ഇന്ത്യയെ അസമത്വങ്ങളുടെ വിളനിലമാക്കുന്ന കേന്ദ്ര ബജറ്റ്

രാജ്യത്തിൻെറ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ബജറ്റിൽ ഇല്ല. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന കേന്ദ്ര സർക്കാരിൻെറ ബജറ്റ് അസമത്വങ്ങളുടെ വിളനിലമാണ് - കെ.ടി.കുഞ്ഞിക്കണ്ണൻ എഴുതുന്നു

സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതും ഇന്ത്യയെ അസമത്വങ്ങളുടെ വിളഭൂമിയാക്കുന്നതുമാണ് 2024-25 ലേക്കുള്ള കേന്ദ്രബജറ്റ്. കോർപ്പറേറ്റുകളെ പന പോലെ വളർത്തുന്നതും പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളി വിടുന്നതുമായ നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ നയരേഖയാണ്. കോർപ്പറേറ്റ് ലാളനയും ചെലവ് ചുരുക്കലിന്റെ പേരിലുള്ള സബ്സിഡികളും സാമൂഹ്യ സുരക്ഷാപദ്ധിതകൾക്കുള്ള വിഹിതം വെട്ടിക്കുറക്കലുമാണ് ബജറ്റിന്റെ ഉള്ളടക്കം. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത കപടമായ അവകാശവാദങ്ങളുടേതായ പൊയ്- വചനങ്ങളാണ് ബജറ്റിലുടനീളമുള്ളത്.

ഇന്ത്യയെ 2047-ൽ വികസിത രാജ്യമാക്കുമെന്നത് പോലുള്ള ആവർത്തിക്കപ്പെടുന്ന വാചകമടികളാണ് ബജറ്റ് രേഖയിലും നിർമ്മല സീതാരാമൻ എഴുതി വെച്ചിരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, വിലക്കയറ്റം, കൂടിവരുന്ന അസമത്വം, കർഷക ആത്മഹത്യ, ഉൽപാദന മേഖലകളുടെയാകെ മുരടിപ്പ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള നിർദ്ദേശങ്ങളും പദ്ധതികളും ഒന്നും തന്നെയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി അവകാശപ്പെടുന്നത് പോലെ, ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ ആവർത്തിച്ചുപറഞ്ഞത് ഇന്ത്യയുടെ ജി.ഡി.പി 7%ൽ എത്തുമെന്നാണ്.

കോർപ്പറേറ്റുകളെ പന പോലെ വളർത്തുന്നതും പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളി വിടുന്നതുമായ നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ നയരേഖയാണ്.
കോർപ്പറേറ്റുകളെ പന പോലെ വളർത്തുന്നതും പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളി വിടുന്നതുമായ നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ നയരേഖയാണ്.

സാമ്പത്തിക സർവ്വേയിലും ജി.ഡി.പി വളർച്ച 7% കടക്കുമെന്നാണ് അവകാശപ്പെട്ടത്. ഇത്തരം അവകാശ വാദങ്ങളൊക്കെ വെറും അസംബന്ധമാണെന്നും ഇന്ത്യൻ സമ്പദ്ഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മുരടിപ്പിലൂടെയും മാന്ദ്യത്തിലൂടെയുമാണ് കടന്നുപോകുന്നത് എന്നതുമാണ് യാഥാർത്ഥ്യം. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഐ.എം.എഫ് റിപ്പോർട്ട് തന്നെ ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലോകത്തിന്റെ മുമ്പിലിരിക്കുമ്പോഴാണ് വളർച്ചയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അവകാശവാദത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നാണ് ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഓരോ രാജ്യത്തെയും ജീവിതനിലവാരവും ദാരിദ്ര്യവും ക്ഷേമവുമെല്ലാം എത്രയെന്ന് വ്യക്തമാക്കുന്നതാണ് ഐ.എം.എഫിന്റെ ആളോഹരി വരുമാന പട്ടിക. ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനം 2730 ഡോളറാണ്. ഏകദേശം 2.28 ലക്ഷം രൂപയോളം വരുമിത്. ഒന്നാം സ്ഥാനത്തുള്ള ലക്സംബർഗിലെ ശരാശരി ആളോഹരി വരുമാനം 1.31 ലക്ഷം ഡോളറാണ്. ഏകദേശം ഒരു കോടിയിലേറെ രൂപയോളം വരുമിത്. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ പോലും 4010 ഡോളർ ആളോഹരി വരുമാനവുമായി പട്ടികയിൽ ഇന്ത്യക്ക് മുന്നിലാണെന്ന കാര്യമാണ് കാണേണ്ടത്. പല ആഫ്രിക്കൻ രാജ്യങ്ങളും ആളോഹരി വരുമാനത്തിൽ ഇന്ത്യക്ക് മുന്നിലാണ്.

അൾജീരിയ 5720 ഡോളർ ആളോഹരി വരുമാനമുള്ള രാജ്യമാണ്. ടുണീഷ്യക്ക് 4440 ഡോളറുണ്ട്. മൊറോക്കോക്ക് 4080 ഡോളറുണ്ട്. ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന ലിബിയയുടെ ആളോഹരി വരുമാനം ഇന്ത്യയുടെ മൂന്നിരട്ടിയോളം വരും. അതായത് ലിബിയക്ക് 6980 ഡോളർ ആളോഹരി വരുമാനമുണ്ട്. ഐ.എം.എഫിന്റെ ആളോഹരി വരുമാന പട്ടികയിൽ ഇന്ത്യ 138-ാം സ്ഥാനത്താണെന്ന കാര്യം മറച്ചുവെച്ചാണ് മോദിയും നിർമ്മലാ സീതാരാമനും സാമ്പത്തിക വളർച്ചയെക്കുറിച്ച് വാചകമടിക്കുന്നത്. ഇന്ത്യയിൽ ഒരു വ്യക്തിയുടെ ആളോഹരി വരുമാനം 2730 ഡോളറാണെന്ന കാര്യം ലോകത്തിലെ ഏറ്റവും പരിതാപകരമായ സാമ്പത്തിക അവസ്ഥയിലുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് കാണിക്കുന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും എല്ലാവർക്കും വികസനത്തിന്റെ നേട്ടം എത്തിച്ചെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി, തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട് പാവപ്പെട്ടവരെ നിഷ്കരുണം ഒഴിവാക്കുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും എല്ലാവർക്കും വികസനത്തിന്റെ നേട്ടം എത്തിച്ചെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി, തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട് പാവപ്പെട്ടവരെ നിഷ്കരുണം ഒഴിവാക്കുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും എല്ലാവർക്കും വികസനത്തിന്റെ നേട്ടം എത്തിച്ചെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി, തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട് പാവപ്പെട്ടവരെ നിഷ്കരുണം ഒഴിവാക്കുന്ന തരത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മോദി ഭരണത്തിൻ കീഴിൽ ഇന്ത്യ എത്തിയിരിക്കുന്നത് അതീവ ദയനീയമായ സാമ്പത്തിക തകർച്ചയിലേക്കും ദാരിദ്ര്യത്തിലേക്കുമാണ്. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാന യുക്തി പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണെന്ന കാര്യം സോഷ്യൽ ഡാർവിനിസത്തിന്റേതായ പരിഷ്കാര ഭ്രാന്ത് പിടിപെട്ട ഭരണാധികാരികൾ മറന്നു പോയിരിക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 50%ത്തോളം മാത്രം കയ്യടക്കിവെച്ചിരിക്കുന്നത് 3%ത്തോളം വരുന്ന അതിസമ്പന്നരാണ്. വിരലിലെണ്ണാവുന്ന ചില കുത്തക കുടുംബങ്ങളാണ് ഇതിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്.

ഈ 50%ലേറെ വരുന്ന പാവപ്പെട്ടവരുടെ ജീവിതത്തിൽ ജി.ഡി.പി വളർച്ച ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കുന്നില്ല. ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും വിലക്കയറ്റം രൂക്ഷമാവുകയും ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുകയുമാണ്. രൂക്ഷമായ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയുടെയും സാഹചര്യമാണ് ആളോഹരി വരുമാനത്തിലെ കുറവിന് കാരണമായിട്ടുള്ളതെന്ന് ഐ.എം.എഫ് റിപ്പോർട്ട് അവലോകനം ചെയ്തുകൊണ്ട് പല മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമ്പദ്ഘടനയെ തകർക്കുകയും പൊതു മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും ചെയ്യുന്ന കമ്പോളവത്കരണ സാമ്പത്തിക നയങ്ങളാണ് ഇന്ന് ഇന്ത്യയെ ഈ രീതിയിലുള്ള പതനത്തിലെത്തിച്ചത്. 1990-കളിലാരംഭിച്ചതും ബി.ജെ.പി ഗവൺമെന്റ് ഗതിവേഗം കൂട്ടിയതുമായ വിപണിയുന്മുഖ സാമ്പത്തിക നയങ്ങളാണ് ജനങ്ങളുടെ വരുമാനക്കുറവിനും ദാരിദ്ര്യത്തിനും ഭക്ഷണമില്ലായ്മക്കും കാരണമായിരിക്കുന്നത്.

ആഭ്യന്തര നിക്ഷേപവും ആഭ്യന്തര ഉപഭോഗവും പിടിച്ചു നിർത്താനാവാത്ത വിധം താഴോട്ട് പോവുകയാണ്. ഗാർഹിക കടം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. 101.8 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ഗാർഹിക തരത്തിലുള്ള കടം. ജി.ഡി.പി വളർച്ചയും കോർപ്പറേറ്റുകളുടെ വൻ ലാഭവും വികസനത്തിന്റെ ഒരു വശമാണെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വവും ദാരിദ്ര്യവും അതിന്റെ മറുവശമാണെന്ന് കാണണം. തൊഴിലില്ലായ്മയും കുഞ്ഞുങ്ങൾക്കിടയിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും കോർപ്പറേറ്റ്വൽക്കരിക്കപ്പെടുന്ന സമ്പദ് ഘടനയുടെ മറുവശമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിർമ്മലാ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിലുടനീളം സമ്പദ്ഘടനയിൽ വൻവളർച്ചയുണ്ട് എന്ന അവകാശ വാദമണ് ഉയർത്തിയത്.

എന്നാലവർ ദാരിദ്ര്യം കുറയ്ക്കാനായി സമൂഹത്തിലെ എല്ലാവിഭാഗം ആളുകൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കുന്ന തരത്തിൽ ഒരു നിർദ്ദേശവും മുന്നോട്ടുവെച്ചില്ല. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വാർദ്ധക്യ സുരക്ഷ, ഭക്ഷണം ഇവയൊക്കെ സാർവ്വത്രിക വ്യവസ്ഥയാക്കി മാറ്റുന്ന ക്ഷേമോന്മുഖമായ ഒരു സമീപനം നിർമ്മലാ സീതാരാമന്റെ ബജറ്റിന് ഇല്ല എന്ന് കാണാം. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനക്ഷേമത്തെക്കുറിച്ചും ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചും വാചകമടിച്ചവർ ബജറ്റിൽ അത്തരമൊരു നിലപാട് ഉൾക്കൊണ്ട് പാവപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളൊന്നും മുന്നോട്ടുവെച്ചില്ല.

നിർമ്മലാ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിലുടനീളം സമ്പദ്ഘടനയിൽ വൻവളർച്ചയുണ്ട് എന്ന അവകാശ വാദമണ് ഉയർത്തിയത്. എന്നാലവർ ദാരിദ്ര്യം കുറയ്ക്കാനായി സമൂഹത്തിലെ എല്ലാവിഭാഗം ആളുകൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കുന്ന തരത്തിൽ ഒരു നിർദ്ദേശവും മുന്നോട്ടുവെച്ചില്ല. Photo: ruralindiaonline.org
നിർമ്മലാ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിലുടനീളം സമ്പദ്ഘടനയിൽ വൻവളർച്ചയുണ്ട് എന്ന അവകാശ വാദമണ് ഉയർത്തിയത്. എന്നാലവർ ദാരിദ്ര്യം കുറയ്ക്കാനായി സമൂഹത്തിലെ എല്ലാവിഭാഗം ആളുകൾക്കും അടിസ്ഥാന വേതനം ഉറപ്പാക്കുന്ന തരത്തിൽ ഒരു നിർദ്ദേശവും മുന്നോട്ടുവെച്ചില്ല. Photo: ruralindiaonline.org

ക്ഷേമ പെൻഷൻ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടു വെച്ചതാണ്. 60നും 79നും ഇടയിൽ പ്രായമുള്ളവർക്ക് 200 രൂപയും 80ന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് ക്ഷേമ പെൻഷനുള്ള പ്രതിമാസ കേന്ദ്ര വിഹിതം. അർഹതപ്പെട്ട 10% പോലും ഇതിലൂടെ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും വർദ്ധിപ്പിച്ചില്ല. പാവപ്പെട്ടവരുടെ കൈകളിൽ പണമെത്തിച്ച് ക്രയശേഷി മെച്ചപ്പെടുത്തി ഉൽപാദനവും തൊഴിലും വർദ്ധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച നേടാനാവില്ല. കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും മേൽ പുതിയ നികുതികളൊന്നും ചുമത്താൻ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത നയം മൂലം ബി.ജെ.പി സർക്കാർ തയ്യാറായില്ല.

സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സബ്സിഡികൾ പരിമിതപ്പെടുത്തി. ജനോപകാരപ്രദമായ എല്ലാ ക്ഷേമ പ്രവർത്തനങ്ങളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളെയും കയ്യൊഴിയുകയാണ് ബജറ്റ്. വിദേശ കോർപ്പറേറ്റ് കമ്പനികൾക്കുള്ള നികുതി 40%-ൽ നിന്ന് 35% ആയി വെട്ടിക്കുറച്ചു. തൊഴിൽ സൃഷ്ടിക്കൽ പദ്ധതിയുടെ പേരിൽ കോർപ്പറേറ്റുകൾക്ക് സബ്സിഡികൾ തട്ടിയെടുക്കാനുള്ള സംവിധാനവും ബജറ്റ് വഴി കൈ വന്നിരിക്കുന്നു. കാർഷിക മേഖലയെ സമ്പൂർണമായി കയ്യൊഴിയുന്ന ബജറ്റാണിത്. കാർഷിക മേഖലയ്ക്കായി ബജറ്റിൽ വക കൊള്ളിച്ചിരിക്കുന്നത് 1,22,528.77 കോടി രൂപ മാത്രമാണ്. 2020-21 ബജറ്റിൽ ഇത് 134399.77 കോടി രൂപയായിരുന്നു. 2022-23-ൽ 124000 കോടി രൂപയായിരുന്നു.

ഇപ്പോൾ കാർഷിക മേഖലയ്ക്കുള്ള നീക്കിയിരിപ്പ് ക്രമാനുഗതമായി കുറഞ്ഞ് 122528.77 കോടി രൂപയിലെത്തിയിരിക്കുന്നു. 2014-ലെ ബി.ജെ.പി പ്രകടന പത്രികയിൽ സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർദ്ധിപ്പിക്കുമെന്നും ഉറപ്പു നൽകിയതാണ്. 10 വർഷത്തിലേറെക്കാലം അധികാരം കയ്യാളിയിട്ടും നരേന്ദ്ര മോദി സർക്കാർ ഈ വാഗ്ദാനം നടപ്പിലാക്കാൻ തയ്യാറായില്ല. ഇതെല്ലാം ഇന്ത്യയുടെ നട്ടെല്ലായ കാർഷിക മേഖലയോടുള്ള ബി.ജെ.പി സർക്കാരിന്റെ അവഗണനയാണ് വ്യക്തമാക്കുന്നത്. 2016-17-ൽ കാർഷിക മേഖലയിലെ വളർച്ച 6.8% ആയിരുന്നത് 2023-24-ൽ 1.4% ആയി കുറയുകയാണുണ്ടായത്.

ഇതൊന്നും പരിഹരിക്കാനുള്ള യാതൊരുവിധ നിക്ഷേപ പദ്ധതികളും ബജറ്റിലില്ല. നിലവിലുള്ള പല ഘടകങ്ങൾക്കും ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. രാസവള സബ്സിഡി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24894 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് ലാളനയിൽ അഭിരമിക്കുന്ന ബജറ്റ് തൊഴിലുറപ്പ്, വനിതാ ശിശുക്ഷേമം, ഭക്ഷ്യവളം പാചകവാതക സബ്സിഡി, ഗ്രാമവികസന ഫണ്ട്, ശുദ്ധജല പദ്ധതി തുടങ്ങിയവയുടെ ഫണ്ടുകൾ ഗണ്യമായ തോതിൽ വെട്ടിക്കുറച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സബ്സിഡികളും പദ്ധിതി വിഹിതവും വെട്ടിക്കുറക്കുന്ന ബജറ്റ് നാടനും വിദേശിയുമായ കോർപ്പറേറ്റുകൾക്കുള്ള സബ്സിഡികളും എല്ലാവിധ ആനുകൂല്യങ്ങളും ഗണനീയമായ തോതിൽ വർദ്ധിപ്പിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോർപ്പറേറ്റുകൾക്ക് നൽകുന്ന സഹായങ്ങൾ കൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല എന്നത് രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തന്നെ വ്യക്തമാക്കുന്നുണ്ട്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോർപ്പറേറ്റുകൾക്ക് നൽകുന്ന സഹായങ്ങൾ കൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല എന്നത് രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തന്നെ വ്യക്തമാക്കുന്നുണ്ട്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോർപ്പറേറ്റുകൾക്ക് നൽകുന്ന സഹായങ്ങൾ കൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല എന്നത് രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് സബ്സിഡികളും പദ്ധതി ഫണ്ടും തട്ടിയെടുക്കാനുള്ള നിർദ്ദശങ്ങളുമായിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മൊത്തം പ്രത്യക്ഷനികുതി വരുമാനത്തിൽ കോർപ്പറേറ്റ് നികുതിയുടെ വിഹിതം 27.2% മാത്രമാണ്. വ്യക്തിഗത നികുതി വിഹിതം 29.2% ആണെന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനം തുറന്നു കാട്ടപ്പെടുന്നത്. സാധാരണക്കാരെയും അവശ ജനവിഭാഗങ്ങളെയും അവഗണിച്ച ബജറ്റ് വിദേശ കോർപ്പറേറ്റുകളുടെ നികുതി 40%-ൽ നിന്ന് 35% ആയി വെട്ടിക്കുറച്ചുവെന്നത് തന്നെ മോദി സർക്കാരിന്റെ കോർപ്പറേറ്റ് ലാളന എത്ര ഭീകരമാണെന്ന യാഥാർത്ഥ്യമാണ് വ്യക്തമാക്കുന്നത്.

പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും അഭിവൃദ്ധിയും ക്ഷേമവുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് എല്ലാ സബ്സിഡികളിലും കടുംവെട്ട് നടത്തിയിരിക്കുന്നത്. ഭക്ഷ്യ ഇന്ധന സബ്സിഡികളടക്കം മോദി സർക്കാർ 2014-നുശേഷം തുടർച്ചയായി വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ ബജറ്റ് നിർദ്ദേശങ്ങളിലും അങ്ങനെ തന്നെ. ഈ ബജറ്റിൽ വിവിധ സബ്സിഡികൾക്കായി നീക്കിവെച്ചത് 3,81,175 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ബജറ്റിൽ ഇത് 4,13,466 കോടിയായിരുന്നു. ഇത്തവണ 32,291 കോടി രൂപയുടെ കുറവാണുണ്ടായത്. അതായത് കഴിഞ്ഞതിനേക്കാൾ സബ്സിഡി വിഹിതത്തിൽ 7.8% കുറവ് വരുത്തി. ഭക്ഷ്യ സബ്സിഡിക്കായി നീക്കി വെച്ചത് 2,05,250 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ പുതുക്കിയ കണക്കുപ്രകാരം 2,12,332 കോടിയായിരുന്നു. 2022-23ൽ 2.87 ലക്ഷം കോടി രൂപയായിരുന്നു ഭക്ഷ്യ സബ്സിഡിക്ക് നീക്കി വെച്ചത്.

ആളോഹരി വരുമാനവും പ്രതിശീർഷ ഉപഭോഗവും ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്ന് സൂചിപ്പിച്ചല്ലോ. ഐ.എം.എഫിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മൂന്ന് നേരം ഭക്ഷണം കഴിക്കാൻ കഴിയുന്നവർ വളരെ പരിമിതമാണ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 38% ആളുകൾക്ക് മാത്രമാണ് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നത്. കേരളം മാത്രമാണ് ഇതിനൊരു അപവാദം. കേരളത്തിൽ ജനസംഖ്യയിൽ 98%ലേറെ പേർക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുണ്ട്. ഭക്ഷ്യ വിലക്കയറ്റം കുത്തനെ ഉയരുമ്പോഴാണ് ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ബജറ്റ് നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്. അദാനി ഫുഡ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യരംഗത്തെ കോർപ്പറേറ്റുകളെ സഹായിക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ് ഭക്ഷ്യ സബ്സിഡികളുടെ വെട്ടിച്ചുരുക്കൽ.

പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും അഭിവൃദ്ധിയും ക്ഷേമവുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് എല്ലാ സബ്സിഡികളിലും കടുംവെട്ട് നടത്തിയിരിക്കുന്നത്. ഭക്ഷ്യ ഇന്ധന സബ്സിഡികളടക്കം മോദി സർക്കാർ 2014-നുശേഷം തുടർച്ചയായി വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്.
പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും അഭിവൃദ്ധിയും ക്ഷേമവുമൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് എല്ലാ സബ്സിഡികളിലും കടുംവെട്ട് നടത്തിയിരിക്കുന്നത്. ഭക്ഷ്യ ഇന്ധന സബ്സിഡികളടക്കം മോദി സർക്കാർ 2014-നുശേഷം തുടർച്ചയായി വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്.

കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ് രാസവള സബ്സിഡി വെട്ടിച്ചുരുക്കിയിരിക്കുന്ന നടപടി. സബ്സിഡി 1,88,894 കോടി രൂപയിൽ നിന്ന് 1,64,000 കോടി രൂപയായാണ് കുറച്ചിരിക്കുന്നത്. പാചക വാതകത്തിന് ഉൾപ്പെടെയുള്ള ഇന്ധന സബ്സിഡി 12,240 കോടി രൂപയിൽ നിന്ന് 11,925 കോടി രൂപയാക്കി കുറച്ചിരിക്കുന്നു. 2023-24 വർഷത്തെ ബജറ്റിൽ 1.59 ലക്ഷം കോടി രൂപയാണ് സബ്സിഡി വെട്ടിക്കുറച്ചത്. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കും വൻതോതിൽ വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ വെട്ടിക്കുറവാണ് ഉണ്ടായിരിക്കുന്നത്. പി.എം തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ പദ്ധതിയിൽ 2022-23-ൽ 2733 കോടി രൂപ വകയിരുത്തിയെങ്കിൽ ഇപ്പോൾ അത് 2300 കോടിയായി കുറച്ചു. പാവങ്ങളെ കാണാത്തതും ജനങ്ങളുടെ കയ്യിൽ പണമെത്തിച്ച് അവരുടെ ക്രയശേഷി കൂട്ടാൻ സഹായിക്കാത്തതുമായ നിർമ്മലയുടെ ബജറ്റ് ദാരിദ്ര്യവും സമ്പദ്ഘടനയുടെ മാന്ദ്യവും രൂക്ഷമാക്കുവാനാണ് പോകുന്നത്. പരിഷ്കാരങ്ങളുടെ മൂന്നാം തലമുറ നടപടികൾ ജനങ്ങളെ കൂടുതൽ ദരിദ്രവൽക്കരിക്കുകയും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും രാജ്യത്തെ അസമത്വങ്ങളുടെ വിളനിലമാക്കുകയും ചെയ്യും.

Comments