ചാഞ്ചാടുന്ന സ്വ‍ർണവിലയും മലയാളി മനസ്സും, ചില ആഗോളസാമ്പത്തിക ചിന്തകൾ

“കേരളത്തിലെ ഒരു ഗ്രാം സ്വർണവും ദുബായിലെയോ സൂറിച്ചിലെയോ ഒരു ഗ്രാം സ്വർണവും തമ്മിൽ വിലയിൽ ഒരു വ്യത്യാസവുമുണ്ടാവില്ല. അതാണ് സ്വർണത്തെ ഒരു സമ്പൂർണ ആഗോള ഉത്പന്നമാക്കി മാറ്റുന്നത്.” സ്വർണവില കുത്തനെ ഉയരുമ്പോൾ ഉണ്ടാവുന്ന ആശങ്കകൾ, വില കൂടുന്നതിന് പിന്നിലെ കാരണങ്ങൾ, ആഗോളസാഹചര്യങ്ങളും സ്വർണവിലയും, കേരള - ഇന്ത്യൻ വിപണികളെ എങ്ങനെ ബാധിക്കുന്നുവെന്നതടക്കം സമഗ്രമായി വിലയിരുത്തുകയാണ് കെ.എം. സീതി.

“ചേട്ടാ സ്വർണ്ണത്തിന് എന്തുകൊണ്ടാണ് ഇന്ന് പിന്നെയും വിലകൂടിയത്? അമേരിക്കയിൽ ഉള്ളവർ എന്തെങ്കിലും പറഞ്ഞത് കൊണ്ടാണോ?”

ചോദ്യം കേട്ട് കോട്ടയത്തെ നല്ല തിരക്കുള്ള ജ്വല്ലറി ഷോപ്പിലെ ജീവനക്കാരൻ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. തനിക്ക് പിന്നിലുള്ള ചെറിയ ഡിജിറ്റൽ ബോർഡിലേക്ക് അദ്ദേഹം വിരൽചൂണ്ടി.

“അന്താരാഷ്ട്ര വിപണിയിൽ ഇന്ന് വീണ്ടും വില ഉയർന്നിരിക്കുന്നു. ഡോളറും കുതിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ വിലയിലും മാറ്റമുണ്ട്.”

സ്വർണം വാങ്ങാൻ വന്നയാൾ നെറ്റിചുളിച്ചുകൊണ്ട് വീണ്ടും ചോദിച്ചു:

“എന്തുകൊണ്ടാണ് വാഷിങ്ടണിലെ ഏതെങ്കിലും നേതാവ് എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് എൻെറ മകൾക്കുള്ള ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്?”

ജ്വല്ലറിയിലെ ജീവനക്കാരൻെറ മറുപടി ഇങ്ങനെയായിരുന്നു:

“സ്വർണത്തിന് ആഗോളതലത്തിലാണ് വില നിശ്ചയിക്കപ്പെടുന്നത്. ഞങ്ങൾ ആ സംഖ്യയാണ് എടുക്കുന്നത്. അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റും. പിന്നെ നികുതിയും ജി.എസ്.ടിയും ചേർക്കും, പിന്നെ ഞങ്ങളുടെ പണിക്കൂലിയും. ഉച്ചയ്ക്ക് അന്താരാഷ്ട്രവിപണിയിൽ വില ഉയർന്നാൽ 12 മണിയ്ക്ക് ശേഷം വില മാറിയതായി ഞങ്ങൾ ബോർഡ് വെക്കും.”

2025 ഒക്ടോബർ മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഒരു പവൻ സ്വർണത്തിൻെറ വില 95000 രൂപയ്ക്ക് (1080 ഡോളർ) മുകളിലേക്ക് ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിൻെറ വില 12000 രൂപയ്ക്ക് (137 ഡോളർ) മുകളിലെത്തി. അപ്പോഴും സ്വർണത്തിൻെറ ആവശ്യകതയിൽ ഒരു കുറവുമുണ്ടായില്ല.
2025 ഒക്ടോബർ മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഒരു പവൻ സ്വർണത്തിൻെറ വില 95000 രൂപയ്ക്ക് (1080 ഡോളർ) മുകളിലേക്ക് ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിൻെറ വില 12000 രൂപയ്ക്ക് (137 ഡോളർ) മുകളിലെത്തി. അപ്പോഴും സ്വർണത്തിൻെറ ആവശ്യകതയിൽ ഒരു കുറവുമുണ്ടായില്ല.

ഈ ചെറിയ സംഭാഷണം വലിയൊരു കഥ പറയുന്നുണ്ട്. സ്വർണം എന്നുപറയുന്നത് വിപണിയിൽ അരിയോ മീനോ സ്കൂൾ യൂണിഫോമോ പോലെയുള്ള ഒരു വസ്തുവല്ല. കേരളത്തിലെ ഒരു ഗ്രാം സ്വർണവും ദുബായിലെയോ സൂറിച്ചിലെയോ ഒരു ഗ്രാം സ്വർണവും തമ്മിൽ വിലയിൽ ഒരു വ്യത്യാസവുമുണ്ടാവില്ല. അതാണ് സ്വർണത്തെ ഒരു സമ്പൂർണ ആഗോള ഉത്പന്നമാക്കി മാറ്റുന്നത്. ലണ്ടനിലെയും ന്യൂയോർക്കിലെയും അന്താരാഷ്ട്ര വിപണികൾ അമേരിക്കൻ ഡോളറിൽ വില പ്രഖ്യാപിക്കുന്നു. സെൻട്രൽ ബാങ്കുകൾ മുതൽ ചെറുകിട ഷോപ്പുകൾ വരെ ആ വിലയാണ് നോക്കിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ആശങ്ക വർധിക്കുമ്പോൾ, നികുതിയെക്കുറിച്ചോ പലിശനിരക്ക് വെട്ടിക്കുറിക്കുന്നതിനെ കുറിച്ചോ ആഗോളനേതാക്കൾ സൂചന നൽകുമ്പോഴോ ഒക്കെ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപം നടത്താൻ തിരക്ക് കൂട്ടുന്നു. അത്തരം സമയങ്ങളിൽ പണം നിക്ഷേപിക്കാനുള്ള ഏറ്റവും സുരക്ഷിതമാർഗ്ഗമായി അവർ സ്വർണത്തെ കണക്കാക്കുന്നു. അങ്ങനെ സ്വർണത്തിൻെറ ഡിമാൻഡ് വർധിക്കുന്നത് ആഗോളതലത്തിൽ വില ഉയരുന്നതിന് കാരണമാവുന്നു. ആഗോളതലത്തിൽ വില ഉയരുമ്പോൾ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യൻ വിപണിയിൽ ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റി നികുതിയും ചേർത്ത് വിലവർദ്ധനവ് പ്രാബല്യത്തിൽ വരുന്നു. അതുകൊണ്ടാണ് കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അത് തിരുവനന്തപുരത്തെയോ കോഴിക്കോട്ടെയോ സ്വർണക്കടയിലെ ബില്ലിൽ പ്രതിഫലിക്കുന്നത്.

എങ്ങനെയാണ് ലോകം സ്വർണവില നിശ്ചയിക്കുന്നത്?

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണവില കുത്തനെ ഉയരുന്നത് കേരളത്തിലെ പല രക്ഷിതാക്കളെയും വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ചിലർ വിവാഹം നടത്താൻ പദ്ധതിയിടുന്നവരാവാം. കഴിഞ്ഞ വർഷം തങ്ങൾ തീരുമാനിച്ച് വെച്ച ബജറ്റ് വളരെ കുറവായിപ്പോയെന്ന് അവർ മനസ്സിലാക്കുന്നു. മറ്റുള്ളവർ പ്രതിമാസം സമ്പാദ്യം മാറ്റിവെച്ച് കൊണ്ടേയിരിക്കുകയായിരിക്കും. മാറ്റിവെക്കുന്ന തുക വർധിപ്പിക്കേണ്ടതുണ്ടോയെന്ന് അവർ ആശങ്കപ്പെടുന്നു. വിലക്കയറ്റം, യുദ്ധം, ഡോളറിൻെറ മൂല്യം ഇടിയൽ തുടങ്ങിയ വിഷയങ്ങളിൽ ജനം ആശങ്കപ്പെടുമ്പോഴാണ് സ്വർണ്ണത്തിന് വില ഉയരുന്നത്. വലിയ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി കൂടുതൽ സ്വർണം വാങ്ങിവെക്കുമ്പോഴും ആഗോളതലത്തിൽ വില വർധിക്കുന്നു. യു.എസ് ഡോളറിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുന്നത് ശരിയാവില്ലെന്ന് മിക്ക രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്. അപ്പോൾ സ്വർണശേഖരം വർധിപ്പിക്കാൻ അവർ തീരുമാനിക്കുന്നു. സ്വർണം ഏതെങ്കിലും ഒരു രാജ്യത്തെ ആശ്രയിച്ചല്ലല്ലോ നിൽക്കുന്നത്. ഡീ ഡോളറൈസേഷനുമായി ബന്ധപ്പെട്ട് ലോകത്ത് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ചില സമയത്ത് അത് അതിശയോക്തി കലർന്നിട്ടുള്ളതാണെങ്കിലും അതിൻെറ യുക്തി വളരെ ലളിതമാണ്. എല്ലാവരും തങ്ങളുടെ അപകടസാധ്യത കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങുമ്പോൾ, വില സ്വാഭാവികമായും ഉയരുന്നു.

സ്വർണവുമായുള്ള കേരളത്തിന്റെ ബന്ധം കൂടുതൽ ശക്തമാണ്. ഗൾഫ് വരുമാനം, ഏറെക്കാലമായുള്ള കുടിയേറ്റം, വിവാഹങ്ങളിലും ഉത്സവങ്ങളിലും സ്വർണ്ണത്തോടുള്ള സാംസ്കാരികമായ ആഭിമുഖ്യം എന്നിവ കേരളത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുന്നു
സ്വർണവുമായുള്ള കേരളത്തിന്റെ ബന്ധം കൂടുതൽ ശക്തമാണ്. ഗൾഫ് വരുമാനം, ഏറെക്കാലമായുള്ള കുടിയേറ്റം, വിവാഹങ്ങളിലും ഉത്സവങ്ങളിലും സ്വർണ്ണത്തോടുള്ള സാംസ്കാരികമായ ആഭിമുഖ്യം എന്നിവ കേരളത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുന്നു

പുതിയകാലത്തെ ട്രേഡിങ് രീതികളാണ് സ്വർണവിലയെ നിശ്ചയിക്കുന്ന മറ്റൊരു ഘടകം. സൂക്ഷിച്ച് വെക്കുന്ന ഒരു ലോഹം എന്ന നിലയിൽ മാത്രമല്ല സ്വർണം വ്യാപാരം ചെയ്യപ്പെടുന്നത്. ഭാവിയിലേക്കുള്ളത്, നിക്ഷേപ ഓപ്ഷൻ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ എന്നീ നിലകളിലെല്ലാം സ്വർണം ട്രേഡ് ചെയ്യപ്പെടുന്നു. ഇത്തരത്തിലുള്ള സാധ്യതകളുടെ ഭാഗമായി സ്വർണത്തിൽ പണം നിക്ഷേപിക്കപ്പെടുമ്പോൾ ചെറിയ നീക്കങ്ങൾ പോലും വലിയ പ്രതിഫലനം ഉണ്ടാക്കുന്നു. വാർത്താതലക്കെട്ടുകളോ ഒരു അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങളോ ഒക്കെ പെട്ടെന്നുള്ള വിലവർധനവിലേക്കും തകർച്ചയിലേക്കുമൊക്കെ നയിക്കും. ഊഹാപോഹങ്ങൾ പോലും സ്വർണവിലയെ മാറ്റിമറിക്കുന്നു. ഇടയ്ക്കിടെ മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം മാറ്റങ്ങൾ എല്ലാകാലത്തേക്കുമുള്ള സൂചനകളല്ല നൽകുന്നതെന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ സ്വർണവിപണിയിലെ ചാഞ്ചാട്ടങ്ങൾ

ഇന്ത്യൻ സ്വർണവിപണിയിലെ സാഹചര്യങ്ങൾക്ക് പലതലങ്ങളുണ്ട്. ചൈനക്കൊപ്പം ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2025-ൽ ഇന്ത്യയുടെ വാർഷിക സ്വർണ്ണ ഇറക്കുമതി അളവ് ഏകദേശം 900 മുതൽ 1,000 ടൺ വരെയെത്തുമെന്നാണ് കരുതുന്നത്. വീടുകൾ, ക്ഷേത്രങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരെല്ലാവരും ചേർന്ന് പതിനായിരക്കണക്കിന് ടൺ കൈവശം വെക്കുന്നു. ഇതിൽ ഭൂരിഭാഗവും ആഭരണങ്ങളായും നാണയങ്ങളായും അലമാരകളിലും ലോക്കറുകളിലും സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. നിഷ്ക്രിയമായിരിക്കുന്ന ഈ സ്വർണ്ണത്തിന്റെ ഒരു ഭാഗം സ്വർണ്ണ ധനസമ്പാദന പദ്ധതിയിലൂടെ സർക്കാരിൻെറ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി മാറുന്നുണ്ട്. കുടുംബങ്ങൾക്ക് സ്വർണം നിക്ഷേപിച്ച് ചെറിയൊരു വരുമാനം നേടാനും, കൂടാതെ സ്വ‍ർണത്തെ ഉൽപ്പാദനപരമായ ഉപയോഗത്തിലേക്ക് മാറ്റാനും സാധിക്കുമെന്നതാണ് ഈ സംവിധാനത്തിൻെറ ആശയം. എന്നാൽ യഥാർത്ഥത്തിൽ ഇത് വളരെ ചെറിയതോതിൽ മാത്രമാണ് നടക്കുന്നത്. ആളുകൾക്ക് ഇപ്പോഴും സ്വർണം കയ്യിൽ വെക്കാനാണ് താൽപര്യം. അവർക്ക് കാണാനും തൊടാനും പറ്റുന്നതിൽ മാത്രമേ അവർ വിശ്വസിക്കുന്നുള്ളൂ. അത്യാവശ്യഘട്ടം വരുമ്പോൾ ഈ സ്വത്ത് വിൽക്കാനോ പണയം വെക്കാനോ സാധിക്കുമെന്നുള്ള സുരക്ഷിതത്വബോധത്തിലാണ് അവർക്ക് താൽപര്യം.

കേരളത്തിന്റെ സ്വന്തം സ്വർണക്കഥ

സ്വർണവുമായുള്ള കേരളത്തിന്റെ ബന്ധം കൂടുതൽ ശക്തമാണ്. ഗൾഫ് വരുമാനം, ഏറെക്കാലമായുള്ള കുടിയേറ്റം, വിവാഹങ്ങളിലും ഉത്സവങ്ങളിലും സ്വർണ്ണത്തോടുള്ള സാംസ്കാരികമായ ആഭിമുഖ്യം എന്നിവ കേരളത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ഉയർന്ന ഇറക്കുമതി തീരുവ വിലയിൽ വലിയ അന്തരം സൃഷ്ടിക്കുന്നതിനാൽ, ഏറെക്കാലമായി വ്യാപകമായ തോതിൽ സ്വർണക്കള്ളക്കടത്ത് ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വ‍ർണകള്ളക്കടത്തിൻെറ പ്രധാന കവാടങ്ങളായി മാറുകയും ഈ വ്യാപാരം ഒരു നിഴൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 2024-ൽ കേന്ദ്രസർക്കാർ സ്വർണത്തിൻെറ ഇറക്കുമതി തീരുവ പതിനഞ്ച് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ അത് മാറി. അന്തരം വല്ലാതെ കുറയുകയും ചെയ്തു. സ്വർണകള്ളക്കടത്തിൽ നിന്ന് അത് ചെയ്യുന്നവർക്ക് വലിയ ലാഭമില്ലാതെയായി. രാജ്യത്തെ വിപണി നിഴൽ സമ്പദ് വ്യവസ്ഥയുടെ പിടിയിൽ നിന്ന് മാറി ഔദ്യോഗികമായ വഴിയിലേക്ക് എത്തുകയും ചെയ്തു. ആപ്പുകളിലൂടെയും ഡിജിറ്റൽ പെയ്മെൻറുകളിലൂടെയുമുള്ള പണമിടപാട് കടകൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. പ്രതിമാസ പർച്ചേസ് പ്ലാനുകൾ ജനപ്രിയമായി. ഓരോ മാസവും ചെറിയ തുക സ്വർണം വാങ്ങുന്നതിലേക്ക് മാറ്റിവെക്കുന്നത് നല്ല രീതിയായി കുടുംബങ്ങൾക്ക് മനസ്സിലായി തുടങ്ങി. നിരവധി ജ്വല്ലറി ഔട്ട്ലെറ്റുകളും ചെറുകിട സ്വർണ്ണപ്പണിക്കാരുമെല്ലാം ഉൾപ്പെടുന്ന സജീവമായ സ്വർണ ജ്വല്ലറി മാർക്കറ്റാണ് കേരളത്തിലുള്ളത്.

ഉയർന്ന ഇറക്കുമതി തീരുവ വിലയിൽ വലിയ അന്തരം സൃഷ്ടിക്കുന്നതിനാൽ, ഏറെക്കാലമായി വ്യാപകമായ തോതിൽ സ്വർണക്കള്ളക്കടത്ത് ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വ‍ർണകള്ളക്കടത്തിൻെറ പ്രധാന കവാടങ്ങളായി മാറുകയും ഈ വ്യാപാരം ഒരു നിഴൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
ഉയർന്ന ഇറക്കുമതി തീരുവ വിലയിൽ വലിയ അന്തരം സൃഷ്ടിക്കുന്നതിനാൽ, ഏറെക്കാലമായി വ്യാപകമായ തോതിൽ സ്വർണക്കള്ളക്കടത്ത് ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വ‍ർണകള്ളക്കടത്തിൻെറ പ്രധാന കവാടങ്ങളായി മാറുകയും ഈ വ്യാപാരം ഒരു നിഴൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ഇതിനൊരു പോരായ്മയുമുണ്ട്. കണക്കിൽപ്പെടാത്ത സ്വർണ്ണം, വർഷങ്ങളായി കള്ളപ്പണ ശൃംഖലകളെ - പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, ആഡംബര വിപണിയിലെ ചില്ലറ വിൽപ്പന മേഖലകളെ ഇവിടെ നിയന്ത്രിക്കുന്നുണ്ട്. അനധികൃത പണമൊഴുക്ക് കുറഞ്ഞപ്പോൾ, ഈ മേഖലകളിലെ വിപണി ഇടപാടുകളിൽ ഞെരുക്കം അനുഭവപ്പെട്ടു. എന്നാൽ ഈ മാറ്റമൊന്നും സ്വർണത്തോടുള്ള മലയാളികളുടെ സ്നേഹത്തിൽ ഒട്ടും കുറവുണ്ടാക്കിയിട്ടില്ല. ആളുകൾ സ്വർണം വാങ്ങുന്ന രീതിക്ക് മാത്രമേ മാറ്റം ഉണ്ടായിട്ടുള്ളൂ. 2025 ഒക്ടോബർ മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.

ഒരു പവൻ സ്വർണത്തിൻെറ വില 95000 രൂപയ്ക്ക് (1080 ഡോളർ) മുകളിലേക്ക് ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിൻെറ വില 12000 രൂപയ്ക്ക് (137 ഡോളർ) മുകളിലെത്തി. അപ്പോഴും സ്വർണത്തിൻെറ ആവശ്യകതയിൽ ഒരു കുറവുമുണ്ടായില്ല. ഏറ്റവും നല്ല വിലയ്ക്ക് വേണ്ടി വിവാഹങ്ങൾ കാത്തുനിൽക്കില്ലല്ലോ. ആഘോഷങ്ങളും പഴയപോലെ തന്നെ വന്നുകൊണ്ടേയിരിക്കും. ഘട്ടം ഘട്ടമായും അധികം ഡിസൈനുകളില്ലാത്തത് തെരഞ്ഞെടുത്തും പ്രതിമാസ പദ്ധതികളിലൂടെയും ആളുകൾ സ്വർണം വാങ്ങാൻ തുടങ്ങി.

ഒരു പൊതുവായ സംശയം ഇവിടെ ബാക്കിനിൽക്കുകയാണ്. ഒരൊറ്റ നേതാവിന്റെ വാക്കുകൾ കേരളത്തിലെ സ്വർണവിപണിയെ ആകെ മാറ്റിമറിക്കുമോ? അത് സാധ്യമാണെന്ന് തന്നെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് വ്യാപാരവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ സംസാരിച്ച് തുടങ്ങിയാൽ ആഗോളതലത്തിൽ വിലകൂടുമെന്ന ആശങ്ക വിപണിയെ ബാധിക്കാറുണ്ട്. പലിശനിരക്ക് കുറയുമെന്ന് അദ്ദേഹം സൂചന നൽകിയാൽ ഡോളർ ദുർബലമായി മാറാം. രണ്ട് ഘട്ടങ്ങളും സ്വർണത്തിലേക്കുള്ള ആകർഷണം വർധിപ്പിക്കുന്നു. ഒരു വ്യക്തതയുണ്ടാവുന്നത് വരെ സ്വർണവിപണിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവാം. ശക്തമായ ഒരു പ്രതികരണം വന്നാൽ, രാവിലെ സ്വർണവില കുത്തനെ ഉയർത്തിയേക്കാം. എന്നാൽ, ഒരു തണുപ്പൻ പ്രതികരണം വൈകുന്നേരമാവുമ്പോഴേക്കും സ്വർണവിലയെ താഴേക്ക് എത്തിച്ചേക്കാം. ഇങ്ങനെ പെട്ടെന്നുണ്ടാവുന്ന കാരണങ്ങൾ കൊണ്ട് മാത്രമാണ് സ്വർണവിലയിൽ കുത്തനെ ഉയർച്ചയുണ്ടാവുന്നതെന്ന് ഇതുകൊണ്ട് ഉറപ്പിക്കാനാവില്ല. പക്ഷേ, ഇത് വ്യക്തമാക്കുന്നത് സ്വർണവിപണിയിലെ ചാഞ്ചാട്ടം സൂചനകളുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നതാണ്. ചില ഘട്ടങ്ങളിൽ ഈ സൂചനകളോട് അമിതമായി പ്രതികരിക്കുന്നു. ചിലപ്പോൾ പെട്ടെന്ന് പഴയ സ്ഥിതിയിൽ ആവുകയും ചെയ്യുന്നു. യുദ്ധം, സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, വിലക്കയറ്റം, കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് സ്വർണവിലയെ കാര്യമായി ബാധിക്കുന്നത്.

ഒരു പൊതുവായ സംശയം ഇവിടെ ബാക്കിനിൽക്കുകയാണ്. ഒരൊറ്റ നേതാവിന്റെ വാക്കുകൾ കേരളത്തിലെ സ്വർണവിപണിയെ ആകെ മാറ്റിമറിക്കുമോ? അത് സാധ്യമാണെന്ന് തന്നെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ  വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് വ്യാപാരവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ സംസാരിച്ച് തുടങ്ങിയാൽ ആഗോളതലത്തിൽ വിലകൂടുമെന്ന ആശങ്ക വിപണിയെ ബാധിക്കാറുണ്ട്.
ഒരു പൊതുവായ സംശയം ഇവിടെ ബാക്കിനിൽക്കുകയാണ്. ഒരൊറ്റ നേതാവിന്റെ വാക്കുകൾ കേരളത്തിലെ സ്വർണവിപണിയെ ആകെ മാറ്റിമറിക്കുമോ? അത് സാധ്യമാണെന്ന് തന്നെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് വ്യാപാരവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ സംസാരിച്ച് തുടങ്ങിയാൽ ആഗോളതലത്തിൽ വിലകൂടുമെന്ന ആശങ്ക വിപണിയെ ബാധിക്കാറുണ്ട്.

ചിലപ്പോഴൊക്കെ എണ്ണയും ഈ ചർച്ചയുടെ ഭാഗമാവും. എണ്ണവില ഉയരുമ്പോൾ സ്വർണവിലയും ഉയരുമെന്ന് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇവ തമ്മിലുള്ള ബന്ധം അത്ര കൃത്യമല്ല. എന്നാൽ ഇത് സംഭവിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. എണ്ണവിലയും ആഗോളതലത്തിലും ഡോളറിലുമാണ് നിശ്ചയിക്കുന്നത്. എണ്ണവില ഉയരുമ്പോൾ മറ്റ് പലതിൻെറയും വിലയും ആനുപാതികമായി ഉയരാറുണ്ട്. എണ്ണവില ഡോളറിനെ ഉയർത്തിയേക്കാം. തിരിച്ച് ഡോളറിലെ ഏറ്റക്കുറച്ചിലുകൾ സ്വർണവിലയെയും ബാധിക്കാറുണ്ട്. ഈ ശൃംഖല ഓർമ്മിക്കാൻ എളുപ്പമാണ് - കൂടിയ എണ്ണവില, ഉയർന്ന പണപ്പെരുപ്പം, ആത്മവിശ്വാസം കുറയുന്നു, സ്വർണം കരുത്ത് നേടുന്നു.

ആഗോളവിലയാണ് മാനദണ്ഡമെങ്കിൽ എങ്ങനെയാണ് നിങ്ങൾ വില നിർണയിക്കുക? കാര്യമായ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിലും അതിലേക്കുള്ള വഴി വളരെ ലളിതമാണ്. ആഗോളതലത്തിൽ ഡോളറിലുള്ള വില മാനദണ്ഡമായി എടുക്കുന്നു. ഏറ്റവും പുതിയ വിനിമയ നിരക്കിൽ അതിനെ രൂപയിലേക്ക് മാറ്റുന്നു. പിന്നീട് ഇന്ത്യയുടെ ഇറക്കുമതി തീരുവയും ജിഎസ്ടിയും ചേർക്കുന്നു. 22 കാരറ്റ് ആഭരണങ്ങൾ 24 കാരറ്റിന്റെ ഏകദേശം 91.16 ശതമാനമാണെന്ന് ഇത് കണക്കാക്കുന്നു. പണിക്കൂലി, ഡിസൈൻ ചെലവ്, കല്ലിൻെറയും മറ്റും ചെലവ് എന്നിവയെല്ലാം ഇതിനോട് ചേർക്കുന്നു. ഇങ്ങനെ നിങ്ങൾ യഥാർത്ഥ വിലയിലേക്ക് എത്തുന്നു. ആഗോളതലത്തിൽ വിലയിൽ മാറ്റം ഉണ്ടായാൽ വൈകുന്നേരമാവുമ്പോഴേക്ക് ബോർഡിലെ വിലയും മാറുന്നു. കഴിഞ്ഞയാഴ്ച നിങ്ങൾ വാങ്ങിയ ആഭരണം ഇന്നത്തെ വിലയിലേക്ക് മാറുമ്പോൾ കൂടിയ വിലയിലേക്ക് എത്താം. ഇന്നലത്തെ കുറഞ്ഞ വിലയിലാണ് ഒരു കടയിൽ സ്വർണം വിൽക്കുന്നതെങ്കിൽ ആളുകൾക്ക് ആ വിലയിൽ വാങ്ങാം. അങ്ങിനെ വാങ്ങി മറ്റൊരിടത്ത് വിറ്റാൽ അതിൻെറ ലാഭം ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ഇടപാട് നടന്നാൽ അത് എല്ലാവർക്കും പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ, ആഗോളവില പിന്തുടരാൻ നിർബന്ധിതരാവുന്നു.

ഈയടുത്ത വർഷങ്ങളിൽ സമ്പദ് വ്യവസ്ഥയെ ഏകീകരിക്കാനായി നടന്ന പ്രധാനനയങ്ങൾ എന്തെല്ലാമാണ്? നികുതി നിയമങ്ങൾ, ഡിജിറ്റൽ പണമിടപാടുകൾ, കർശനമായി നിയമങ്ങൾ പിന്തുടരൽ എന്നിവ വലിയ പണമിടപാടുകൾ മറച്ചുവെക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്ക് അപ്പുറത്ത് സ്വത്ത് ഉണ്ടാക്കുന്നിൽ നിന്ന് ഇതൊന്നും ആരെയും പിന്തിരിപ്പിച്ചിട്ടില്ല. ചിലർ അതിനായി സ്വർണമെന്ന വഴി തെരഞ്ഞെടുക്കുന്നു. കുറഞ്ഞ അളവിൽ സ്വർണം വാങ്ങിക്കാൻ പറ്റും. അത് എളുപ്പത്തിൽ സമ്മാനമായി നൽകാം. വായ്പയ്ക്ക് ഈടായി നൽകാം. മാത്രമല്ല, ആവശ്യമെങ്കിൽ എളുപ്പത്തിൽ വിൽക്കാനും സാധിക്കും. മറ്റ് ആസ്തികളിലുള്ള വിശ്വാസം കുറയുമ്പോൾ, ആളുകൾ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. ആ അർത്ഥത്തിൽ, കള്ളപ്പണത്തിനുള്ള സാധ്യതകൾ കുറഞ്ഞതിനൊപ്പം ശുദ്ധവും സ്പഷ്ടവുമായ ഒരു മൂല്യശേഖരത്തിനോടുള്ള താൽപര്യം വർദ്ധിച്ചിട്ടുണ്ട്.

സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും

വളരെ പ്രായോഗികമായ ഒരു ചോദ്യത്തിലേക്കാണ് ഓരോ കുടുംബവും ഇപ്പോൾ എത്തിച്ചേരുന്നത്. സ്വർണം വാങ്ങാൻ ഏറ്റവും പറ്റിയ സമയം ഏതാണ്? ഇനിയും കാത്തിരിക്കുന്നതാണോ നല്ലത്? വളരെ സത്യസന്ധമായ ഉത്തരം ഇതാണ്, നാളത്തെ അവസ്ഥ എന്താണെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. നമുക്ക് അറിയാവുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ സ്വർണം വളരെ സാവധാനം സമയമെടുത്ത് വാങ്ങേണ്ട ഒരു വസ്തുവാണ്, ധൃതി പിടിച്ച് വാങ്ങിക്കേണ്ടതല്ല. നിങ്ങൾ വിവാഹത്തിനോ കുടുംബത്തിലെ ചടങ്ങിനോ മറ്റോ ആയി സ്വർണം വാങ്ങിക്കുന്നുണ്ടെങ്കിൽ അത് പല മാസങ്ങളിലായി വാങ്ങിക്കുക. അപ്പോൾ നിങ്ങൾക്ക് ശരാശരി ഒരു വിലയിൽ ഒതുക്കാൻ സാധിക്കും. BIS ഹാൾമാർക്കിങ് ഉള്ള സ്വർണമാണെന്ന് ഉറപ്പ് വരുത്തുക. പണിക്കൂലിയും ബൈ ബാക്ക് പോളിസിയുമൊക്കെ എങ്ങനെയാണെന്ന് ചോദിച്ച് ഉറപ്പാക്കുക. നിങ്ങൾ ആഭരണം എന്ന നിലയിലല്ലാതെ, നിക്ഷേപം എന്ന നിലയ്ക്കാണ് സ്വർണം വാങ്ങിക്കുന്നതെങ്കിൽ പണിക്കൂലി ഇല്ലാത്ത നിലയ്ക്ക് വാങ്ങിക്കാനുള്ള സാധ്യതകൾ എന്തെല്ലാമുണ്ടെന്നും അവയുടെ വിലയിലുള്ള വ്യത്യാസങ്ങൾ എന്തെന്നും പരിശോധിക്കുക. സോവറിൻ ഗോൾഡ് ബോണ്ടുകൾ നിങ്ങൾക്ക് ചെറിയ പലിശയും തിരികെ നൽകും. കൂടാതെ സൂക്ഷിച്ച വെക്കുന്നതിൻെറ ബുദ്ധിമുട്ടുമില്ല. എന്നാൽ നിങ്ങൾക്ക് ഇത് വളകളും മറ്റുമാക്കി മാറ്റാൻ സാധിക്കില്ല. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും മ്യൂച്ച്വൽ ഫണ്ടുകളും നേരിട്ട് സ്വർണം വാങ്ങിക്കാതെ തന്നെ നിങ്ങൾക്ക് നേട്ടമുണ്ടാക്കിത്തരും. നിങ്ങൾ ഏത് തരത്തിലുള്ള ഓപ്ഷൻ തിരഞ്ഞെടുത്താലും, സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്നത് ശരിയാണ്. എന്നിരുന്നാലും, ഇതിലൂടെ ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് കിട്ടുന്നത്ര ലാഭവിഹിതം ലഭിക്കുകയോ ദീർഘകാലം ലാഭം തരികയോ ചെയ്യില്ല. ആസ്തിയുടെ ഒരു ചെറിയഭാഗം സ്വർണമാക്കി മാറ്റുന്നത് ബുദ്ധിപരമായ തീരുമാനമാണ്, എന്നാൽ എല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്തേക്കില്ല.

ആഗോള സ്വർണവില സ്ഥിരതയോടെ നിൽക്കുന്ന സാഹചര്യത്തിൽ പോലും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധിച്ചേക്കാം. അതിനാൽ സ്വർണമെന്നത് ഏറെ ചിന്തിച്ച് നടത്തേണ്ട നിക്ഷേപമാണ്.
ആഗോള സ്വർണവില സ്ഥിരതയോടെ നിൽക്കുന്ന സാഹചര്യത്തിൽ പോലും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധിച്ചേക്കാം. അതിനാൽ സ്വർണമെന്നത് ഏറെ ചിന്തിച്ച് നടത്തേണ്ട നിക്ഷേപമാണ്.

നമ്മൾ ശ്രദ്ധിക്കേണ്ടതായ നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. പുതിയ തലക്കെട്ടുകൾ വരുന്നതിന് അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. കുറഞ്ഞ വിലയിൽ വിൽക്കേണ്ടി വന്നാൽ അത് നിങ്ങൾക്ക് വലിയ സങ്കടമുണ്ടാക്കും. ജ്വല്ലറിയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിച്ച പോലെ തിരികെ ലാഭം ലഭിച്ചെന്ന് വരില്ല. സ്വർണത്തിൻെറ പരിശുദ്ധി ഉറപ്പാക്കുകയും അതുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമാണോ എന്നും ഉറപ്പാക്കണം. സൂക്ഷിച്ചുവെക്കലും സുരക്ഷിതത്വവും നിർണായകമാണ്. ആഗോള സ്വർണവില സ്ഥിരതയോടെ നിൽക്കുന്ന സാഹചര്യത്തിൽ പോലും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധിച്ചേക്കാം. അതിനാൽ സ്വർണമെന്നത് ഏറെ ചിന്തിച്ച് നടത്തേണ്ട നിക്ഷേപമാണ്.

കേരളത്തിൻെറ വഴി മുൻവർഷത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ വ്യക്തമാണ്. സ്വർമ്മക്കള്ളക്കടത്ത് ഒരുപരിധി വരെ കുറഞ്ഞിരിക്കുന്നു. ഡിജിറ്റൽ പെയ്മെൻറും ആപ്പ് വഴിയുള്ള ഇടപാടുകളുമെല്ലാം കൂടുതൽ സുതാര്യത വരുത്തിയിരിക്കുന്നു. പ്രവാസികൾ പണം കൃത്യമായി അയക്കുന്നുണ്ട്. കുടുംബങ്ങളുടെ കലണ്ടറുകളിൽ വിവാഹങ്ങൾ കൃത്യമായി തന്നെ നടക്കുന്നുണ്ട്. ഇട്ടുനടക്കുന്ന സ്വർണവും നിക്ഷേപമാക്കുന്ന സ്വർണവും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ആളുകൾക്ക് കൃത്യമായി അറിയാം. ആളുകൾ പാരമ്പര്യത്തെ ബഹുമാനിക്കുന്നുണ്ട്, എന്നാൽ അതുപോലെത്തന്നെ വില താരതമ്യം ചെയ്യാനും പരിശുദ്ധി പരിശോധിക്കാനുമൊക്കെ അവർക്കറിയാം. ഇടയ്ക്ക് തിരിച്ചടികൾ സ്വാഭാവികമാണെങ്കിലും നിരന്തരമായ ശീലങ്ങളാണ് ഒരു വിപണിയെ പതുക്കെ ഉയർച്ചയിലേക്ക് നയിക്കുന്നത്.

അതേസമയം, ആഗോളതലത്തിൽ പലതരത്തിലുള്ള ഘടകങ്ങൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴും പലയിടങ്ങളിലും യുദ്ധങ്ങളും സംഘർഷങ്ങളും തുടരുകയാണ്. വലിയ സാമ്പത്തികശക്തികൾ പണപ്പെരുപ്പവും കടവും കാരണം പ്രതിസന്ധിയിലായിട്ടുണ്ട്. സെൻട്രൽ ബാങ്കുകൾ, അവരുടെ കരുതൽ ശേഖരത്തിലെ അഭാവങ്ങൾ പരിഹരിച്ച് കൊണ്ടേയിരിക്കുന്നു. ആഗോളതലത്തിൽ സ്വാധീനമുള്ള നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വിപണിയിൽ പ്രതിഫലിക്കുന്നു. സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നു, ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്നും പറയാം. ഇത് ആശങ്കപ്പെടേണ്ടതായ ഒരു സൂചനയും നൽകുന്നില്ല. സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുന്നവരെ സംബന്ധിച്ചിടത്തോളം യുക്തിഭദ്രമായി പ്രായോഗികമായി തീരുമാനം എടുക്കേണ്ട ഘട്ടമാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ നേരത്ത തന്നെ പദ്ധതികൾ തയ്യാറാക്കുക. എന്താണ് വാങ്ങേണ്ടതെന്ന് മുൻകൂട്ടി തീരുമാനിച്ച് വെക്കുക. ആഭരണമാണ് വാങ്ങുന്നതെങ്കിൽ, അതിലൂടെ സന്തോഷം കണ്ടെത്തുക. അതിൽ നിന്ന് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭം കിട്ടുമെന്ന് ഒരിക്കലും കരുതരുത്. സമ്പാദ്യമെന്ന നിലയിലാണ് നിങ്ങൾ വാങ്ങിക്കുന്നതെങ്കിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങി എളുപ്പത്തിൽ വിൽക്കാനുള്ള സാധ്യതകളുള്ള രീതികൾ പരിശോധിക്കുക.

കേരളത്തിലെ സ്വർണക്കടകളിൽ ആഗോളവില തന്നെയോ?

നമ്മൾ കോട്ടയത്തെ കടയിലേക്ക് തിരികെയെത്തുമ്പോൾ നമ്മുടെ സംശയാലുവായ ഉപഭോക്താവ് ചോദ്യത്തിലേക്ക് തിരിച്ചെത്തുന്നു.

“അടുത്ത ആഴ്ച സ്വർണത്തിന് വില കുറയുമോ?”

സ്വർണക്കടയിലെ ജീവനക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

“അതെനിക്ക് അറിയാമായിരുന്നുവെങ്കിൽ ഞാൻ ഇവിടെയല്ലല്ലോ നിൽക്കുക. ഞാൻ വല്ല പലിശയ്ക്ക് പണം കൊടുക്കുകയോ മറ്റോ ചെയ്യുമായിരുന്നു. എന്നാൽ ബുദ്ധിപരമായി ആളുകൾ എങ്ങനെയാണ് സ്വർണം വാങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. അവർ സാവധാനത്തിലാണ് വാങ്ങുക. അവർ പരിശുദ്ധമായ സ്വർണമാണ് വാങ്ങുക. അവർ സ്വർണം മാത്രമല്ല വാങ്ങുക.”

മാറിയ വിലയുടെ കണക്കുകളുള്ള ബോർഡ് അദ്ദേഹം ഇതോടൊപ്പം കാണിക്കുന്നു. അതിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യമുണ്ട്.

“ഇന്നും വിലയിൽ മാറ്റമുണ്ടായിട്ടുണ്ട്. ദൂരദേശത്ത് നിന്നുള്ള ആരോ നടത്തിയ പ്രസ്താവന കാരണമാണ് ഇത് സംഭവിച്ചത്. ആഗോളവിപണി അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ശരിയായ പരിശുദ്ധിയിൽ ശരിയായ അളവിൽ നിങ്ങൾക്ക് സ്വർണം നൽകുക എന്നതാണ് ഞങ്ങളുടെ കടമ. മറ്റ് കാര്യങ്ങൾ ലോകം നോക്കിക്കോളും.” അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ വീടുകളിലും ഹൃദയങ്ങളിലും സ്വർണ്ണത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. ഇത് സംസ്കാരത്തിൻെറയും സുരക്ഷിതത്വത്തിൻെറയും ഭാഗമാണ്. ആഗോളതലത്തിൽ വില നിശ്ചയിക്കപ്പെടുന്ന സ്വർണവിലയെ ആശങ്കകൾ, നയങ്ങൾ, യുദ്ധങ്ങൾ, പലിശനിരക്കുമായി ബന്ധപ്പെട്ട ചെറിയ പ്രതികരണങ്ങൾ എന്നിവയെല്ലാം ബാധിക്കുന്നു. ഇത് മനസ്സിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമൊന്നും വേണ്ട. അൽപം ക്ഷമയും നല്ല ശീലങ്ങളുമാണ് സ്വർണം വാങ്ങുന്നവർക്ക് വേണ്ടതെന്നാണ് സാമ്പത്തിക വിദഗ്ദർ പലപ്പോഴും ഓർമ്മിപ്പിക്കാറുള്ളത്. കുടുംബങ്ങൾ സ്വർണത്തെ പാരമ്പര്യത്തിൻെറ ഭാഗമായും സമ്പാദ്യത്തിൻെറ ഭാഗമായും കണക്കിലെടുക്കുമ്പോൾ അവർ രണ്ട് ലോകങ്ങൾ സ്വന്തമാക്കുന്നു. ഒരു ഉപഹാരമെന്ന നിലയിലും സുരക്ഷിതമായ ഒരു ആസ്തിയെന്ന നിലയിലും അവർക്ക് സന്തോഷിക്കാം. ഇതുപോലെയുള്ള സമയങ്ങളിൽ വിദഗ്ദർ പറയുന്നത്, ചെറിയ ലാഭത്തിന് വേണ്ടിയുള്ള ശ്രമത്തേക്കാൾ ക്ഷമയാണ് നിങ്ങൾക്ക് വേണ്ടതെന്നാണ്.

എല്ലാത്തിനുമൊടുവിൽ സ്വർണ്ണം വാങ്ങുന്ന മലയാളി ഇപ്പോഴും പഴയ ആഭരണക്കടയിൽ തന്നെ പോയി, കുറച്ച് മില്ലിഗ്രാമിന് കൂടുതൽ വിലപേശുകയും, അടുത്ത ആഴ്ച വില കുറയുമോ എന്ന് ചോദിക്കുകയും ചെയ്തേക്കാം. സ്വർണ്ണക്കടയിലെ സെയിൽസ്മാൻ അപ്പോൾ വീണ്ടും പറയും,

“അമേരിക്കക്കാർ ഇന്ന് രാത്രി എന്ത് പറയുമോ അതിനെ ആശ്രയിച്ചിരിക്കും സ്വർണവില.”

അത് നമ്മുടെ കാലത്തെ വലിയൊരു തമാശയാണ്: വിദൂരദേശത്ത് നിന്നുള്ള ട്വീറ്റുകൾ, വ്യാപാരഭീഷണികൾ, സെൻട്രൽ ബാങ്കിൽ നടക്കുന്ന ഇടപാടുകൾ എന്നിവയെല്ലാം കോട്ടയത്തെ ഒരു വിവാഹത്തെപ്പോലും വല്ലാതെ ബാധിക്കുന്നു. എത്രയൊക്കെയാണെങ്കിലും, മുതലാളിത്തത്തിന് പല മുഖങ്ങളുണ്ട്: ഉത്പാദനം, ഉപഭോഗം, ആഗ്രഹങ്ങൾ, ഊഹക്കച്ചവടം. ഇവയിൽ, ഊഹക്കച്ചവടത്തിന് സ്വർണ്ണത്തെപ്പോലെ തന്നെ തിളക്കമുണ്ട്, വിപണിയിലെ വിദഗ്ദ‍ർ അതാണ് പറയുന്നത്...

കടപ്പാട്: Eurasiareview


Summary: Concerns that arise when gold prices rise. Reasons, global conditions and how they affect Kerala and Indian markets, KM Seethi writes.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments