ആഷിഖ് അബു / Photo: instagram

വിദ്യാർഥികളുടെ ആശങ്ക സത്യസന്ധമാണ്​,
​അന്വേഷണ റിപ്പോർട്ട്​ അത്​ വ്യക്തമാക്കും

കുറെക്കൂടി വിദ്യാർഥി സൗഹൃദമുള്ള ഒരന്തരീക്ഷമാണ് കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ ഉണ്ടാകേണ്ടത്. വിദ്യാർഥികളുടെ എല്ലാതരം ആശങ്കകളും സത്യസന്ധമാണെന്നുതന്നെയാണ് തൊണ്ണൂറുശതമാനം പേരുടെയും ധാരണ. അതിൽ ആർക്കും സംശയങ്ങളില്ല. അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇത് വ്യക്തമാകും.

മനില സി. മോഹൻ: കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സ് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചിരിക്കുകയാണല്ലോ. ഇതിനുമുമ്പേ, ശങ്കർ മോഹനെ വേണമെങ്കിൽ പുറത്താക്കാമായിരുന്നു. അതിന് തടസമായത് അടൂരിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ ഒരുതരം വാശിയുമാണ്. അദ്ദേഹം ചെയർമാനായി തുടരുകയും അദ്ദേഹത്തോട് ഇത്രയും ബഹുമാനം സർക്കാർ സൂക്ഷിക്കുകയും ചെയ്യുന്ന സമയത്ത്, ഭാവിയിൽ എങ്ങനെയാണ് ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കില്ല എന്നുറപ്പുവരുത്താൻ കഴിയുക? എങ്ങനെയാണ് ഈ കാമ്പസിനെ വിദ്യാർഥി സൗഹൃദമുള്ളതാക്കാനാകുക? അടൂരിനെ മറികടന്ന് ഇത്തരം കാര്യങ്ങൾ എങ്ങനെ നടപ്പാക്കാൻ പറ്റും?

ആഷിക്ക് അബു: ഡയറക്ടറെ പുറത്താക്കുക എന്നത് വിദ്യാർഥി സമരത്തിന്റെ ഏറ്റവും ആദ്യത്തെ ആവശ്യങ്ങളിലൊന്നാണ്. ഈയൊരു ഡയറക്ടറുമായി യോജിച്ചുപോകാനാകില്ല എന്ന് നൂറുശതമാനം വിദ്യാർഥികളും തീരുമാനിച്ചുറപ്പിച്ചതുമാണ്. ഈയൊരു സമ്മർദത്തിന്റെ ഫലമായി തന്നെയാണ് രാജിവെക്കേണ്ടിവന്നത്. വിദ്യാർഥികൾ അവരുടെ ആദ്യത്തെ ആവശ്യം നേടിക്കഴിഞ്ഞു. ഉറപ്പായും അത് അവരുടെ മാത്രം നേട്ടമാണ്.
ഞാൻ വ്യക്തിപരമായി മനസ്സിലാക്കിയ ഒരു കാര്യം, രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലെ വിദ്യാർഥി, തൊഴിലാളി പ്രാതിനിധ്യം അടൂർ ഗോപാലകൃഷ്ണന്റെ നിർദേശപ്രകാരം എടുത്തുകളഞ്ഞിരുന്നു. സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറിയാണ് തൊഴിലാളി പ്രതിനിധിയായി ഭരണസമിതിയിലുണ്ടായിരുന്നത്. അടുത്ത ഘട്ടമായി, ഈ പ്രാതിനിധ്യങ്ങൾ തിരിച്ചുകൊണ്ടുവരികയാണ് ഏറ്റവും ജനാധിപത്യപരമായി ചെയ്യേണ്ട കാര്യം. അത് വിദ്യാർഥികളുടെ അവകാശമാണ്.

ആരാധനക്കെതിരെ ക്ലാസെടുക്കുന്ന പോളിറ്റ്ബ്യൂറോ അംഗങ്ങളൊക്കെ ഇങ്ങനെ മനുഷ്യരെ ആരാധിക്കാൻ തുടങ്ങിയാൽ എന്താണ് ചെയ്യുക. മറ്റൊന്ന്, തലമുറ വ്യത്യാസം എന്ന ഒന്നുണ്ടല്ലോ. പഴയ തലമുറയിലെ ആളുകൾ പുതിയ തലമുറയിലെ ആളുകളെ അംഗീകരിക്കാത്ത ഒരുതരം പ്രതിഭാസമാണിത്.

സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടുപോകുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കുറെക്കൂടി വിദ്യാർഥി സൗഹൃദമുള്ള ഒരന്തരീക്ഷമാണ് അവിടെയുണ്ടാകേണ്ടത്. വിദ്യാർഥികളുടെ എല്ലാതരം ആശങ്കകളും സത്യസന്ധമാണെന്നുതന്നെയാണ് തൊണ്ണൂറുശതമാനം പേരുടെയും ധാരണ. അതിൽ ആർക്കും സംശയങ്ങളില്ല. അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇത് വ്യക്തമാകും. ഇത്തരം സെൻസിറ്റീവായ കാര്യത്തിൽ നടന്ന അന്വേഷണമായതുകൊണ്ടുതന്നെ, റിപ്പോർട്ടിൽ കലർപ്പുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ് ഞാൻ കരുതുന്നത്.

അടൂർ ഗോപാലകൃഷ്ണൻ

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ച രാഷ്ട്രീയ നേതാക്കൾക്കും മന്ത്രിമാരടക്കമുള്ളവർക്കും ഇക്കാര്യത്തിൽ വ്യക്തതയുണ്ട് എന്നാണ് മനസ്സിലാകുന്നത്. ചുരുക്കം പേർക്കുമാത്രമേ, ക്ലാരിറ്റിക്കുറവുള്ളൂ. അത് വന്നുകഴിഞ്ഞാൽ അവർക്കും ബോധ്യപ്പെടുന്ന കാര്യങ്ങളാണിതെല്ലാം. പിന്നെ, ആരാധനക്കെതിരെ ക്ലാസെടുക്കുന്ന പോളിറ്റ്ബ്യൂറോ അംഗങ്ങളൊക്കെ ഇങ്ങനെ മനുഷ്യരെ ആരാധിക്കാൻ തുടങ്ങിയാൽ എന്താണ് ചെയ്യുക എന്നുമാത്രം.
മറ്റൊന്ന്, തലമുറ വ്യത്യാസം എന്ന ഒന്നുണ്ടല്ലോ. പഴയ തലമുറയിലെ ആളുകൾ പുതിയ തലമുറയിലെ ആളുകളെ അംഗീകരിക്കാത്ത ഒരുതരം പ്രതിഭാസമാണിത്. അതുകൊണ്ടാണ്, പുതിയ സിനിമകളെ അടൂർ വിമർശിക്കുന്നത്. എനിക്കും വിയോജിപ്പുള്ള മാസ്‌റ്റേഴ്‌സായ ആളുകളുണ്ടല്ലോ. പുതിയ സിനിമകൾക്കെതിരായ അടൂരിന്റെ വിമർശനത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്. അടൂർ ഗോപാലകൃഷ്ണനെപ്പോലൊരാളുടെ സർട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ട് അതൊരു മഹത്തായ സിനിമയാകും എന്നും ഞാൻ കരുതുന്നില്ല.

കുറെക്കൂടി വിദ്യാർഥി സൗഹൃദമുള്ള ഡയറക്ടർ വരികയും വിദ്യാർഥികൾക്ക് പ്രാതിനിധ്യമുണ്ടാകുകയും ചെയ്താൽ ഇത്തരം പ്രശ്‌നങ്ങൾ കൗൺസിലിൽ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ.

സിനിമയിലെ ജാതി ഇന്ത്യയിലും കേരളത്തിലും ചർച്ച ചെയ്യപ്പെടുന്ന സമയം കൂടിയാണിത്. സിനിമ എന്ന ഫോമിനകത്തുമാത്രമല്ല, അതിൽ പ്രവർത്തിക്കുന്നവർക്കിടയിലും ജാതി പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളുണ്ടാകുകയും അത്തരം അവസ്ഥക്ക് മാറ്റം വരുത്താൻ ശ്രമം നടക്കുകയും ചെയ്യുന്ന സമയമാണ്. ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രതിനിധ്യത്തിന്റെ വിഷയം പ്രധാനമാകുന്നത് ഈയൊരു സാഹചര്യത്തിൽ കൂടിയാണല്ലോ. അപ്പോഴാണ്, മെരിറ്റാണ് വേണ്ടത് എന്നു പറഞ്ഞ് കട്ട് ഓഫ് മാർക്ക് ഉയർത്തിവക്കുന്നത്. അതിലൊരു ജനാധിപത്യ വിരുദ്ധതയുണ്ട്. ഇക്കാര്യങ്ങളിൽ കൂടി മാറ്റം വേണ്ടതല്ലേ?

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചാണ് അമൽ നീരദിന്റേത്. അമലൊക്കെ പറയാറുണ്ട്, തുടക്കത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചെടുക്കുക, ഈ നിലയ്ക്കുള്ള ഒരു സ്ഥാപനമായി അതിനെ മാറ്റുക എന്നതിൽ വിദ്യാർഥികൾക്കും വലിയ ജോലിയുണ്ടായിരുന്നു എന്ന്. അതായത്, തെറ്റായ നിയമങ്ങൾ കറക്റ്റ് ചെയ്യാൻ നിരവധി സമരങ്ങൾ വേണ്ടിവന്നു, പല നിയമങ്ങളും അങ്ങനെ നവീകരിക്കപ്പെട്ടു. ഈ നിലയ്ക്കുള്ള ബാലാരിഷ്ടതകളെ മറികടന്നത് വിദ്യാർഥി ഇടപെടലുകളുടെ കൂടി ഫലമായാണ്.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കൊപ്പം ആഷിഖ് അബു.

ഇവിടെ, കുറെക്കൂടി വിദ്യാർഥി സൗഹൃദമുള്ള ഡയറക്ടർ വരികയും വിദ്യാർഥികൾക്ക് പ്രാതിനിധ്യമുണ്ടാകുകയും ചെയ്താൽ ഇത്തരം പ്രശ്‌നങ്ങൾ കൗൺസിലിൽ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. കട്ട് ഓഫ് മാർക്കിന്റെ പ്രശ്‌നം ഇന്റേണലി ഡയറക്ടർ എടുത്ത തീരുമാനമാണ്. അതിൽ സ്റ്റാറ്റസ് കോ നിലനിർത്താവുന്നതേയുള്ളൂ. മഹാരാജാസിൽ എന്റെ എം.എ അഡ്മിഷൻ സമയത്തും ഇതേപോലെ പ്രശ്‌നമുണ്ടായിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽ ഞാൻ 19-ാമതായിരുന്നു. എനിക്ക് അഡ്മിഷൻ തരാതിരിക്കാൻ ഡിപ്പാർട്ടുമെൻറ്​ അഡ്മിഷൻ ക്ലോസ് ചെയ്തു.

എനിക്കും വിയോജിപ്പുള്ള മാസ്‌റ്റേഴ്‌സായ ആളുകളുണ്ടല്ലോ. പുതിയ സിനിമകൾക്കെതിരായ അടൂരിന്റെ വിമർശനത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്. അടൂർ ഗോപാലകൃഷ്ണനെപ്പോലൊരാളുടെ സർട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ട് അതൊരു മഹത്തായ സിനിമയാകും എന്നും ഞാൻ കരുതുന്നില്ല.

ഞാൻ ഹൈക്കോടതിയിൽ പോകുകയും, മുൻവർഷത്തെ സ്റ്റാറ്റസ് കോ നിലനിർത്താൻ കോടതി ആവശ്യപ്പെടുകയും ചെയ്തതിനെതുടർന്നാണ് എനിക്ക് അഡ്മിഷൻ കിട്ടിയത്. പ്രതികാര നടപടിയെന്ന നിലയ്ക്കാണ് നിയമങ്ങളെ വളച്ചൊടിക്കുന്നത്. വിദ്യാർഥി പ്രാതിനിധ്യവും പ്രാദേശിക തൊഴിലാളി സംഘടനകളുടെ സാന്നിധ്യവും ഉറപ്പുവരുത്തുന്ന ഭരണസമിതിയും അനുയോജ്യരായ ഡയറക്ടറുമുണ്ടെങ്കിൽ പരിഹരിക്കാവുന്ന കാര്യങ്ങളേയുള്ളൂ. വിദ്യാർഥികളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത്, ക്ലാസ്​തുടങ്ങണമെന്ന അഭിപ്രായത്തിലാണവർ എന്നാണ്​. റപ്രസന്റേഷന്റെ കാര്യത്തിലുള്ള ഉറപ്പാണ് അവർക്കുവേണ്ടത്. ▮

Comments