മാർക്കു കൊണ്ട് വിദ്യാർത്ഥികൾക്ക് എന്തു ഗുണം? കടലാസിൽ മാത്രം ഗംഭീരമായ വിദ്യാഭ്യാസനയം

“ഗ്രേഡിങ് സമ്പ്രദായവും ഘടനാപരമായ മാറ്റങ്ങളും വിദ്യാർത്ഥികളുടെ ചിന്താഗതിയിലോ ദൈനംദിന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലോ ഗുണപരമായ രീതിയിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. വൈദഗ്ധ്യമുള്ള, ക്രിയാത്മകമായ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുപകരം അൽപം വ്യത്യസ്തമായ രീതിയിൽ പഴയ അതേ ഫലമാണ്, കടലാസിൽ ഗംഭീരമെന്ന് തോന്നിക്കുന്ന എന്നാൽ പ്രായോഗികമായി അത്രയ്ക്ക് വിജയിപ്പിക്കാൻ സാധിക്കാത്ത പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സംഭവിക്കുന്നത്,” സണ്ണി മേനോൻ എഴുതുന്നു.

മ്മുടെ പരമ്പരാഗത മാർക്ക് സമ്പ്രദായം ഗ്രേഡിങ് സിസ്റ്റത്തിലേക്ക് വഴിമാറിയിട്ട് കാലങ്ങളായി. ഇന്ന് 90-നും 100-നും ഇടയിൽ മാർക്ക് നേടുന്ന ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക എ പ്ലസ് ഗ്രേഡായിരിക്കും. 80നും 89-നും ഇടയിൽ എ-യുമാണ്. അതായത് 80 മാർക്ക് കിട്ടിയ കുട്ടിക്കും 89 മാർക്ക് കിട്ടിയ കുട്ടിക്കും ഒരേ ഗ്രേഡ് തന്നെയാണ് ലഭിക്കുക. പഠനത്തിലെ പ്രകടനത്തിൽ വ്യത്യാസമുണ്ടെങ്കിൽ പോലും. ഇത് കൂടാതെ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് വേണമെന്നുണ്ടെങ്കിൽ പ്രത്യേകമായി വിദ്യാഭ്യാസ ബോർഡിന് മുന്നിൽ അപേക്ഷ സമർപ്പിക്കേണ്ട സാഹചര്യമുണ്ട്. നമ്മുടെ മൂല്യനിർണയ രീതിയിലെ മാറ്റം നൈപുണ്യവികസനത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരിമിതിയുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ നിലവിലെ രീതികൾക്ക് അപര്യാപ്തതകൾ ഏറെയാണ്. ആഗോള വിദ്യാഭ്യാസരീതികളുമായി തട്ടിച്ച് നോക്കുമ്പോഴാണ് ഇത് എത്രമാത്രം വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മനസ്സിലാക്കാൻ സാധിക്കുക. ഇവിടെ നമ്മൾ ഒരു സുപ്രധാനചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമാറ്റത്തിന് സമയമായോ? ‘ദേശീയ വിദ്യാഭ്യാസ നയം’ (NEP) ശരിയായ ദിശയിലാണോ നീങ്ങുന്നത്?

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവൽക്കരിക്കുകയെന്ന ഉദ്ദേശത്തോടെ ഈയടുത്ത കാലത്ത് കൊണ്ടുവന്ന ചില മാറ്റങ്ങൾ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തെയും സർഗാത്മക കഴിവുകളെയും ആത്മാർത്ഥതയോടെ തന്നെ പരിഗണിക്കാൻ ശ്രമിക്കുന്നുണ്ട്. മനഃപാഠ പഠന സംവിധാനത്തിൽ നിന്ന് മാറിയെന്ന് വിദ്യാഭ്യാസ സമ്പ്രദായം അവകാശപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റം ഇപ്പോഴും യഥാർത്ഥത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് മറ്റൊരു സത്യം.

മാർക്കിൽ നിന്ന് ഗ്രേഡുകളിലേക്കും, അച്ചടക്കത്തിൽ നിന്ന് ആശയക്കുഴപ്പത്തിലേക്കും, വ്യക്തതയിൽ നിന്ന് നിരന്തരമായ പരീക്ഷണങ്ങളിലേക്കും നമ്മൾ എന്തിനാണ് നീങ്ങിയത്?

പ്രായോഗികമായ കാര്യങ്ങൾക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രം നൽകി, കടുകട്ടിയായ തിയറി പഠനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പഠനസമ്പ്രദായം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കുട്ടികളുടെ ക്രിയാത്മകചിന്തകളെ പരിഗണിക്കാതെയും, പരീക്ഷണങ്ങൾക്കും നവീനമായ ആശയങ്ങൾക്കും സ്വതന്ത്രമായ ചിന്തകൾക്കുമൊന്നും ഇടം നൽകാതെയുമാണ് ക്ലാസ് റൂം സംവിധാനം മുന്നോട്ട് പോവുന്നത്. ഗ്രേഡിങ് സമ്പ്രദായവും ഘടനാപരമായ വ്യത്യാസങ്ങളും കുട്ടികളുടെ ചിന്താഗതിയിലോ ദൈനംദിന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലോ ഗുണപരമായ മാറ്റങ്ങളിലേക്ക് വേണ്ടവിധത്തിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. വൈദഗ്ധ്യമുള്ള, ക്രിയാത്മകമായ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുപകരം അൽപം വ്യത്യസ്തമായ രീതിയിൽ പഴയ അതേ ഫലമാണ്, കടലാസിൽ ഗംഭീരമെന്ന് തോന്നിക്കുന്ന എന്നാൽ പ്രായോഗികമായി അത്രയ്ക്ക് വിജയിപ്പിക്കാൻ സാധിക്കാത്ത പുതിയ സമ്പ്രദായത്തിലൂടെ സംഭവിക്കുന്നത്.

കേരളത്തിലെ സ്കൂളുകൾ മുമ്പ് രാഷ്ട്രീയചർച്ചകളുടെ വേദിയായിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇന്നത് കോളേജുകളിൽ മാത്രമാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ ചിലപ്പോഴൊക്കെ ഇതിലൂടെ മുതലെടുപ്പ് നടത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തുടർച്ചയായ അവബോധത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അത്തരം പോരായ്മകൾ ലഘൂകരിക്കാൻ സാധിച്ചിരുന്നു. അതുപോലെത്തന്നെ സ്കൂളുകളിലും കോളേജുളിലും കലാപരമായ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. ക്ലാസിക്കൽ കലാരൂപങ്ങൾ പോലും മികച്ച നിലവാരത്തിൽ അവരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങളിലൊക്കെ ഇന്ത്യയിലെ ആകെ സംവിധാനം വല്ലാതെ നിലവാരത്തകർച്ച നേരിട്ടിരിക്കുന്നു.

പ്രായോഗികമായ കാര്യങ്ങൾക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രം നൽകി, കടുകട്ടിയായ തിയറി പഠനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പഠനസമ്പ്രദായം തന്നെയാണ് ഇപ്പോഴും തുടരുന്നത്.
പ്രായോഗികമായ കാര്യങ്ങൾക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രം നൽകി, കടുകട്ടിയായ തിയറി പഠനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പഠനസമ്പ്രദായം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കണമെന്ന് വർഷങ്ങളായി നമ്മൾ തുടർച്ചയായി ആവശ്യപ്പെടുന്ന കാര്യമാണ്. പൊതുവിൽ നോക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കാണാം. വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ മെച്ചങ്ങൾ ഗ്രാമങ്ങളിലേക്ക് ആഴത്തിൽ എത്തിച്ചേരണമെന്ന വാദം ദേശീയ വിദ്യാഭ്യാസനയത്തിൽ ഉയർന്നുവന്നിട്ടുണ്ട്. നൈപുണ്യ വികസനം, ആഗോള മത്സരം, സർഗ്ഗാത്മകത, കൊഴിഞ്ഞുപോക്ക് കുറയ്ക്കൽ തുടങ്ങിയ വിവിധ ഘടകങ്ങളെയാണ് മാറ്റം ആവശ്യപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളായി NEP മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായം എല്ലാവരെയും സമമായി ഉൾക്കൊള്ളുന്നതും കൂടുതൽ ആധുനികവും വിദ്യാർത്ഥി സൗഹൃദപരവുമാകണമെന്നും ഇത് ആവശ്യപ്പെടുന്നു.

എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതൊക്കെ കാലങ്ങൾക്ക് മുൻപ് തന്നെ സംഭവിച്ചിട്ടുണ്ടെന്ന് നമുക്ക് നോക്കിയാൽ മനസ്സിലാവും. ഭാഷ, ഇവിടെ ഒരു പ്രശ്നമായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ ഏറെ വഴികളുണ്ട്. കേരളത്തിലെ ചെറുഗ്രാമങ്ങളിലേക്ക് പോലും വിദ്യാഭ്യാസത്തിൻെറ ഗുണങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ എത്തിയിരുന്നു. അത് വളരെ ഫലപ്രദമായി തന്നെ സംഭവിച്ചതാണ്. ഏറെ സാമൂഹ്യമാറ്റങ്ങളും അതുകൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ കൂടി, ഇവിടെയും പരിമിതികൾ ഉണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന അതേ രീതിയിൽ തുടരാൻ ഒരു പുനഃക്രമീകരണം ആവശ്യമല്ലേ? എന്തുകൊണ്ട് മാറ്റം ഉണ്ടാവണമെന്നതാണ് ചോദ്യം.

നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ലോകത്തെ എഞ്ചിനീയറിങ് മേഖലയിലെ വലിയ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമല്ല. ആഗോളനിലവാരത്തിന് ഏറെ താഴെയാണ് നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ നിലവാരം എന്നതാണ് യാഥാർത്ഥ്യം.

മാർക്കിൽ നിന്ന് ഗ്രേഡുകളിലേക്കും, അച്ചടക്കത്തിൽ നിന്ന് ആശയക്കുഴപ്പത്തിലേക്കും, വ്യക്തതയിൽ നിന്ന് നിരന്തരമായ പരീക്ഷണങ്ങളിലേക്കും നമ്മൾ എന്തിനാണ് നീങ്ങിയത്? നന്നായി പ്രവർത്തിക്കുകയായിരുന്ന ഒരു സംവിധാനത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടായിരുന്നോ?

ഇവിടുത്തെ വ്യവസ്ഥയുടെ കൂടി കരുത്ത് കൊണ്ട് കൂടിയാണ് ഞാനടക്കമുള്ള പതിനായിരങ്ങൾക്ക് 20-25 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ കുടിയേറി ജോലികളിൽ പ്രവേശിക്കാൻ സാധിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാർ നമ്മുടെ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമ്പത്തോ പദവിയോ അല്ല, മറിച്ച് ഇന്ത്യൻ ക്ലാസ് മുറികളിൽ നിന്ന് ലഭിച്ച അറിവും ഭാഷയും അച്ചടക്കവുമാണ് വിദശരാജ്യങ്ങളിൽ ഞങ്ങൾ ഉപയോഗപ്പെടുത്തിയത്. "ബ്രെയിൻ ഡ്രെയിൻ" എന്ന് വിളിക്കപ്പെടുന്നത് വിദഗ്ദ ജോലികൾക്കായി ഇന്ത്യൻ മസ്തിഷ്കത്തിന് ആവശ്യക്കാർ ഏറെയുണ്ടെന്നതിന്റെ തെളിവ് മാത്രമായിരുന്നു. അത് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? ഞങ്ങൾക്ക് വിദേശത്ത് വലിയ ബഹുമാനം ലഭിച്ചത് ഇവിടുത്തെ വിദ്യാഭ്യാസം കൊണ്ടായിരുന്നു. ഇപ്പോഴത്തെ മാറ്റങ്ങളോ ഗ്രേഡിങ് സമ്പ്രദായമോ ഒന്നും അന്നുണ്ടായിരുന്നില്ലെന്ന് കൂടി മനസ്സിലാക്കണം.

"ബ്രെയിൻ ഡ്രെയിൻ" എന്ന് വിളിക്കപ്പെടുന്നത് വിദഗ്ദ ജോലികൾക്കായി ഇന്ത്യൻ മസ്തിഷ്കത്തിന് ആവശ്യക്കാർ ഏറെയുണ്ടെന്നതിന്റെ തെളിവ് മാത്രമായിരുന്നു.
"ബ്രെയിൻ ഡ്രെയിൻ" എന്ന് വിളിക്കപ്പെടുന്നത് വിദഗ്ദ ജോലികൾക്കായി ഇന്ത്യൻ മസ്തിഷ്കത്തിന് ആവശ്യക്കാർ ഏറെയുണ്ടെന്നതിന്റെ തെളിവ് മാത്രമായിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴുണ്ടായ മാറ്റങ്ങൾക്ക് ശേഷം ഉണ്ടായിരിക്കുന്ന ഗുണങ്ങൾ പരിശോധിച്ചാൽ അതത്ര പ്രതീക്ഷാനിർഭരമല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യയിലുടനീളം എഞ്ചിനീയറിങ് വിദ്യാഭ്യാസം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. 2016–17ൽ എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം ഏകദേശം 6,474 ആയിരുന്നത് 2021–22ൽ ഏകദേശം 5,900 ആയി കുറഞ്ഞു. പ്രവേശനം കുറവായത് കാരണം നൂറുകണക്കിന് കോളേജുകൾ അടച്ചുപൂട്ടേണ്ടി വന്നു. ഇതേ കാലയളവിൽ ബി.ടെക്, ബി.ഇ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനം 40.8 ലക്ഷത്തിൽ നിന്ന് 36.6 ലക്ഷമായി കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ ഓരോ വർഷവും മൊത്തം സീറ്റുകളുടെ പകുതിയോളവും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം പോലുമുണ്ട്. ഇത് പുരോഗതിയല്ല സൂചിപ്പിക്കുന്നത്. പാസ്സ് മാർക്കുമായി പുറത്തിറങ്ങുന്ന നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാവട്ടെ, ലോകത്തെ എഞ്ചിനീയറിങ് മേഖലയിലെ വലിയ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമല്ല. ആഗോളനിലവാരത്തിന് ഏറെ താഴെയാണ് നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ നിലവാരം എന്നതാണ് യാഥാർത്ഥ്യം.

രാജ്യത്തിന് തന്നെ മാതൃകയായ വിദ്യാഭ്യാസ സമ്പ്രദായമുള്ള കേരളത്തിൽ പോലും, നിരവധി എഞ്ചിനീയറിങ് കോളേജുകൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഒരു ഘട്ടത്തിൽ, സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ ഏകദേശം 23,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോൾ ഓരോ വർഷവും ഏകദേശം 30 മുതൽ 40 ശതമാനം വരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. നിരവധി സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മാത്രം അടച്ച് പൂട്ടേണ്ടിവന്നിട്ടുണ്ട്. ഇത് നമ്മൾ ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മിടുക്കരായ സാങ്കേതിക മേഖലയിലെ വിദഗ്ദരെ സൃഷ്ടിച്ച ഒരു സംവിധാനം ആധുനികവൽക്കരണത്തിന്റെ പേരിൽ മാറ്റപ്പെടുകയും, അതിന്റെ ഫലമായി ശൂന്യമായ ക്ലാസ് മുറികൾ ഉണ്ടാകുകയും ചെയ്യുമ്പോൾ, ഇത് ശരിക്കും ആവശ്യമായിരുന്നോ എന്ന് നാം ചോദിക്കേണ്ടിവരും.

ധാരാളം വിദേശ ജോലിക്കാരുള്ള അമേരിക്കയിൽ അതിൻെറ 65% ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ അവർ തെക്കേ അമേരിക്ക, വിയറ്റ്നാം, പോളണ്ട്, ഉക്രെയ്ൻ, ഓസ്ലോ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ശക്തമായ പൊതുവിദ്യാഭ്യാസ സമ്പ്രദായം എല്ലാ വീട്ടിലും എത്തുമെന്ന് കേരളം വളരെ മുമ്പേ തന്നെ തെളിയിച്ചിട്ടുണ്ട്. ഗ്രേഡിംഗ് സംവിധാനങ്ങളോ വിദേശ മോഡലുകളുടെ അനുകരണങ്ങളോ ഒന്നും ഇല്ലാതെ തന്നെ സാക്ഷരത, എല്ലാവർക്കും പ്രവേശനം, തുല്യത തുടങ്ങിയ നേട്ടങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗം സ്വന്തമാക്കിയിരുന്നു. വിദ്യാഭ്യാസം കൂടുതൽ ഗൗരവമുള്ളതും എന്നാൽ ലളിതവും ഫലപ്രദവുമായിരുന്നു. അത് സർട്ടിഫിക്കറ്റുകൾ മാത്രമല്ല, പ്രതിഭകളെയും സൃഷ്ടിച്ചു.

ഇന്ത്യയിലുടനീളം അധ്യാപന നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരമായി മാർക്ക് നൽകുന്ന രീതി, പരീക്ഷ നടത്തുന്ന രീതി, ഗ്രേഡിങ് സമ്പ്രദായം എന്നിങ്ങനെയൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസ സമ്പ്രദായം എല്ലാ ഗ്രാമങ്ങളിലേക്കും എത്തണമെന്നതാണ് ഇതിൻെറ ലക്ഷ്യമായി പറയുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ മുഴുവൻ കേരള മാതൃക പിന്തുടരുകയാണ് ചെയ്യേണ്ടത്. എന്നാൽ ആശയക്കുഴപ്പങ്ങൾ പരമാവധി ഒഴിവാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് കൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഇപ്പോൾ ആഴത്തിൽ ഒരു പൂർണ്ണ ചിത്രം കിട്ടുന്നില്ല, വ്യത്യസ്ത പ്രായത്തിലുള്ള മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ പുരോഗതി യഥാർത്ഥത്തിൽ എങ്ങനെ അളക്കണമെന്ന് വ്യക്തത ലഭിക്കുന്നില്ല. വ്യക്തതക്കുറവുകൾ തുടരുകയാണ്. വിദ്യാർത്ഥികൾക്കിടയിൽ നടക്കേണ്ട ഗുണപരമായ ആരോഗ്യകരമായ മത്സരവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. യാഥാർത്ഥ്യം അതല്ലേ? ഇത് ശരിയായ രീതിയാണെന്നാണോ നിങ്ങളുടെ അഭിപ്രായം?

പാസ്സ് മാർക്കുമായി പുറത്തിറങ്ങുന്ന നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാവട്ടെ, ലോകത്തെ എഞ്ചിനീയറിങ് മേഖലയിലെ വലിയ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമല്ല.
പാസ്സ് മാർക്കുമായി പുറത്തിറങ്ങുന്ന നമ്മുടെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാവട്ടെ, ലോകത്തെ എഞ്ചിനീയറിങ് മേഖലയിലെ വലിയ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമല്ല.

വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റം ഫലപ്രദമാണോ? ചില മാറ്റങ്ങൾ ആവശ്യകത തന്നെയായിരുന്നു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും സിലബസുകൾ അപ്ഡേറ്റ് ചെയ്തും മാറേണ്ടതുണ്ട്. നമ്മുടെ സംസ്ഥാന സ്കൂൾ കലോത്സവം പോലുള്ള ആഗോളനിലവാരമുള്ള നല്ല മാതൃകകൾ എല്ലാ സംസ്ഥാനങ്ങളിലും നടക്കേണ്ടതുണ്ട്. എന്നാൽ മൊത്തത്തിൽ വിദ്യാഭ്യാസമേഖലയുടെ അടിത്തറ ശക്തിപ്പെടുത്താതെ, പഠനരീതിയും മൂല്യനി‍‍ർണയരീതിയും മാത്രം മാറ്റിയത് കൊണ്ട് ഗുണപരമായ മാറ്റമുണ്ടായിട്ടില്ല. ഒരുകാലത്ത് ലോകം ഉറ്റുനോക്കിയിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് അനിശ്ചിതത്വവും സംശയങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്, ധാരാളം വിദേശ ജോലിക്കാരുള്ള അമേരിക്കയിൽ അതിൻെറ 65% ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ അവർ തെക്കേ അമേരിക്ക, വിയറ്റ്നാം, പോളണ്ട്, ഉക്രെയ്ൻ, ഓസ്ലോ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

യഥാർത്ഥ വിദ്യാഭ്യാസം ഗ്രേഡുകളോ മാർക്കുകളോ അല്ല, മറിച്ച് അറിവ്, അച്ചടക്കം, തുല്യ അവസരം എന്നിവയൊക്കെയാണെന്ന് കേരളത്തിൽ നിന്നും ഇപ്പോഴും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പഠിക്കേണ്ട കാര്യമാണ്. അമേരിക്കൻ ക്യാമ്പസിൽ സംസാരിക്കെ ചാർളി കിർക്കിന് സംഭവിച്ചത് കാണുമ്പോൾ, കേരളത്തിലെ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾക്ക് വളരെക്കാലം മുമ്പേ ഉണ്ടായിരുന്ന രാഷ്ട്രീയ അവബോധം ഓർമ വരികയാണ്. ചിലപ്പോൾ മാറ്റം നല്ലതാണ്, പക്ഷേ മാറ്റത്തിനുവേണ്ടിയുള്ള മാറ്റങ്ങല്ല. യഥാർത്ഥ പരിഷ്കാരങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് രാഷ്ട്രീയ നേട്ടം തിരിച്ചറിയാൻ കഴിയണം.

അധികാരത്തിൽ നിന്ന് വരുന്ന ഏത് നിർദ്ദേശവും അനുസരിക്കാൻ ജനത നിർബന്ധിതരാവുന്ന ഘട്ടങ്ങളുണ്ടാവും. നയങ്ങൾ രൂപീകരിക്കുന്നവർ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തുന്നതിന് ഇത് കാരണമാവും. ജീവനക്കാർക്ക് പെട്ടെന്ന് അവരുടെ സ്ഥാനങ്ങളിൽ നിന്ന് മാറേണ്ടിവരുകയും, ആശയക്കുഴപ്പം വ്യാപിക്കുകയും, തീരുമാനങ്ങൾ ഇടയ്ക്കിടെ മാറിമറിയുകയും ചെയ്യുന്ന ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ. മാനേജ്മെന്റ് ഏറ്റവും ബുദ്ധിമുട്ടുള്ള നയങ്ങൾ നടപ്പിലാക്കും, എന്നാൽ ജീവനക്കാരിൽ അതിന്റെ പ്രതിഫലനമൊന്നും ഉണ്ടായെന്ന് വരില്ല. വിദ്യാഭ്യാസമേഖലയിൽ സുസ്ഥിരമായ പുരോഗതിക്ക് ആവശ്യം വ്യക്തതയുള്ള ധൈര്യത്തോടെയുള്ള നയങ്ങളാണ്.

Comments