ധാതുസമ്പത്തിന്റെ നികുതി സംസ്ഥാനത്തിന്, 2005 മുതലുള്ള നികുതി പിരിക്കാം

ഒഡീഷ, ഛത്തീസ്ഗഡ്,കർണാടക, ജാർഖണ്ഡ്, തുടങ്ങി ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടവുമുണ്ടാകും. മുൻകാല പ്രാബല്യം വേണ്ടെന്ന കേന്ദ്രസർക്കാറിന്റെ വാദം സുപ്രീം കോടതി തള്ളി.

News Desk

ധാതുസമ്പത്തിന് നികുതി ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ജൂലൈ 25ലെ വിധിയ്ക്ക് സുപ്രീംകോടതി (Supreme Court of India) മുൻകാല പ്രാബല്യം നൽകി. സംസ്ഥാനങ്ങളുടെ അധീനതയിലുള്ള ധാതുസമ്പത്തിന് മേൽ അതത് സംസ്ഥാനങ്ങൾക്ക് 2005 ഏപ്രിൽ ഒന്ന് മുതലുള്ള നികുതി പിരിച്ചെടുക്കാം. മിനറൽ ഏരിയ ഡെവലപ്മെന്റ് അതോറിട്ടിയും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ 2024 ജൂലൈ 25ന് ആയിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധി വന്ന ജൂലൈ 25 മുതൽ പ്രാബല്യം അനുവദിച്ചാൽ മതിയെന്നുള്ള കേന്ദ്രസർക്കാറിന്റെ ആവശ്യം തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ (D.Y. Chandrachud) അധ്യക്ഷതയിലുള്ള ഒമ്പത് അംഗ ബെഞ്ചിന്റെതാണ് ഉത്തരവ്.

മൈനിംഗ് ഓപ്പറേറ്റർമാർ കേന്ദ്രസർക്കാരിലേക്ക് നൽകുന്ന റോയൽറ്റി നികുതിയല്ലെന്നും ഖനനത്തിനും ധാതു ഉപയോഗത്തിനും സെസ് ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഒമ്പതംഗ ബെഞ്ച് വിലയിരുത്തി. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്പ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ട് പ്രകാരം ഖനികൾക്കും ധാതുസമ്പത്തിനും നികുതി ചുമത്താനും നിയന്ത്രിക്കാനുമുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണെന്നാണ് കോടതി ഉത്തരവ്. ധാതുക്കളുള്ള ഭൂമിക്ക് നികുതി ചുമത്തുന്നതിന് പട്ടിക രണ്ടിലെ എൻട്രി 49-നൊപ്പം ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം നിയമസഭയ്ക്ക് നിയമനിർമാണത്തിനു കഴിയുമെന്നും വിധിയിൽ വ്യക്തമാക്കി.

ഖനികൾക്കും ധാതുനിക്ഷേപങ്ങളുള്ള ഭൂമികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശത്തിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വിധിയിൽ പറയുന്നു.
ഖനികൾക്കും ധാതുനിക്ഷേപങ്ങളുള്ള ഭൂമികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശത്തിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വിധിയിൽ പറയുന്നു.

ഖനികൾക്കും ധാതുനിക്ഷേപങ്ങളുള്ള ഭൂമികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാന സർക്കാരുകളുടെ അവകാശത്തിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വിധിയിൽ പറയുന്നു. വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയാണ്.

നിലവിൽ ധാതുഖനനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ലഭിക്കുന്ന റോയൽറ്റിയിൽ 44 ശതമാനവും ഒഡീഷയിൽ നിന്നാണ്.

ഒഡീഷ, ഛത്തീസ്ഗഡ്,കർണാടക, ജാർഖണ്ഡ്, തുടങ്ങി ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടവുമുണ്ടാകും. നിലവിൽ ധാതുഖനനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് ലഭിക്കുന്ന റോയൽറ്റിയിൽ 44 ശതമാനവും ഒഡീഷയിൽ നിന്നാണെന്നാണ് കണക്കുകൾ. ഛത്തീസ്ഗഡിൽ നിന്ന് 17.34 ശതമാനവും രാജസ്ഥാനിൽ നിന്ന് 14.10 ശതമാനവും കർണാടകയിൽ നിന്ന് 13.24 ശതമാനവും ജാർഖണ്ഡിൽ നിന്ന് 4.36 ശതമാനവുമാണ് കേന്ദ്രത്തിന് ലഭിക്കുന്ന റോയൽറ്റി. വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഉത്തരവ് പ്രകാരം മുൻകാല പ്രാബല്യം നിലവിൽ വരുന്നതോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നികുതിയിനത്തിൽ ഭീമമായ തുക സംസ്ഥാനങ്ങൾക്ക് നൽകേണ്ടി വരുമെന്നും സെയിലിന് മാത്രം 3000 കോടിയുടെ ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം വാദിച്ചു. ധാതുക്കളുടെ വിലയിലും മാറ്റങ്ങളുണ്ടാവും. ഇത് വ്യവസായങ്ങളെ ബാധിക്കും. മിക്ക വ്യവസായങ്ങളും ധാതു സമ്പത്തിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഖനന കമ്പനികളും കുടിശ്ശിക വരുന്ന തുക 2026 ഏപ്രിൽ ഒന്ന് മുതൽ 12 വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാവും.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഖനന കമ്പനികളും കുടിശ്ശിക വരുന്ന തുക 2026 ഏപ്രിൽ ഒന്ന് മുതൽ 12 വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാവും.

അതേസമയം വിധി പ്രകാരം സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഖനന കമ്പനികളും കുടിശ്ശിക വരുന്ന തുക 2026 ഏപ്രിൽ ഒന്ന് മുതൽ 12 വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാവും. 2024 ജൂലായ് 25ന് മുമ്പുള്ള കാലയളവിലെ നികുതിക്ക് പലിശയോ പിഴയോ ഈടാക്കരുതെന്നും വിധിയിലുണ്ട്.

ഇതോടെ 1989ലെ ഇന്ത്യ സിമന്റ്സ് ലിമിറ്റഡും സ്റ്റേറ്റ് ഓഫ് തമിഴ്നാട് തമ്മിലുണ്ടായിരുന്ന കേസിലെ വിധി അസാധവുവായി.


Summary: states can recover past tax dues on mineral rights. the Supreme Court rejected requests from assesses, including public sector firms, to limit the impact of its majority ruling from July 25.


Comments