കെമിസ്ട്രി ഉത്തര സൂചിക: സി.ബി.എസ്​.ഇ ലോബിയുടെ അട്ടിമറിയോ?

കേരള സിലബസിലെ വിദ്യാർഥികൾക്ക് മെഡിക്കൽ- എഞ്ചിനീയറിങ് പ്രവേശനം നിഷേധിക്കാൻ ഒരു സി.ബി.എസ്.ഇ ലോബി പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുവെന്ന, പി. പ്രേമചന്ദ്രൻ അടക്കമുള്ള അധ്യാപകർ ട്രൂ കോപ്പിയിലൂടെ നടത്തിയ വിമർശനം ശരിവക്കുന്നതാണ്, കെമിസ്ട്രി ഉത്തരസൂചികയുമായി ബന്ധപ്പെട്ട പ്രശ്‌നം.

Think

യർസെക്കൻഡറി രണ്ടാംവർഷ രസതന്ത്രം മൂല്യനിർണയക്യാമ്പ് ബഹിഷ്‌കരിച്ച് അധ്യാപകർ സമരം ചെയ്യുകയാണ്. അധ്യാപനത്തിലും ഉത്തരസൂചിക തയാറാക്കലിലും അനുഭവസമ്പത്തുള്ള അധ്യാപകർ തയാറാക്കിയ ഉത്തര സൂചിക ഒഴിവാക്കി ചോദ്യകർത്താവിന്റെ ഉത്തര സൂചിക തന്നെ സ്വീകരിക്കണമെന്ന പരീക്ഷാവിഭാഗം സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ ക്യാമ്പ് ബഹിഷ്‌കരണം.

ചോദ്യകർത്താവിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന് അധ്യാപകരെ ശിക്ഷിക്കാനുള്ള പരീക്ഷാ സെക്രട്ടറിയുടെ നടപടി അംഗീകരിക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. പല ജില്ലകളിലും വെള്ളിയാഴ്ചയും അധ്യാപകർ ക്യാമ്പ് ബഹിഷ്‌കരിച്ചു.

ചോയ്‌സ് ഉത്തരത്തിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഉത്തര സൂചിക തയാറാക്കി നൽകിയത്. ഇതനുസരിച്ച് മൂല്യനിർണയം നടത്തിയാൽ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജയിക്കാനുള്ള മാർക്കുപോലും ലഭിക്കില്ല എന്നാണ് ആശങ്ക. ഇത് എഞ്ചിനീയറിങ്- മെഡിക്കൽ പ്രവേശന പരീക്ഷ അടക്കമുള്ള ഉപരിപഠനത്തെ ഗുരുതരമായി ബാധിക്കും.

അധ്യാപക സമിതി തയാറാക്കിയ ഉത്തര സൂചിക ചോദ്യത്തിലുള്ളതിലേറെ മാർക്ക് കുട്ടികൾക്ക് അനർഹമായി നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹയർ സെക്കൻഡറി പരീക്ഷാബോർഡ് ഒഴിവാക്കിയത്. എന്നാൽ, പകുതിയിലധികം ചോദ്യങ്ങൾ ഓർഗാനിക് കെമിസ്ട്രിയിൽനിന്നുമാത്രം ഉൾപ്പെടുത്തി നടത്തിയ പരീക്ഷ കുട്ടികൾക്ക് അതി കഠിനമായിരുന്നുവെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. നിരവധി അപകാതകളുള്ളതാണ് ചോദ്യകർത്താവിന്റെ ഉത്തരസൂചിക എന്നും ഇവർ പറയുന്നു. കേരള സിലബസിലെ വിദ്യാർഥികൾക്ക് മെഡിക്കൽ- എഞ്ചിനീയറിങ് പ്രവേശനം നിഷേധിക്കാൻ ഒരു സി.ബി.എസ്.ഇ ലോബി പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുവെന്ന, പി. പ്രേമചന്ദ്രൻ അടക്കമുള്ള അധ്യാപകർ ട്രൂ കോപ്പിയിലൂടെ നടത്തിയ വിമർശനം ശരിവക്കുന്നതാണ്, കെമിസ്ട്രി ഉത്തരസൂചികയുമായി ബന്ധപ്പെട്ട പ്രശ്‌നം.

ഉത്തര സൂചികയിലെ അപാകതകൾ എന്തെല്ലാം?
കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മ പറയുന്നു:

ഹയർ സെക്കണ്ടറി കെമിസ്ട്രി വാലുവേഷന് നൽകിയ സ്‌കീം ഒരു തരത്തിലും മൂല്യനിർണ്ണയം നടത്താൻ പറ്റുന്ന വിധത്തിലുള്ളതല്ല. ചിലത് ഇവിടെ സൂചിപ്പിക്കുന്നു.
1. സ്‌കീം ഫൈനലൈസേഷനിൽ പങ്കെടുത്തിട്ടുള്ള ഒരാളുടെയും പേരോ വിവരങ്ങളോ അതിൽ കൊടുത്തിട്ടില്ല. അക്കാരണത്താൽ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് കൃത്യമായ മറുപടി ഒരിടത്തും ലഭ്യമല്ല.
2. സ്‌കീമിൽ ഓരോ സെക്ഷനുകളിലെയും ചോദ്യങ്ങൾ വ്യക്തമായി വേർതിരിച്ചു കാണിക്കുകയോ ഓരോ സെക്ഷനിലും പരമാവധി നൽകേണ്ടതായ സ്‌കോറുകൾ വേർതിരിച്ച് രേഖപ്പെടുത്തിയിട്ടില്ല.
ചോദ്യം 7, ചോദ്യം 26 എന്നിവയിലെ മലയാളം ചോദ്യങ്ങൾ തെറ്റാണ്.
ചോദ്യം 8. പ്രൈമറി, സെക്കണ്ടറി, ടെർഷറി ആൽക്കഹോളുകളെ തിരിച്ചറിയാൻ - ലൂക്കാസ് റീഏജന്റാണ് സ്‌കീമിൽ തന്നിരിക്കുന്നത്. എന്നാൽ oxidation, dehydrogenation എന്നിവ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഇവ എഴുതുന്ന കുട്ടികൾക്ക് മാർക്ക് ലഭിക്കില്ല.

ചോദ്യം 13. ചോദ്യപ്പേപ്പറിൽ നൽകിയിരിക്കുന്ന നാല് ഓപ്ഷനുകളിൽ ഏതെഴുതിയാലും കുട്ടിക്ക് മാർക്ക് ലഭിക്കാത്ത വിചിത്രമായ അവസ്ഥ. ചോദ്യ പേപ്പറിൽ നൽകിയിരിക്കുന്നത് aspartase എന്നാണ്. എന്നാൽ സ്‌കീമിൽ നൽകിയിരിക്കുന്നത് aspartame എന്നാണ്. ഭൂരിഭാഗം കുട്ടികളും aspartase എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ അതിന് മാർക്ക് കൊടുക്കാൻ പറ്റില്ല. കാരണം ഒന്നാമത് അത് തെറ്റാണ്. തെറ്റായ answer ന് മാർക്ക് നൽകണമെങ്കിൽ scheme ൽ പറയണം. അത് പറഞ്ഞിട്ടുമില്ല. ഭൂരിഭാഗം കുട്ടികൾക്കും ഈ മാർക്ക് നഷ്ടപ്പെട്ടതു തന്നെ.
ചോദ്യം 15. Henry 's law യുടെ equation എഴുതിയാൽ മാർക്ക് നൽകാൻ സ്‌കീമിൽ പറഞ്ഞിട്ടില്ല.
ചോദ്യം 16(ii) ഗ്രാഫിൽ രേഖപ്പെടുത്തലുകൾ സ്‌കീമിൽ തന്നിരിക്കുന്ന പ്രകാരമല്ലാതെ എഴുതാവുന്നതും മാർക്ക് നൽകാവുന്നതുമാണ്.
ചോദ്യം 16. ഗ്രാഫ് വരക്കാതെ തന്നെ ഇതിന്റെ ശരിയായ answer എഴുതാവുന്നതാണ്. എന്നാൽ അതിന് മാർക്ക് നൽകാൻ സ്‌കീമിൽ വകുപ്പ് ഇല്ല. കൂടാതെ log k വച്ച് ഗ്രാഫ് വരക്കുന്നത് സ്‌കീമിൽ പറഞ്ഞിട്ടില്ല.
ചോദ്യം 18. സ്‌കീമിൽ നൽകിയിരിക്കുന്ന answer അപൂർണ്ണമോ തെറ്റോ ആണെന്ന് തോന്നുന്നു(Question ഇട്ട ആൾക്ക് ഇതിന്റെ ശരിയായ ആൻസർ അറിയാമോ എന്ന് സംശയമുണ്ട്) ഒരു കുട്ടി എങ്കിലും ഈ ചോദ്യത്തിന്റെ ഉത്തരം എഴുതിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഒരു സംസ്ഥാനത്തെ ഒരു കുട്ടിക്കും ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ല എങ്കിൽ അത് കുട്ടിയുടെ കുഴപ്പമാണോ അതോ ചോദ്യത്തിന്റെ കുഴപ്പമാണോ?

ചോദ്യം 19 ൽ റീയാക്ഷന്റെ ഇക്വാഷനും വിശദീകരണവും പ്രത്യേകം ചോദിച്ചിട്ട് ഉണ്ട്. Chemistry യില് സാധാരണ ഇത് ആവശ്യമില്ല.
ചോദ്യം 20. വേറെയും രീതികളിൽ വിശദീകരിക്കാം. ടെക്സ്റ്റിൽ തന്നെ -R effect of Aryl group എന്ന രീതിയിൽ അല്ല പറഞ്ഞിരിക്കുന്നത്.
ചോദ്യം 24.(i) ഒന്നാമത് സ്‌കീമിൽ നൽകിയിരിക്കുന്ന answer പൂർണ്ണമല്ല. Medium അസറ്റോൺ അല്ലെങ്കിൽ ഈ റിയാക്ഷൻ നടക്കുമോ? രണ്ടാമത്, Finkelstein reaction എന്ന് എഴുതിയാൽ മാർക്ക് നൽകാൻ സ്‌കീമിൽ പറയുന്നില്ല.
ചോദ്യം 31(iii) ൽ ഒരു പോളി സാക്കറൈഡിനെ സംബന്ധിച്ച ഏറ്റവും പ്രാഥമികമായ അറിവ് അതിലെ monomer (monosaccharide) എന്താണ് എന്നുള്ളതാണ്. എന്നാൽ ഇവിടെ മോണോമർ എഴുതിയാൽ മാർക്ക് നൽകാൻ സ്‌കീം പറയുന്നില്ല.
ചോദ്യം 32 ൽ മോണോമറിന്റെ സ്ട്രക്ചർ വരച്ചാൽ തന്നെ മുഴുവൻ മാർക്ക് കിട്ടേണ്ടതാണെങ്കിലും ഈ. സ്‌ക്കീം പ്രകാരം കുട്ടിക്ക് മാർക്ക് ലഭിക്കില്ല.
ചോദ്യം 36 ൽ റിയാക്ഷനുകളുടെ പേര് എഴുതിയാൽ കൊടുക്കേണ്ട മാർക്ക് പരിഗണിച്ചിട്ടില്ല.
ഇവയെല്ലാം നിർബന്ധമായും സ്‌കീമിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഉൾപ്പെടുന്നു.


Summary: കേരള സിലബസിലെ വിദ്യാർഥികൾക്ക് മെഡിക്കൽ- എഞ്ചിനീയറിങ് പ്രവേശനം നിഷേധിക്കാൻ ഒരു സി.ബി.എസ്.ഇ ലോബി പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുവെന്ന, പി. പ്രേമചന്ദ്രൻ അടക്കമുള്ള അധ്യാപകർ ട്രൂ കോപ്പിയിലൂടെ നടത്തിയ വിമർശനം ശരിവക്കുന്നതാണ്, കെമിസ്ട്രി ഉത്തരസൂചികയുമായി ബന്ധപ്പെട്ട പ്രശ്‌നം.


Comments