ആഗോളതലത്തിൽ കോളജുകളും സർവകലാശാാലകളും അധ്യാപകരുടെ മൂല്യനിർണയത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ടെന്യൂവർ ട്രാക്ക് സിസ്റ്റം കേരളത്തിൽ സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ ലോകത്തെങ്ങുമുള്ള മികച്ച സർവ്വകലാശാലകൾ അധ്യാപകരുടെ കഴിവ് വിലയിരുത്തുന്നതിന് എന്തൊക്കെ മാർഗങ്ങളാണ് സ്വീകരിക്കുന്നത്? ടെന്യൂർ ട്രാക്ക് സിസ്റ്റത്തിന്റെ ചരിത്രവും ഇന്ത്യയിലെയും കേരളത്തിലെയും സാധ്യതകളും വിലയിരുത്തുകയാണ് എമിറേറ്റ്സ് കോളജ് ഒഫ് അഡ്വാൻസ്ഡ് എജുക്കേഷനിലെ അധ്യാപകനും വിദ്യാഭ്യാസ ഗവേഷകനുമായ ഡോ. ഷാൽജൻ അരീപ്പറ്റമണ്ണിൽ.