കേരള ബജറ്റ് 2021 - പൂർണരൂപത്തിൽ

Think

നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെ 2021-22 ലേയ്ക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാൻ ആരംഭിക്കട്ടെ.

യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും

കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഈ ബജറ്റ് ഉറപ്പുനൽകുന്നു.

കേരളത്തിന്റെ ബദൽ

ഒരു പ്രോട്ടീൻ പാളിയ്ക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ
എഴുതിപ്പഠിച്ചിരിക്കുന്നു...

പ്രതിസന്ധിയുടെയും വിവേചനത്തിന്റെയും മുന്നിൽ പകച്ചു നിൽക്കാനല്ല, സ്വന്തം പാത കണ്ടെത്തി, ലോകത്തിനു മാതൃകയായ ഒരു പാഠം രചിക്കുകയായിരുന്നു സർക്കാർ ചെയ്തത്. കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ

""ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ**

എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹ എഴുതിയത്.

എന്തൊക്കെയാണ് സർക്കാർ ചെയ്തത് എന്ന് ചുരുക്കിപ്പറയാം.

2021-22ൽ 4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും. ഇവ ഏതൊക്കെ മേഖലകളിൽ ഏതൊക്കെ തലങ്ങളിൽ വേണമെന്നത് ആരോഗ്യ വകുപ്പിനു തീരുമാനിക്കാം.

എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കുന്നു. സംസ്ഥാന ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തിൽ നിന്നും 26 ശതമാനമായി ഉയർത്തുന്നു. മെയിന്റനൻസ് ഫണ്ട് 6 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി ഉയർത്തുന്നു. ജനറൽ പർപ്പസ് ഫണ്ട് 3.5 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർത്തുന്നു.

2021-22ൽ 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും.

2021-22 ൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും- 3 ലക്ഷംതൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്കും 5 ലക്ഷം തൊഴിലവസരങ്ങൾ മറ്റുള്ളവർക്കും.

സാമ്പത്തിക പ്രതിസന്ധി

കേന്ദ്ര വിവേചനം

എത്ര താഴ്ചകൾ കണ്ടവർ നമ്മൾ
എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ
എത്ര തീയിലമർന്നവർ നമ്മൾ
ഉയർത്തെണീക്കാനായി ജനിച്ചവർ നമ്മൾ
മരിക്കിലും തോൽക്കില്ല നമ്മൾ

അതെ നാം തോൽക്കാൻ നിശ്ചയിച്ചിട്ടില്ല. അതിജീവിക്കുകയും മുന്നോട്ടു പോവുകയും തന്നെ ചെയ്യും. സർ, കേരള സർക്കാരിന്റെ ആസൂത്രിതമായ ഇടപെടലിന്റെ ഫലമായി ജനങ്ങൾക്ക് വലിയതോതിൽ ആശ്വാസം നൽകാൻ കഴിഞ്ഞുവെന്നു മാത്രമല്ല, സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുത്താനും കഴിഞ്ഞു.

കാർഷിക പ്രതിസന്ധി

കേരളത്തിന്റെ വികസനക്കുതിപ്പ്

അഭ്യസ്തവിദ്യർക്ക് തൊഴിൽ

എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവച്ച തുണികൾക്കിടയിൽ
കഴുകിയടുക്കിവച്ച പാത്രങ്ങൾക്കിടയിൽ
തുടച്ചുമിനുക്കിവച്ച മാർബിൾ തറയിൽ

സ്വന്തം മുഖം കണ്ടെത്താൻ ശ്രമിക്കുകയും അത് എപ്പോഴോ അവൾക്ക് നഷ്ടമായെന്ന നിരാശ പങ്കുവയ്ക്കുകയും ചെയ്യുന്ന കവിതയാണിത്. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തിയാൽ മാത്രമേ ഈ നിരാശയ്ക്ക് അറുതിയാകൂ. അതിനുള്ള ഒരു ബൃഹത് പദ്ധതിയാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

പുറത്തേയ്ക്കു പോകണ്ട
ലാപ്ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം

ഈ സാഹചര്യം ഏറ്റവും ഫലപ്രദമായും ഭാവനാത്മകമായും ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കാണ് നമ്മൾ രൂപം നൽകാൻ ഉദ്ദേശിക്കുന്നത്.

ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ 5000 സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം പ്രഖ്യാപിക്കുകയാണ്. ഇതിനുവേണ്ടി 20 കോടി രൂപ വകയിരുത്തുന്നു.

20 ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ കൊടുക്കുന്ന ഒരു വിപുലമായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നു. 2021 ഫെബ്രുവരി മാസം മുതൽ ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.

കെ-ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തുന്നു. മൂന്നു ഗഡുക്കളായി ഈ പണം നൽകും. 2021-22ൽ പ്രൊഫഷണൽ ജോലിയിൽ നിന്ന് ബ്രേക്ക് ചെയ്തിരിക്കുന്ന 3 ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പുവരുത്തും. 5 വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും.

നൈപുണി പരിശീലനം

ഇത്തരം മേഖലകളിൽ കമ്പനികളുടെ ആവശ്യം അനുസരിച്ച് പരിശീലനം കസ്റ്റമൈസ് ചെയ്ത് നൽകും.

ഏതാണ്ട് അമ്പതു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് ഉന്നത നൈപുണി പരിശീലനം നൽകാനുള്ള അതിബൃഹത്തായ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്നതാണ്. ഇതിനുവേണ്ടി കെ-ഡിസ്കിനു കീഴിൽ ഒരു സ്കിൽ മിഷനു രൂപം നൽകും.

കേരളം – വിജ്ഞാന സമൂഹം

ചുരുക്കത്തിൽ കേരളം വിജ്ഞാന സമൂഹമായി മാറണം. ഇതിന്റെ ഘടകങ്ങൾ ഓരോന്നുമെടുത്തു പരിശോധിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.

ഡിജിറ്റൽ ഇക്കോണമി

കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ വകയിരുത്തുന്നു.

ഉന്നത വിദ്യാഭ്യാസ മികവിലേയ്ക്ക്

ഈ വർഷം കോളേജുകൾ തുറക്കുമ്പോൾ 20000 പേർക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെയാണ് ഇത് നേടുക. 2021-22ൽ തെരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും പരീക്ഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ഒരുക്കും.

ഈ 1000ൽപ്പരം തസ്തികകൾക്കു വേണ്ടി വരുന്ന അധികച്ചെലവ് നോൺ പ്ലാനിൽ പ്രത്യേകമായി അനുവദിക്കും.

ഈ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പ്രത്യേക ധനസഹായമായി 100 കോടി രൂപ വകയിരുത്തുന്നു. ഈ പുതിയ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യസൃഷ്ടിയ്ക്ക് കിഫ്ബിയിൽ നിന്ന് 500 കോടി രൂപ അനുവദിക്കുന്നു.

മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും കിഫ്ബിയിൽ നിന്നും സഹായം അനുവദിക്കുന്നു.

കേരളം – ഇന്നവേഷൻ സമൂഹം

എസ്ബി സെൻ ഇന്നവേഷൻ ഫണ്ടിന് 35 കോടി രൂപ നീക്കിവയ്ക്കുന്നു.

സ്റ്റാർട്ട് അപ്പ്

ഇപ്പോൾ പ്രഖ്യാപിച്ച ആറിന പരിപാടികളുടെ ബലത്തിൽ 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ 2021-22ൽ ആരംഭിക്കും.

ഐടി വ്യവസായം

മറ്റു വൈജ്ഞാനിക വ്യവസായങ്ങൾ

മറ്റു വൻകിട വ്യവസായങ്ങൾ

അങ്ങനെ ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം 2021-22ൽ ആരംഭിക്കും.

ടൂറിസം

കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും.

മാർക്കറ്റിംഗിനുവേണ്ടി, എക്കാലത്തെയും ഏറ്റവും ഉയർന്ന തുക, 100 കോടി രൂപ അനുവദിക്കുന്നു.

ആധുനിക ചെറുകിട വ്യവസായങ്ങൾ

പ്രവാസികൾ

ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിക്കുന്നു.

സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപ അനുവദിക്കുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ കേന്ദ്രസർക്കാർ തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ തയ്യാറല്ല.

മേൽസൂചിപ്പിച്ച പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനുശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേർക്കും.

ഭാഗം 3

ഉപജീവന തൊഴിലുകൾ

കണ്ണൂർ പാച്ചേനി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരി ഇനാര അലി ആഹ്വാനം ചെയ്യുന്നു.

ഇരുട്ടാണു ചുറ്റിലും
മാഹാമാരി തീർത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക്
കരുതലിന്റെ ഒരു തിരിവെട്ടം.

സർക്കാർ ഒരുക്കിയ കരുതലിന്റെ തിരിവെട്ടത്തിൽ നാമൊരു മഹാമാരിയെ അതിജീവിക്കുകയാണ്. ഈ കെട്ടകാലം തീർത്ത ദുരിതത്തിൽ നിന്ന് പൂർണ്ണമായും കരകയറാൻ തുടർന്നും കൈത്താങ്ങ് ആവശ്യമുള്ള ജനസാമാന്യത്തോടൊപ്പം സർക്കാർ ഉണ്ടാവും. സർ, ഉപജീവനവുമായി ബന്ധപ്പെട്ട സ്കീമുകൾക്ക് വലിയ പരിഗണനയാണ് പദ്ധതിയിൽ നൽകിവരുന്നത്. 7500ഓളം കോടി രൂപയാണ് ബന്ധപ്പെട്ട സ്കീമുകളുടെ അടങ്കൽ.

തൊഴിലുറപ്പു പദ്ധതി

അയ്യൻകാളി പദ്ധതി

അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തുന്നു.


അയ്യൻകാളി ഇന്റേൺഷിപ്പ് സ്കീമിന് 100 കോടി രൂപ വകയിരുത്തുന്നു. അങ്ങനെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ ആകെ അടങ്കൽ 200 കോടി രൂപയാണ്.

കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ

കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകും.

കാർഷികേതര മേഖലയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ

കാർഷികേതര മേഖലയിൽ 3 ലക്ഷം അവിദഗ്ധ, വിദഗ്ധ തൊഴിലവസരങ്ങൾ 2021-22ൽ സൃഷ്ടിക്കും.

പരമ്പരാഗത തൊഴിൽ മേഖലകൾ

കയർ

കശുവണ്ടി

കൈത്തറി

മത്സ്യക്കൃഷിയും സംസ്കരണവും

കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ

ഒരു സ്റ്റാളിന് 5 ലക്ഷം രൂപ വീതം പലിശരഹിതവായ്പ നൽകുന്നതാണ്.

തൊഴിലും തൊഴിലാളിക്ഷേമവും

ഭാഗം 4

കേവല ദാരിദ്ര്യം തുടച്ചു നീക്കാൻ

മൈക്രോ പ്ലാനുകൾ

ഇങ്ങനെ 4-5 ലക്ഷം കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അഞ്ചു വർഷംകൊണ്ട് 6000-7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി ചെലവഴിക്കപ്പെടുക.

സംസ്ഥാന പദ്ധതിയിൽ 40 കോടി രൂപ ആശ്രയ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ആശ്രയയ്ക്ക് അധികമായി 100 കോടി രൂപകൂടി അനുവദിക്കുന്നു.truecopythink

വിശപ്പുരഹിത കേരളം

പട്ടികജാതി - പട്ടികവർഗം

2021-22ൽ ലൈഫ് മിഷനിൽ നിന്ന് 40000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകുന്നതാണ്. ഇതിനായി 2080 കോടി രൂപ ചെലവാക്കുന്നതാണ്.

മത്സ്യമേഖല

സർ, 2021-22ൽ 1500 കോടി രൂപ മത്സ്യ മേഖലയിൽ ചെലവഴിക്കുന്നതാണ്.

മറ്റു വിഭാഗങ്ങൾ

ഭിന്നശേഷിക്കാർ

വയോജനങ്ങൾ

ഭക്ഷ്യസുരക്ഷ

ഇതിനു പുറമേ നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ വിലയ്ക്ക് ലഭ്യമാക്കുന്നതാണ്.

ഭാഗം 5

അധികാരവികേന്ദ്രീകരണം

പ്രാദേശിക വ്യവസായ ക്ലസ്റ്ററുകൾ

നീർത്തടാസൂത്രണം

ശുചിത്വ കേരളം

ഗ്രാമീണ റോഡുകൾ

പതിനാലാം പഞ്ചവത്സര പദ്ധതി

കില

ആറാം ധനകാര്യ കമ്മീഷൻ

അങ്ങനെ മൊത്തം 25660 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 2021-22ൽ ചെലവഴിക്കാനായി ഉണ്ടാകും.

കൃഷിയും അനുബന്ധ മേഖലകളും

ഇനിയും വരും വസന്തങ്ങളും
ഇല കൊഴിയും ശിശിരങ്ങളും
ശരത്കാല വൃഷ്ടിയും പേമാരിയും
തോൽക്കാതെ ഇനിയും നാം പടപൊരുതും
മന്ദമാരുതൻ തൊട്ടുതലോടും
നെൽപ്പാടങ്ങൾ കതിരണിയും
ഒന്നിച്ചൊന്നായി മുന്നോട്ടെങ്കിൽ
എല്ലാമിനിയും തിരികെവരും

പച്ചക്കറി

നെല്ല്

വാണിജ്യവിളകൾ

ജലസേചനം

മൃഗപരിപാലനം

മണ്ണുജല സംരക്ഷണം

മികവേറിയ സേവനത്തുറകൾ

സ്കൂൾ വിദ്യാഭ്യാസം

പൊതുജനാരോഗ്യം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംങ്ങൾക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സർക്കാർ നേരിട്ടു നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് തുടരും.

കറുത്ത മേഘങ്ങളെ തള്ളിമാറ്റി
വേദനയേറും ദിനരാത്രങ്ങൾ
തുഴഞ്ഞു നീക്കി
നഖവും കൊക്കും പതംവരുത്തി
ഉന്നതങ്ങളിൽ പറന്നുയരും
പക്ഷി ശ്രേഷ്ഠനാം ഗരുഡനെപ്പോലെ
നമുക്കുമുയരാം പുതു പ്രഭാതത്തിനായി
പറന്നു പറന്നു പറന്നുയരാം...

മഹാമാരി ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ നമ്മുടെ ആരോഗ്യ വകുപ്പു തന്നെയാണ് കേരളത്തിന് ഈ ആത്മവിശ്വാസം നൽകിയത്.

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കട്ടെ.

കുടിവെള്ളം

പാർപ്പിടം

സ്പോർട്സ്

സംസ്കാരം

മാധ്യമങ്ങൾ

ഭാഗം 8

പശ്ചാത്തലസൗകര്യങ്ങൾ

വൈദ്യുതി

പൊതുമരാമത്ത്

കെഎസ്ആർടിസി

കെഎസ്ആർടിസിയ്ക്ക് 2021-22ൽ ആകെ സഹായം കുറഞ്ഞത് 1800 കോടി രൂപയായിരിക്കും.

ദൗർഭാഗ്യവശാൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവൽക്കരിക്കണമെന്നും, റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെല്ലാം ഇല്ലാതാക്കുന്നതിനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി അനുകൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകാർ കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനുള്ള ഈ പാക്കേജിനെതിരെ ഇന്നു രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണതകൾ ആത്മഹത്യാപരമാണെന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ.

തുറമുഖം

ഉൾനാടൻ ജലഗതാഗതം

റെയിൽവേ

കേരള പുനർനിർമ്മാണ പദ്ധതി

ഭാഗം 9

സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ

കിഫ്ബി

കേരള ബാങ്ക്

കെഎഫ്സി

കെഎസ്എഫ്ഇ


സ്റ്റേറ്റ് ഇൻഷ്വറൻസ്

ഭാഗം 10

പരിസ്ഥിതി പരിഗണന
ഒരു മത്സ്യവും കടലിനെ
മുറിവേൽപ്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകൾ ആഴ്ത്തുന്നില്ല
ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ ചുംബിക്കുന്നത്.
എന്നിട്ടും മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു.

ഒരു ഏഴാം ക്ലാസുകാരിയുടെ വരികളാണിത്. മലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ അഫ്റ മറിയം എഴുതിയത്. പരിസ്ഥിതിയെക്കുറിച്ച് നമ്മുടെ കുട്ടികൾക്കുള്ള ഈ തിരിച്ചറിവുപോലും മുതിർന്നവർക്ക് ഇല്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്.

ഇ-വാഹന നയം

വനം

കുട്ടനാട്

വയനാട്

ഇടുക്കി

ഭാഗം 11

സ്ത്രീ സൗഹൃദം

കുടുംബശ്രീ

വനിതാ-ശിശു ക്ഷേമം

ട്രാൻസ്ജൻഡർ

ഭാഗം 12

റെഗുലേറ്ററി ഡിപ്പാർട്ട്മെന്റുകൾ

യൂണിഫോംഡ് ഫോഴ്സസ്

മറ്റു റെഗുലേറ്ററി വകുപ്പുകൾ

ഭരണഘടനാ സ്ഥാപനങ്ങൾ

മറ്റുള്ളവ

സംസ്ഥാന ഭാഗ്യക്കുറി

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾക്കുള്ള വിഹിതം ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 40 ശതമാനമായിരുന്നു. അത് ഇപ്പോൾ 58.5 ശതമാനമാണ്. സമ്മാനവിഹിതം വിൽപ്പന വരുമാനത്തിന്റെ 1.5 ശതമാനംകൂടി വർദ്ധിപ്പിക്കുന്നു. ഇതോടെ പ്രതിവാര ഭാഗ്യക്കുറികൾക്ക് 11000 സമ്മാനങ്ങൾകൂടി ലഭ്യമാകും.

ദേവസ്വം

ഭാഗം 13

നികുതി

ചരക്കുസേവന നികുതി

നികുതി സമാഹരണം

നികുതി വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനം

നികുതിദായകർക്കുള്ള സേവനങ്ങൾ

മൂല്യവർദ്ധിത നികുതി

എൽഎൻജി / സിഎൻജി നികുതി

കേരള പൊതുവിൽപ്പന നികുതി

കേരള മണി ലെൻഡേഴ്സ് ആക്ട്

മോട്ടോർ വാഹന നികുതി

രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും

ഇലക്ട്രിസിറ്റി ഡ്യൂട്ടി

ലാൻഡ് റവന്യു

ഭാഗം 14

ഉപസംഹാരം

2020-21ലെ പുതുക്കിയ എസ്റ്റിമേറ്റ്

2021-22ലെ ബജറ്റ് എസ്റ്റിമേറ്റ്

മെല്ലെയെൻ സ്വപ്നങ്ങൾക്ക്
ചിറകുകൾ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി

Comments