യാത്രക്കാരെ പുകയ്ക്കുന്ന ‘തീ’വണ്ടി

സുരക്ഷിതമായും അന്തസ്സോടെയും യാത്ര ചെയ്യാനുള്ള അവകാശം നിഷേധിച്ച്, ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭീഷണിയിലാണ്. ജനറൽ കമ്പാർട്ട്‌മെന്റ് യാത്രക്കാരെ പരിഗണിക്കാതെ സ്ലീപ്പർ, സെക്കൻഡ് ക്ലാസ് കോച്ചുകളുടെ എണ്ണം കുറച്ചും എ.സി കോച്ചുകളുടെ എണ്ണം കൂട്ടിയും ഇന്ത്യൻ റെയിൽവേ സൗകര്യമൊരുക്കുന്നത് ആർക്കുവേണ്ടിയാണ്? 72 സീറ്റുകളാണ് കേരളത്തിലോടുന്ന ഒരു ജനറൽ കോച്ചിലുള്ളത്. എന്നാൽ അതിന്റെ മൂന്നും നാലും ഇരട്ടി യാത്രക്കാരാണ് ഞെങ്ങിയും ഞെരുങ്ങിയും ഈ കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്യുന്നത്. ഈ അപകടയാത്രയ്ക്ക് അന്ത്യം വരുത്തേണ്ടതാരാണ്? ട്രെയിൻ യാത്ര സാധാരണക്കാർക്ക് അപ്രാപ്യമാകുന്നതിനുപുറകിലെ സാമ്പത്തികവും ഭരണപരവുമായ കാരണങ്ങൾ അന്വേഷിക്കുന്നു.

Comments