ഇങ്ങനെ മതിയോ നമ്മുടെ പൊതുവിദ്യാഭ്യാസം?
ഒരു പ്ലസ് ടു വിദ്യാർത്ഥിയുടെ സർവേ റിപ്പോർട്ട്

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത്, വിദ്യാർത്ഥിപക്ഷത്തുനിന്നുള്ള പരിഹാരങ്ങൾ നിർദേശിക്കുന്ന സർവേ റിപ്പോർട്ടാണിത്. തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഇലക്ട്രോണിക്സ് സയൻസ് വിദ്യാർത്ഥി വിവേക് പി.ബി, തൃശൂർ ജില്ലയിലെ ചില സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്.

കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും പൊതു ഇടങ്ങളിലും ചർച്ചകളും സർവ്വേകളും അഭിമുഖങ്ങളും നടത്തിയതിനുശേഷം തയ്യാറാക്കിയതാണ് ഈ പഠനം. പ്ലസ് ടു തലത്തെയാണ് ഈ പഠനത്തിന് ആധാരമാക്കിയിരിക്കുന്നത്. മലയാളം ക്ലാസിൽ സംഘടിപ്പിച്ച ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ തുടർ പ്രവർത്തനങ്ങളിലൂടെയാണ് ഇത്തരമൊരു അന്വേഷണം നടത്തിയത്.

പൊതുവിദ്യാഭ്യാസത്തിൽ ശേഷി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റേയും വിദഗ്ധ തൊഴിൽ, സംരംഭകത്വ പരിശീലനത്തിന്റേയും ഫലപ്രദമായ പരസ്പരബന്ധത്തിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മ, മസ്തിഷ്‌ക ചോർച്ച എന്നീ പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്ന ആലോചന കൂടി ഈ അന്വേഷണത്തിനുപുറകിലുണ്ട്.

ആമുഖം

കേരളത്തിലെ പ്ലസ് ടു തലത്തിൽ NCERT-യും (National Council of Educational Research and Training) SCERT-യും (State Council of Educational Research and Training) ഒരുമിച്ച് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. എൻട്രൻസ് പരീക്ഷയ്ക്ക് ആവശ്യമായ വിഷയങ്ങൾ NCERT- യും മറ്റു വിഷയങ്ങൾ SCERT-യുമാണ് ചെയ്യുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ മാർക്കിന് ഏറെ പ്രാധാന്യമുണ്ട്. ക്ലാസ്മുറികളിൽ പഠനലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി ശേഷീവികാസത്തിനുള്ള പ്രവർത്തനങ്ങൾ നിരവധിയാണെങ്കിലും പൊതു വിദ്യാഭ്യാസത്തിന്റെ മൊത്തം ഫലം എന്നത് എഴുത്തുപരീക്ഷയും മാർക്ക്- ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കറ്റുകളുമാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഗുണം മുഴുവൻ മാർക്കിലേക്ക് കൊണ്ടു വരുന്നതിനാൽ പരീക്ഷകളിൽ വിജയിക്കുക - ജോലി നേടുക എന്നൊരു മാനസിക നിലയിലാണ് കുട്ടികൾ.

കേരളത്തിലെ വിദ്യാഭ്യാസനിലയെക്കുറിച്ചുള്ള പഠനത്തിന് പ്ലസ് വൺ, പ്ലസ് ടു തലത്തിൽ നടത്തിയ സർവ്വേയിൽ ചോദിച്ചതും അവയ്ക്കുള്ള മറുപടികളും:

ചോദ്യം 1: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയ ശക്തി എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

സൂചനകൾ:

ഉയർന്ന സാക്ഷരതാ നിരക്ക് / സ്‌കൂളുകളുടെ ലഭ്യത / യോഗ്യതയുള്ള അധ്യാപകർ / പൊതുവിദ്യാലയങ്ങളിൽ സൗജന്യ വിദ്യാഭ്യാസം / സർക്കാർ നയങ്ങൾ / പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളിൽ ഉൾക്കൊള്ളുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും / മറ്റുള്ളവ.

2. കേരളത്തിലെ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്?

സൂചനകൾ:

ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ക്രമീകരണ പാളിച്ചകളും (ക്ലാസ് മുറികൾ, ലാബുകൾ മുതലായവ) / കാലഹരണപ്പെട്ട പാഠ്യപദ്ധതി / ഗ്രാമപ്രദേശങ്ങളിലെ ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്ക് / അപര്യാപ്തമായ ഡിജിറ്റൽ പഠനവിഭവങ്ങൾ / അപര്യാപ്തമായ അധ്യാപക പരിശീലനം / മത്സരപരീക്ഷകളുടെ സമ്മർദ്ദം / ഭാഷാ തടസ്സങ്ങൾ ( ഇംഗ്‌ളീഷ്, മലയാളം) / സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ട്യൂഷൻ ഫീസ് / തൊഴിലധിഷ്ഠിത വിദ്യാഭ്യാസ അവസരങ്ങളുടെ അഭാവം / മറ്റുള്ളവ.

3. കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ പദ്ധതി ഇന്നത്തെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

അതേ / ഇല്ല / തീർച്ചയില്ല.

4. കേരളത്തിലെ സ്‌കൂളുകളിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറിനെ (ഇ- ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ) നിങ്ങളെങ്ങനെ വിലയിരുത്തും?

മികച്ചത്, നല്ലത്, ശരാശരി, മോശം, വളരെ മോശം.

5. കേരളത്തിലെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

സൂചനകൾ: മോശം ഇന്റർനെറ്റ് ക്ലാസ് റൂം, കണക്ടിവിറ്റി / ഉപകരണങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ അഭാവം (കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ) / വിദ്യാർത്ഥികളുടെ ഓൺലൈൻ വൈഭവത്തിന് ഒപ്പമെങ്കിലും പരിശീലനം ലഭിക്കാത്ത അധ്യാപകർ / ഓൺലൈനിൽ വിദ്യാർത്ഥികളോട് ഫലപ്രദമായി ഇടപഴകാനുള്ള കഴിവില്ലായ്മ / ഓൺലൈനിൽ വിദ്യാർത്ഥികളെ വിലയിരുത്തുന്നതിൽ ബുദ്ധിമുട്ട് / മറ്റുള്ളവ.

6. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും കൂടുതൽ തൊഴിലധിഷ്ഠിതമായതും നൈപുണ്യവും സംരംഭകത്വവും അടിസ്ഥാനമാക്കിയുള്ളതുമായ വിദ്യാഭ്യാസം അവതരിപ്പിക്കേണ്ടത് എത്ര പ്രധാനമാണ്?

വളരെ പ്രധാനമാണ് / പ്രധാനപ്പെട്ടത് /കുറച്ച് പ്രധാനമാണ് / പ്രധാനമല്ല.

7. നിങ്ങളുടെ അഭിപ്രായത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സർക്കാരിന് എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാൻ കഴിയും?

പൊതുവിദ്യാലയങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കുക / അധ്യാപക പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുക / നിലവിലെ ആഗോള ട്രെൻഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാഠ്യപദ്ധതി അപ്‌ഡേറ്റ് ചെയ്യുക / ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ഇൻഫ്രാസ്ട്രച്ചർ മെച്ചപ്പെടുത്തുക / തൊഴിൽ, സംരംഭകത്വം പരിശീലനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക / പാർശ്വവൽക്കരിക്കപ്പെട്ട , പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പിന്തുണ ശക്തിപ്പെടുത്തുക /മറ്റുള്ളവ.

8. അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഹരിക്കേണ്ട ഏറ്റവും അടിയന്തിര പ്രശ്‌നം എന്താണ്? ( ഓപ്പൺ-എൻഡ് ചോദ്യം)

ഓപ്പൺ എൻഡ് ചോദ്യത്തിന് ലഭിച്ച ഏതാനും മറുപടികൾ:

1. ‘Inability of a student to reach their full potential’.
2. ‘Language പഠനത്തിന് മുൻതൂക്കം കൊടുക്കുക’.
3. ‘ഭാഷാ വിനിമയപ്രശ്‌നം, കൂടുതലായി English’.
4. ‘In my opinion the district should be divided by school locations and each part should have physical training centre and respective coaches. My second opinion is that HSS should also get free food in school’.
5. ‘Syllabus updation should be done, and job oriented practical subjects should be introduced to train the coming generations’.
6. ‘കുട്ടികൾക്ക് ​എൽ.പി പഠനം കഴിഞ്ഞാൽ അവർക്കിഷ്ടമുള്ള മേഖലകളെപ്പറ്റിയും ജോലിസാധ്യതയുള്ള പ്രത്യേക വിഷയങ്ങളും പഠിപ്പിക്കുക’.
7. ‘All promotion നിർത്തുക.
8. ‘Stop asking money from students’.
9. ‘Change the grading system’.
10. ‘According to the current situation in kerala within 5 yrs we should change our teaching methods and use the upcoming and already existing technologies for a better future of ourselves’.
11. 'തുടർച്ചയായുള്ള ക്ലാസ്സിൽ അയവ് വരുത്തുക’.
12. ‘കാലഹരണപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നത് നിർത്തണം. ഭാവിയിലേക്ക് ആവശ്യമുള്ളത് പഠിപ്പിക്കാൻ നോക്കണം’.

9. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എന്ത് മാറ്റങ്ങളാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്? (ഓപ്പൺ- എൻഡ് ചോദ്യം).
ഓപ്പൺ എൻഡ് ചോദ്യത്തിന് ലഭിച്ച ഏതാനും മറുപടികൾ:

1. “Government should introduce some new plans to improve social interacting skills on educational basis and for the nurturing of educational purposes by providing more aspects of learning. Also, the cast reservation has became a inequality which has become a predominantly opportunity denying one.As knowledge is gained with equal opportunities and perspectives, equal importance should be given to all cast reservations, especially in competitive exams. Education should be a primary personality development factor.It should not be influenced by the acts of the ancestors in this modern and equal world. Yes. we need reduce the amount for studying any courses. Due to high cost of study, many students can't get enough education they lost all their dreams.”

2. ‘‘Subject: Enhancing Physical Training Facilities for Olympic Excellence and Student Fitness-
I am writing to you as a concerned student from VBHSS Thrissur, Kerala, to emphasize the need for improved physical training facilities and infrastructure in our country. This will not only enhance India's performance in Olympic games but also promote overall fitness and well-being among students.
India has immense potential for producing world-class athletes, but inadequate infrastructure and training facilities hinder our progress. I humbly request the Government of India to:
1. Establish state-of-the-art sports complexes and training centers across the country.
2. Provide specialized coaching and mentorship programs.
3. Introduce physical education as a compulsory subject in schools.
4. Offer scholarships and incentives for talented young athletes.
5. Collaborate with international sports organizations for knowledge sharing.

Additionally, I urge that these initiatives be made available free of charge to all students, regardless of their financial background, to ensure equal opportunities for all. This will:
1. Boost India's Olympic medal tally.
2. Promote healthy lifestyles among students.
3. Foster discipline, teamwork, and sportsmanship.
4. Create employment opportunities in sports management and coaching.
I believe that empowering our youth through sports will have a transformative impact on India's future.”

3. ‘‘Half day practical’’.
4. “One of the most common issues that the students are facing today is lack of confidence. (I mean, not everyone but a fine part of them) So, our education system should developed in such a way that this present situation can be cured’’.

5. ‘ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, കാലഹരണപ്പെട്ട പാഠ്യപദ്ധതികൾ ഒഴിവാക്കുക’.
6. ‘വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥിക്കൾക്ക് നമ്മുടെ നാട്ടിൽ അതിനുള്ള അവസരങ്ങൾ ചെയ്തുകൊടുക്കുക. അവരുടെ ഭാവിഭദ്രത നമ്മുടെ ഉത്തരവാദിത്വമാണ്. അവരുടെ കഴിവും ബുദ്ധിശക്തിയും നമ്മുടെ രാജ്യത്തിനെ ഉന്നതയിൽ എത്തിക്കുവാൻ പ്രാപ്തമാക്കി കൊടുക്കുക’.ഋ
7. ‘വിദ്യാർത്ഥിയുടെ കഴിവിനെ കൂടുതൽ മുൻതൂക്കം കൊണ്ടുവരിക’.

10. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് എന്തെങ്കിലും കൂടുതൽ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടോ? ( ഓപ്പൺ-എൻഡ് ചോദ്യം). ഓപ്പൺ എൻഡ് ചോദ്യത്തിന് ലഭിച്ച ഏതാനും മറുപടികൾ:

1. “Better teaching methods’’.
2. “Students can't handle the full syllabus so make it the way students can study easily and practically’’.
3. ‘‘തിയറി പഠനത്തിന് മുൻതൂക്കം കൊടുക്കാതെ, പ്രാക്ടിക്കലിന് പ്രാധാന്യം കൊടുക്കുക (for skill improvement)”.
4. ‘പഠിക്കാനുള്ള portions, topics delete ആക്കാതിരിക്കുക’.
5. “We need change the cast system all should get equal mark according to their performance not by cast support’’.
6. “Not only well educated teachers. Need teachers who taking classes well’’.
7. “Language skills വർധിപ്പിക്കണം’’.
8. “Textbook based knowledge (memorizing) is only considered and students are evaluated based on that whereas practical knowledge as well as EQ is as equally important’’.

സർവ്വേയിൽനിന്ന്, കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിയിൽ കണ്ടെത്തിയ ന്യൂനതകൾ:

  • അറിവിനെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളുന്നതിനാൽ പരീക്ഷകൾ കഴിഞ്ഞാൽ കുട്ടികൾ അറിവുകൾ മറക്കുന്നു.

  • മാർക്കിന്റെ അടിസ്ഥാനത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഭാവിയിലേക്കുള്ള പഠന, ജോലി സമ്പാദനത്തിന് പ്രാധാന്യം നൽകുന്നതിനാൽ അറിവിനെ സ്വാഭാവികമായി വളർത്തുന്ന സാഹചര്യങ്ങൾ നഷ്ടപ്പെടുന്നു.

  • മാർക്കിനെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ പാഠപുസ്തകത്തിലെ ഉള്ളടക്കത്തിന് പുതുമ നഷ്ടപ്പെടുന്നു.

  • മാർക്കിനെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ കുട്ടികൾക്കിടയിൽ ട്യൂഷൻ വ്യാപകമാകുന്നു.

  • ഇതുവഴി വിദ്യാർഥികൾക്ക് ഭയാനകമായ സമയനഷ്ടം, അറിവിനെ പിന്തുടരാനുള്ള സാഹചര്യങ്ങൾ നഷ്ടപ്പെടൽ എന്നിവ ഉണ്ടാകുന്നു.

  • മാർക്കിനെയും എൻട്രൻസിനേയും അടിസ്ഥാനപ്പെടുത്തുന്നതിനാൽ പാഠപുസ്തകത്തിൽ ഉള്ളടക്കം വലുതാകുന്നു.

  • പുസ്തകത്തിന് പ്രാധാന്യം വരുന്നതിനാൽ സാമൂഹിക ബന്ധങ്ങളും പ്രവർത്തനങ്ങളും അറിവുമായി ബന്ധപ്പെട്ട പ്രവർത്തന പരിചയങ്ങളും പരീക്ഷണ പരിചയങ്ങളും അറിവിന്റെ ക്രമവും വിമർശനാത്മകവുമായ വികാസം, വ്യക്തി ശേഷികളുടെ വികാസത്തിന്റെ വഴികൾ എന്നിവ ഇല്ലാതാകുന്നു.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം
നേരിടുന്ന പ്രശ്‌നങ്ങൾ:

പാഠ്യപദ്ധതിയുടെ കാഠിന്യവും അപ്രസക്തിയും: സിലബസിൽ കാലഹരണപ്പെട്ട വിവരങ്ങൾ ഉൾപ്പെടുന്നു, അത് നിലവിലെ ആഗോള വൈജ്ഞാനിക , സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

പ്രായോഗികതയുടെ അഭാവം:
വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകസാഹചര്യങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്ന കഴിവുകളേക്കാൾ സൈദ്ധാന്തിക പരിജ്ഞാനത്തിൽ പലപ്പോഴും ശ്രദ്ധ ഊന്നേണ്ടി വരുന്നു.

അധ്യാപന രീതികൾ:

പരമ്പരാഗതരീതികൾ: പല അധ്യാപകരും ഇപ്പോഴും സംവേദനാത്മകവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ സമീപനങ്ങളെ അപേക്ഷിച്ച് റോട്ട് ലേണിംഗിലും പ്രഭാഷണ അധിഷ്ഠിത അധ്യാപനത്തിലും ആശ്രയിക്കുന്നു.

അധ്യാപക പരിശീലനം:
ആധുനിക പെഡഗോഗിക്കൽ രീതികളിലും അത്യാധുനിക വിദ്യാഭ്യാസ സാങ്കേതികവിദ്യയിലും അധ്യാപകർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തത് ഫലപ്രദമായ അധ്യാപനത്തെ തടസ്സപ്പെടുത്തുന്നു.

പരീക്ഷയും മൂല്യനിർണയവും:

കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം പരീക്ഷകളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിദ്യാർത്ഥികളെ ഉയർന്ന സമ്മർദ്ദത്തിലേക്ക് നയിക്കുകയും സമഗ്രമായ വികസനത്തിനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

ഏകീകൃത മൂല്യനിർണ്ണയം:
മൂല്യനിർണ്ണയരീതികൾ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പഠനആവശ്യങ്ങളും ശൈലികളും വേണ്ടത്ര നിറവേറ്റുന്നില്ല.

അടിസ്ഥാന സൗകര്യങ്ങളും
വിഭവങ്ങളും:

അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ:
പല സ്‌കൂളുകളിലും സുസജ്ജമായ ലബോറട്ടറികൾ, ലൈബ്രറികൾ, കായികസൗകര്യങ്ങൾ തുടങ്ങി സൗകര്യങ്ങൾ പൂർണമായും ഇല്ല.

ഡിജിറ്റൽ വിഭജനം:
റിമോട്ട് മേഖലയിലെ ഡിജിറ്റൽ ഉപകരണങ്ങളിലേക്കും ഇന്റർനെറ്റിലേക്കും ഉള്ള പരിമിതമായ ആക്‌സസ് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെയും ആധുനിക അധ്യാപനരീതികൾ സമന്വയിപ്പിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു.

പല സ്‌കൂളുകളിലും സുസജ്ജമായ ലബോറട്ടറികൾ, ലൈബ്രറികൾ, കായികസൗകര്യങ്ങൾ തുടങ്ങി സൗകര്യങ്ങൾ പൂർണമായും ഇല്ല.
പല സ്‌കൂളുകളിലും സുസജ്ജമായ ലബോറട്ടറികൾ, ലൈബ്രറികൾ, കായികസൗകര്യങ്ങൾ തുടങ്ങി സൗകര്യങ്ങൾ പൂർണമായും ഇല്ല.

അമിതഭാരമുള്ള സിലബസ്:

ഭാരിച്ച ജോലിഭാരം:

ഇത് വിദ്യാർത്ഥികളുടെ അനുഭവങ്ങളിൽ പൊള്ളലേൽക്കുന്നതിനും പഠനത്തിലുള്ള താൽപര്യം കുറയ്ക്കുന്നതിനും കാരണമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങളുടെ അഭാവം: അക്കാദമിക് തലത്തിനു ഊന്നൽ നൽകുന്നത് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ചെറിയ ഇടം മാത്രം നൽകുന്നു. ഇത് മൊത്തത്തിലുള്ള വികസനത്തിന് തടസ്സമാണ്.

നയവും നടപ്പാക്കലും:

പതിവ് മാറ്റങ്ങൾ:
ശരിയായ നടപ്പാക്കൽ തന്ത്രങ്ങളില്ലാതെ വിദ്യാഭ്യാസ നയങ്ങളിൽ അടിക്കടി മാറ്റങ്ങൾ വരുത്തുന്നത് വിദ്യാഭ്യാസ പ്രക്രിയയിൽ ആശയക്കുഴപ്പത്തിനും പൊരുത്തക്കേടുകൾക്കും ഇടയാക്കും.

ബ്യൂറോക്രാറ്റി തടസ്സങ്ങൾ:
ഭരണപരമായ അപര്യാപ്തതയും ബ്യൂറോക്രാറ്റി കാലതാമസവും വിദ്യാഭ്യാസ സമ്പ്രദായത്തിലെ കാലോചിതമായ മെച്ചപ്പെടുത്തലുകൾക്കും പരിഷ്‌കാരങ്ങൾക്കും തടസ്സമാകും.

പരിഹാരങ്ങൾ:

ലാബുകളും അടിസ്ഥാനസൗകര്യങ്ങളും:
ചില സ്‌കൂളുകളിൽ ലബോറട്ടറി സൗകര്യങ്ങളുടെ അഭാവം മൂലം, ബദൽ പരിഹാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വ്യാവസായിക പരിസരങ്ങളിൽ ലബോറട്ടറികൾ നിർമ്മിക്കുക, ഗ്രാമ പ്രദേശങ്ങൾക്ക് മൊബൈൽ ലബോറട്ടറി യൂണിറ്റുകൾ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ നൂതന സമീപനം ശാസ്ത്രീയ ഉപകരണങ്ങളുടെയും പരീക്ഷണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ നിൽവിലുള്ള പ്രാക്ടിക്കൽ ലാബുകൾ പ്രാക്ടിക്കൽ പരീക്ഷക്കു ശേഷം അടച്ചിടുകയാണ്. ഇവിടെ ലാബ് അസിസ്റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്. മികച്ച ആസൂത്രണം ചെയ്താൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും ഈ ലാബുകൾ ഉപയോഗിക്കാം. ഇന്ത്യയിലെ മുഴുവൻ സ്‌ക്കൂളുകളിലുള്ള ലാബുകളിൽ പ്രാക്ടിക്കൽ ചെയ്യുന്നതിനുള്ള റിസർച്ച് പെർമിറ്റ് ലൈസൻസ് കുട്ടികൾക്ക് നൽകണം. ഈ പദ്ധതി ഇന്ത്യയിലെ മുഴുവൻ കുട്ടികൾക്ക് നൽകണം. ഇതിനു കൃത്യമായ നിയമ സംവിധാനം ഉണ്ടാകണം.
അടിസ്ഥാനപരമായി, സമർപ്പിത ലബോറട്ടറികൾ ഇല്ലാത്ത പ്രദേശങ്ങളിൽ, ലബോറട്ടറി അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക ബസുകൾ സ്‌കൂളുകളിലേക്ക് വിന്യസിക്കുന്നു, ഇത് ലബോറട്ടറി അനുഭവം വിദ്യാർത്ഥികളിലേക്ക് നേരിട്ട് എത്തിക്കുന്നു.
കൂടാതെ, തൃശ്ശൂരിലെ വിജ്ഞാൻസാഗർ പോലുള്ള സ്ഥാപനങ്ങളെ കുട്ടികൾക്കായുള്ള ഗവേഷണ പദ്ധതികൾക്ക് സൗകര്യമൊരുക്കുന്നതിനായി ഉപയോഗിക്കാം. പങ്കാളിത്തത്തിന് നാമമാത്രമായ ഫീസ് ഏർപ്പെടുത്തുന്നതിലൂടെ, ഈ സ്ഥാപനങ്ങൾക്കു വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കാൻ കഴിയും.

ഈ ലബോറട്ടറികളിൽ, ഫാക്കൽറ്റി അംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകാനും മേൽനോട്ടം വഹിക്കാനും കഴിയും. ഈ അന്തരീക്ഷം ശാസ്ത്രീയ അന്വേഷണവും നവീകരണവും വളർത്തിയെടുക്കുന്ന പ്രോഗ്രാമുകൾ വേണം. ഇതിനു വ്യവസായ മേഖലയുമായി സഹകരിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ആവശ്യമാണ്. കേരളത്തിലെ കൈറ്റ് (ഐ ടി @ സ്‌ക്കൂൾ ) പോലെ സമഗ്രമായ ഒരു വിഭാഗം പൊതു വിദ്യാഭ്യാസ വകുപ്പിൽ നിർമ്മിക്കേണ്ടതുണ്ട്., ഇത് സംരംഭകങ്ങളുടെ വികസനത്തിലേക്ക് നയിക്കും. ഗവേഷണ സൗകര്യങ്ങളിലേക്കും മറ്റു വിഭവങ്ങളിലേക്കും തുല്യ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, അത്യാധുനിക സാങ്കേതികവിദ്യ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെയും, കേരളത്തിന്റെ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന് സംഭാവന ചെയ്യുന്ന ഒരു ശാസ്ത്രപര്യവേഷണ സംസ്‌കാരം നമുക്ക് വളർത്തിയെടുക്കാൻ കഴിയും.

ചില സ്‌കൂളുകളിൽ ലബോറട്ടറി സൗകര്യങ്ങളുടെ അഭാവം മൂലം, ബദൽ പരിഹാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വ്യാവസായിക പരിസരങ്ങളിൽ ലബോറട്ടറികൾ നിർമ്മിക്കുക, ഗ്രാമ പ്രദേശങ്ങൾക്ക് മൊബൈൽ ലബോറട്ടറി യൂണിറ്റുകൾ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചില സ്‌കൂളുകളിൽ ലബോറട്ടറി സൗകര്യങ്ങളുടെ അഭാവം മൂലം, ബദൽ പരിഹാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വ്യാവസായിക പരിസരങ്ങളിൽ ലബോറട്ടറികൾ നിർമ്മിക്കുക, ഗ്രാമ പ്രദേശങ്ങൾക്ക് മൊബൈൽ ലബോറട്ടറി യൂണിറ്റുകൾ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മാതൃഭാഷാനയം

മാതൃഭാഷാ നയത്തെക്കുറിച്ച് മലയാളം അധ്യാപകൻ ഫിലിപ്പ് പി. കെ ആശയങ്ങൾ അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ബഹുഭാഷാനയത്തെ കുറിച്ച് ചർച്ചകൾ നടത്തി. ഇത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തി ആലോചിച്ചു. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മലയാളം മാത്രമല്ല. അറബി, സംസ്‌കൃതം, ഉറുദു, തമിഴ് എന്നീ ഭാഷകൾ കൂടിയാണ്. ത്രിഭാഷാ നയപ്രകാരം മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി മുഖ്യമായി പഠിപ്പിക്കുന്നതിനൊപ്പം അറബി, ഉറുദു, സംസ്‌കൃതം, തമിഴ് തുടങ്ങിയ ന്യൂനപക്ഷ ഭാഷകളും ഒന്നാം ഭാഷകളായി പഠിപ്പിക്കുന്നു. ഈ വ്യവസ്ഥയിൽ മാറ്റം വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ലേഖനം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെക്കട്ടെ. സോനു പി. എൻ, ശിവ എ. എസ്, വിജയ് സിങ്ങ് എന്നീ കൂട്ടുകാരും ഞാനും കൂടി നേച്വറൽ ഫിസിക്‌സ് വിഷയത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിൽ നടത്തിയ ഗ്രാവിറ്റ ഫെയറിൽ പങ്കെടുക്കാൻ പോയി. അവിടെ ക്ലാസ് എടുത്തത് ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഒരു അധ്യാപികയായിരുന്നു. സോനു സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ കഴിഞ്ഞ വർഷം മൂന്നാം സ്ഥാനവും ഈ വർഷം എ ഗ്രേഡും നേടിയിരുന്നു. എന്നാൽ, പഠനത്തിൽ വളരെ പുറകിലാണ്. മാർക്ക് വളരെ കുറവാണ്. ആ അധ്യാപിക സംസാരിച്ച ഇംഗ്ലീഷ് സോനുവിന് മനസ്സിലായില്ല. മലയാളത്തിൽ സംസാരിക്കണമെന്ന് സോനു അവരോട് ആവശ്യപ്പെട്ടു.
ഒരു മാതൃഭാഷാ സമൂഹത്തിൽ കുട്ടികൾ അറിവുനേടി വളരണമെങ്കിൽ അവർ മാതൃഭാഷയിൽ കേൾക്കണം. സംശയങ്ങൾ ചോദിക്കണം. എ. ഐ സാങ്കേതികവിദ്യയിൽ ഭാഷാവിവർത്തനം വികസിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സയൻസ് വിഷയങ്ങൾ ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കണം എന്ന് എന്തിന് തീരുമാനിക്കണം?

ഭരണപരമായ അപര്യാപ്തതയും ബ്യൂറോക്രാറ്റി കാലതാമസവും വിദ്യാഭ്യാസ സമ്പ്രദായത്തിലെ കാലോചിതമായ മെച്ചപ്പെടുത്തലുകൾക്കും പരിഷ്‌കാരങ്ങൾക്കും തടസ്സമാകും.

ഇതുമായി ബന്ധപ്പെട്ട ചില വസ്തുകൾ കൂടി നോക്കാം:
-പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് ആണ് അധ്യയന മാധ്യമം.
-സ്വാതന്ത്ര്യം കിട്ടി 73 കൊല്ലങ്ങൾ കഴിഞ്ഞ്, 2023- ലാണ് എഞ്ചിനീയറിങ് ബി ടെക് ഡിപ്ലോമ പുസ്തകങ്ങൾ ഇന്ത്യയിലെ 12- ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തത്.
-പ്ലസ് ടു പുസ്തകങ്ങൾ കഴിഞ്ഞവർഷം മലയാളത്തിലേക്ക് വിവർത്തനം ചെയ്തുവെങ്കിലും അച്ചടിച്ചിട്ടില്ല.
-ഇംഗ്ലീഷ് ചോദ്യങ്ങൾക്കൊപ്പം മലയാളം ചോദ്യങ്ങൾ കൂടി നൽകുന്ന സമ്പ്രദായം കേരളത്തിലെ പ്ലസ്ടുവിൽ തുടങ്ങിയിട്ട് അധികം കൊല്ലങ്ങളായില്ല.
നിരവധി തലമുറകൾ സംശയങ്ങൾ ചോദിക്കാതെയും കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാതെയും മാർക്കിന്റെയും സർട്ടിഫിക്കറ്റിന്റെയും ഉള്ളിൽ ഞെരിഞ്ഞമർന്നു പോയത് മറക്കാൻ പാടില്ല. മലയാളം മീഡിയം പത്താം കാസ് വരെ മാത്രമാക്കിയ ഇത്രയും കാലത്തെ വലിയ പിഴയ്ക്ക് ഇനിയും പരിഹാരമുണ്ടാകുമോ?

ഒരു മാതൃഭാഷാ സമൂഹത്തിൽ കുട്ടികൾ അറിവുനേടി വളരണമെങ്കിൽ അവർ മാതൃഭാഷയിൽ കേൾക്കണം. സംശയങ്ങൾ ചോദിക്കണം. എ. ഐ  സാങ്കേതികവിദ്യയിൽ ഭാഷാവിവർത്തനം വികസിച്ചു വരുന്ന ഈ  കാലഘട്ടത്തിൽ സയൻസ് വിഷയങ്ങൾ ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കണം എന്ന് എന്തിന് തീരുമാനിക്കണം?
ഒരു മാതൃഭാഷാ സമൂഹത്തിൽ കുട്ടികൾ അറിവുനേടി വളരണമെങ്കിൽ അവർ മാതൃഭാഷയിൽ കേൾക്കണം. സംശയങ്ങൾ ചോദിക്കണം. എ. ഐ സാങ്കേതികവിദ്യയിൽ ഭാഷാവിവർത്തനം വികസിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സയൻസ് വിഷയങ്ങൾ ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കണം എന്ന് എന്തിന് തീരുമാനിക്കണം?

ആസൂത്രണം ചെയ്യുന്ന പുതിയ പഠനരീതി:

ഇവിടെ ആസൂത്രണം ചെയ്യുന്ന ഈ സങ്കൽപ്പം ഇന്നത്തെ വിദ്യാലയങ്ങളുടെ മനസ്സ് കൊണ്ട് വായിക്കരുത് എന്നും ഇവിടെ വിഭാവനം ചെയ്ത ഈ പദ്ധതി നടപ്പിലായി 12 വർഷം കഴിയുമ്പോൾ വരുന്ന മാറ്റത്തെ അറിഞ്ഞു വായിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇവിടെ വിഭാവനം ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ മാതൃഭാഷാ ദേശങ്ങളേയും ഉൾക്കൊള്ളുന്നതാണ്.

2020- ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ ഘട്ടങ്ങളായി വിഭജിച്ച് ഈ ആശയം അവതരിപ്പിക്കുന്നു.

മൂന്നു വർഷം അങ്കണവാടി / പ്രീ സ്‌കൂൾ / ബാലവാടിയും 1, 2 ക്ലാസുകളും ഉൾക്കൊള്ളുന്ന അടിസ്ഥാന ഘട്ടത്തിലെ പഠനസംവിധാനം:

മാതൃഭാഷയിലാണ് അധ്യാപനം. കുട്ടികളുടെ വൈജ്ഞാനിക കഴിവുകൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും രൂപകൽപ്പന ചെയ്ത വ്യായാമങ്ങൾ പഠനരീതിശാസ്ത്രത്തിൽ ഉൾപ്പെടുത്തണം. പ്രധാന വിഷയങ്ങൾ ശാസ്ത്രം, പൊതുവിജ്ഞാനം, ഇംഗ്ലീഷ്, ഗണിതം, മാതൃഭാഷ എന്നിവയാണ്. പാഠ്യപദ്ധതിയിൽ പ്രകൃതിയാത്രകളും വിദ്യാഭ്യാസ- വിനോദ യാത്രകളും ഉൾപ്പെടുത്താം. വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സൃഷ്ടിപരമായ ചിന്തയും കഴിവുകളും വളർത്തിയെടുക്കുന്നതിനാണ് ഊന്നൽ. പരിസ്ഥിതി സംരക്ഷണത്തെയും പ്രകൃതിസംരക്ഷണത്തെയും കുറിച്ചുള്ള പാഠങ്ങളും പ്രവർത്തനങ്ങളും സംയോജിപ്പിക്കണം.

3 മുതൽ 5-ാം ക്ലാസ് അടക്കമുള്ള പ്രിപ്പറേറ്ററി പഠന സംവിധാനം:

3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഇതിൽ വിവിധ ഭാഷാ മാധ്യമങ്ങളിൽ പഠനം നടത്തുന്നു. മലയാളവും ഇംഗ്ലീഷും പ്രാഥമിക ഭാഷകളാണ്. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഗണിതം, വിവരസാങ്കേതികവിദ്യ, തുടങ്ങിയ പ്രധാന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. പ്രകൃതിയാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

6 മുതൽ 8 ക്ലാസ് അടക്കമുള്ള മിഡിൽ പഠന സംവിധാനം:

6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഈ അക്കാദമിക് പ്രോഗ്രാമിൽ വിവിധ ഭാഷാമാധ്യമങ്ങളിൽ കൂടി പഠനം നടത്തുന്നു. മലയാളവും ഇംഗ്ലീഷും പ്രാഥമിക ഭാഷകളാണ്. സയൻസ്, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഗണിതം, വിവരസാങ്കേതികവിദ്യ, രാഷ്ട്രഭാഷയായ ഹിന്ദി തുടങ്ങിയ പ്രധാനവിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്നതിന്, കാർഷിക പഠനങ്ങൾക്കും പൊതു ശാസ്ത്ര പരീക്ഷണങ്ങൾക്കുമുള്ള ലബോറട്ടറി സെഷനുകൾ, പ്രകൃതി യാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

സൈദ്ധാന്തിക പരിജ്ഞാനത്തിനു പ്രാധാന്യം നൽകുന്ന നിലവിലെ പഠനരീതി ചില വെല്ലുവിളികൾ ഉയർത്തുന്നു. രണ്ടിലും ഒരേ സമയം 100% ശ്രദ്ധ കേന്ദ്രീകരിക്കാൻ പല വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാണ്.

തുന്നൽ, ചിത്രംവര, ആർട്ട്, കലാ, പ്രയുക്ത വിഷയങ്ങൾ ഉൾക്കൊള്ളിക്കണം. തുന്നൽ, ചിത്രം വര എന്നീ കലാപഠനത്തോടൊപ്പം സംസ്‌കൃതം, അറബി, ഉറുദു തമിഴ് എന്നീ ന്യൂനപക്ഷ ഭാഷകളെയും ഉൾക്കൊള്ളിക്കണം. ന്യൂനപക്ഷ ഭാഷകളെ കുറിച്ച് ഈ ആശയത്തിലേക്കു ഞങ്ങൾ എത്തിച്ചേർന്നതിൽ കണ്ടെത്തിയ യുക്തി ഇതാണ്. ന്യൂനപക്ഷ ഭാഷകൾ പഠിക്കുന്നതിൽ സാഹിത്യം മാത്രമാണ് വിഷയം ആകുന്നുള്ളൂ. മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും പഠിക്കുന്നതോടൊപ്പം ഗൗരവമായി ന്യൂനപക്ഷഭാഷകൾ പഠിക്കുന്നത് കുട്ടികൾക്ക് സമ്മർദ്ദം കൂട്ടും.

ഈ ഘടനയിലുള്ള പഠനവ്യവസ്ഥയിൽ സൃഷ്ടിപരമായ ചിന്ത വളർത്തുന്നതിനും അവശ്യ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രവർത്തനങ്ങളെ പ്രോഗ്രാം സംയോജിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ പഠനം പ്രദർശിപ്പിക്കുന്നതിനായി ഒരു വാർഷിക എക്‌സ്‌പോ നടത്തും. പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്നതിന്, കാർഷിക പഠനങ്ങൾക്കും പൊതു ശാസ്ത്ര പരീക്ഷണങ്ങൾക്കുമുള്ള ലബോറട്ടറി സെഷനുകൾ, പ്രകൃതി യാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്നതിന്, കാർഷിക പഠനങ്ങൾക്കും പൊതു ശാസ്ത്ര പരീക്ഷണങ്ങൾക്കുമുള്ള ലബോറട്ടറി സെഷനുകൾ, പ്രകൃതി യാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
പ്രായോഗിക ധാരണ വർദ്ധിപ്പിക്കുന്നതിന്, കാർഷിക പഠനങ്ങൾക്കും പൊതു ശാസ്ത്ര പരീക്ഷണങ്ങൾക്കുമുള്ള ലബോറട്ടറി സെഷനുകൾ, പ്രകൃതി യാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

സെക്കൻഡറി പഠന സംവിധാനം:

സെക്കൻഡറി വിദ്യാഭ്യാസം 9 മുതൽ 12 വരെയുള്ള ക്ലാസുകളെ ഉൾക്കൊള്ളുന്നു, ശാസ്ത്രം, വാണിജ്യം, കല, മാനവികത എന്നിവയിൽ വൈവിധ്യമാർന്ന അക്കാദമിക് പാതകൾ വാഗ്ദാനം ചെയ്യുന്നു. ഈ പാതകളിലേക്കുള്ള വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് എട്ടാം ക്ലാസിലെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് അവരുടെ സൃഷ്ടിപരമായ ചിന്തയുടെയും അഭിരുചിയുടെയും വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ തിരഞ്ഞെടുപ്പുകളെ നയിക്കുന്നതിന് വിമർശനാത്മക ചിന്താചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സിലബസ് നൽകി ഒരു സമർപ്പിത സ്‌കൂൾ സംഘടന ഈ പ്രക്രിയയെ സുഗമമാക്കും. നൈപുണ്യ വികസനം വർദ്ധിപ്പിക്കുന്നതിനായി, ഒരു വ്യാവസായിക ഉദ്ദേശ്യകേന്ദ്രം നിർമ്മിക്കണം. കൂടാതെ, അറിവുള്ള തീരുമാനമെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉൾക്കൊള്ളുന്ന സെമിനാറുകൾ സംഘടിപ്പിക്കണം. ഭൂരിപക്ഷം കുട്ടികളും ഉയർന്ന കോഴ്‌സുകളിലേക്ക് വ്യക്തമായ അറിവില്ലാതെ പ്രവേശിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പോരായ്മയാണ്. അതുകൊണ്ടാണ് അറിവുള്ള തീരുമാനമെടുക്കൽ എന്ന് പറഞ്ഞത്.

ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകത, ഏതൊരു കുട്ടിക്കും വ്യക്തിഗതമാക്കിയ ഒരു പഠനാന്തരീക്ഷം സ്ഥാപിക്കാൻ കഴിയുമെന്നതാണ്, ഇത് സ്വതന്ത്രമായും കൂടുതൽ എളുപ്പത്തിലും അവർ തിരഞ്ഞെടുത്ത പഠന മേഖലകൾ പിന്തുടരാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

ഇതിനായി പഠനരീതി മാറ്റുന്നു:

സൈദ്ധാന്തിക പരിജ്ഞാനത്തിനു പ്രാധാന്യം നൽകുന്ന നിലവിലെ പഠനരീതി ചില വെല്ലുവിളികൾ ഉയർത്തുന്നു. രണ്ടിലും ഒരേ സമയം 100% ശ്രദ്ധ കേന്ദ്രീകരിക്കാൻ പല വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കുന്നതിന്, നിലവിലുള്ള പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള NCERT സിലബസിനോട് നിലവിലുള്ള 8,9,10, ക്ലാസുകളിലെ SCERT സിലബസും സുഘടിതമായി സംയോജിപ്പിച്ച് 4 വർഷത്തേക്ക് നീട്ടുന്ന ഒരു പരിഷ്‌കരിച്ച പാഠ്യപദ്ധതി നിർദ്ദേശിക്കുന്നു. ആഗോള തലത്തിൽ കൂടുതൽ ഉള്ളടക്കമുള്ള പ്ലസ് ടുവിൽ നിലവിലുള്ള സിലബസ് രണ്ടു വർഷത്തിലെ ചെറിയ സമയം കൊണ്ട് പൂർത്തിയാക്കുന്നതിന്റെ ഫലമായി കുട്ടികൾക്കുണ്ടാകുന്ന സമ്മർദ്ദം ഇല്ലാതാക്കുക എന്നതും വിദ്യാർത്ഥികേന്ദ്രിതമാക്കുക എന്നതും ഈ പുതുക്കിയ സമയം കൊണ്ട് പരിഹരിക്കാം.

ഇത് സുഗമമാക്കുന്നതിനായി, ഒരു പുതിയ ഇന്റഗ്രേറ്റഡ് പ്രാക്ടിക്കൽ ആൻഡ് തിയറിറ്റിക്കൽ സിലബസ് (IPTS) നിർദ്ദേശിക്കുന്നു. ഇത് നിലവിലെ NCERT സിലബസിന്റെ പുനഃക്രമീകരണം ആവശ്യമായി വരുത്തണം. പ്രത്യേകിച്ചും, നിലവിലുള്ള NCERT സിലബസിനെ രണ്ടു വ്യത്യസ്ത SCERT സിലബസുകളായി വിഭജിക്കണം:
ഒന്ന് സിദ്ധാന്തത്തിനും മറ്റൊന്ന് പ്രായോഗിക പ്രയോഗങ്ങൾക്കും.

മുന്നോട്ടുള്ള പഠനത്തിൽ വിദ്യാർത്ഥികൾ രണ്ടു വ്യത്യസ്ത പാഠപുസ്തകങ്ങൾ ഉപയോഗിക്കും. ഇത് കണക്കിലെടുത്ത്, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള നാലു വർഷത്തെ കാലയളവ് എട്ട് സെമസ്റ്ററുകളായി വിഭജിക്കും, ഓരോ അധ്യയന വർഷവും രണ്ട് സെമസ്റ്ററുകൾ ഉൾക്കൊള്ളും. നിലവിലെ വിദ്യാഭ്യാസ ചട്ടക്കൂടിനുകീഴിൽ, അധ്യയന വർഷം സാധാരണയായി പത്ത് മാസങ്ങൾ ഉൾക്കൊള്ളുന്നു. ഞങ്ങൾ പരിഷ്‌കരിച്ച മാതൃകയിൽ, ആദ്യ അഞ്ച് മാസങ്ങൾ സൈദ്ധാന്തിക നിർദ്ദേശങ്ങൾക്കായി നീക്കി വയ്ക്കും, ശേഷിക്കുന്ന അഞ്ച് മാസങ്ങൾ പ്രാക്ടിക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഒന്നാം സെമസ്റ്ററിന് ഒക്ടോബറിലും രണ്ടാം സെമസ്റ്ററിന് മാർച്ചിലും സെമസ്റ്റർ പരീക്ഷകൾ നടത്തും. എല്ലാ അധ്യയന വർഷങ്ങളിലും ഈ പരീക്ഷാ ഷെഡ്യൂൾ സ്ഥിരമായി പാലിക്കും.

അടുത്തതായി, പത്ത് പീരിയഡുകൾ അടങ്ങുന്ന ഒരു ദൈനംദിന ക്ലാസ് ഷെഡ്യൂൾ സ്ഥാപിക്കണം. ആദ്യത്തെ അഞ്ച് പീരിയഡുകൾ അക്കാദമിക വിഷയങ്ങൾക്കായി നീക്കി വയ്ക്കും, ശേഷിക്കുന്ന അഞ്ച് പീരിയഡുകൾ നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഈ വിദ്യാഭ്യാസ സമീപനത്തിൽ ആറ് പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തും, മലയാളം പ്രാഥമിക ഭാഷയായി പ്രവർത്തിക്കുന്നു. ഹിന്ദി, സംസ്‌കൃതം, ഉറുദു, ഇംഗ്ലീഷ്, അറബിക്, തമിഴ്, മറ്റു ഭാഷകൾ അല്ലെങ്കിൽ ലഭ്യമായ മറ്റ് ഓപ്ഷനുകളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു രണ്ടാം ഭാഷ തിരഞ്ഞെടുത്ത് പഠിക്കും.

നൈപുണ്യ വികസനഘടകം, ഒരു കുട്ടിയുടെ സൃഷ്ടിപരമായ ചിന്താശേഷി വളർത്തിയെടുക്കുകയും അവരുടെ സൃഷ്ടിപരമായ പരിശ്രമങ്ങളിലൂടെ വരുമാനം ഉണ്ടാക്കുന്നതിന് ആവശ്യമായ കഴിവുകൾ അവർക്കു സജ്ജമാക്കുകയും ചെയ്യുന്നു.

നൈപുണ്യ വികസന ഘടകം, കുട്ടികൾക്കു വരുമാനം നൽകുന്നത് എങ്ങനെയാണെന്ന് വിവരിക്കാം. ഈ വിദ്യാഭ്യാസമാതൃക ഫലപ്രദമായി നടപ്പിലാക്കുന്നതിന്, കേരള സർക്കാരിന്റെ അധികാര പരിധിയിലുള്ള ഒരു പ്രദേശത്ത് ഒരു ഇൻഡസ്ട്രിയൽ പർപ്പസ് സ്സെന്റർ സ്ഥാപിക്കേണ്ടത് നിർണായകമാണ്. നാലു വർഷത്തെ എട്ട് സെമസ്റ്റർ പാഠ്യപദ്ധതിയിൽ, ഒരു നിയുക്തമേഖലയിൽനിന്ന് പങ്കെടുക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുത്ത് ഈ കേന്ദ്രം സൗകര്യമൊരുക്കും.

സ്‌കൂൾ ദിവസത്തിനുള്ളിൽ, ഒരു റൊട്ടേഷൻ ഷെഡ്യൂൾ നടപ്പിലാക്കും. ആദ്യ അഞ്ച് പീരിയഡുകളിൽ, ഒരു സെറ്റ് സ്‌കൂളുകൾ നൈപുണ്യ വികസനത്തിന് മുൻഗണന നൽകും, ശേഷിക്കുന്ന സ്‌കൂളുകൾ അക്കാദമിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തുടർന്ന്, അടുത്ത സെറ്റ് സ്‌കൂളുകൾക്ക് ഷെഡ്യൂൾ വിപരീതമാക്കും. ആദ്യ സെമസ്റ്റർ രൂപീകരിക്കുന്ന ആദ്യ അഞ്ച് മാസങ്ങളിൽ ഈ ഒന്നിടവിട്ട രീതി തുടരും.

രണ്ടാം സെമസ്റ്ററിൽ, ഷെഡ്യൂൾ വിപരീതമാക്കും. മുമ്പ് ആദ്യ അഞ്ച് പീരിയഡുകളിൽ നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്‌കൂളുകൾഇപ്പോൾ അക്കാദമിക് വിഷയങ്ങൾക്ക് മുൻഗണന നൽകും, തിരിച്ചും. പത്ത് പീരിയഡ് സ്‌കൂൾ ദിനത്തിലുടനീളം എല്ലാ വിദ്യാർത്ഥികൾക്കും നൈപുണ്യ വികസനവും അക്കാദമിക് നിർദ്ദേശവും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഒരു സാധാരണ ഫാക്ടറി പ്രവൃത്തി ദിവസത്തിലെന്ന പോലെ, രാവിലെ 9.00 മുതൽ വൈകുന്നേരം 4.30 വരെ ഇൻഡസ്ട്രിയൽ പർപ്പസ് സെന്റർ പ്രവർത്തിപ്പിക്കുന്നതിലൂടെ, കേരള സർക്കാരിന് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. ശാസ്ത്രമേളകൾ, പ്രവൃത്തി പരിചയ പരിപാടികൾ, ഐ.ടി മേളകൾ തുടങ്ങിയ നിലവിലുള്ള സംരംഭങ്ങളെ നവീകരിക്കുന്നതിനും പ്രതിഭകളായ മുഴുവൻ കുട്ടികളെ മികവിലേക്കു നയിക്കുവാനും കഴിയും. ഇതിലൂടെ ശാസ്ത്ര മേളകളിൽ ഇന്ന് കുട്ടികൾക്കു ലഭിക്കുന്ന പരിമിതമായ പ്രവേശനത്തിലൂടെ ഉണ്ടാകുന്ന അവസരങ്ങളുടെ നഷ്ടം ഇല്ലാതാകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ കൈറ്റ് (ഐ ടി @ സ്‌കൂൾ) നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കി സംരംഭക ഡിപ്പാർട്ടുമെന്റ് നടപ്പിലാക്കുകയും ഇതിൽ നിർബന്ധമായും പൂർവ്വ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കുകയും ചെയ്യണം. ഇതിന്റെ സ്വാധീനം കുട്ടികളിൽ സംയോജിതസമീപനം ഗണ്യമായി വർദ്ധിപ്പിക്കും. കൂടാതെ, സംരംഭങ്ങൾ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യും.

സ്വകാര്യ കമ്പനികളുമായി സഹകരിച്ച് സ്ഥാപിതമായ ഇൻഡസ്ട്രിയൽ പർപ്പസ് സെന്ററുകൾ പ്രൊഡക്ഷൻ ഹൗസുകളായി പ്രവർത്തിക്കും. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്കായി ഈ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ നൈപുണ്യ വികസന മൊഡ്യൂളുകളായി അവതരിപ്പിക്കും. ഇത് പ്രായോഗിക പരിശീലനവും നൈപുണ്യ വർദ്ധനവും നൽകുന്നു. ഈ സഹകരണ സമീപനം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, പങ്കെടുക്കുന്ന കമ്പനികളുടെ ഉൽപ്പന്ന വികസനത്തിനും വരുമാന ഉൽപ്പാദനത്തിനും സംഭാവന നൽകുകയും ചെയ്യും.

വിദ്യാർത്ഥിപക്ഷത്തു നിൽക്കാതെ വിദ്യാഭ്യാസ പദ്ധതികൾക്ക് നിൽനിൽപ്പില്ല എന്നാണ് ഈ പഠനം കൊണ്ട് വ്യക്തമായത്. ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനും ദേശത്തിന്റെ വികസനത്തിന് അവരെ പങ്കാളികളാക്കുന്നതിനും കഴിയണമെങ്കിൽ കുട്ടികളിലെ വൈവിധ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും അധ്യാപക ശാക്തീകരണവും വരണം.

കലോത്സവവും ശാസ്ത്ര- ഗണിത, സാമൂഹ്യ, ഐ ടി , പ്രവൃത്തിപരിചയ മേളയും എങ്ങനെ സംയോജിപ്പിക്കാം?

ഓണവുമായി യോജിപ്പിച്ച് ഒരു നിശ്ചിത സമയ പരിധി ഈ സംരംഭത്തിന് ആവശ്യമാണ്. അത്തം ദിവസം മുതൽ തിരുവോണം വരെ ഓണത്തിന്റെ സാംസ്‌കാരിക പരിപാടികൾ വ്യാപിച്ചുകിടക്കുന്നു, കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന കേരളീയകല, ഗണിതം, ശാസ്ത്രം, സാമൂഹിക, പ്രവൃത്തിപരിചയമേള തുടങ്ങിയ വൈവിധ്യമാർന്ന സംസ്ഥാന തല പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു. ഓണക്കാലത്ത് ഈ സംരംഭം തന്ത്രപരമായി ഷെഡ്യൂൾ ചെയ്യുന്നതിലൂടെ, ആഭ്യന്തര, അന്തർദേശീയ പ്രേക്ഷകർക്ക് കേരളത്തിന്റെ വ്യതിരിക്തമായ ഐഡന്റിറ്റി ഫലപ്രദമായി ഉയർത്തിക്കാട്ടാൻ കഴിയും. ദുബായ് എക്‌സ്‌പോ പോലെ കേരളത്തെ ഒരു പ്രമുഖ ഉത്സവകേന്ദ്രമായി ഈ സമീപനം സ്ഥാപിക്കും. സാംസ്‌കാരിക പിന്തുണയോടെ ശാസ്ത സാങ്കേതിക പരിജ്ഞാനത്തെ സമീപിക്കുന്നത് കുട്ടികളുടെ അഭിമാനബോധവും പൗരത്വവീക്ഷണവും വികസിപ്പിക്കന്നതാകും. കുട്ടികളെ ദേശത്തോട് ചേത്തു നിർത്തുക എന്നത് ഇനിയെങ്കിലും പൊതു വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടതുണ്ട്.

അധ്യാപക പരിശീലനവും വികസനവും:

അധ്യാപകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ വികസന കോഴ്‌സുകൾ ഉൾക്കൊള്ളുന്ന സമഗ്ര അധ്യാപക പരിശീലന പരിപാടികൾ നടപ്പിലാക്കുക. അധ്യാപകരെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനുമായി ഒരു ശക്തമായ മെന്റർഷിപ്പ് പ്രോഗ്രാം സ്ഥാപിക്കുക. മത്സര ആനുകൂല്യങ്ങളിലൂടെയും അഭിനന്ദന സംരംഭങ്ങളിലൂടെയും അധ്യാപക സംഭാവനകൾക്ക് മുൻഗണന നൽകുകയും അംഗീകരിക്കുകയും ചെയ്യുക. വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും വികസനത്തിന് ഊന്നൽ നൽകി, സാമൂഹിക - വൈകാരിക പഠനം പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കുക. വിദ്യാർത്ഥികൾക്ക് ഫലപ്രദമായ കരിയർ മാർഗ്ഗനിർദ്ദേശവും കൗൺസിലിംഗും നൽകുന്നതിന് ആവശ്യമായ കഴിവുകളും വിഭവങ്ങളും ഉപയോഗിച്ച് അധ്യാപകരെ സജ്ജരാക്കുക.

വിലയിരുത്തൽ വീക്ഷണം:

സമഗ്ര വിലയിരുത്തലിനുള്ള നിലവിലെ സമീപനം പരിഷ്‌കരിക്കുക. തുടർച്ചയായ വിലയിരുത്തൽ രീതികൾക്ക് പ്രാധാന്യം നൽകുക. പരീക്ഷകൾക്ക് ഉയർന്ന സ്വീകാര്യതാനിരക്കുള്ള ഒരു സംവിധാനം നടപ്പിലാക്കുക, അതുവഴി വിദ്യാർത്ഥികൾക്ക് അവരുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പരിമിതമായ എണ്ണം വിലയിരുത്തലുകൾ തിരഞ്ഞെടുക്കാൻ കഴിയും. വിമർശനാത്മക ചിന്തയെയും ഫലപ്രദമായ എഴുത്ത് ആവിഷ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വിലയിരുത്തലുകൾ രൂപകൽപ്പന ചെയ്യുക.

വിദ്യാർത്ഥി ക്ഷേമവും മാനസികാരോഗ്യവും:

മുമ്പ് നിശ്ചയിച്ചതുപോലെ, വ്യാവസായിക കേന്ദ്രം കൗൺസിലിംഗ് സേവനങ്ങൾ, സമ്മർദ്ദ മാനേജ്‌മെന്റ് പ്രോഗ്രാമുകൾ, സംരംഭകത്വ നൈപുണ്യ വികസന പരിശീലനം എന്നിവ വാഗ്ദാനം ചെയ്യും. കൂടാതെ, പരിസ്ഥിതി അവബോധത്തിന് പ്രാധാന്യം നൽകുന്ന ഫീൽഡ് യാത്രകളും പഠനസെഷനുകളും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും.

അധ്യാപകർക്കായി പ്രത്യേകം  രൂപകൽപ്പന  ചെയ്തിരിക്കുന്ന  പ്രൊഫഷണൽ വികസന കോഴ്‌സുകൾ ഉൾക്കൊള്ളുന്ന സമഗ്ര  അധ്യാപക പരിശീലന പരിപാടികൾ നടപ്പിലാക്കുക. അധ്യാപകരെ  പിന്തുണയ്ക്കുന്നതിനും  നയിക്കുന്നതിനുമായി  ഒരു  ശക്തമായ  മെന്റർഷിപ്പ്  പ്രോഗ്രാം സ്ഥാപിക്കുക.
അധ്യാപകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ വികസന കോഴ്‌സുകൾ ഉൾക്കൊള്ളുന്ന സമഗ്ര അധ്യാപക പരിശീലന പരിപാടികൾ നടപ്പിലാക്കുക. അധ്യാപകരെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനുമായി ഒരു ശക്തമായ മെന്റർഷിപ്പ് പ്രോഗ്രാം സ്ഥാപിക്കുക.

പൊതു - സ്വകാര്യപങ്കാളിത്തം:

പൊതു സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഉൾപ്പെടുന്ന സഹകരണ പങ്കാളിത്തത്തിലൂടെ സംരംഭക സംരംഭങ്ങൾക്ക് തുടക്കം കുറിക്കുക. വരുമാനം ഉണ്ടാക്കുന്നതിനുള്ള അറിവും കഴിവുകളും കുട്ടികളെ ശാക്തീകരിക്കുന്നതിനായി പാഠ്യപദ്ധതിയിൽ സംരംഭകത്വ വിദ്യാഭ്യാസം ഒരു നൈപുണ്യ വികസന പരിപാടിയായി സംയോജിപ്പിക്കുക. സർക്കാർ സ്‌പോൺസർ ചെയ്യുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെയും ഇത് നേടാനാകും.

ധനസഹായം:

ഒരു വ്യാവസായിക ഉദ്ദേശ്യകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധനസഹായം നേടുക എന്നതാണ് പ്രാഥമികലക്ഷ്യം. ഇത് നേടിയെടുക്കുന്നതിന്, കേരള സർക്കാരിന്റെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന് നിയമപരമായ നടപടികൾ നടപ്പിലാക്കണം. ഈ ഫണ്ടുകൾ പിന്നീട് വ്യാവസായിക ഉദ്ദേശ്യ കേന്ദ്രവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് ഉപയോഗിക്കാം. നിലവിലുള്ള CSR ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ, കേരള സർക്കാരിന് ഈ പദ്ധതിക്കായി അധിക പണം അനുവദിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനും അതുവഴി സാധ്യമായ സാമ്പത്തിക പരിമിതികൾ ലഘൂകരിക്കാനും കഴിയും.

വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും എല്ലാ വിദ്യാർത്ഥികളിലും ഒരു കാലത്തും എത്തിയിട്ടില്ല എന്നുള്ള കുറവ് ഈ പഠനത്തിലും കാണും എന്ന വസ്തുത മറക്കുന്നില്ല.

സർവ്വേയിൽ ഒരു വിഭാഗം കുട്ടികളിൽ സംവരണത്തോടുള്ള എതിർപ്പ് കാണുന്നത് ശ്രദ്ധിക്കേണ്ട വസ്തുതതായി അനുഭവപ്പെട്ടു. സൗജന്യം അനുഭവിക്കുന്നവർ അനുകൂലിച്ചും അല്ലാത്തവർ പ്രതികൂലിച്ചും വിഭാഗീയമായി നിൽക്കുന്ന ഇന്നത്തെ വിദ്യാർത്ഥികളിലെ മനോഭാവത്തെ പഠനവിധേയമാക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നു.

വിദ്യാർത്ഥിപക്ഷത്തു നിൽക്കാതെ വിദ്യാഭ്യാസ പദ്ധതികൾക്ക് നിൽനിൽപ്പില്ല എന്നാണ് ഈ പഠനം കൊണ്ട് വ്യക്തമായത്. ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനും ദേശത്തിന്റെ വികസനത്തിന് അവരെ പങ്കാളികളാക്കുന്നതിനും കഴിയണമെങ്കിൽ കുട്ടികളിലെ വൈവിധ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും അധ്യാപക ശാക്തീകരണവും വരണം. ഈ മാറ്റങ്ങൾ സമൂഹത്തിലും എത്തിച്ചേരേണ്ടതുണ്ട്. ഇത് നടപ്പാക്കിയാൽ കേരളത്തിൽ നിന്നും വിദേശ നാടുകളിലേക്ക് കുട്ടികളും യുവാക്കളും കൊഴിഞ്ഞു പോകുന്നതിൽ മാറ്റം വരും. ഇതിന് സർക്കാർ തലത്തിൽ ശക്തമായി ഇടപെടൽ ആവശ്യമാണ്. രാഷ്ട്രീയ ചായ്‍വുകളും പ്രീണനനയങ്ങളും ഇല്ലാതെ ശക്തമായ നിലപാട് സർക്കാർ എടുക്കേണ്ടതുണ്ട്. ഇന്നത്തെ വിദ്യാർത്ഥികളുടെ ഉള്ളിൽ നിന്നും വന്ന ഈ പഠന റിപ്പോർട്ട് അതിനുള്ള ഒരു തീപ്പൊരിയായി തീരണം എന്ന് അഭിലഷിക്കുന്നു.

Comments