കേന്ദ്ര അവഗണനയ്ക്കെതിരെ പ്ലാൻ- ബി, സ്വകാര്യ നിക്ഷേപത്തിന് പച്ചക്കൊടി; കേരള ബജറ്റ് 2024 ഒറ്റനോട്ടത്തിൽ

Political Desk

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തോടുള്ള അവഗണന, കേന്ദ്രസർക്കാർ തുടരുകയാണെങ്കിൽ ഒരു 'പ്ലാൻ ബി'യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ബജറ്റ് അവതരണത്തിനിടെ ബാലഗോപാൽ സൂചിപ്പിച്ചു. ജനങ്ങൾക്കു നൽകുന്ന ആനുകൂല്യങ്ങളിൽഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ലെന്നും കെ- റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്നും മന്ത്രി പറയുന്നു. കേരളം 2025 നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. കേരളത്തിന്റെ സാധ്യതകളെ ആകെ ഉപയോഗിച്ച് പൊതു-സ്വകാര്യ മൂലധനം നിക്ഷേപങ്ങൾ ശക്തിപ്പെടുത്തി പദ്ധതികൾ അതിവേഗം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് സംസ്ഥാന സർക്കാർ ഈ വർഷം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നികുതിപിരിവിൽ വർധനയുണ്ടായിട്ടും ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടാണ്. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താൽ 35 രൂപ കേന്ദ്രം തരും എന്നതാണ് ദേശീയ ശരാശരി. എന്നാൽ കേരളം 79 രൂപ പിരിച്ചെടുക്കുമ്പോൾ കേന്ദ്രം തരുന്നത് 21 രൂപയാണ്. നൂറിൽ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണനയ്ക്ക് ഇത് തെളിവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേരള ബജറ്റ് 2024 ലെ പ്രസക്ത ഭാഗങ്ങളിലൂടെ...

 • കേരളത്തെ മെഡിക്കൽ ഹബ്ബാക്കും

 • വിഴിഞ്ഞം തുറമുഖം മെയ്മാസം തുറക്കും, വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഹബ്ബാക്കും. ചൈനീസ് മാതൃകയിൽ ഡെവലപ്മെൻറ് സോണുകൾ സൃഷ്ടിക്കും

 • - ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് 10,000 കോടി രൂപ ചെലവഴിക്കും

 • - കാർഷിക മേഖലക്ക് 1698 കോടി രപ

 • - നാളികേര വികസനത്തിന് 65 കോടി രൂപ

 • - ക്ഷീര മേഖലയിലെ വികസനത്തിന് 150.25 കോടി രൂപയും മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും വകയിരുത്തും

 • വിളപരിപാലനത്തിന് 535.90 കോടി രൂപ

 • ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യുണിറ്റുകൾക്ക് 93.60 കോടി രൂപ അനുവദിക്കും

 • മണ്ണ് ജല സംരക്ഷണത്തിന് 83.99 കോടി രൂപ

 • - കാർഷിക സർവ്വകലാശാലയ്ക്ക് - 75 കോടി രൂപ

 • - അതി ദാരിദ്ര്യ നിർമ്മാജനത്തിന് 50 കോടി രൂപ

 • - ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി രൂപ

 • കേരളത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റും. 2000 വൈഫൈ പോയിന്റുകൾക്ക് 25 കോടി അനുവദിച്ചു.

 • സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി രൂപയും അനുവദിച്ചു

 • ടൂറിസം വികസനത്തിന് 351 കോടി രൂപ

 • സ്‌കൂൾ ആധുനികവത്കരണത്തിന് 31 കോടി. പൊതു വിദ്യാഭ്യാസ മേഖലയിൽ 1000 കോടി

 • - ലോട്ടറി സമ്മാനങ്ങളിൽ പരിഷ്‌കരണമുണ്ടാവും

 • ടുറിസ്റ്റ് ബസകളുടെ നികുതി കുറച്ചു

 • വൈദ്യുത നിരക്ക് കൂടും. വൈദ്യൂതനിരക്ക്് യൂണിറ്റിന് 15 പൈസ കൂടും

 • സപ്ലൈകോ നവീകരണത്തിന് 10 കോടി രൂപ

 • പോക്‌സോ കോടതികളുടെ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ

 • എ.ഐ സാങ്കേതിക സാക്ഷരത നൽകാൻ ഒരു കോടി രൂപ

 • ജെൻഡർ പാർക്കിന് 91 കോടി രൂപ

 • അങ്കണവാടി ജീവനക്കാർക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി

 • ആരോഗ്യ സർവകലാശാലയ്ക്ക് 11.5 കോടി രൂപ

 • കൊച്ചിയിൽ മ്യൂസിയം- കൾച്ചറൽ സെന്ററിന് 5 കോടി രൂപ

 • സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപ

 • കായിക യുവജന മേഖലക്ക് 127.39 കോടി രൂപ

 • പൊതു വിദ്യാഭ്യാസ മേഖലയിൽ 1000 കോടി വികസനം

 • വിനോദ സഞ്ചാര മേഖലക്ക് 351.42 കോടി രൂപ

 • സഹകരണ മേഖലക്ക് 134.42 കോടി രൂപ

 • മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ 48.88 കോടി രൂപ

 • പരിസ്ഥിതി സംരക്ഷണത്തിന് 50.03 കോടി രൂപ

 • തീരദേശ വികസനത്തിന് 136 കോടി രൂപ

 • എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം.എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ

 • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോപദ്ധതികൾ തുടങ്ങും

 • എല്ലാ ജില്ലയിലും ഒരു മോഡൽ സ്‌കൂൾ എന്ന പദ്ധതി നടപ്പാക്കും. അധ്യാപകർക്ക് ആറു മാസം കൂടുമ്പോൾ പരിശീലന പരിപാടി

 • ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടയാൻ ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം. നയത്തിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കും

 • - കലാമണ്ഡലത്തിന് 19 കോടി രൂപ

 • - ചലച്ചിത്ര അക്കാദമിക്ക് 14 കോടി രൂപ

 • - സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിന് അനുമതി നൽകും

 • - കുടുബശ്രീ, ഇക്കോടുറിസം എന്നിവയിൽ സ്വകാര്യ പങ്കാളിത്തം

 • - മുതിർന്ന പൗരർക്കായി കെയറിങ്ങ് സെന്ററുകൾ ആരംഭിക്കും

 • - ഗ്രാമ വികസനത്തിന് 1868.32 കോടി രൂപ

 • - ഡിജിറ്റൽ മൂന്ന പ്രാദേശിക കേന്ദ്രങ്ങൾ തുടങ്ങും

 • - നികുതി വരുമാനം ഇരട്ടിയാക്കും

 • - ചൈനീസ് മോഡൽ വികസന സോണുകൾക്കായി സ്വകാര്യ നിക്ഷേപം

 • -സ്‌കൂൾ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് 3.1 കോടി രൂപ

 • - കാരുണ്യ പദ്ധതിക്ക് 678.54 കോടി രൂപ

 • - ഭൂരഹിതരമായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി ഉൾപ്പെടെ പട്ടിക വർഗ വികസനത്തിനായി ആകെ 859 കോടി രൂപ

 • - എസ്.സി, എസ്.ടി വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിന് 55 കോടി രൂപ

 • - കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപ

 • കേന്ദ്രസർക്കാർ നിർത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കും

 • - കോടതികൾ നവീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 3.3 കോടി രൂപ

 • - മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസിന് 11 കോടി രൂപ, പുനർഗേഹ പദ്ധതിക്ക് 40 കോടി രൂപ

 • - കെ.എസ് ആർ.ടി.സിക്ക് 128.54 കോടി രൂപ

 • - മദ്യവില കൂട്ടി, ലിറ്ററിന് 10 രൂപയാണ് കൂട്ടുക

 • - മേക്ക് ഇൻ കേരളക്ക് 1829 കോടി രൂപ

 • - പ്രവാസികളുടെ പുനരധിവാസ പദ്ധതിക്ക് 44 കോടി രൂപ

 • - പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് സർക്കാർ വിഹിതം 75 ലക്ഷമായി വർധിപ്പിച്ചു

 • - ട്രാൻസ്‌ജെൻഡർ ക്ഷേമ മഴവില്ല് പദ്ധതിക്കായി 5 കോടി രൂപ

 • - നിർഭയ പദ്ധതിക്ക് 10 കോടി രൂപയും സ്ത്രീ സുരക്ഷക്ക് 10 കോടി രൂപ

 • - ക്ഷേമ പെൻഷൻ തുകയിൽ വർധനവില്ല

 • - അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും. കോടതി ഫീസ്, മോട്ടോർ വാഹന നിര്കുകൾ എന്നിവയിൽ വർധന

 • പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വമുള്ള പെൻഷൻ പദ്ധതി നടപ്പിലാക്കും. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും

Comments