Kerala Budget: മിഷൻ സമുദ്ര, വിപൽക്കരമായ ബ്ലൂ ഇക്കണോമിയുടെ കേരള പതിപ്പ്

മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ചോ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചോ തൊഴിലാളി സംഘടനകളുമായി ഒരു ചർച്ച പോലും നടത്താതെയാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്ജ് എഴുതുന്നു.

കേരളത്തെ ഒരു തുറമുഖ ഹബ്ബ് ആക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും തുറമുഖാധിഷ്ഠിത വികസന നടപടികൾ പ്രഖ്യാപിച്ചു കൊണ്ടും മിഷൻ സമുദ്ര നടപടികൾ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേക ഭവന പദ്ധതിയും കടൽക്ഷോഭ പ്രതിരോധവും ഉദ്പാദന തകർച്ചയുമായി ബന്ധപ്പെട്ട വേതനസഹായവും അടക്കമുള്ള ജനപ്രിയ പദ്ധതികളോടൊപ്പമാണ് ഈ നയപ്രഖ്യാപനവും നടത്തിയിരിക്കുന്നത്. പി.പി.പി മാതൃകയിലാണ് പദ്ധതികൾ നടപ്പിലാക്കപ്പെടുക. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ബ്ലൂ ഇക്കോണമി നയത്തിന് അനുരോധമായ നടപടികൾക്കെതിരെ കേരളത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ അടക്കം പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ. മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ചോ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചോ തൊഴിലാളി സംഘടനകളുമായി ഒരു ചർച്ച പോലും നടത്താതെയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കഴിഞ്ഞ ജനുവരി 29-ന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്ന ബജറ്റിൽ 239.12 കോടി രൂപയാണ് മത്സ്യ മേഖലയുടെ വിഹിതം. എന്നാൽ പുതിയ ബജറ്റിൽ അത് കേവലം 200.99 കോടി രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രശ്ന സങ്കീർണമായ മേഖലയിൽ ഇത് തുലോം പരിമിതമാണ്.

മണ്ണെണ്ണ സബ്സിഡി 75 രൂപ ആക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 25 രൂപയും, ജെ.ബി. കോശി റിപ്പോർട്ട് പ്രകാരമുള്ള 25 രൂപയും ലഭിക്കുമ്പോൾ മണ്ണെണ്ണയുടെ വില 103 രൂപയിൽ നിന്നും 168 രൂപയായി ലിറ്ററിന് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേവലം 25 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. തൊട്ടടുത്ത തമിഴ്നാട്ടിൽ മാർച്ച് മാസത്തിൽ ലിറ്ററിന് 15 രൂപയായിരുന്നുമണ്ണെണ്ണ വില എന്ന് ഓർക്കണം.

കേരളത്തെ ഒരു തുറമുഖ ഹബ്ബ് ആക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും തുറമുഖാധിഷ്ഠിത വികസന നടപടികൾ പ്രഖ്യാപിച്ചു കൊണ്ടും മിഷൻ സമുദ്ര നടപടികൾ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തെ ഒരു തുറമുഖ ഹബ്ബ് ആക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും തുറമുഖാധിഷ്ഠിത വികസന നടപടികൾ പ്രഖ്യാപിച്ചു കൊണ്ടും മിഷൻ സമുദ്ര നടപടികൾ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കടൽത്തീരത്ത് 13 കോസ്റ്റൽ ഡെവലപ്മെൻറ് സോണുകളും 12 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും 2000 കിലോമീറ്റർ തീരദേശ റോഡുകളും പോർട്ട് റിലേറ്റഡ് സിറ്റികളും കണ്ടെയ്നർ ഫ്ലൈറ്റ് സ്റ്റേഷനുകളും കപ്പൽ നിർമ്മാണശാലകളും കപ്പൽ പൊളിശാലകളിലും അടക്കം ഉള്ളടങ്ങുന്നതാണ്. തൊഴിലാളികളുടെ പുനരധിവാസമോ നഷ്ടപരിഹാരമോ സംബന്ധിച്ച യാതൊരു പരാമർശവും അതിലില്ല. ആഴക്കടൽ മേഖലയിൽ ആകട്ടെ വൻകിട കുത്തകകൾക്ക് പാദനം തീറെഴുതുന്നതിനെ സംബന്ധിച്ച യാതൊരു പരാമർശവും ബജറ്റിൽ ഇല്ല. ഉൽപാദന പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് പരാമർശം ഇല്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഡെഡിക്കേറ്റഡ് മിനറൽ കോറിഡോർ സംബന്ധിച്ചും വിമർശനങ്ങളോ എതിർപ്പുകളോ ഇല്ലാതെ കോറിഡോർ പ്രഖ്യാപനവും നടത്തിയിരിക്കുന്നു. തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ ഗതാഗതം സുഗമമാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. കേരളത്തിലെ 20000-ത്തോളം യാനങ്ങൾ കിഴക്കു പടിഞ്ഞാറ് യാത്ര ചെയ്ത് മത്സ്യബന്ധനം നടത്തുമ്പോൾ തെക്ക് വടക്ക് കപ്പൽ ഗതാഗതം സൃഷ്ടിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും പരാമർശം ഇല്ല. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും തൊഴിലിടത്തിനും ഭീഷണിയായ ഈ നയങ്ങൾക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്.

പ്രതിസന്ധിഗ്രസ്ഥമായ വേമ്പനാട്ട് കായലിന്റെ പുനസംഘടനയെ സംബന്ധിച്ച പരാമർശങ്ങളും ഇപ്പോഴത്തെ ബജറ്റിൽ ഇല്ല. യുഡിഎഫ് പ്രകടനപത്രിയിൽ പറഞ്ഞ തൊഴിലാളികൾക്ക് അനുകൂലമായ പല വാഗ്ദാനങ്ങളും മറന്നു പോയിരിക്കുന്നു. ചുരുക്കത്തിൽ പ്രതിസന്ധിയെ മറികടക്കുകയോ പുതിയ ദിശയിലേക്ക് ഉൽപാദന മേഖലയെ പുനസംഘടിപ്പിക്കുകയോ ചെയ്യുന്നതിനെ സംബന്ധിച്ച് പരാമർശങ്ങൾ ഒന്നുമില്ലാത്ത, കേരളത്തെ സിംഗപ്പൂർ ആക്കുന്നതിനുള്ള തീവ്രവേഗ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്.

Comments