെട്ടിക്കുറച്ചത്. രാഷ്ട്രീയ കിസാൻ വികാസ് യോജന, പി എം പോഷൺ, പി എം എ വൈ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന മിക്ക പദ്ധതികളുടെയും നീക്കിയിരിപ്പ് ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.

വിത്തെടുത്ത് കുത്തിത്തിന്നുന്നതിന്റെ ഭാഗമായി 10 ലക്ഷം കോടി രൂപയുടെ പൊതുമുതലാണ് വിറ്റുതുലയ്ക്കാൻ തീരുമാനിച്ചത്.

പ്രഖ്യാപിക്കപ്പെട്ട അപൂർവ ലോഹങ്ങൾക്കായുള്ള റെയർ എർത്ത് ഇടനാഴി നടപ്പിലാക്കപ്പെടുകയാണെങ്കിൽ പിഴുതെറിയപ്പെടുക മലമടക്കുകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളായിരിക്കും.

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴിയും ഫൈനാസ് കമീഷൻ വഴിയും സംസ്ഥാനങ്ങൾക്ക് നൽകുന്ന സംഖ്യയിൽ 2,03,801 കോടിയുടെ കുറവാണ് 2025 -26 ൽ വരുത്തിയതെങ്കിൽ, 26-27 ബഡ്ജറ്റ് വീണ്ടും 59,456 കോടിയുടെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് വിഭവങ്ങളാകെയും കൈവശത്താക്കാനാണ് നീക്കം.

വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പിൽ വരുത്തിയ വെട്ടിക്കുറവ് 6701 കോടി രൂപയാണ്.  ആരോഗ്യ മേഖലയിലെ നീക്കിയിരിപ്പിൽ കുത്തിച്ചോർത്തിയത്  4000 കോടിക്കടുത്ത് വരും. കൃത്യമായി പറഞ്ഞാൽ 3960 കോടിയുടെ കുറവ്.
വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പിൽ വരുത്തിയ വെട്ടിക്കുറവ് 6701 കോടി രൂപയാണ്. ആരോഗ്യ മേഖലയിലെ നീക്കിയിരിപ്പിൽ കുത്തിച്ചോർത്തിയത് 4000 കോടിക്കടുത്ത് വരും. കൃത്യമായി പറഞ്ഞാൽ 3960 കോടിയുടെ കുറവ്.

ഒട്ടും ആശാവഹമല്ല ഭൗമ രാഷ്ടീയ സംഭവവികാസങ്ങൾ. ലോക വ്യാപാര സംഘടനയെ നോക്കുകുത്തിയാക്കി രാഷ്ട്രങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ച് ഉഭയകക്ഷിക്കരാർ എന്ന പേരിൽ ഏകപക്ഷീയമായി കൽപിക്കുന്ന തിട്ടൂരങ്ങൾ നടപ്പാക്കപ്പെടുന്നതാണ് കാലം. ദേശരാഷ്ട്രങ്ങളെത്തന്നെ അപ്രസക്തമാക്കുകയും അവയുടെ സ്വയം നിർണ്ണയാവകാശം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു കാലത്ത് കീഴടങ്ങാൻ മാത്രം ശീലമുള്ള ഒരു സർക്കാറിന്റെ നിലപാടുകൾ ജനേച്ഛക്കെതിരാവാതെ തരമില്ല. കുത്തകാനുകൂല നിലപാടുകളുള്ള ഒരു ഗവൺമെന്റിന് അതിന്റെ ഭാരം മുഴുവൻ സാധാരണജനങ്ങളുടെ മുതുകത്ത് കയറ്റി വെക്കുകയല്ലാതെ നിവൃത്തിയില്ല. ഈ ബഡ്ജറ്റ് മറ്റൊന്നുമല്ല തെളിയിക്കുന്നത്. നവലിബറൽ നയങ്ങൾ നടപ്പാക്കിപ്പോരുന്ന, സാമ്രാജ്യത്വ പക്ഷത്തോട് കൂടുതൽ കൂടുതൽ സന്ധിചെയ്യുന്ന ഏതൊരു സർക്കാറിനെയും പോലെ അതിന് ജനവിരുദ്ധ നിലപാടേ എടുക്കാനാവൂ. ഈ ബഡ്ജറ്റ് അതിന്റെ ലക്ഷണമൊത്ത ഒരു രേഖ മാത്രമാണ്. യാഥാർത്ഥ്യ ബോധമില്ലാത്ത വാചകക്കസർത്തുകൾ നിരത്തിവെച്ച പൊള്ള വാക്കുകൾ മാത്രമാണ് അതിലത്രയും.

ബഡ്‌ജറ്റ് കർത്തവ്യഭവനിൽ വെച്ച് തയാറാക്കിയതു കൊണ്ട് മൂന്ന് കർത്തവ്യങ്ങളിൽ നിന്ന് ആവേശം കൊണ്ടാണ് അത് തയാറാക്കിയത് എന്ന് നിർമലാ സീതാരാമൻ.


Summary: Farmers, youth, and workers are deeply unhappy—India’s wealth creators are even more dissatisfied than Kerala over the Union Budget, A. K. Ramesh Writes.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments