ആദായനികുതി ഘടന പരിഷ്കരിച്ചു, ആന്ധ്രക്കും ബിഹാറിനും പ്രത്യേക പാക്കേജ്; ബജറ്റ് പ്രഖ്യാപനങ്ങൾ

ആദായ നികുതി ഘടനയിൽ സമഗ്ര പരിഷ്കാരം വരുത്തി ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻെറ ആദ്യ ബജറ്റിൽ ആന്ധപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജുകൾ. കേരളത്തിനെ പരിഗണിച്ചില്ലെന്ന് വിമർശനം.

News Desk

  • മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ.

  • ബിഹാറിനും ആന്ധ്രപ്രദേശിനും നിരവധി പദ്ധതികൾ.

  • ആന്ധ്രപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്. ആന്ധ്രയുടെ തലസ്ഥാന വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും തുക വകയിരുത്തി.

  • ആന്ധ്രയിലെ കർഷകർക്കും പ്രത്യേക ധനസഹായം.

  • ഹൈദരാബാദ് - ബംഗളൂരു വ്യാവസായിക ഇടനാഴി.

  • ബിഹാറിൽ റോഡുകൾ നിർമിക്കാൻ 26,000 കോടി രൂപയുടെ പാക്കേജ്.

  • ബിഹാറിന് പുതിയ വിമാനത്താവളം. 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടി രൂപ.

  • ആദായ നികുതി ഘടനയിൽ സമഗ്ര പരിഷ്കാരം.

  • ആദായ നികുതി ഇങ്ങനെ: (പുതിയ നികുതി സമ്പ്രദായത്തിൽ)

  • മൂന്നുലക്ഷം വരെനികുതിയില്ല.
    3-7 ലക്ഷം വരെ 5%
    7-10 ലക്ഷം വരെ 10%
    10-12 ലക്ഷം വരെ15%
    12-15 ലക്ഷം വരെ 20%
    15 ലക്ഷത്തിന് മുകളിൽ 30%

  • പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ ഒരു മാസത്തെ പി എഫ് വിഹിതം സർക്കാർ നൽകും. പി എഫ് വിഹിതമായാണ് ഈ തുക നൽകുന്നത്.

  • 15000 രൂപ വരെയുള്ള തുക മൂന്ന് തവണകളായി നൽകും.

  • മാസം ഒരു ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിനുള്ള അർഹത.

  • അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെ ഉൾപെടുത്തിയുള്ള ജൈവകൃഷിക്കായി 10000 ബയോ ഇൻ പുട്ട് റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും.

  • സ്വർണത്തിനും വെള്ളിക്കും വില കുറയും.

  • സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി 6% ആയി കുറയ്ക്കും.

  • പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 6.4 % ആയി കുറയ്ക്കും.

  • മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും.

  • ലെതറുകൾ, തുണികൾ എന്നിവയ്ക്ക് വില കുറയും.

  • കാൻസറിന്റെ 3 മരുന്നുകളുടെ കസ്റ്റംസ് നികുതി ഒഴിവാക്കി.

  • പ്രധാനമന്ത്രി ഗരീബ് യോജന അഞ്ചു വർഷത്തേക്ക് കൂടി നീട്ടും.

  • വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യ വികസനത്തിനും 1.48 ലക്ഷം കോടി രൂപ വകയിരുത്തി.

  • മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിപ്പിച്ചു.

  • ബിഹാർ, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് പ്രളയ പ്രതിരോധ ഫണ്ടിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ്.

  • വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് നികുതി 35% ആയി കുറച്ചു.

  • ജി.ഡി.പിയുടെ 4.9% ധനകമ്മി.

  • പ്രധാനമന്ത്രി ഗ്രാമ സടക് യോജന പദ്ധതിക്ക് കീഴിൽ 25000 ഗ്രാമീണ മേഖലയിൽ റോഡ് നിർമിക്കും.

  • രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ അടുത്ത അഞ്ച് വർഷത്തിനകം ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ് ചെയ്യാൻ അവസരം നൽകും.

  • ചെറുകിട ഇടത്തരം മേഖലയ്ക്ക് 100 കോടി രൂപയുടെ ധനസഹായം.

  • മീൻ തീറ്റ വിലകുറയും.

  • പ്ലാസ്റ്റിക്കിന് വില കൂടും.

Budget Highlights [PDF]

Comments