ഒരു വർഷമായി ഗ്രാന്റില്ല, കൊഴിഞ്ഞുപോയത് നൂറിലേറെ ആദിവാസി - ദലിത് വിദ്യാർഥികൾ

ആദിവാസി - ദലിത് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി നൽകേണ്ട ഗ്രാൻ്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇതേതുടർന്ന് രണ്ടു വർഷത്തിനുള്ളിൽ നൂറിലേറെ യു.ജി./പി.ജി. വിദ്യാർത്ഥികളാണ് കൊഴിഞ്ഞുപോയിരിക്കുന്നത്. ഹോസ്റ്റൽ ഫീസും മറ്റും നൽകാനാകാതെ നിരവധി വിദ്യാർഥികൾ നരകയാതനയിലാണ്. സർക്കാറിനുമുന്നിൽ ഈ പ്രശ്നം പലതവണ ഉന്നയിക്കപ്പെട്ടിട്ടും, വംശീയമായ ഒരു വിവേചനത്തിന് സമാനമായി, അവഗണിക്ക​പ്പെടുകയാണ്.

Think

ദിവാസി - ദലിത് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി നൽകേണ്ട ഗ്രാൻ്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയതിനെതുടർന്ന് രണ്ടു വർഷത്തിനുള്ളിൽ നൂറിലേറെ യു.ജി./പി.ജി. വിദ്യാർത്ഥികൾ വിവിധ കലാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി. ഹോസ്റ്റൽ ഫീസും മറ്റും നൽകാനാകാതെ നിരവധി വിദ്യാർഥികൾ നരകയാതനയിലാണ്. സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സമയബന്ധിതമായി ഫീസ് നൽകാൻ കഴിയാത്തതിനാൽ അധികൃതരുടെ സമ്മർദ്ദത്തിന് വിധേയമാണ്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും, മാനസികാരോഗത്തെയും, ആത്മാഭിമാനത്തെയും ബാധിക്കുന്നതായി ഇ-ഗ്രാന്റ്സ് സംരക്ഷണ സമിതിക്കുവേണ്ടി ആദിശക്തി സമ്മർ സ്കൂൾ ആക്റ്റിങ് ചെയർമാൻ മണികണ്ഠൻ സി., ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ എന്നിവർ പ്രസ്താവനയിൽ പറയുന്നു.

എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകൾ ഭരണഘടനാ അവകാശം, വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകാത്ത സർക്കാർ നടപടി തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് എറണാകുളം അച്യുതമേനോൻ ഹാളിൽ ഇ-ഗ്രാന്റ്സ് സംരക്ഷണ കൺവെൻഷൻ നടക്കുകയാണ്.

ഗ്രാൻ്റുകളും സ്കോളർഷിപ്പുകളും മുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. യു.ജി./പി.ജി./ഗവേഷക വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ മേഖലയിലെ വിദ്യാർത്ഥികൾക്കും ഗ്രാൻ്റുകൾ നൽകിയത് മാസ ങ്ങൾക്ക് മുമ്പാണെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

‘‘എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസചെലവുകൾ അപ്രതീക്ഷിതമായി ഉണ്ടാകുന്നതല്ല. വിവിധ കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ബഡ്‌ജറ്റിൽ തുക വകയിരുത്താറുണ്ട്. പിന്നെ എന്തുകൊ ണ്ടാണ് പരാതികൾ ഉയരുന്നത്? സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല.’’- പ്രസ്താവനയിൽ പറയുന്നു.

‘‘സർക്കാർ ജീവനക്കാരുടെ ശമ്പളം, മന്ത്രിമാരുടെ ശമ്പളം, മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം എന്നിവയൊന്നും മുടങ്ങാറില്ല. മറ്റ് പരിപാടികൾക്കും കുറവില്ല. പഠനകാലത്ത് വിദ്യാർത്ഥികളുടെ ഉപജീവനത്തിനും അതിജീവനത്തിനും, പഠന ആവശ്യത്തിനും നൽകേണ്ട തുക ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടും നൽകാത്തത് ജാതീയവും വംശീയവുമായ വിവേചനമാണെന്ന് മാത്രമേ അനുമാനിക്കാനാകു. പരാതികൾ പറയുമ്പോൾ ഇ-ഗ്രാൻ്റ്സ് ഇനത്തിൽ കോടികൾ നൽകിയ കണക്കാണ് മന്ത്രി ഉൾപ്പെടെ പറയാറുള്ളത്. പക്ഷേ ആർക്ക്, ഏത് ഇനത്തിൽ, ഏതു മാസം വരെ എന്ന കണക്കുകൾ പറയുന്നില്ല’’- പ്രസ്താവനയിൽ പറയുന്നു.

ആദിവാസി- ദലിത് വിദ്യാര്‍ഥികളുടെ ഹോസ്റ്റൽ അലവൻസ്

ലംപ്സംഗ്രാന്റ്റ്, ഹോസ്റ്റൽ അലവൻസുകൾ, പോക്കറ്റ് മണി, ഡേ സ്കോളേ ഴ്സിനുള്ള അലവൻസ്, ഗവേഷക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് എന്നിവയാണ് വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭിക്കേണ്ടത്. ട്യൂഷൻഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്. വിദ്യാർത്ഥികൾക്ക് നേരിട്ട് കിട്ടേണ്ട തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകുന്നില്ല എന്നതാണ് പ്രധാന പരാതി. ട്യൂഷൻഫീസ് ഇനത്തിൽ സ്ഥാപനങ്ങൾക്ക് നൽകുന്നത് വൈകിയാൽ വിദ്യാർത്ഥികളിൽ സമ്മർദ്ദമുണ്ടാകാറുണ്ടെങ്കിലും, പഠനകാലത്ത് ഉപജീവനത്തിനും പഠന ആവശ്യത്തിനും ലഭി ക്കേണ്ട തുകകൾ (കോളേജുകൾക്ക് നൽകേണ്ട തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണ്) പഠനകാലത്ത് നൽകുന്നില്ല എന്നത് മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ്.

എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് നൽകുന്ന ലംപ്‌സംഗ്രാൻ്റ്, ഹോസ്റ്റൽ അലവൻസ്, പോക്കറ്റ് മണി, ഡേ സ്കോളർ അലവൻസ് എന്നിവ വളരെ കുറഞ്ഞ നിരക്കിലാണ്. ലംപ്‌സംഗ്രാൻ്റ് ഇനത്തിൽ യു.ജി. വിഭാഗത്തിന് 1400 രൂപയും പി.ജി. വിഭാഗത്തിന് 1900 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / സർക്കാർ ഇതര കോളേജുകളിൽ യു.ജി./പി.ജി. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് (SC & ST) പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത എസ്.സി. വിദ്യാർത്ഥികൾ സ്വകാര്യഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ 1500 രൂപ യും, എസ്.ടി. വിദ്യാർത്ഥികൾക്ക് 3000 രൂപയുമാണ് പ്രതിമാസം നൽകേണ്ടത്. ഡേ സ്കോളേഴ്‌സിന് പ്രതിമാസം 800 രൂപയും നൽകേണ്ടതാണ്. പ്രൊഫഷണൽ കോളേജുകളിൽ (മെഡിക്കൽ, എഞ്ചിനീയറിംഗ്) പ്രതിമാസം ഹോസ്റ്റൽ അലവൻസ് 4500 രൂപ എന്ന നിരക്കിലാണ് കുറേ വർഷമായി നിലനിൽക്കുന്നത്. പ്രതിമാസം 3500 രൂപ മാത്രമേ കിട്ടൂ എന്നതിനാൽ മിക്കവാറും എയ്‌ഡഡ് / സ്വകാര്യ കോളേജുകൾ ഹോസ്റ്റലുകളുണ്ടെങ്കിലും എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകില്ല. ശരാശരി 6500 - 8000 രൂപയാണ് ഹോസ്റ്റൽ ചെലവ്. പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകളിലും ഇത്രതന്നെ ചെലവ് വരും. ഇപ്പോൾ നൽകുന്ന തുക കൊണ്ട് ഒരു വ്യക്തിക്ക് നഗരത്തിൽ ജീവി ക്കാൻ കഴിയില്ല എന്ന് എസ്‌.സി./എസ്.ടി. വകുപ്പിന് അറിയാം. ബോർഡിംഗ് & ലോഡ്‌ജിംഗ് ചെലവ് 6000 - 6500 രൂപ ആക്കണമെന്ന് എസ്.സി./എസ്.ടി. വകുപ്പ് ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. 3500- ൽ നിന്ന് 4000 രൂപയാക്കിയാൽ പോരേ എന്നാണ് ധനകാര്യവകുപ്പിൻ്റെ ആലോചന. എന്നാൽ വർദ്ധിപ്പിക്കാത്ത തുച്ഛമായ തുകയും ഇപ്പോൾ നൽകേണ്ടതില്ല എന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഞങ്ങൾ വല്ലപ്പോഴും നൽകുന്ന തുക കൊണ്ട് പഠിക്കുകയും ജീവിക്കുകയും ചെയ്‌താൽ മതി എന്ന പഴഞ്ചൻ ജാതിചിന്തയിൽ തന്നെയാണ് ഉദ്യോഗസ്ഥവർഗം. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് വരുമാനപരിധി അടിച്ചേൽപ്പിക്കാൻ യാതൊരു മടിയുമില്ല. EWS കാരുടെ ദാരിദ്ര്യത്തിന്റെ സാമ്പത്തിക പരിധി എട്ടു ലക്ഷമാണെങ്കിൽ, എസ്.സി./എസ്.ടി. കാർക്ക് രണ്ടര ലക്ഷമാണ്. ഇതിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ ഇപ്പോൾ കിട്ടേണ്ട തുച്ഛമായ തുകയും ലഭിക്കില്ല.

1980- നു ശേഷം കേരളത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമ്മിക്കുന്നില്ല. നല്ല കോഴ്‌സിന് പഠിക്കണമെങ്കിൽ ഏത് യൂണിവേഴ്‌സിറ്റികളിലും പോകാൻ അവസരമുണ്ടെന്നിരിക്കെ പഠിക്കാനും, ജീവിക്കാനും പര്യാപ്താമായ ഹോസ്റ്റൽ സൗകര്യം സർക്കാർ നിഷേധിക്കുന്നത് വിവേചനമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

ആദിശക്തി സമ്മർ സ്കൂൾ ആക്റ്റിങ് ചെയർമാൻ മണികണ്ഠൻ സി., ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ

ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപന ങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസു കൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരി ക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിൽ ഏറെയായി പിന്നിലാണ്. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനം നിലവിലില്ല. കോളേജുകൾ സമയത്ത് ഡിമാൻ്റ് ചെയ്‌തില്ലെങ്കിൽ വകുപ്പ് ചോദിക്കില്ല. പട്ടികവർഗ്ഗ വകുപ്പിൽ ഇ-ഗ്രാൻ്റ്സ് കൈകാര്യം ചെയ്‌തിരുന്ന താൽക്കാലിക ജീവനക്കാ രായ സപ്പോർട്ടിംഗ് എഞ്ചിനീയർമാരെ പിരിച്ചുവിട്ടു. ഫലത്തിൽ ഇ-ഗ്രാൻ്റ് സ് സംവിധാനം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർഷാവർഷം ബഡ്‌ജറ്റിൽ തുക വകയിരുത്തുമെങ്കിലും ധനപ്രതിസന്ധിയുടെ പേരിൽ ഇത് ചെലവഴിക്കി ല്ല. മറ്റ് ആവശ്യങ്ങൾക്ക് പ്രതിസന്ധിയില്ലാതെ ഈ പണം വിനിയോഗിക്കും. എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ ഭരണഘടന അവകാശം ഉറപ്പാക്കാനുള്ള ചില നിർദേശങ്ങളും പ്രസ്താവന മുന്നോട്ടുവച്ചു:

1) വർഷത്തിലൊരിക്കൽ ഗ്രാൻ്റുകൾ നൽകിയാൽ മതിയെന്ന ഉത്തരവിന്റെ പ്രസക്തമായ ഭാഗം തിരുത്തണം. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം ലഭിക്കാൻ പേമെൻ്റ് സംവിധാനത്തിൽ മാറ്റം വരുത്തണം.

2) ഹോസ്റ്റൽ അലവൻസുകളും മറ്റ് എല്ലാ അലവൻസുകളും ഗ്രാൻ്റുകളും കാലാനുസൃതവും യഥാർത്ഥ ബോർഡിംഗ് / ലോഡ്‌ജിംഗ് ചെലവിനനു സരിച്ച് വർദ്ധിപ്പിക്കണം.

3) ട്യൂഷൻ ഫീ നൽകാൻ പ്രത്യേക പേമെൻ്റുരീതി ഉണ്ടാക്കണം

4) പുതിയ ആവശ്യങ്ങൾ കണക്കിലെടുത്ത് പ പദ്ധതികൾ നടപ്പാക്കണം- ലാപ്ടോപ്പ്, ഡാറ്റാ ചാർജ്, യൂണിഫോം അലവൻസ്, പ്രീ അഡ്മിഷൻ സപ്പോർട്ട് സിസ്റ്റം, ഇന്റേൺ ഷിപ്പ് ഫീസ്, ആഡ് ഓൺ കോഴ്സസ് ഫീസ്, പ്ലേസ്മെന്റ്സെൽ ഫീസ്, മറ്റു ന്യൂജനറേഷൻ കോഴ്സുകൾക്ക് ആവശ്യമായ തുക.


ആദിശക്തി സമ്മർ സ്കൂളും എം. ഗീതാനന്ദനും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോകള്‍:

Comments