ജാതിവിവേചനത്തിൻെറ ഇരയായി മരണപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജ്.

നിതിൻ രാജിന്റെ ജാതിക്കൊലയും
വിദ്യാഭ്യാസത്തിലെ
വർണവ്യവസ്ഥയും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 'Institutional Violence' എന്ന ഗൗരവകരമായ കുറ്റകൃത്യമായി തന്നെ കണ്ട് അന്വേഷിക്കുകയും പരിശോധിക്കുകയും വേണം- മനോജ് വി. കൊടുങ്ങല്ലൂർ എഴുതുന്നു.

ന്ത്യയുടെ ഭരണഘടന സമത്വം ഉറപ്പുനൽകുന്നുവെങ്കിലും വിദ്യാഭ്യാസരംഗം ഇന്നും ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളിൽ നിന്ന് പൂർണ്ണമായി മോചിതമായിട്ടില്ല. കിൻഡർഗാർട്ടൻ മുതൽ സർവകലാശാലകളോളം, നമ്മുടെ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക പീഡനങ്ങളും അവഗണനയും ചിലപ്പോൾ ദുരന്തകരമായ ഫലങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.

ഫ്യൂഡൽ കാലഘട്ടവും
വർണ്ണവിവേചനവും

ജാതിവിവേചനമോ വർണ്ണവിവേചനമോ ലോകത്ത് ഒരിടത്തോ ഒരു കാലഘട്ടത്തിലോ മാത്രം ഉണ്ടായ ഒന്നല്ല; മനുഷ്യസമൂഹങ്ങളുടെ ചരിത്രപരമായ ഘടനകളിൽ നിന്നാണ് അത് രൂപപ്പെട്ടത്.

പ്രാചീനകാലത്ത് തൊഴിൽ, വംശപരമ്പര, മതം തുടങ്ങിയവയെ അടിസ്ഥാനമാക്കി സമൂഹങ്ങളെ തരംതിരിക്കുന്ന പ്രവണത പല സംസ്കാരങ്ങളിലും കണ്ടിരുന്നു. പിന്നീട് യൂറോപ്യൻ കോളനിവൽക്കരണവും അടിമത്ത വ്യവസ്ഥയും വർണ്ണവിവേചനത്തെ ശക്തിപ്പെടുത്തി, പ്രത്യേകിച്ച് ആഫ്രിക്കൻ ജനതയ്‌ക്കെതിരായ അടിമത്തം ലോകചരിത്രത്തിലെ വലിയ അനീതിയായി മാറി.

16-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കയിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ ബലമായി പിടിച്ചുകൊണ്ട് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കടത്തിവിട്ട വ്യവസ്ഥയെയാണ് Transatlantic Slave Trade എന്ന പേരിൽ അറിയപ്പെടുന്നത്.

ആഫ്രിക്കയിൽ നിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പിടികൂടി അടിമകളാക്കി സമുദ്രം കടത്തി (Atlantic Ocean) യൂറോപ്പ്–ആഫ്രിക്ക–അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന 'Triangular Trade' എന്ന വ്യാപാര മാർഗത്തിലൂടെ ഇവരെ കൊണ്ടുപോയി, അമേരിക്കയിലെ കൃഷിത്തോട്ടങ്ങളിൽ കഠിനമായി ജോലി ചെയ്യിക്കൽ നിർബന്ധിതരാക്കിയത് പ്രാചീന ഫ്യൂഡൽ വ്യവസ്ഥയിലെ ഏറ്റവും ക്രൂരമായ വർണ്ണവിവേചനമായിരുന്നു. കോടിക്കണക്കിനാളുകളെ ഇത്തരത്തിൽ നാടുകടത്തിയതായി ചരിത്രം വിലയിരുത്തുന്നു. ആഫ്രിക്കയിൽ നിന്നുള്ള കറുത്ത വംശജരെ അമേരിക്കയിലേക്ക് ബലമായി കടത്തി കൊണ്ടുപോയിരുന്നത് ചരിത്രപരമായ വ്യാപാര (Trade) സംവിധാനമായിരുന്നു. ഇതിന്റെ തുടർച്ചയായി കറുത്ത വർഗക്കാരെ സമൂഹത്തിൽനിന്നും വേർതിരിച്ചു നിർത്തിയിരുന്ന Jim Crow Laws പോലുള്ള നിയമങ്ങങ്ങൾ അമേരിക്കയിൽ നിലനിന്നിരുന്നു. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Apartheid ഭരണകൂടം വർണ്ണവിവേചനത്തെ നിയമപരമായിതന്നെ നടപ്പിലാക്കിയിരുന്ന ഒന്നാണ്.

16-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കയിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ ബലമായി പിടിച്ചുകൊണ്ട് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കടത്തിവിട്ട  വ്യവസ്ഥയാണ് Transatlantic Slave Trade.
16-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കയിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ ബലമായി പിടിച്ചുകൊണ്ട് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കടത്തിവിട്ട വ്യവസ്ഥയാണ് Transatlantic Slave Trade.

ഈ ചരിത്രപരമായ സംഭവങ്ങൾ കാണിക്കുന്നത്, സമൂഹത്തിൽ അധികാരം കൈവശം വച്ചവർ തങ്ങളുടെ ആധിപത്യം നിലനിർത്താൻ മനുഷ്യരെ തരംതിരിച്ച രീതികൾ ബോധപൂർവ്വം സൃഷ്ടിച്ച ഒന്നാണെന്നാണ്. ഇന്ന് ലോകമെമ്പാടും മനുഷ്യാവകാശചട്ടങ്ങൾ ഈ വിവേചനങ്ങളെ നിരോധിച്ചിട്ടുണ്ടെങ്കിലും, അതിന്റെ സാമൂഹിക പ്രതിഫലനങ്ങൾ പല രാജ്യങ്ങളിലും ഇന്നും വിവിധ രൂപങ്ങളിൽ തുടരുകയാണ്.

കാൾ മാർക്സ് തൻ്റെ സാമൂഹിക ചരിത്ര വിശകലനത്തിൽ (Historical Materialism) നിരീക്ഷിക്കുന്നത്, ജാതിയോ വർണ്ണവിവേചനമോ പോലുള്ള സാമൂഹിക ഘടനകൾ സ്വതന്ത്രമായ ആശയങ്ങളല്ല, മറിച്ച് അവ സാമ്പത്തിക ഉൽപാദന രീതികളും അധികാരബന്ധങ്ങളും ചേർന്നുണ്ടാകുന്ന കൃത്യമായ പ്രവർത്തന പദ്ധതികളാണ് എന്നു തന്നെയാണ്. അദ്ദേഹത്തിൻ്റെ ദൃഷ്ടിയിൽ, സമൂഹത്തിലെ അടിസ്ഥാനം (Economic Base) - അഥവാ ഉൽപാദനവും സ്വത്തുവിതരണവും - മേൽനില (Superstructure) ആയ മതം, നിയമം, സാമൂഹിക ആചാരങ്ങൾ എന്നിവയെ രൂപപ്പെടുത്തുന്നുവെന്നതാണ്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അദ്ദേഹം കാണുന്നത് ഒരു പ്രത്യേക സാമൂഹ്യ- സാമ്പത്തിക ഘടനയായി തന്നെയാണ്. തൊഴിൽ വിഭജനം ജന്മാവകാശമായി ഉറപ്പിച്ചുകൊണ്ടും സാമൂഹിക ചലനശേഷി (Mobility) തടഞ്ഞുകൊണ്ടും ഉൽപാദനബന്ധങ്ങളെ സ്ഥിരപ്പെടുത്തുന്ന ഒരു സംവിധാനമായി ജാതിവ്യവസ്ഥയെ അദ്ദേഹം നോക്കിക്കാണുന്നു.

മാർക്സിന്റെ നിരീക്ഷണങ്ങളിൽ, ജാതിവ്യവസ്ഥ തൊഴിലാളിവർഗത്തെ പല പാളികളായി വിഭജിച്ച്, ഐക്യബോധം ക്ഷയിപ്പിക്കുന്ന ഒരു ഉപാധിയായി പ്രവർത്തിപ്പിക്കുന്നു എന്നുതന്നെയാണ്. അതായത്, സാമ്പത്തിക ചൂഷണത്തിനെതിരെ കൂട്ടായ പോരാട്ടം ഉയരാതിരിക്കാൻ സമൂഹത്തെ ജാതി അടിസ്ഥാനത്തിൽ പിരിച്ചിടുന്നു. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പുകളിൽ, പരമ്പരാഗത ഗ്രാമവ്യവസ്ഥകളും ജാതിക്രമങ്ങളും 'സ്ഥിരത' നിലനിർത്തിയെങ്കിലും, സാമൂഹികമാറ്റത്തെ മന്ദഗതിയിലാക്കുന്ന ഘടകങ്ങളായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

മാർക്സിന്റെ കാഴ്ചപ്പാടിൽ, ജാതി / വർണ്ണ വിവേചനം സാമ്പത്തിക ഘടനകളുടെ ഭാഗമായ ഒരു സാമൂഹിക സംവിധാനമാണ്- അത് അധികാരം നിലനിർത്താനും തൊഴിൽ വിഭജനം സ്ഥിരപ്പെടുത്താനും ഉപയോഗിക്കപ്പെട്ട ഒരു രൂപം.

മാർക്സിന്റെ നിരീക്ഷണങ്ങളിൽ, ജാതിവ്യവസ്ഥ തൊഴിലാളിവർഗത്തെ പല പാളികളായി വിഭജിച്ച്, ഐക്യബോധം ക്ഷയിപ്പിക്കുന്ന ഒരു ഉപാധിയായി പ്രവർത്തിപ്പിക്കുന്നു എന്നുതന്നെയാണ്.
മാർക്സിന്റെ നിരീക്ഷണങ്ങളിൽ, ജാതിവ്യവസ്ഥ തൊഴിലാളിവർഗത്തെ പല പാളികളായി വിഭജിച്ച്, ഐക്യബോധം ക്ഷയിപ്പിക്കുന്ന ഒരു ഉപാധിയായി പ്രവർത്തിപ്പിക്കുന്നു എന്നുതന്നെയാണ്.

നമ്മുടെ രാജ്യത്തത് ജാതിവിവേചനം സാമൂഹിക അനീതിയായി ഇന്നോ ഇന്നലെയൊ തുടങ്ങിയ ഒന്നല്ല; പുരാതനകാലത്തെ വർണ്ണവ്യവസ്ഥയിൽ നിന്ന് വളർന്നുവന്ന ഒരു ഘടനാപരമായ പ്രശ്നമാണ്. ആദ്യം തൊഴിൽവിഭജനത്തെ അടിസ്ഥാനമാക്കിയിരുന്ന വർണ്ണക്രമം പിന്നീട് ജന്മാവകാശമായി മാറി, സമൂഹത്തെ കർശനമായ പടിവാതിലുകളിലാക്കി. ഈ സാമൂഹിക ക്രമത്തിൽ താഴ്ന്നതായി കണക്കാക്കപ്പെട്ട വിഭാഗങ്ങൾ - പ്രത്യേകിച്ച് അസ്പൃശ്യർ (Untouchables) - വിദ്യാഭ്യാസം, ക്ഷേത്രപ്രവേശനം, പൊതുസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിൽ നിന്ന് നൂറ്റാണ്ടുകളോളം ഒഴിവാക്കപ്പെട്ടു.

ബ്രിട്ടീഷ് കാലഘട്ടത്തിൽ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും നിയമപരമായ ഇടപെടലുകളും ആരംഭിച്ചെങ്കിലും, വിവേചനത്തിന്റെ വേരുകൾ നിലനിന്നു. ദേശീയ പ്രസ്ഥാനത്തിലും ആധുനിക ഇന്ത്യയുടെ ചരിത്രത്തിലും ജാതിവ്യവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒരേസമയം ശക്തവും എന്നാൽ നിരവധി പരിമിതികളോടുകൂടിയും ഉള്ളതായിരുന്നു. ഗാന്ധി അസ്പൃശ്യതക്കെതിരെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾ നടത്തി 'ഹരിജൻ' എന്ന ആശയം മുന്നോട്ടുവെച്ചെങ്കിലും, വർണ്ണവ്യവസ്ഥയെ പൂർണ്ണമായി നിരസിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നു. എന്നാൽ ഗാന്ധിയുടെ അവസാനകാലത്ത് ഇന്ത്യൻ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾക്ക് മാറ്റം സംഭവിച്ചതായി കാണാം.

മറുവശത്ത് ഡോ. ബി. ആർ. അംബേദ്കർ ജാതിവ്യവസ്ഥയെ സമ്പൂർണ്ണമായി ഇല്ലാതാക്കേണ്ട സാമൂഹിക-രാഷ്ട്രീയ അനീതിയായി കണക്കാക്കി, ഭരണഘടനയിൽ സമത്വവും നിയമപരമായ സംരക്ഷണവും ഉറപ്പാക്കി. എന്നാൽ നിയമപരമായ ഇടപെടലുകൾ മാത്രം സാമൂഹിക മനോഭാവങ്ങൾ മാറ്റാൻ പോരായ്മയുള്ളതാണെന്ന് പിന്നീട് അനുഭവം തെളിയിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടനാരചനക്ക് നേതൃത്വം നൽകിയ ഡോ. അബേദ്കർ ജാതിവിവേചനം അവസാനിപ്പിച്ച് സമത്വം ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്തു. എന്നിരുന്നാലും, നിയമപരമായ വിലക്കുകൾക്കപ്പുറം, വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇന്നും വിവിധ രൂപങ്ങളിൽ നിലനിൽക്കുന്നു. അതൊരു ചരിത്രപരമായ സാമൂഹിക വെല്ലുവിളിയായി തുടരുകയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംവരണ നയങ്ങൾ (Reservation) പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചെങ്കിലും, അത് ചിലപ്പോൾ സാമൂഹിക വിഭജനങ്ങളെ പുതുക്കിപ്പണിതെന്ന വിമർശനവും ഉയർന്നു. ജാതിസംവരണ വ്യവസ്ഥയെ അട്ടിമറിച്ച്, മുന്നാക്ക സംവരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു കെട്ടകാലത്താണ് നാം ജീവിക്കുന്നത്. ആകെ ചേർത്ത് നോക്കുമ്പോൾ, ജാതിവ്യവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഘടനാപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടെങ്കിലും, സാമൂഹികബോധവും സാംസ്കാരിക മാറ്റവും സമാന്തരമായി നടക്കാതിരുന്നതിനാൽ, ലക്ഷ്യം കൈവരിക്കാൻ ഇനിയും വലിയ ദൂരം ബാക്കിയാണെന്ന സത്യം നമുക്ക് നല്ല ബോധ്യത്തോടെ അംഗീകരിക്കേണ്ടതുണ്ട്.

 ഡോ. ബി. ആർ. അംബേദ്കർ ജാതിവ്യവസ്ഥയെ സമ്പൂർണ്ണമായി ഇല്ലാതാക്കേണ്ട സാമൂഹിക-രാഷ്ട്രീയ അനീതിയായി കണക്കാക്കി, ഭരണഘടനയിൽ സമത്വവും നിയമപരമായ സംരക്ഷണവും ഉറപ്പാക്കി.
ഡോ. ബി. ആർ. അംബേദ്കർ ജാതിവ്യവസ്ഥയെ സമ്പൂർണ്ണമായി ഇല്ലാതാക്കേണ്ട സാമൂഹിക-രാഷ്ട്രീയ അനീതിയായി കണക്കാക്കി, ഭരണഘടനയിൽ സമത്വവും നിയമപരമായ സംരക്ഷണവും ഉറപ്പാക്കി.

ഈയൊരു സാഹചര്യത്തിലാണ് സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടായിട്ടും ജാതിവിവേചനം നമ്മുടെ സമൂഹത്തിലും വിദ്യാഭ്യാസ മേഖലയിലും നിലനിൽക്കുന്നതിനെ കുറിച്ചുള്ള വേവലാതി പങ്കുവെക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ അങ്കണവാടികൾ മുതൽ ജാതിവിവേചനം നിലനിൽക്കുന്നു എന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ നമുക്ക് കഴിയണം.

ഇന്ത്യയിലെ പല പ്രദേശങ്ങളിലും ജാതിയും വർണ്ണവും തിരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടന്നു വരുന്നതിനെ കുറിച്ച് നമുക്കറിയാം. പൊതുവിദ്യാലയങ്ങൾ എന്ന സങ്കല്പം ജാതി വിവേചനത്തിനെതിരായ ഒരു പോരാട്ടമായിരുന്നു. എന്നാൽ, പുതിയ 1990-കൾക്കുശേഷം ഭരണകൂടങ്ങൾ ക്ഷേമരാഷ്ട്രസങ്കല്പം കയ്യൊഴിയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം ഒരു ചരക്ക് (Commodity) ആയി മാറുകയും, പ്രിവിലേജും പണവും ഉള്ളവർക്ക് വിപണിയിൽ (Market) നിന്നു വാങ്ങാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയും ചെയ്തു. സ്വാഭാവികമായും പൊതുവിദ്യാഭ്യാസം എന്ന സമ്പ്രദായത്തിന് വലിയ വെല്ലുവിളിയാണ് സമീപകാലത്തുണ്ടായിട്ടുള്ളത്.

Unified District Information System for Education (UDISE+) ഡാറ്റ പ്രകാരം, 2014–15 മുതൽ 2021–22 വരെ ഇന്ത്യയിൽ ഏകദേശം 80,000 മുതൽ 1 ലക്ഷം വരെ സ്കൂളുകൾ വിവിധ കാരണങ്ങളാൽ (വിദ്യാർത്ഥികളുടെ കുറവ്, ലയനം, അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ) പൂട്ടിയതായോ ലയിപ്പിച്ചതായോ കണക്കാക്കുന്നു.

സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിഹിതം കുറയുമ്പോൾ, സ്വകാര്യ സ്കൂളുകളിലേക്കുള്ള മാറൽ വർധിച്ചുവെന്ന് All India Survey on Higher Education ഉൾപ്പെടെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു (പ്രാഥമികതലത്തിൽ ലഭ്യമാകുന്ന മറ്റ് പഠനങ്ങളുടെയും കണക്കുകൾ ഈ വിവരങ്ങൾ ശരിവെക്കുന്നുണ്ട്). National Sample Survey Office റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽപോലും സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടുകയും, സ്വകാര്യ (Private) വിദ്യാലയങ്ങളിലെ പ്രവേശനതോത് സ്ഥിരമായി ഉയരുന്ന പ്രവണതകൾ കാണുന്നു. ചില സംസ്ഥാനങ്ങളിൽ (ഉദാ: ഉത്തരപ്രദേശ്, മധ്യപ്രദേശ്) 'School Consolidation' എന്ന പേരിൽ ചെറിയ സർക്കാർ സ്കൂളുകൾ വലിയ സ്കൂളുകളിലേക്ക് ലയിപ്പിച്ചതും, ഇത് പലപ്പോഴും 'School Closure' എന്ന രീതിയിൽ സമൂഹത്തിൽ അനുഭവപ്പെട്ടതുമായി തീരുന്നു.

ജാതിവിവേചനം;
പഠനങ്ങളും കണക്കുകളും

പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ വിദ്യാഭ്യാസത്തിൽ ജാതിവ്യവസ്ഥയ്ക്ക് വലിയ സ്ഥാനമാണ് ഇപ്പോഴുമുള്ളത്. ചെറിയ ക്ലാസുകളിൽ ഇത്തരം വിവേചനങ്ങളെ തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയണമെന്നില്ല. ചോദ്യംചെയ്യാൻ കഴിയുന്ന രക്ഷിതാക്കളും സംഘടിതരല്ല. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുമ്പോൾ പിന്നാക്ക വിഭാഗത്തിൽ നിന്ന് അവിടേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുനേരെ വിരൽ ചൂണ്ടാനാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും ജാതിവിവേചനത്തിനെതിരായ പൊട്ടിത്തെറികളും പ്രക്ഷോഭങ്ങളും നിരന്തരം കാണാൻ കഴിയും. ഒപ്പം, പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നവരും ഒരു സമരം എന്ന നിലയിൽ, ജീവിതം അവസാനിപ്പിച്ച് പോയവരും നിരവധി.

സ്ഥാപനത്തിനകത്തെ വിവേചനവും, അത് ചോദ്യം ചെയ്തപ്പോൾ അധികാരികൾ നടപ്പാക്കിയ സസ്‌പെൻഷനും മാനസിക സമ്മർദ്ദത്തിനിടയാക്കി, ‘എന്റെ ജന്മമാണ് എന്റെ ശാപം’ എന്ന് എഴുതിവെച്ച് ജീവനൊടുക്കിയ ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണം 'Institutional Discrimination' എന്ന വിഷയം പൊതുചർച്ചയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

മുംബൈയിലെ ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജ് & ബി വൈ എൽ നായർ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിൽ പോസ്റ്റ്‌ഗ്രാജുവേറ്റ് പഠനം നടത്തുന്നതിനിടെ 2019 മേയ് 22-ന് പായൽ തദ് വി എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറി. ഗോത്രവർഗ വിദ്യാർത്ഥിനിയായിരുന്ന പായൽ തദ് വിക്ക്, സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ജാതിഅധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നു.

ഗോത്രവർഗ വിദ്യാർത്ഥിനിയായിരുന്ന പായൽ തദ് വിക്ക്, സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ജാതിഅധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നു.
ഗോത്രവർഗ വിദ്യാർത്ഥിനിയായിരുന്ന പായൽ തദ് വിക്ക്, സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ജാതിഅധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നു.

മുംബൈ ഐ.ഐ.ടി വിദ്യാർത്ഥിയായിരുന്ന ദർശൻ സോളങ്കിയുടെ മരണവും വലിയ ചർച്ചയായി. 2023 ഫെബ്രുവരി 12-ന് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഈ വിദ്യാർത്ഥിയും ജാതിവിവേചനം നേരിട്ടിരുന്നു. താൻ അനുഭവിച്ച പ്രയാസങ്ങൾ ഹോസ്റ്റൽ മതിലിൽ എഴുതിവെച്ചാണ് ജീവനൊടുക്കിയത്. ആരോപണ വിധേയർ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു.

വിദ്യാഭ്യാസരംഗത്ത് ജാതിവിവേചനം ഒറ്റപ്പെട്ട അനുഭവമല്ല, അത് വ്യാപകവും ഘടനാപരവുമായ പ്രശ്നമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ പഠനങ്ങൾ വെറും കണക്കുകൾ മാത്രമല്ല - ഒരു സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്ന ആധികാരിക രേഖകളാണ്.

Indian Institute of Dalit Studies 2010 - ൽ ഇന്ത്യയിലെ പ്രൈമറി സ്കൂളുകളെ കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്. രാജ്യത്ത് പലയിടത്തും ദലിത് കുട്ടികളെ ക്ലാസ്സിൽ വേർതിരിച്ച് ഇരുത്തുന്നു, ഉച്ചഭക്ഷണം വിതരണം ചെയ്യുമ്പോൾ വിവേചനപരമായി പെരുമാറുന്നു, അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും നിരന്തരമായ അവഗണനയും അപമാനകരമായ പെരുമാറ്റവുമെല്ലാം കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. ഈ അവസ്ഥയെ ഈ പഠനം 'Hidden Apartheid' (മറഞ്ഞിരിക്കുന്ന വേർതിരിവ്) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

National Campaign on Dalit Human Rights 2014-ൽ പുറത്തിറക്കിയ ഒരു പഠന റിപ്പോർട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തറാക്കിയിട്ടുള്ളത്. ഇവിടെ, ഏകദേശം 60% വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിട്ടതായി കണ്ടെത്തി. അധ്യാപകരുടെ ജാതി പക്ഷപാതം ഒരു പ്രധാന വിഷയമായി കുട്ടികളും രക്ഷിതാക്കളും വിലയിരുത്തി. ക്ലാസ് മുറികളിൽ പോലും ഉണ്ടാകുന്ന ജാതിവിവേചനം വിദ്യാർത്ഥികളുടെ സാമൂഹിക തിരിച്ചറിയൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പഠനത്തിൽ എടുത്തുപറയുന്നുണ്ട്. University Grants Commission 2018-ൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പഠനത്തിൽ ഗൗരവകരമായ നിരവധി വിഷയങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

മുംബൈ ഐ.ഐ.ടി വിദ്യാർത്ഥിയായിരുന്ന ദർശൻ സോളങ്കിയുടെ മരണവും വലിയ ചർച്ചയായി. 2023 ഫെബ്രുവരി 12-ന് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഈ വിദ്യാർത്ഥിയും ജാതിവിവേചനം നേരിട്ടിരുന്നു.
മുംബൈ ഐ.ഐ.ടി വിദ്യാർത്ഥിയായിരുന്ന ദർശൻ സോളങ്കിയുടെ മരണവും വലിയ ചർച്ചയായി. 2023 ഫെബ്രുവരി 12-ന് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഈ വിദ്യാർത്ഥിയും ജാതിവിവേചനം നേരിട്ടിരുന്നു.

SC/ST വിദ്യാർത്ഥികളുടെ ഡ്രോപ്പ്‌ഔട്ട് നിരക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ഈ പഠനം കണ്ടെത്തി. ഇതിൻ്റെ കാരണങ്ങൾ, അക്കാദമിക് സമ്മർദ്ദത്തേക്കാൾ കൂടുതൽ സാമൂഹിക ഒറ്റപ്പെടുത്തൽ പ്രധാന ഘടകമാണെന്നും കണ്ടെത്തി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണയുടെ അഭാവം വലിയതോതിൽ ഉണ്ടെന്നും ഈ പഠനം അടിവരയിടുന്നു.

All India Survey on Higher Education 2020–21 ൽ നടത്തിയ ഒരു ദേശീയ സർവേ ഉയർന്ന വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ വലിയ പ്രവണതകൾ എടുത്ത് കാണിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് SC/ST വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വർധിച്ചിട്ടുണ്ടെങ്കിലും കോഴ്സ് പൂർത്തീകരണ നിരക്ക് (Completion Rate) കുറവാണെന്ന് ഈ പഠനം കണ്ടെത്തുന്നു. സാമ്പത്തിക പ്രശ്നങ്ങളും സാമൂഹിക സമ്മർദ്ദവും പ്രധാന തടസ്സങ്ങളായി മാറുന്നുണ്ടെന്നും ഈ പഠനത്തിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

National Crime Records Bureau യുടെ 2021-ലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യകളെ കുറിച്ചുള്ള ഡാറ്റ വളരെ ആശങ്കാജനകമാണ്.

വിദ്യാർത്ഥികളുടെ ആത്മഹത്യകളിൽ വിദ്യാഭ്യാസ സമ്മർദ്ദവും സാമൂഹിക ഘടകങ്ങളും പ്രധാനമാണ് എന്നത് റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ച് എടുത്ത് പറയുന്നുണ്ട്. മറ്റു ജാതി- മത ഭാഗങ്ങളെ അപേക്ഷിച്ച്, പിന്നാക്ക വിഭാഗം കുട്ടികൾ കൂടുതലായി ആത്മഹത്യ ചെയ്തതായി ഈ റിപ്പോർട്ടിലെ കണക്കുകളെ ഉദ്ധരിച്ച് കണ്ടെത്താൻ കഴിയുന്നുണ്ട്. ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ, SC/ST വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണയുടെ കുറവ് - ഈ റിപ്പോർട്ടിനെ വിശകലനം ചെയ്യുമ്പോൾ കണ്ടെത്താൻ കഴിയുന്നുണ്ട്.

ഈ പഠനങ്ങളെ ഇത്തരത്തിൽ ക്രോഡീകരിക്കാം:

  • ജാതിവിവേചനം വ്യക്തികളുടെ പ്രശ്നമല്ല — അത് Institutional Crisis ആണ്.

  • ഇത് വിദ്യാഭ്യാസ പ്രവേശനത്തിൽ മാത്രം അല്ല, അതിൽ തുടരാനും വിജയിക്കാനുമുള്ള അവസരങ്ങളെയും ബാധിക്കുന്നു.

  • മാനസികാരോഗ്യവും സാമൂഹിക മാന്യതയും ഇതുമായി ഉൾച്ചേർന്ന് കിടക്കുന്നു.

നമ്മുടെ അനുഭവങ്ങളും അക്കാദമിക പഠനങ്ങളും ചേർത്ത് നോക്കുമ്പോൾ, ചില സമഗ്രമായ നടപടികൾ നിർബന്ധമാണ്

  • Anti-Discrimination Law Enforcement വിദ്യാഭ്യാസരംഗത്ത് ശക്തമാക്കുക

  • സ്കൂളുകളിൽ നിന്ന് സർവകലാശാലകളിലേക്ക് Zero Tolerance Policy നടപ്പിലാക്കുക.

  • Curriculum പരിഷ്കരണം വഴി സമസ്ത മേഖലയിലും സമത്വബോധം വളർത്തുക.

  • വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതുവഴി പൊതുസമൂഹത്തിനും Legal Awareness നൽകുക.

  • ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴയുള്ള പരാതി സംവിധാനങ്ങൾ വ്യാപകമായി ഒരുക്കുക.

എല്ലാതരം വിവേചനങ്ങൾക്കും എതിരെ ഉറച്ച നിലപാട് കൈക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. ഓരോ പൗരനും അത് സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. പ്രത്യേകിച്ച് ആർട്ടിക്കിൾ 14 നിയമത്തിന് മുന്നിൽ സമത്വവും നിയമ സംരക്ഷണത്തിൽ തുല്യതയും ഉറപ്പാക്കുന്നു; ആർട്ടിക്കിൾ 15 മതം, ജാതി, വർഗം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നു; ആർട്ടിക്കിൾ 16 സർക്കാർ തൊഴിൽ അവസരങ്ങളിൽ സമാന അവസരം ഉറപ്പാക്കുന്നു; ആർട്ടിക്കിൾ 17 അസ്പൃശ്യതയെ നിരോധിച്ച് അത് ഒരു കുറ്റമായി പ്രഖ്യാപിക്കുന്നു; ആർട്ടിക്കിൾ 19 അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നൽകുന്നു; ആർട്ടിക്കിൾ 21 ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശം ഉറപ്പാക്കുന്നു; അതുപോലെ ആർട്ടിക്കിൾ 25 ഓരോരുത്തർക്കും സ്വന്തം മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നു.

ഈ ഭരണഘടനാ വ്യവസ്ഥകൾ ഒന്നിച്ചു ചേരുമ്പോൾ, ജാതി, മതം, ഭാഷ, ഭക്ഷണം അല്ലെങ്കിൽ മറ്റു ഏതെങ്കിലും തിരിച്ചറിയലുകളുടെ പേരിൽ വിവേചനം അനുവദിക്കില്ല എന്ന ശക്തമായ ജനാധിപത്യ പ്രതിജ്ഞയാണ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യത, സമത്വം, നീതി തുടങ്ങിയ ഭാവനകൾ സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം.

മറ്റു ജാതി- മത ഭാഗങ്ങളെ അപേക്ഷിച്ച്, പിന്നാക്ക വിഭാഗം കുട്ടികൾ കൂടുതലായി ആത്മഹത്യ ചെയ്തതായി ഈ  റിപ്പോർട്ടിലെ കണക്കുകളെ ഉദ്ധരിച്ച് കണ്ടെത്താൻ കഴിയുന്നുണ്ട്.
മറ്റു ജാതി- മത ഭാഗങ്ങളെ അപേക്ഷിച്ച്, പിന്നാക്ക വിഭാഗം കുട്ടികൾ കൂടുതലായി ആത്മഹത്യ ചെയ്തതായി ഈ റിപ്പോർട്ടിലെ കണക്കുകളെ ഉദ്ധരിച്ച് കണ്ടെത്താൻ കഴിയുന്നുണ്ട്.

പുതിയ വിദ്യാഭ്യാസനയവും
ജാതിവിവേചനവും

കേന്ദ്രസർക്കാർ 2020-ൽ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയം (National Education Policy- 2020) പാരമ്പര്യം, ജാതിവിവേചനം സംബന്ധിച്ച വിഷയങ്ങളിൽ വിമർശനാത്മക വിലയിരുത്തൽ അനിവാര്യമാക്കിയിരിക്കുന്നു.

‘ഭാരതീയ പാരമ്പര്യത്തെ' വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക, പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുക, സ്കൂൾ വിദ്യാഭ്യാസം മുതൽ ഉയർന്ന വിദ്യാഭ്യാസംവരെ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ നയം രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള ചില ആശയപരമായ ഘടകങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഈ നയം പരാമർശിക്കുന്ന 'പുരാതന ഭാരതീയ ജ്ഞാനപാരമ്പര്യം' എന്ന ആശയം, യാഥാർത്ഥ്യത്തിൽ ജാതിഅധിഷ്ഠിതമായ സാമൂഹിക ഘടനകങ്ങളെ ന്യായീകരിച്ചിരുന്ന പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നതാണ് ഒരു വിമർശനം.

മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളിൽ പ്രതിഫലിക്കുന്ന വർണ്ണവ്യവസ്ഥയും വിദ്യാഭ്യാസ പ്രവേശനത്തിലെ അസമത്വവും ചരിത്രപരമായി ഉണ്ടായിരുന്നുവെന്നത് ചൂണ്ടിക്കാട്ടി, പുതിയ വിദ്യാഭ്യാസനയം ആ അസമത്വങ്ങളെ പരോക്ഷമായി പുനരുജ്ജീവിപ്പിക്കുമോ എന്ന ആശങ്കയാണ് വിമർശകർ ഉയർത്തുന്നത്.

വിദ്യാഭ്യാസത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങളായ 'Inclusion, Quity, Access' എന്നിവ ശക്തിപ്പെടുത്താനുള്ള യാതൊന്നും പുതിയ വിദ്യാഭ്യാസ നയത്തിൽ കണ്ടെത്താൻ കഴിയുന്നില്ല.

ഇതുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാർ ആരംഭിച്ച PM SHRI Scheme (PM Schools for Rising India) പദ്ധതി തന്നെ പരിശോധിക്കാം. രാജ്യത്തെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളെ 'മോഡൽ സ്കൂളുകൾ' ആക്കുന്നതിനായി രൂപപ്പെടുത്തിയ ഈ പദ്ധതി, അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവന്നതാണ്.

എന്നാൽ, ഈ പദ്ധതിയിൽ പങ്കാളികളാകുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ മറ്റ് കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകൾ ലഭ്യമാക്കുകയുള്ളൂ എന്ന വ്യവസ്ഥ ചില സംസ്ഥാനങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നത് ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചെയ്യലുകൾക്കും വഴി വെച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ- പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ നയത്തെ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചതും, വിദ്യാഭ്യാസത്തിന്റെ ആശയപരമായ ദിശയെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകൾ ശക്തമാക്കി.

വിദ്യാഭ്യാസം സമത്വം ഉറപ്പാക്കാനുള്ള ഉപകരണമാകണോ, അല്ലെങ്കിൽ പാരമ്പര്യത്തെ പുനരാവിഷ്കരിക്കുന്ന വേദിയാകണോ എന്ന ചോദ്യമാണ് ഈ ചർച്ചകളിൽ ഉയരുന്നത്. പുതിയ വിദ്യാഭ്യാസനയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ, ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയൊരു ചിന്തയിലേക്ക് നയിക്കുന്നു.

ഡോ. ബി. ആർ. അബേദ്കർ മുന്നോട്ട് വെച്ച സാമൂഹികനീതിയും സമത്വവും വിദ്യാഭ്യാസ നയങ്ങളുടെ അടിസ്ഥാനമായി തുടരേണ്ടതാണ്. വിദ്യാഭ്യാസം സമത്വത്തിലേക്കുള്ള ഏറ്റവും വലിയ വഴിയാണ്. എന്നാൽ ആ വഴി തന്നെ വിവേചനത്തോടെ നിറഞ്ഞിരിക്കുകയാണെങ്കിൽ, അത് സമൂഹത്തിന്റെ ഭാവിയെ തന്നെ തകർക്കും.

മേൽ സൂചിപ്പിച്ച പഠനങ്ങളും കണക്കുകളും സംഭവങ്ങളും ഒരു മുന്നറിയിപ്പാണ്. വിദ്യാഭ്യാസരംഗം പരിഷ്കരിക്കപ്പെടാതെ സമത്വം സാധ്യമല്ല. വിദ്യാഭ്യാസം ആരുടേതാണ്? അത് എല്ലാവർക്കും തുല്യാവകാശത്തോടെ ലഭിക്കുമോ? ഈ ചോദ്യങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങൾ തന്നെയാണ്, ഭാവിയിലെ ഇന്ത്യയുടെ സാമൂഹിക രൂപം നിർണ്ണയിക്കുക.

 സ്വാശ്രയ സ്ഥാപനമായ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 'Institutional Violence' എന്ന ഗൗരവകരമായ വിഷയത്തെ വീണ്ടും സമൂഹത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
സ്വാശ്രയ സ്ഥാപനമായ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 'Institutional Violence' എന്ന ഗൗരവകരമായ വിഷയത്തെ വീണ്ടും സമൂഹത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഏറ്റവുമൊടുവിൽ സ്വാശ്രയ സ്ഥാപനമായ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 'Institutional Violence' എന്ന ഗൗരവകരമായ വിഷയത്തെ വീണ്ടും സമൂഹത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഈ മരണം വ്യക്തിഗത ദുരന്തമെന്നതിലുപരി, സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം, അതുമൂലമുള്ള അമിത സമ്മർദ്ദം, പിന്തുണാസംവിധാനങ്ങളുടെ അഭാവം എന്നിവയുടെ ഫലമാണോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.

വിദ്യാർത്ഥികൾക്ക് തുല്യമായ പഠനാവകാശവും മാന്യതയും ഉറപ്പാക്കേണ്ട സ്ഥാപനങ്ങൾ, അനാവശ്യമായ അധികാര പ്രയോഗവും അവഗണനയും നിറഞ്ഞ ഇടങ്ങളായി മാറുന്നുവെന്ന വിമർശനം ശക്തമാണ്. അതുകൊണ്ടുതന്നെ, നിതിൻ രാജിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വ്യക്തികളിൽ ഒതുങ്ങാതെ, സ്ഥാപനത്തിന്റെ പ്രവർത്തനരീതികളെ കൂടി ഉൾപ്പെടുത്തി നടത്തണം. Anti-Discrimination Mechanisms, Grievance Redressal Systems, Mental Health Support എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കുറ്റക്കാരുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം; അതോടൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഘടനാപരമായ പരിഷ്കാരങ്ങളും നടപ്പിലാക്കണം.

Comments