ഉന്നത വിദ്യാഭ്യാസത്തിൽ
കേരളം നടപ്പാക്കുന്ന
കേന്ദ്ര അജണ്ടകൾ

ഉന്നത വിദ്യാഭ്യാസവകുപ്പിനെ നോക്കുകുത്തിയാക്കി, അതിന്റെ അധികാരങ്ങൾ കവർന്നെടുത്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷനുകൾ പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൃത്യമായി സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് ഇവയുടെ കർത്തവ്യം. മുന്നണികൾ മാറിമാറി ഭരിക്കുമ്പോഴും ദേശീയ പരിഷ്കാരങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഇവ ഉറപ്പുവരുത്തുന്നുണ്ട്- നിഖിൽ സജി തോമസ് എഴുതുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേരളത്തിനു പുറത്തേക്കുള്ള വിദ്യാർത്ഥി കുടിയേറ്റം, സർവകലാശാലകളുടെ സ്വയംഭരണം, അക്കാദമിക് സ്വാതന്ത്ര്യം, ഭരണസംവിധാനം, ഗവേഷണനിലവാരം, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (NEP- 2020) നടപ്പിലാക്കൽ, സർക്കാർ - എയ്ഡഡ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പ്രശ്നം തുടങ്ങിയവ അവയിൽ ചിലതാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസമേഖലയിൽ സമീപകാലത്ത് നടക്കുന്ന ‘പരിഷ്കാരങ്ങൾ’ ഇത്തരം അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നവയായിരുന്നുവോ എന്ന സന്ദേഹം അക്കാദമിക മേഖലയിൽ മാത്രമല്ല, വിദ്യാർത്ഥി സമൂഹത്തിനുമുണ്ട്.

ഈയൊരു പാശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ കമീഷനുകളുടെ ഇടപെടലുകളെക്കുറിച്ചുള്ള പരിശോധന അനിവാര്യമാകുന്നു. യഥാർത്ഥത്തിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി, അതിന്റെ അധികാരങ്ങൾ കവർന്നെടുത്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷനുകൾ പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൃത്യമായി സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് ഇവയുടെ കർത്തവ്യം. മുന്നണികൾ മാറിമാറി ഭരിക്കുമ്പോഴും ദേശീയ പരിഷ്കാരങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഇവ ഉറപ്പുവരുത്തുന്നുണ്ട്.

സംസ്ഥാനത്തെ കമീഷനുകളുടെ ചരിത്രം ഒന്ന് പരിശോധിക്കാം:

പ്രൊഫ. രാജൻ ഗുരുക്കൾ ചെയർമാനായ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (The Kerala State Higher Education Council- KSHEC) മൂന്ന് കമ്മീഷനുകളെയാണ് നിയമിച്ചത്:

(1) പ്രൊഫ. എൻ.കെ. ജയകുമാർ ചെയർമാനായ സർവകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും പരിഷ്ക്കരണ കമ്മീഷൻ (NKJ Commission).

(2) പ്രൊഫ. ശ്യാം ബി. മേനോൻ ചെയർമാനായ ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷൻ (SBM Commission).

(3) പ്രൊഫ. സി.ടി. അരവിന്ദ് കുമാർ ചെയർമാനായ പരീക്ഷ പരിഷ്ക്കരണ കമ്മീഷൻ (CTA Commission).

2021 സെപ്റ്റംബർ 21- ന് LDF സർക്കാറിന്റെ കാലത്താണ്, ഉന്നത വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കേണ്ട സമഗ്ര പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ നിലവിൽവന്നത്. 2022-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചശേഷം, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്, നിർദ്ദേശങ്ങൾ കമ്മീഷനിലെ അംഗങ്ങളുടെതാണെന്നും സംസ്ഥാന സർക്കാർ ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നുമാണ്. എന്നാൽ, അതിനകം തന്നെ റിപ്പോർട്ടിലെ പല പരിഷ്ക്കാരങ്ങളും നടപ്പിലാക്കിത്തുടങ്ങിയിരുന്നു. 2024 -25 അക്കാദമിക് വർഷം മുതൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമ്പൂർണ്ണമായി നടപ്പിലാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ, ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ, നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ പരമാവധി വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം.

ജനാധിപത്യപരമായ നടപടിക്രമം പാലിച്ചാണോ ഈ റിപ്പോർട്ട് തയാറാക്കിയത്, വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുതകുന്നവയാണോ ഈ നിർദ്ദേശങ്ങൾ, വിദ്യാർത്ഥി- അധ്യാപക പക്ഷത്തുനിന്നാണോ റിപ്പോർട്ട് തയ്യാറാക്കിയത് തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്.

ദേശീയ- സംസ്ഥാന തലങ്ങളിൽ നടപ്പാക്കുന്ന നയങ്ങൾ വിശകലനം ചെയ്താലേ, ഈ കമ്മീഷൻ റിപ്പോർട്ടുകളെ കൃത്യമായി വിലയിരുത്താനാകൂ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ പരിഷ്ക്കാരം കൊണ്ടുവരുമ്പോൾ, ബന്ധപ്പെട്ടവരുമായി തുറന്ന ചർച്ച നടത്തേണ്ടതുണ്ട്. ഇതിന് തയ്യാറാകാതെ, ദേശീയതലത്തിൽ സ്വീകരിക്കുന്ന പരിഷ്ക്കാരങ്ങളോടനുബന്ധിച്ചാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

Gross Enrollment Ratio (GER)- യുമായി ബന്ധ​പ്പെട്ട് പ്രൊഫ. ശ്യാം ബി. മേനോൻ റിപ്പോർട്ടിലുള്ള നിർദേശം പരിശോധിക്കാം. ഓപ്പൺ ഡിസ്റ്റൻസ് (ODL) അല്ലെങ്കിൽ ഓൺലൈൻ (ബ്ലേൻണ്ടെഡ്) മോഡിലൂടെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വർദ്ധിപ്പിക്കാം എന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.

"Such increase in GER (Higher Education) _should not be based on traditional college enrollment alone_, it should be based on a diversification of opportunities in higher education and skill generation...… We also need to rope in the non - University sector of tertiary education, as well as the Open and Distance Learning (ODL) sector, including digital education avenues, in addition do addressing several issues within the current system that adversely affects access to higher education’’ (SBM Commission Report: P 14,15).

പ്രൊഫ. ശ്യാം ബി. മേനോൻ. ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൃത്യമായി സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ കമീഷനുകളുടെ കർത്തവ്യം.
പ്രൊഫ. ശ്യാം ബി. മേനോൻ. ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൃത്യമായി സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ കമീഷനുകളുടെ കർത്തവ്യം.

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ, ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ, നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ പരമാവധി വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാനും അതുവഴി GER 75% ശതമാനമാക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിനുവേണ്ട ഫണ്ടിനെ കുറിച്ചും വ്യക്തതയില്ല. GER 50% ആയി വർദ്ധിപ്പിക്കുക എന്ന, ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദ്ദേശം വഴി കേന്ദ്രസർക്കാരും ലക്ഷ്യം വെക്കുന്നത് ഇതുതന്നെയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി റഗുലർ വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള നിർദ്ദേശം ഈ റിപ്പോർട്ടുകളിലില്ല.

സ്വാതന്ത്ര്യത്തിനുശേഷം ഏഴ് പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിലെ എൻറോൾമെന്റ് 25.6% മാത്രമാണ്. ദേശീയ വിദ്യാഭ്യാസനയത്തിലെ കരട് രേഖയിൽ പറയുന്നത്, 2030 - ഓടെ ഇത് 50%-ൽ എത്തിക്കുമെന്നാണ്. കോളജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൗതിക സൗകര്യങ്ങളും മനുഷ്യവിഭവങ്ങളും മെച്ചപ്പെടുത്തിയല്ല ഈ വർധന എന്ന് പ്രത്യേകം ഓർക്കുക. ഓൺലൈൻ / ഡിസ്റ്റൻസ് അല്ലെങ്കിൽ ബ്ലണ്ടഡ് മോഡ് വഴിയാണ്. കാരണം, അടിസ്ഥാന സൗകര്യവികസനം എന്നത് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്.

ഉന്നത വിദ്യാഭ്യാസമേഖലയിലെ ഈയൊരു പ്രതിസന്ധിയെക്കുറിച്ച് അമൃത് ജി. കുമാർ എഴുതുന്നു:

‘‘… ഇത്തരത്തിലുള്ള എടുത്തുചാട്ടങ്ങളിലേക്കൊന്നും നവ ലിബറൽ കാലത്തെ ഭരണകൂടങ്ങൾ തിരിയുമെന്ന് വിചാരിക്കേണ്ട. മറിച്ച് റെഗുലറായി വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾ 20 ക്രെഡിറ്റ് MOOC കോഴ്സുകൾക്ക് ചേരണമെന്ന് നിഷ്കർഷിക്കുക വഴി, നിലനിൽക്കുന്ന അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുക എന്ന സാമ്പത്തിക ലാഭവും ഗവൺമെൻ്റിനുണ്ട്. പുതിയതായി അധ്യാപക തസ്തികൾ സൃഷ്ടിക്കുന്നില്ല എന്നുറപ്പുവരുത്തുന്നുണ്ട്. ഇതിൽനിന്ന് വ്യക്തമാക്കുന്നത് ഉന്നതവിദ്യാഭ്യാസലഭ്യതയും തുല്യതയും ഉറപ്പാക്കുന്നതിന് മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ ഭരണകൂടങ്ങളുടെ സാമ്പത്തികഭാരം ലഘുകരിക്കുക കൂടി ചെയ്യുന്നവയാണെന്നാണ് …" (അമൃത് ജി കുമാർ, ഓൺലൈൻ വിദ്യാഭ്യാസം- പ്രയോഗം, പ്രതിവായന, P 74, 75).

സ്വാതന്ത്ര്യത്തിനുശേഷം ഏഴ് പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിലെ എൻറോൾമെന്റ് 25.6% മാത്രമാണ്. ദേശീയ വിദ്യാഭ്യാസനയത്തിലെ കരട് രേഖയിൽ പറയുന്നത്, 2030 - ഓടെ ഇത് 50%-ൽ എത്തിക്കുമെന്നാണ്.
സ്വാതന്ത്ര്യത്തിനുശേഷം ഏഴ് പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിലെ എൻറോൾമെന്റ് 25.6% മാത്രമാണ്. ദേശീയ വിദ്യാഭ്യാസനയത്തിലെ കരട് രേഖയിൽ പറയുന്നത്, 2030 - ഓടെ ഇത് 50%-ൽ എത്തിക്കുമെന്നാണ്.

ദേശീയ വിദ്യാഭ്യാസനയവും കേരളവും

ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ നിലപാട് പ്രഖ്യാപിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്ന പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിൽ തന്നെയുള്ള പല നിർദ്ദേശങ്ങളും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ്:

"Among the various aspects of the curriculum reforms that are proposed by this commission, there are some _that are in alignment with,_ and some that deviate from the recommendations of the National Education Policy (NEP) 2020" (SBM Commission, P 47, 3rd paragraph).

പക്ഷേ, പരിഷ്ക്കരണ കമ്മീഷനുകളുടെ റിപ്പോർട്ടിന് ദേശീയ വിദ്യാഭ്യാസനയവുമായി യാതൊരു ബന്ധമില്ലെന്നും അന്താരാഷ്ട്ര മാതൃകകളാണ് സ്വീകരിച്ചിരിക്കുന്നത് എന്നുമാണ് പ്രൊഫ. രാജൻ ഗുരുക്കളുടെ അവകാശവാദം:

"നമ്മൾ നടപ്പാക്കുന്നത് NEP 2020 അല്ല. NEP 2020 കരടുരേഖ വന്നപ്പോൾ തന്നെ കൗൺസിൽ പ്രഭാത് പട്നായികിന്റെ അധ്യക്ഷതയിൽ ഒരു വിദഗ്ധസമിതിയെ നിയോഗിക്കുകയും കേരളത്തിനനുയോജ്യമായ സമീപനരേഖ തയ്യാറാക്കുകയും അത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ശ്യാം ബി. മേനോൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള പരിഷ്ക്കാരങ്ങളാണ് നാമിപ്പോൾ നടപ്പിലാക്കുന്നത്. അവ സർവകലാശാലകൾ മാതൃകയായി സ്വീകരിക്കാൻ ബാധ്യതപ്പെട്ട യു ജി സി നിർദേശങ്ങളിൽ കേരളത്തിന് സ്വീകാര്യമായവയും ലോകമെങ്ങും പ്രമുഖ സർവ്വകലാശാലകൾ സ്വീകരിച്ചുപോരുന്നവയുമാണ്’’ (മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി എ.എം. ഷിനാസുമായി നടത്തിയ ഇൻറർവ്യൂവിൽനിന്ന്).

കോർപ്പറേറ്റുകൾ ഗവേഷണങ്ങൾക്കും വിദ്യാഭ്യാസത്തിനും മുതൽമുടക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായല്ല, ലാഭത്തിനാണ്. അതുകൊണ്ടുതന്നെ 'People - centred knowledge society' എന്നത് സ്വപ്നമായി അവശേഷിക്കും.

ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ സാമൂഹിക പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് പൂർണമായി നിരാകരിക്കപ്പെട്ടു. വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പോളത്തിലെ ചരക്കായി (Commodity) വിദ്യാഭ്യാസം മാറി. ദേശീയ വിദ്യാഭ്യാസനയമാണെങ്കിലും അതിനുമുമ്പുള്ള പരിഷ്ക്കാരങ്ങളാണെങ്കിലും മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ, വിദ്യാഭ്യാസത്തെ പണമുള്ളവർക്ക് മാത്രം വാങ്ങി ഉപയോഗിക്കാവുന്ന കച്ചവടച്ചരക്കാക്കി അധഃപതിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യത്തിൽ നിന്നുള്ള പിന്മാറ്റം, രാജ്യത്തെ സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പുരോഗതിയെ തകിടം മറിക്കും.

ദേശീയ വിദ്യാഭ്യാസനയം കേരളത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രഭാത് പട്നായിക് ചെയർമാനായ കമ്മീഷന്റെ റിപ്പോർട്ട് നിരീക്ഷിച്ചത് ഇങ്ങനെയാണ്:

"..the NEP has failed to identify and address the socio - economic challenges that have daunted India's educational progress. While the cost of quality education continuous to rise, particularly with the advent of self financing educational Institutions, an increasing number of pupils is forced to drop out even before completing a minimal level of education" (NEP: General Observations, P 1).

ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ സാമൂഹിക പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് പൂർണമായി നിരാകരിക്കപ്പെട്ടു. വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പോളത്തിലെ ചരക്കായി  (Commodity) വിദ്യാഭ്യാസം മാറി.
ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ സാമൂഹിക പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് പൂർണമായി നിരാകരിക്കപ്പെട്ടു. വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പോളത്തിലെ ചരക്കായി (Commodity) വിദ്യാഭ്യാസം മാറി.

നോളജ് എക്കോണമി:
വസ്തുതയും യാഥാർത്ഥ്യവും

അറിവിനെ അടിസ്ഥാനപ്പെടുത്തി വികസിക്കുന്ന സമൂഹത്തിൽ, ഇന്ത്യയെ പോലെ വളരെയധികം അസമത്വവും വിവേചനവും നിലനിൽക്കുന്ന രാജ്യത്ത്, അറിവ് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക എന്നത് സർക്കാരിനെക്കൊണ്ടുമാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. അത് ഒരേപോലെ എല്ലാവർക്കും നൽകാനായില്ലെങ്കിൽ, സാമൂഹ്യ വിവേചനം വർധിക്കുകയുള്ളൂ. ശ്യാം ബി. മേനോൻ കമ്മീഷൻ നോളജ് എക്കോണമിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കുന്ന എല്ലാ നിർദ്ദേശങ്ങളുടെയും അടിസ്ഥാനം FDI, Corporate Social Responsibility (CSR), Philanthropic organisations, Local Communities, Aluminies തുടങ്ങിയവയാണ്.

ആഗോളവൽക്കരണത്തിന്റെ കാലത്ത് വിദ്യാഭ്യാസം പോലെ, അറിവും കച്ചവടച്ചരക്കാണ്. ഗവേഷണശാലകളിൽ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റുപയോഗിച്ച് പരമാവധി ലാഭം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾ ഗവേഷണങ്ങൾക്കും വിദ്യാഭ്യാസത്തിനും മുതൽമുടക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായല്ല, ലാഭത്തിനാണ്. അതുകൊണ്ടുതന്നെ 'People - centred knowledge society' എന്നത് സ്വപ്നമായി അവശേഷിക്കും.

ഡോ. സ്മിത പി കുമാർ എഴുതുന്നു:

"ഭൗതിക പശ്ചാത്തല സൗകര്യങ്ങളും സാങ്കേതികവിദ്യയുടെ മുന്നേറ്റങ്ങളും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതായിരിക്കണം. വികസനത്തിന്റെ ഗുണഫലങ്ങൾ കൂടുതൽ സമതുല്യമായി വിതരണം ചെയ്യപ്പെടുമ്പോൾ മാത്രമേ യഥാർത്ഥസ്വാതന്ത്ര്യം ജനങ്ങൾക്ക് അനുഭവിക്കാൻ സാധിക്കൂ. സമൂഹത്തിലെ പാതിയോളം വരുന്ന ജനങ്ങളെ അതിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് ആ സ്വാതന്ത്ര്യം വിഭാവനം ചെയ്യാൻ സാധ്യമല്ല. നമ്മുടെ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ വ്യാപരിക്കുമ്പോൾ ഈയൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് അവയെ പരിശോധിക്കാനും മനസ്സിലാക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമാണ്".(ഡോ. സ്മിത പി കുമാർ, ഓൺലൈൻ വിദ്യാഭ്യാസം: പ്രയോഗം പ്രതിവായന, P 85).

സർവകലാശാലാ പ്രവർത്തനങ്ങൾക്കും ചെലവുകൾക്കുമായി സർക്കാരിൽനിന്ന് ഫണ്ട് സ്വീകരിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി പ്രവർത്തിക്കുന്ന സെൽഫ് സസ്റ്റൈൻഡ് യൂണിവേഴ്സിറ്റികളെയാണ് വിഭാവനം ചെയ്യുന്നത്.

ഗവേഷണമേഖലയിലെ
‘പരിഷ്കാര’ങ്ങൾ

ഗവേഷണ വിദ്യാർത്ഥികൾക്ക് ശ്യാം ബി. മേനോൻ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന 15,000 രൂപ സ്റ്റൈപ്പന്റ് അപര്യാപ്തമാണ്. അത് JRF നിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമിക്കേണ്ടത്. കമ്മീഷന്റെ നിർദ്ദേശമായ ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇതുവരെ കൃത്യമായി ആ തുക നൽകാൻ സർക്കാരിനായിട്ടില്ല. ഇതോടൊപ്പം, ഇ ഗ്രാൻഡും കൃത്യമായി വിതരണം ചെയ്യുന്നില്ല.

കുറഞ്ഞത് രണ്ടു മുതൽ നാല് സെമസ്റ്റർ വരെ ഗവേഷണ വിദ്യാർത്ഥികളെ കൊണ്ട് ക്ലാസുകൾ നടത്തുക, പി.ജി വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് (lecture, tutorials, pre lecture preparations, review sessions, students evaluation, assistance to PG students, SBM Commission, P 54) കമീഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. ഗവേഷണം എന്നത് സമൂഹത്തിനുവേണ്ടി അറിവ് ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ്. വളരെ ആഴത്തിൽ പഠനപ്രക്രിയ നടത്തേണ്ട വിദ്യാർത്ഥിയെ അധ്യാപനം ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തികളിലേക്ക് വഴിതിരിച്ചുവിടുന്നത് ഗവേഷണത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല, ഗവേഷകർ അധ്യാപകരുടെ പ്രവൃത്തി ചെയ്യുന്നതോടെ, അധ്യാപകരുടെ എണ്ണം കുറയ്ക്കാമെന്ന ലക്ഷ്യം കൂടി ഇതിനുപുറകിലുണ്ട്.

ഗവേഷണ വിദ്യാർത്ഥികൾക്ക് ശ്യാം ബി. മേനോൻ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന 15,000 രൂപ സ്റ്റൈപ്പന്റ് അപര്യാപ്തമാണ്. അത് JRF നിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമിക്കേണ്ടത്.
ഗവേഷണ വിദ്യാർത്ഥികൾക്ക് ശ്യാം ബി. മേനോൻ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന 15,000 രൂപ സ്റ്റൈപ്പന്റ് അപര്യാപ്തമാണ്. അത് JRF നിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമിക്കേണ്ടത്.

സ്വകാര്യവൽക്കരണവഴികൾ

അഫിലേഷൻ സിസ്റ്റം എടുത്തുകളഞ്ഞ് കോളേജുകളെ ഓട്ടോമസ് ആക്കുക എന്ന ദേശീയ വിദ്യാഭ്യാസനയത്തിലെ സമാന നിർദ്ദേശം ഒരു പടികൂടി കടന്ന് ശ്യാം ബി മേനോൻ റിപ്പോർട്ടിലുമുണ്ട്. കേന്ദ്രീകൃത സംവിധാനമെന്ന നിലയിൽ യൂണിവേഴ്സിറ്റിയുടെ പരാധീനതകളെ കുറിച്ച് പറയുന്ന ഈ റിപ്പോർട്ടിൽ, അത് മറികടക്കാനാവശ്യമായ ഫണ്ട് നൽകാൻ നിർദ്ദേശിക്കുന്നില്ല. പക്ഷേ അതിനെല്ലാം പരിഹാരം അഫിലിയേഷൻ സിസ്റ്റം ഇല്ലാതാക്കുക എന്നതാണ്. 2032- ഓടെ രാജ്യത്തെ അഫിലിയേഷൻ സമ്പ്രദായം ഇല്ലാതാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തിന് അനുരോധമായി പത്തു വർഷത്തോടെ സംസ്ഥാനത്തെ അഫിലേഷൻ സംവിധാനം പൂർണമായും ഇല്ലാതാക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഓട്ടോണോമസ് കോളജുകൾ ആകുന്നതോടെ കൂടുതൽ അധികാരങ്ങൾ കൈവരുന്നതിനോടൊപ്പം ഫണ്ട് കണ്ടെത്തുക എന്ന ബാധ്യത കൂടി കോളജുകൾക്ക് വരും.

സർവകലാശാലാ പ്രവർത്തനങ്ങൾക്കും ചെലവുകൾക്കുമായി സർക്കാരിൽനിന്ന് ഫണ്ട് സ്വീകരിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി പ്രവർത്തിക്കുന്ന സെൽഫ് സസ്റ്റൈൻഡ് യൂണിവേഴ്സിറ്റികൾ എന്ന ‘സ്വയംപര്യാപ്ത സർവകലാശാലകളെ’യാണ് ഇതുവഴി വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഗ്രാൻഡുകളും ഫണ്ടുകളും വെട്ടിക്കുറയ്ക്കുന്നതോടെ വിദ്യാർഥികളുടെ ഫീസ് വർദ്ധിപ്പിച്ചും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുവേണ്ടി നടത്തുന്ന ഗവേഷണം വഴിയുമാണ് സർവകലാശാലകൾ ഫണ്ട് കണ്ടെത്തേണ്ടത്.

വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവൽക്കരണത്തിനൊപ്പം, കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന 'സാമൂഹ്യ നിയന്ത്രണം' ഒരു തമാശയാണ്. സ്വകാര്യവൽക്കരിച്ചിട്ട് അതിൽ എന്ത് സാമൂഹ്യ നിയന്ത്രണം?

കോളേജുകൾ ചേർന്ന് രൂപംകൊടുത്തുന്ന ക്ലസ്റ്റർ കോളേജ് വഴി വിഭവകൈമാറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഇതുവഴി നിയമനങ്ങളും അടിസ്ഥാന സൗകര്യവികസനവും കുറയ്ക്കാം. തനിയെ ഫണ്ട് കണ്ടെത്താൻ സാധിക്കാത്ത കോളജുകൾ പൂട്ടേണ്ടിയും വരും.

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനും നിയന്ത്രിക്കാനും കൊണ്ടുവരുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റി ബിൽ യഥാർത്ഥത്തിൽ പ്രഹസനമാണ്. വിദ്യാഭ്യാസമേഖലയുടെ സ്വകാര്യവൽക്കരണത്തിനൊപ്പം, കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന 'സാമൂഹ്യ നിയന്ത്രണം' ഒരു തമാശയാണ്. സ്വകാര്യവൽക്കരിച്ചിട്ട് അതിൽ എന്ത് സാമൂഹ്യ നിയന്ത്രണം?

ഉന്നത വിദ്യാഭ്യാസനടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കുന്ന നാല് വഴികൾ ഇതൊക്കെയാണ്:

അധ്യാപകർക്കും ഗവേഷണങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾക്കും ഫണ്ട് കണ്ടെത്താൻ ഇൻഡസ്ട്രികളുമായി ചേർന്ന് ഗവേഷണങ്ങൾ നടത്തുക.

വ്യവസായികളുമായി ചേർന്ന് വൻകിട പ്രോജക്ടുകൾ കൊണ്ടുവരിക.

പൂർവവിദ്യാർത്ഥികൾ, കോർപ്പറേറ്റ്, സോഷ്യൽ റെസ്പോൺസിബിലിറ്റി, സന്നദ്ധ സംഘടനകൾ വഴി ലൈബ്രറികളുടെയും ഹോസ്റ്റലുകളുടെയും ലാബുകളുടെയും നടത്തിപ്പിന് ഫണ്ട് കണ്ടെത്തുക.

അഡ്മിനിസ്ട്രേഷൻ മുതൽ അക്കാദമിക് മേഖലയിൽ വരെ പ്രവർത്തനച്ചെലവ് വെട്ടിക്കുറക്കുക.

യൂണിവേഴ്സിറ്റികൾ 50 ശതമാനവും ഗവൺമെൻറ് കോളജുകൾ 60 ശതമാനവും ഗ്രാൻഡ് വെട്ടിക്കുറക്കുക, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തന ചെലവിന്റെ 25% മുതൽ 35% വരെ വിദ്യാർഥികളുടെ ഫീസിൽ നിന്ന് കണ്ടെത്തുക, സ്വകാര്യ സോഴ്സുകൾ വഴി ചെലവിന് പണം കണ്ടെത്തുക.

1995- ൽ സിക്കിമിൽ സ്ഥാപിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവകലാശാലയായ സിക്കിം മണിപ്പാൽ സർവകലാശാല. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനും നിയന്ത്രിക്കാനും കൊണ്ടുവരുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റി ബിൽ യഥാർത്ഥത്തിൽ പ്രഹസനമാണ്.
1995- ൽ സിക്കിമിൽ സ്ഥാപിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവകലാശാലയായ സിക്കിം മണിപ്പാൽ സർവകലാശാല. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനും നിയന്ത്രിക്കാനും കൊണ്ടുവരുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റി ബിൽ യഥാർത്ഥത്തിൽ പ്രഹസനമാണ്.

വിദ്യാർത്ഥികളുടെ ഫീസ് നിർണയിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന രണ്ട് വഴികളിൽ ഒന്ന്, ഒരു കോഴ്സ് പഠിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനം മുടക്കുന്ന പണം എത്ര എന്നത് (Input cost) ആ കോഴ്സിന്റെ നിലവിലെ മാർക്കറ്റ് ഡിമാൻഡിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതോടൊപ്പം വർഷാവർഷം ഫീസ് വർദ്ധിപ്പിക്കാനും നിർദ്ദേശിക്കുന്നുണ്ട്.

കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഫണ്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുന്ന Kerala Higher Education Fund (KHEF) എന്ന പദ്ധതിയിൽ, സർക്കാരിൽ നിന്നുള്ള ഫണ്ട് ഗ്രാൻഡ് കൂടാതെ 1-2% ഹയർ എജുക്കേഷൻ സെസ് പിരിക്കാൻ നിർദ്ദേശിക്കുന്നു. UPA സർക്കാറിന്റെ കാലത്തുണ്ടായിരുന്ന Higher Education Funding Authority (HEFA) -യ്ക്കു സമാനമാണിത്. സർക്കാർ ഗ്രാൻഡുകൾ വെട്ടിക്കുറച്ചതോടെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് HEFA വഴി കടമായാണ് അടിസ്ഥാന സൗകര്യവികസനങ്ങൾക്കും ചെലവുകൾക്കുമായി പണം നൽകുന്നത്.

കമ്പോളത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കോഴ്സുകൾ രൂപപ്പെടുത്താനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഫണ്ടുകൾ നിലയ്ക്കുന്നതോടെ സർവകലാശാലകൾക്ക് ഫണ്ട് കണ്ടെത്താൻ പുതിയ കോഴ്സുകൾ ഹൈബ്രിഡ് ആയോ ഓൺലൈൻ ആയോ ആരംഭിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. പക്ഷേ ഈ കോഴ്സുകൾ നടത്താനുള്ള അധ്യാപകർക്ക് സർക്കാർ ഫണ്ട് നൽകില്ല.

നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ സ്ഥാപനത്തോടനുബന്ധിച്ച് സ്കോളർഷിപ്പ് കമ്മിറ്റികൾ രൂപീകരിക്കാൻ കമീഷൻ നിർദ്ദേശിക്കുന്നുണ്ട്. അധ്യാപകരും പൂർവ വിദ്യാർത്ഥികളും പ്രാദേശിക കൂട്ടായ്മകളുമാണ് ഇതിലെ അംഗങ്ങൾ. ഫണ്ട് സമാഹരിക്കുന്നത്, സർക്കാർ ഇതര സംഘടനകളിൽ നിന്നാണ്.

യൂണിവേഴ്സിറ്റികളിലുള്ള ഗവർണറുടെ ഇടപെടലിനെ എതിർക്കുന്ന അതേ സർക്കാർ തന്നെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകളിൽ എന്തും ചെയ്യാം എന്നുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.

ഇനി മുതൽ ആരംഭിക്കുന്ന കോഴ്സുകളിൽ അധ്യാപകനിയമനം അഞ്ചു വർഷത്തേക്കുള്ള പ്രൊജക്റ്റ് മോഡിലാണ് (താൽക്കാലിക നിയമനം). സ്ഥിരഅധ്യാപകർ ഭാവിയിൽ ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.

വിദ്യാഭ്യാസത്തെ സമ്പൂർണ്ണമായി കച്ചവടവൽക്കരിക്കാനും ആഗോള വിദ്യാഭ്യാസ കമ്പോളവുമായി ബന്ധിപ്പിക്കാനും ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദ്ദേശിച്ചിട്ടുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC) നടപ്പിലാക്കാൻ ഈ റിപ്പോർട്ട് നിർദേശിക്കുന്നു. ഒരു നിശ്ചിത സ്ഥാപനത്തിൽ നിന്നല്ലാതെ ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്ന് കുറെയേറെ ക്രെഡിറ്റുകൾ വാങ്ങിക്കൊണ്ട് ഒരു കോഴ്സ് പൂർത്തീകരിക്കുക.

ദേശീയ വിദ്യാഭ്യാസനയം ഫെഡറൽ സമ്പ്രദായത്തെ തകർക്കുന്നതാണെന്ന് വിമർശിച്ചുകൊണ്ടിരുന്ന സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ വിദ്യാഭ്യാസമേഖലയുടെയും യൂണിവേഴ്സിറ്റികളുടെയും സമ്പൂർണ്ണ നിയന്ത്രണം സംസ്ഥാന സർക്കാരിൽ ഏൽപ്പിക്കുന്നു. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയ വത്കരണം കൂടുതൽ ശക്തമാക്കും.

ഭരണകൂടം സർവകലാശാലകളുടെ നേരിട്ടുള്ള പ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾക്ക് നിരക്കാത്തതാണ്. സർവ്വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾ നിർണയിക്കുന്നത് അധ്യാപകരാണ്. അത് രാഷ്ട്രീയക്കാരുടെയോ കോർപറേറ്റുകളുടെയോ പണിയല്ല. കാരണം, ഫ്യൂഡൽ സമൂഹത്തിൽ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ യാതൊരു തരത്തിലുള്ള ഇടപെടലും സർവകലാശാലകളിൽ ഉണ്ടാകരുതെന്നും സർവകലാശാലകൾ സ്വതന്ത്ര ബോഡിയായി നിലനിൽക്കണമെന്നുള്ള കാഴ്ചപ്പാട് മുന്നോട്ടുവക്കപ്പെട്ടത്. യൂണിവേഴ്സിറ്റികളിലുള്ള ഗവർണറുടെ ഇടപെടലിനെ എതിർക്കുന്ന അതേ സർക്കാർ തന്നെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകളിൽ എന്തും ചെയ്യാം എന്നുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.

കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഫണ്ട് നൽകാൻ  നിർദ്ദേശിച്ചിരിക്കുന്ന Kerala Higher Education Fund (KHEF) എന്ന പദ്ധതിയിൽ, സർക്കാരിൽ നിന്നുള്ള ഫണ്ട് ഗ്രാൻഡ് കൂടാതെ 1-2% ഹയർ എജുക്കേഷൻ സെസ് പിരിക്കാൻ നിർദ്ദേശിക്കുന്നു.
കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഫണ്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുന്ന Kerala Higher Education Fund (KHEF) എന്ന പദ്ധതിയിൽ, സർക്കാരിൽ നിന്നുള്ള ഫണ്ട് ഗ്രാൻഡ് കൂടാതെ 1-2% ഹയർ എജുക്കേഷൻ സെസ് പിരിക്കാൻ നിർദ്ദേശിക്കുന്നു.

നാലുവർഷ ഡിഗ്രി (FYUP):
എന്താണ് യാഥാർത്ഥ്യം?

ദേശീയ വിദ്യാഭ്യാസത്തിന്റെ നയമായി നടപ്പിലാക്കിയ നാലുവർഷ ഡിഗ്രിയുടെ യാഥാർത്ഥ്യമെന്തെന്ന് പരിശോധിക്കാം.

ആദ്യ മൂന്ന് സെമസ്റ്റർ പഠിക്കുന്നത് വാല്യു ആഡഡ് കോഴ്സുകളും (VAC) സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകളുമാണ് (SEC). നാലാം വർഷം ഗവേഷണവുമായി ബന്ധപ്പെട്ട കോഴ്സുകളും. വിഷയത്തിലൂന്നിനിന്ന് പഠിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശത്തെയാണ് ഇത് നിഷേധിക്കുന്നത്. BSc ഫിസിക്സ് വിദ്യാർത്ഥിക്ക് ഫിസിക്സിന്റെ തന്നെ ഇൻ്റർ ഡിസിപ്ലിനറി സബ്ജക്ടുകളായ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഗണിതം തുടങ്ങിയവ പഠിക്കുന്നതിനുപകരം സംഗീതം, ഗാർഡനിങ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചതുകൊണ്ട് എന്ത് പ്രയോജനം? അടിസ്ഥാന വിഷയത്തിൽ ധാരണയുള്ള വ്യക്തിക്ക് മാത്രമേ ആ വിഷയത്തിൽ എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ. തന്റെ വിഷയത്തിൽ ഒരു അടിസ്ഥാന ജ്ഞാനവും ആർജിക്കാത്ത വിദ്യാർത്ഥിക്ക് എങ്ങനെയാണ് ആ വിഷയത്തിൽ തൊഴിലെടുക്കാനോ ഗവേഷണം ചെയ്യാനോ സാധിക്കുക?

പി.ജി വിദ്യാഭാസം ഭാവിയിൽ അസ്തമിക്കാൻ പോകുകയാണ്. ഒരു വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനത്തിനുവേണ്ടിയാണ് പിജിയും റിസർച്ചും ഉപയോഗിക്കുന്നത്. നാലുവർഷ ഡിഗ്രി വഴി വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 72% മുതൽ 78% വരെ മേജർ സബ്ജറ്റിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ 50% -മായി മാറിയിട്ടുണ്ട് (ദേശീയതലത്തിൽ 42%).

ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ (CBCS) വന്നപ്പോൾ തന്നെ വിഷയപഠനം സമഗ്രതയിൽനിന്ന് മാറിയിട്ടുണ്ട്. വിജ്ഞാനം ആർജിക്കുക എന്നതിൽനിന്നു മാറി കുറച്ച് ക്രെഡിറ്റുകൾ ആർജ്ജിക്കുക എന്നതായി ഉന്നത വിദ്യാഭ്യാസം. നാലുവർഷ ഡിഗ്രിക്ക് ചേരുന്നവർക്ക് 60% കോഴ്സ് മാത്രമേ ക്ലാസിൽ പോയി പഠിക്കേണ്ടതുള്ളൂ; ബാക്കി 40% ഓൺലൈൻ ഡിസ്റ്റൻസ് ബ്ലെൻഡഡ് മോഡ് വഴി നേടാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്ന് ഇത് തെളിയിക്കുന്നു.

2023 സെപ്റ്റംബർ ഒന്നിന് SFI ദൽഹി സർവകലാശാലാ വിദ്യാർത്ഥികളിൽ നടത്തിയ റഫറണ്ടത്തിൽ 10,604 വിദ്യാർഥികളിൽ 9,000 പേർ, അതായത് 85%- വും, നാലുവർഷ ഡിഗ്രി തള്ളിക്കളയുകയാണ് ചെയ്തത്. അതിനവർ മുന്നോട്ടുവെച്ച കാരണങ്ങൾ മേജർ സബ്ജക്റ്റിലുള്ള പഠനത്തിനുള്ള കുറഞ്ഞ സമയം, ഡിഗ്രിയുടെ മൂല്യത്തിലുള്ള ഇടിവ്, ഫീസിലും ചെലവിലുമുള്ള വർദ്ധനവ് തുടങ്ങിയ കാരണങ്ങളാണ്.

ഇന്ത്യയെപ്പോലെ ഏറെ വൈവിധ്യവും അസമത്വവും നിലനിൽക്കുന്ന രാജ്യത്ത്, ഒരു കേന്ദ്രീകൃത പരീക്ഷ കൊണ്ട് വിദ്യാർത്ഥിയുടെ നിലവാരം അളക്കാൻ സാധിക്കുകയില്ല.

ദൽഹി സർവകലാശാലയിലെ പ്രധാന ഇടതുപക്ഷ സംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (DTF) നാലുവർഷ ഡിഗ്രിയെ വിശേഷിപ്പിച്ചതിങ്ങനെയാണ്:

"Due to the orientation of the structure towards a 4-year research degree, the lower certifications - the undergraduate certificate and undergraduate diploma - will be more per degrees with no market value in terms of employability" (Feedback on the UGC draft curriculum framework and credit system for the FYUP, P 11).

വിഷയത്തിലൂന്നിയല്ലാത്ത പഠനം വഴി പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ എന്തുസംഭവിക്കും എന്നതിനെ സംബന്ധിച്ചുള്ള SFI നിലപാട് ഇങ്ങനെയാണ്:

"...even if the future student get work as material workers in various companies, factories, on the one hand, their work as there will be no security and social security, some profit-seeking private organisations will flourish by maximizing their profit at the cost of common people" (Alternative Education Policy, P18).

പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ.എൻ. ഗണേഷ് നാലുവർഷ ഡിഗ്രി സംബന്ധിച്ച് മുന്നോട്ടുവച്ച ആശങ്ക ഇതാണ്:

"കോഴ്സുകളുടെ ദൈർഘ്യം എത്ര വർഷമാകണം എന്നത് വിദ്യാർഥി ആർജിക്കേണ്ട അറിവുകളെയും നൈപുണികളെയും ആശ്രയിച്ചിരിക്കുന്നു. അതിന് പൊതുമാനദണ്ഡങ്ങൾ നിർണയിക്കുകയും അതനുസരിച്ച് ജ്ഞാനസമാഹരണത്തിനും ഉൽപാദനത്തിനുമുള്ള സംവിധാനം ഏർപ്പെടുത്തുകയുമാണ് സ്ഥാപനങ്ങൾ ചെയ്യുന്നത്. ഇത് ഒരു അക്കാദമിക് പ്രവർത്തനമാണ്. അതിനെ വ്യവസായങ്ങളുടെ ആവശ്യങ്ങളും ക്യാംപസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെടുത്തുമ്പോൾ ഇതിന്റെ അക്കാദമിക് തലം നഷ്ടപ്പെടുകയും സ്ഥാപനങ്ങൾ കോച്ചിംഗ് കളരികളായി മാറുകയും ചെയ്യും. കോച്ച് അല്ലെങ്കിൽ മെൻറർ എന്നത് അധ്യാപകർക്ക് പകരം വെയ്ക്കുന്ന വാക്കുകളാണ്. അക്കാദമിക തലത്തിന് ഒരു സാമൂഹ്യസ്വഭാവമുണ്ട്. വ്യവസായങ്ങൾക്ക് ആവശ്യം മാനവികവിഭവങ്ങളിലെ നിക്ഷേപമാണ്. ഇവ പൊരുത്തപ്പെടണമെന്നില്ല. വ്യവസായങ്ങൾക്കാവശ്യം അധ്യാപകരല്ല. മെൻറർമാരെയും ഫസിലിറ്റേറ്റർമാരെയുമാണ്. മറ്റുള്ളവരെല്ലാം ഓപ്പറേറ്റീവ്സ് (അതായത് തൊഴിലാളികൾ) മാനേജർമാർ, ഗവേഷണപ്രവർത്തകർ എന്നിവരാണ്. ഇവയ്ക്കാവശ്യമുള്ള പരിശീലകരെയാണ് അധ്യാപകരായി നിയമിക്കുന്നത്. ഒരു സാമൂഹ്യനിക്ഷേപമെന്ന നിലയിൽ വിദ്യാഭ്യാസം അംഗീകരിക്കപ്പെടുമ്പോൾ മാത്രമാണ് സ്ഥിരം അധ്യാപകരെ ആവശ്യമുള്ളത്. അല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്ന പരിശീലകരെയാണ്. ബ്ളെൻഡഡ് ലേണിംഗിന്റെ ഘട്ടത്തിൽ അതും ഏറെ ആവശ്യമുണ്ടാകില്ല. നാലു വർഷത്തെ കോഴ്സിലും സ്ഥിരംനിയമനങ്ങൾ ഉണ്ടാകണമെന്നില്ല..."

പി.ജി വിദ്യാഭാസം ഭാവിയിൽ അസ്തമിക്കാൻ പോകുകയാണ്. ഒരു വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനത്തിനുവേണ്ടിയാണ് പിജിയും റിസർച്ചും ഉപയോഗിക്കുന്നത്. നാലുവർഷ ഡിഗ്രി വഴി വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
പി.ജി വിദ്യാഭാസം ഭാവിയിൽ അസ്തമിക്കാൻ പോകുകയാണ്. ഒരു വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനത്തിനുവേണ്ടിയാണ് പിജിയും റിസർച്ചും ഉപയോഗിക്കുന്നത്. നാലുവർഷ ഡിഗ്രി വഴി വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഡിഗ്രി- പിജി അഡ്മിഷന് കേന്ദ്രീകൃത സംവിധാനമുള്ള പരീക്ഷ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. (CTA Commission, P 19) ഇത് തികച്ചും അശാസ്ത്രീയമാണ്. ഇന്ത്യയെപ്പോലെ ഏറെ വൈവിധ്യവും അസമത്വവും നിലനിൽക്കുന്ന രാജ്യത്ത്, ഒരു കേന്ദ്രീകൃത പരീക്ഷ കൊണ്ട് വിദ്യാർത്ഥിയുടെ നിലവാരം അളക്കാൻ സാധിക്കുകയില്ല. ഓരോ സംസ്ഥാനത്തെ സർവകലാശാലകളും ഓരോ ധർമ്മമാണ് നിർവഹിക്കുന്നത്. അതാത് പ്രദേശത്തെ പ്രത്യേകതകൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് സർവകലാശാലകൾ സ്ഥാപിക്കുന്നത്. ഈ നിർദ്ദേശം നടപ്പിലായാൽ പ്ലസ് ടു പഠനത്തിന്റെ പ്രാധാന്യം ഇല്ലാതാകും. അധ്യാപകരും രക്ഷിതാക്കളും എൻട്രൻസ് പരീക്ഷയിലേക്ക് കേന്ദ്രീകരിക്കും. ദൂരെയുള്ള സ്ഥലത്ത് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അത് ബാധിക്കും. എൻട്രൻസ് മാഫിയയെ സഹായിക്കുക മാത്രമായിരിക്കും ഇതിന്റെ ഫലം.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്തു ചെയ്യുന്നു?

ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചശേഷം നിയമസഭയുടെ അംഗീകാരം നേടിയാൽ മതിയെന്ന് റൂസ മാർഗ്ഗരേഖയിൽ നിർദ്ദേശിക്കുന്നതനുസരിച്ച്, നിയമസഭയിൽപോലും ചർച്ച ചെയ്യാതെ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് 2007-ൽ എൽ ഡി എഫ് സർക്കാർ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചത്. ദേശീയതലത്തിൽ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾ സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് കൗൺസിൽ ഇപ്പോൾ ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടുകൾ നിലച്ചാലും വിദ്യാഭ്യാസത്തിന്റെ കച്ചവടത്തിന്റെയും മേൽനോട്ടത്തിന്റെയും ചുമതല മാത്രമായിരിക്കും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കമ്മീഷനുകൾ നിർവഹിക്കാൻ പോകുന്നത്. ദേശീയതലത്തിൽ ഇതിന്റെ ചുമതല പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന രാഷ്ട്രീയ ശിക്ഷ ആയോഗിന് (RSA) ആയിരിക്കും. ദേശീയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളെ അപ്രസക്തമാക്കി രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷനുകളുടെ ചുമതല മേൽ സൂചിപ്പിച്ചതാണ്.

അടിസ്ഥാനപരമായി, കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെയും കേരളത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് സർക്കാറുകളുടെയും വിദ്യാഭ്യാസ നയങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പുരോഗമനത്തിന്റെ മുഖംകൂടിയണിഞ്ഞ് കേന്ദ്രത്തിന്റെ അതേ പരിഷ്കാരങ്ങൾ തന്നെയാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ഇതിന് കൂട്ടുനിൽക്കാൻ അവരുടെ അധ്യാപക- വിദ്യാർത്ഥി സംഘടനകളുമുണ്ട്.

ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ടിൽ കോഴ്സുകൾക്ക് എങ്ങനെ ഫീസ് നിർണയിക്കണം എന്നതിനെ സംബന്ധിച്ചും യൂണിവേഴ്സിറ്റിയുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നത് അശോക് മിത്ര കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. 1977 മുതൽ 87 വരെ ബംഗാളിലെ ഇടതുപക്ഷ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയും പിന്നീട് സി പി എമ്മിന്റെ രാജ്യസഭാംഗവും ആയിരുന്നു അദ്ദേഹം. കോഴ്സുകൾക്കായി ഈടാക്കുന്ന ഫീസിന്റെ തുക വളരെ കുറവാണെന്നും സംസ്ഥാനത്തെ പ്രതിശീർഷ വരുമാനത്തിന്റെ 20% എന്ന നിലയിൽ കോഴ്സുകൾക്ക് ഫീസ് നിശ്ചയിക്കണം എന്നുമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്, (നിലവിലെ നിരക്കനുസരിച്ച് യു ജി കോഴ്സിന് 41,013 രൂപയും പിജി കോഴ്സിന് 82,027 രൂപയും.) സ്ഥിര അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം സർവ്വകലാശാലകൾക്കാവശ്യമില്ലെന്നും ഫണ്ടുകൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മുതലാളിമാരെയും സമീപിക്കണമെന്നും തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങൾക്കനുസരിച്ചുള്ള നിർദേശങ്ങളാണ് ഈ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. ഇതിനെ കൂട്ടുപിടിച്ചാണ് ചെലവുകളെ സംബന്ധിച്ച് ശ്യാം ബി മേനോൻ കമ്മീഷൻ വാദങ്ങൾ നിരത്തുന്നത്.

സർവകലാശാലാ സ്വയംഭരണാവകാശമെന്ന ശരിയായ കാഴ്ചപ്പാടിനുപകരം, കോളേജുകൾക്ക് സ്വയംഭരണാവകാശം എന്ന ധാരണയാണ് കമ്മീഷൻ റിപ്പോർട്ടുകളിലൂടെ അവതരിപ്പിക്കുന്നത്.

ലോക്ഡൗണിന്റെ തുടക്കത്തിൽ, ഉന്നതവിദ്യാഭ്യാസരംഗത്ത് അപ്രഖ്യാപിത നിയമനനിരോധനം കൊണ്ടുവരുന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സർക്കാർ-എയ്ഡഡ് കോളേജുകളിൽ 16 മണിക്കൂർ അധ്യാപനമുണ്ടെങ്കിൽ മാത്രമേ സ്ഥിരാധ്യാപക തസ്തികയ്ക്ക് സാധുതയുണ്ടാകൂ. 16 മണിക്കൂർ അധ്യാപനത്തിന് ഒരു സ്ഥിരാധ്യാപക തസ്തിക, അധികമായി വരുന്ന ഒൻപതു മണിക്കൂറിന് പുതിയൊരു തസ്തിക എന്നതായിരുന്നു നിലവിലുള്ള രീതി. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിക്കുന്ന വെയ്റ്റേജ് സമ്പ്രദായവുമെടുത്തു കളഞ്ഞു. ഔദ്യോഗികരേഖകൾ പ്രകാരം ഉന്നതവിദ്യാഭ്യാസരംഗത്ത് ആഴ്ചയിൽ 40 മണിക്കൂർ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. 16 മണിക്കൂർ എന്നത് കേവലം ടീച്ചീംഗ് അവേഴ്സ് മാത്രമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നിർവഹിക്കേണ്ടവരാണ് അധ്യാപകർ. അതോടൊപ്പം ഗവേഷണ പ്രവർത്തനങ്ങൾ, ദേശീയ- അന്തർദേശീയ അക്കാദമിക സെമിനാറുകളിലെ പങ്കാളിത്തം, റിസർച്ച് പേപ്പറുകളുടെ പ്രസിദ്ധീകരണം എന്നിങ്ങനെ വൈജ്ഞാനിക ഉത്പാദനത്തിനും പ്രസരണത്തിനുമുള്ള ഉത്തരവാദിത്വവുമുണ്ട്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകരുടെ ടീച്ചിംഗ് അവേഴ്‌സിൽ ഏറ്റക്കുറച്ചിലുണ്ട്.

ബിരുദാനന്തരബിരുദ ക്‌ളാസുകൾ മാത്രം കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 10 മണിക്കൂർ അധ്യാപനം, ബിരുദക്ലാസുകൾ കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 16 മണിക്കൂർ എന്നതാണ് യു ജി സി മാനദണ്ഡം. ബിരുദ- ബിരുദാനന്തര ക്‌ളാസുകൾ ഒരേസമയം കൈകാര്യം ചെയ്യുന്നവരുടെ ജോലിഭാരം ക്രമീകരിക്കുന്നതിനായി കേരള സർവകലാശാലയാണ് ഒരു മണിക്കൂർ പി ജി അധ്യാപനത്തെ ഒന്നര മണിക്കൂറായി (1:1.5) കണക്കാക്കുന്ന വെയ്‌റ്റേജ് സമ്പ്രദായം കൊണ്ടുവന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ പി ജി വെയ്‌റ്റേജ് അധ്യാപകർ അനുഭവിച്ചുപോന്ന അധികമായ ആനുകൂല്യമല്ല, മറിച്ച് തൊഴിൽഭാരത്തിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട അവകാശമാണ്. ഈ ഉത്തരവ് നടപ്പിലാക്കുന്നതോടെ, പുതിയ ഗവേഷണ മാർഗ്ഗദർശികൾ ഉണ്ടാവുകയില്ല. സ്വതന്ത്രമായ ഗവേഷണത്തിന്റെ സാധ്യതകൾ പൂർണ്ണമായും അടയ്ക്കുന്നതായിരുന്നു ഈ ഉത്തരവ്. മാത്രമല്ല, ഭാഷാ- മാനവിക വിഷയങ്ങളിലും സ്റ്റാറ്റിസ്റ്റിക്സ് പോലെയുള്ള വിഷയങ്ങളിലും കൂടുതൽ തസ്തികകളുളള ഏകാധ്യാപക ഡിപ്പാർട്ട്മെന്റുകൾ ഇല്ലാതാകും. ഇതോടെ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നീ സർവകലാശാലാ സമിതികളിൽ അധ്യാപക പ്രതിനിധികളില്ലാതാകും. സ്വാഭാവികമായും ഈ വിഷയങ്ങളുടെ ശവക്കുഴി തോണ്ടുകയായിരിക്കും ഫലം.

ബിരുദാനന്തരബിരുദ ക്‌ളാസുകൾ മാത്രം കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 10 മണിക്കൂർ അധ്യാപനം, ബിരുദക്ലാസുകൾ കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 16 മണിക്കൂർ എന്നതാണ് യു ജി സി മാനദണ്ഡം.
ബിരുദാനന്തരബിരുദ ക്‌ളാസുകൾ മാത്രം കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 10 മണിക്കൂർ അധ്യാപനം, ബിരുദക്ലാസുകൾ കൈകാര്യം ചെയ്യുന്നവർക്ക് ആഴ്ചയിൽ 16 മണിക്കൂർ എന്നതാണ് യു ജി സി മാനദണ്ഡം.

പരിഷ്കാരങ്ങൾ എന്തിനുവേണ്ടി?

സർവകലാശാലാ സ്വയംഭരണാവകാശമെന്ന ശരിയായ കാഴ്ചപ്പാടിനുപകരം, കോളേജുകൾക്ക് സ്വയംഭരണാവകാശം എന്ന ധാരണയാണ് ഈ കമ്മീഷൻ റിപ്പോർട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസമേഖല പൂർണമായും വാണിജ്യശക്തികൾക്ക് തീറെഴുതപ്പെട്ട കാലഘട്ടത്തിലാണ് സർവ്വകലാശാലകൾ വേണ്ടെന്നും ഓരോ കോളേജുകളും ഓരോ സർവകലാശാലയായി മാറും എന്നും പ്രഖ്യാപിച്ച് സ്വയംഭരണസ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കമ്മീഷനുകൾ എത്തുന്നത്. വിഭവ സമാഹരണത്തിനും ഫീസ് നിശ്ചയിക്കാനുമുള്ള അവകാശം കൂടി ലഭിക്കുമെന്നു മനസ്സിലാക്കിയാലേ സ്വയംഭരണകോളജുകൾ എന്ന മുദ്രാവാക്യത്തിന്റെ അപകടം മനസ്സിലാകൂ. വിദ്യാഭ്യാസമേഖലയിൽ മൂലധനനിക്ഷേപം നടത്തി ലാഭം കൊയ്തെടുക്കാൻ കഴിയുംവിധം സ്വകാര്യ സംരംഭകൾക്ക് സർവ സ്വാതന്ത്ര്യം നൽകുകയാണ് കോളജുകൾക്ക് സ്വയംഭരണാവകാശം നൽകുന്നതുവഴി സംഭവിക്കുന്നത്. വിദ്യാർഥികൾ കേവലം ഉപഭോക്താക്കളായി മാറാൻ പോകുന്നു, വിദ്യാഭ്യാസം എന്നത് വ്യവസായിക ഉത്പന്നമാകും.

കമ്പോളവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസവ്യവസ്ഥയിൽ നിലവിലുള്ള സർവകലാശാലകളുടെ ഘടന കച്ചവടത്തിനും മൂലധനത്തിന്റെ ഒഴുക്കിനും തടസ്സമായതിനാലാണ് അവയെ തകർക്കാൻ പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. തടസ്സമില്ലാതെ മൂലധനത്തിന് പ്രവഹിക്കാനും ലാഭം കൊയ്യാനും കഴിയുംവിധം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണസംവിധാനവും ഉള്ളടക്കവും മാറ്റുകയാണ് ലക്ഷ്യം. സർവകലാശാലകൾ ആഴത്തിലുള്ള വിഷയബന്ധിതപഠനം ഒരുക്കുന്നതോടൊപ്പം സമഗ്ര ജ്ഞാനത്തിനും വിശകലനശേഷി ആർജിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കും. അതുകൊണ്ടുതന്നെ സർവകലാശാലകളെ അപ്രസക്തമാക്കുന്ന ‘പരിഷ്കാരങ്ങൾ’ ലക്ഷ്യം വെക്കുന്നത് യഥാർത്ഥ വിജ്ഞാനപ്രക്രിയ തടയുക എന്നതാണ്. അതുവഴി പ്രതിസന്ധിയിലായ മുതലാളിത്ത വ്യവസ്ഥിതിയുടെ മൂല കാരണം മറച്ചുവെക്കുക എന്നതാണ്. ഭരണവർഗ്ഗം വൈജ്ഞാനിക പഠനത്തെ പ്രാണഭയത്തോടെയാണ് കാണുന്നത്.

Comments