ഇന്ത്യൻ എക്കോണമിയുടെ ഗ്രോത്ത് എഞ്ചിൻ എന്നാണ് എം.എസ്.എം.ഇ എന്ന മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസുകൾ അറിയപ്പെടുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയിൽ 30 ശതമാനം സംഭാവന ചെയ്യുന്നത് എം.എസ്.എം.ഇകളാണ്. മൊത്തം മാനുഫാക്ച്വറിംഗ് ഔട്ട്പുട്ടിന്റെ 45 ശതമാനം വരുമിത്. 45 - 48 ശതമാനം കയറ്റുമതി എം.എസ്.എം.ഇ സെക്ടറിൽ നിന്നാണ്. രാജ്യത്ത് രജിസറ്റർ ചെയ്ത 6 കോടി 50 ലക്ഷം എം.എസ്.എം.ഇകളിലായി 110 മില്ല്യൺ ജനങ്ങൾ ഉപജീവനം കണ്ടെത്തുന്നു എന്നാണ് കണക്ക്.
എന്തുകൊണ്ടാണ് എം.എസ്.എം.ഇ. ഇത്ര പ്രധാനപ്പെട്ടതാവുന്നത്. ഏത് തരം ബിസിനസ് ആണ് എം.എസ്.എം.ഇ. ആയി രജിസ്റ്റർ ചെയ്യേണ്ടത്. എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു ബിസിനസ് എം.എസ്.എം.ഇ. ആയി രജിസ്റ്റർ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്. കമ്പനി സെക്രട്ടറിയും കോർപറേറ്റ് അഡ്വൈസറുമായ എ.എം. ആഷിഖ് വിശദീകരിക്കുന്നു. പരമ്പരയുടെ ആദ്യഭാഗം.