കേന്ദ്ര സർവ്വകലാശാല സ്വപ്നം പൊലിഞ്ഞ് മലപ്പുറത്തെ അലീഗഢ് കേന്ദ്രം

2011 ലാണ് മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ മൻമോഹൻസിങ്ങ് നിയമിച്ച സച്ചാർ കമ്മറ്റിയുടെ നിർദേശ പ്രകാരം മലപ്പുറത്തെ പെരിന്തൽമണ്ണയിലും ബംഗാളിലെ മുർഷിദാബാദിലും അലിഗഡ് കേന്ദ്രങ്ങൾ തുടങ്ങാൻ അന്നത്തെ യുപിഎ ഗവൺമെന്റ് തീരുമാനിച്ചത്.

വിദ്യാഭ്യാസ ചരിത്രത്തിൽ ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യവും രാജ്യത്തിലെ സർവ്വകലാശാലകളിൽ ആദ്യ മൂന്നിൽ സ്ഥാനവുമുള്ള അലിഗഡ് സർവ്വ കലാശാല തങ്ങളുടെ പ്രദേശത്തേക്ക് വരുമ്പോൾ അത് തങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ പരിസ്ത്ഥിയിൽ വലിയ വിപ്ലവമാവുമെന്ന് കരുതി ചോലാമലയിലെ സാധാരണ ജനങ്ങൾ എല്ലാം മറന്ന് തങ്ങളുടെ കൃഷി ഭൂമിയും മറ്റും വിട്ട് കൊടുത്തു.

അങ്ങനെ 347 എക്കറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു. എന്നാൽ 2020 ൽ അമ്പതിലധികം ഡിപ്പാർറ്റ്മെന്റും എൺപ്പത്തി രണ്ട് കെട്ടിടങ്ങളും പന്ത്രണ്ടായിരത്തിലധികം കുട്ടികളുമായി സ്വതന്ത്ര സർവ്വകലാശാല സ്വപ്നം കണ്ട് ഒരു പാരലൽ കോളേജ് പോലുമാവാതെ മുന്നൂറിനടുത്ത് കുട്ടികൾ  മാത്രം പഠിക്കുന്ന കാട് പിടിച്ച ഒരു പ്രദേശം മാത്രമായി ഇന്നത്.

അലിഗഡ് പോലുള്ള അന്താരാഷട്ര നിലവാരത്തിലുള്ള ക്യാമ്പസ് അതിന്റെ ഉദേശ രൂപത്തിലുള്ള പ്രൊജകറ്റായി മലപ്പുറത്ത് മാറിയിരുന്നെങ്കിൽ മലബാറിന്റെയും സംസ്ഥാനത്തിന്റെറയും സൗത്ത് ഇന്ത്യയുടെയും വിദ്യാഭ്യാസ വിപ്ലവവും വെളിച്ചവുമായി അത് മാറിയേനെ..

Comments