ചോദ്യപേപ്പർ ചോർത്തൽ മാഫിയക്ക് നൂറിൽ നൂറും വാങ്ങിക്കൊടുക്കുന്ന വിദ്യാഭ്യാസ വകുപ്പ്

മിനിമം മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷാകേന്ദ്രീകരണം ശരിക്കും മുതലെടുക്കാൻ പോകുന്നത്, പരീക്ഷാപേപ്പർ ചോർത്തുന്ന മാഫിയയാണ്. മിനിമം മാർക്ക് കിട്ടാത്ത വിദ്യാർഥിയെ രണ്ടാഴ്ച കൊണ്ട് വിജയിപ്പിച്ചെടുക്കുന്ന വിദ്യ സാധിപ്പിച്ചെടുക്കാൻ അവർക്ക് ഒരു രാത്രി മതി. മിനിമം മാർക്ക് എന്നത് ഇത്തരം കോച്ചിങുകളും സ്വകാര്യ ട്യൂഷനും നിർബന്ധമാക്കുന്ന ഒരവസ്ഥയിലേക്കാണ് നയിക്കുക.

സ്‌കൂൾ അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. ചോദ്യങ്ങൾ പരീക്ഷയുടെ തലേന്ന് കൃത്യമായ പ്രവചിക്കുന്ന വിദ്യ കണ്ടുപിടിച്ച എം.എസ്. സൊല്യൂഷൻസ് എന്ന യു റ്റ്യൂബ് ചാനലിനും ചില സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കും പുറകിൽ സ്‌കൂളിലും ട്യൂഷൻ സെന്ററുകളിലും ഒരേപോലെ ‘സേവനം’ നൽകുന്ന അധ്യാപകർ മാത്രമല്ല, പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ ഒരു നെറ്റ്‌വർക്ക് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതുവരെ നടന്ന അന്വേഷണം തെളിയിക്കുന്നത്. നമ്മുടെ സ്‌കൂൾ പരീക്ഷാ സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ട്, ഈ കുറ്റകൃത്യം. കഴിഞ്ഞ ഓണപ്പരീക്ഷയുടെ തലേന്നും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ചില ട്യൂഷൻ സെന്ററുകളുടെ യുട്യൂബ് ചാനലുകളിൽ വന്നിരുന്നു. അന്നും, തങ്ങൾ സാധ്യതാചോദ്യങ്ങളാണ് പുറത്തുവിട്ടതെന്ന ന്യായമാണ് ഇവർ പറഞ്ഞത്. അന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അധികൃതരിൽനിന്നുതന്നെ ആവശ്യമുയർന്നുവെങ്കിലും സർക്കാർ അത് അവഗണിച്ചു.

ചോദ്യങ്ങൾ പരീക്ഷയുടെ തലേന്ന് കൃത്യമായ പ്രവചിക്കുന്ന വിദ്യ കണ്ടുപിടിച്ച  എം.എസ്. സൊല്യൂഷൻസ് എന്ന യു റ്റ്യൂബ് ചാനലിനും ചില സ്വകാര്യ ഓൺലൈൻ  സ്ഥാപനങ്ങൾക്കും പുറകിൽ സ്‌കൂളിലും ട്യൂഷൻ സെന്ററുകളിലും ഒരേപോലെ ‘സേവനം’ നൽകുന്ന അധ്യാപകർ മാത്രമല്ല, പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ ഒരു നെറ്റ്‌വർക്ക് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതുവരെ നടന്ന അന്വേഷണം തെളിയിക്കുന്നത്.
ചോദ്യങ്ങൾ പരീക്ഷയുടെ തലേന്ന് കൃത്യമായ പ്രവചിക്കുന്ന വിദ്യ കണ്ടുപിടിച്ച എം.എസ്. സൊല്യൂഷൻസ് എന്ന യു റ്റ്യൂബ് ചാനലിനും ചില സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കും പുറകിൽ സ്‌കൂളിലും ട്യൂഷൻ സെന്ററുകളിലും ഒരേപോലെ ‘സേവനം’ നൽകുന്ന അധ്യാപകർ മാത്രമല്ല, പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ ഒരു നെറ്റ്‌വർക്ക് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇതുവരെ നടന്ന അന്വേഷണം തെളിയിക്കുന്നത്.

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്, പാതിസമയം ട്യൂഷൻ സെന്ററിലും പാതി സമയം സ്‌കൂളിലും ജോലി ചെയ്യുന്ന അധ്യാപകരെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നാണ്. എന്നിട്ട് സർക്കാർ എന്തു ചെയ്തു? ഒരു നടപടിയും എടുത്തില്ല. മുമ്പും ഇത്തരം അധ്യാപകരെ വിജിലൻസ് സ്‌ക്വാഡുകൾ കണ്ടെത്തിയിരുന്നു. ചുരുങ്ങിയ കാലത്തെ സസ്‌പെൻഷനുശേഷം ഇവർ സർവീസിൽ തിരിച്ചെത്തി പഴയ പണി തുടരും. കുറ്റകരമായ അനാസ്ഥയോടെയാണ് വിദ്യാഭ്യാസ വകുപ്പ്, ഒരു വലിയ കുറ്റകൃത്യത്തെയും അതിനുപുറകിലെ മാഫിയയെയും കൈകാര്യം ചെയ്യുന്നത് എന്ന് വ്യക്തമാണ്. കേരളത്തിലും ഇന്ത്യയിലും സ്വകാര്യ ട്യൂഷനും പരീക്ഷാ കോച്ചിങും കോടികളുടെ ബിസിനസ് സാമ്രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

പരീക്ഷാ ചോദ്യപേപ്പർ ചോർത്തലിൽ പ്രതിസ്ഥാനത്തുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾകൾക്ക് ഒരൊറ്റ രാത്രി കൊണ്ട്, ആയിരക്കണക്കിന് വിദ്യാർഥികളുടെ വ്യൂവർഷിപ്പാണ് കിട്ടുന്നത്. ഇവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 1500 രൂപ നൽകി ആഡ് ചെയ്യുന്ന വിദ്യാർഥി, പിന്നീട് ഇവരുടെ സ്ഥിരം ഉപഭോക്താവായി മാറുന്നു.

സർക്കാർ കണക്കനുസരിച്ച് ഇന്ത്യയിലെ കോച്ചിങ് സ്ഥാപനങ്ങൾ 2019-20ൽ നൽകിയ ജി.എസ്.ടി 2240 കോടി രൂപയാണ്. 2023-24ൽ ഇത് 150 ശതമാനം വർധിച്ച്, 5517 കോടി രൂപയായി. 2028-ഓടെ സ്വകാര്യ കോച്ചിങ് വ്യവസായം 1.33 ലക്ഷം കോടി രൂപ ടേണോവറുള്ളതായി മാറുമെന്നാണ് കണക്ക്. ഈ കോടികളിലേക്ക് കേരളവും 'മികച്ച' സംഭാവന നൽകുന്നുണ്ട്. പരീക്ഷാ ചോദ്യപേപ്പർ ചോർത്തലിൽ പ്രതിസ്ഥാനത്തുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾകൾക്ക് ഒരൊറ്റ രാത്രി കൊണ്ട്, ആയിരക്കണക്കിന് വിദ്യാർഥികളുടെ വ്യൂവർഷിപ്പാണ് കിട്ടുന്നത്. ഇവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 1500 രൂപ നൽകി ആഡ് ചെയ്യുന്ന വിദ്യാർഥി, പിന്നീട് ഇവരുടെ സ്ഥിരം ഉപഭോക്താവായി മാറുന്നു. ഓരോ പ്രവചന വീഡിയോയും ലക്ഷക്കണക്കിന് വിദ്യാർഥികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനുള്ള ചൂണ്ടകളാണ്. സ്‌കൂൾ അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമെല്ലാം അടങ്ങുന്ന മാഫിയയും ഇതിന്റെ ഗുണഭോക്താക്കളായി വരുന്നു. നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ വിദ്യാർഥിവിരുദ്ധവും അശാസ്ത്രീയവുമായ മൂല്യനിർണയരീതിയുമായി ഈ കുറ്റകൃത്യത്തെ ബന്ധപ്പെടുത്തി പരിശോധിച്ചില്ലെങ്കിൽ, ഇനിയും ഇത് ആവർത്തിക്കും.

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് വിദ്യാഭ്യാസമന്ത്രി  വി. ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്, പാതിസമയം ട്യൂഷൻ  സെന്ററിലും പാതി സമയം സ്‌കൂളിലും ജോലി ചെയ്യുന്ന അധ്യാപകരെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നാണ്.
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്, പാതിസമയം ട്യൂഷൻ സെന്ററിലും പാതി സമയം സ്‌കൂളിലും ജോലി ചെയ്യുന്ന അധ്യാപകരെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നാണ്.

മാർക്കും സ്‌കോറും മാത്രം നോക്കി വിദ്യാർഥികളുടെ മികവിനെ അളക്കുന്ന യാന്ത്രിക പരീക്ഷാരീതിയാണ് ഇന്ന് വിദ്യാർഥികൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. യഥാർഥത്തിൽ, പഠനത്തെ പ്രചോദിപ്പിക്കാനെന്ന പേരിൽ നടത്തുന്ന ടേം പരീക്ഷകൾ പോലും വിദ്യാർഥികളെ വലിയ തോതിൽ സമ്മർദത്തിലാക്കുന്നു. മാർക്ക് കുറഞ്ഞാൽ വിദ്യാർഥി മാത്രം കുറ്റക്കാരാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിന്റെ ഏറ്റവും ക്രൂരമായ പ്രയോഗങ്ങളിലൊന്നാണ്, ഈ വർഷം മുതൽ എട്ടാം ക്ലാസ് പരീക്ഷയ്ക്ക് ഏർപ്പെടുത്തിയ 30 ശതമാനം മിനിമം പാസ് മാർക്ക്. 2026- 27 ഓടെ പത്താം ക്ലാസ് എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മിനിമം മാർക്ക് നിലവിൽ വരും. പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികളെ രണ്ടാഴ്ച കൊണ്ട് മിനിമം മാർക്ക് നേടാൻ പ്രാപ്തരാക്കുമത്രേ. ഇതോടെ, സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം നിലവാരത്തകർച്ചയിൽനിന്ന് രക്ഷപ്പെടുമെന്നാണ് സർക്കാർ പ്രഖ്യാപനം.

കേരളം കഴിഞ്ഞ എട്ടു വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 4500 കോടി രൂപയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട നമ്മുടെ പൊതുവിദ്യാലയങ്ങളിലുള്ള കുട്ടികളുടെ നിലവാരം പരിശോധിക്കാനുള്ള ശാസ്ത്രീയമായ അക്കാദമിക് സംവിധാനം സർക്കാറിന്റെ കൈയിലുണ്ടോ? 'കാമ്പസ് തന്നെ പാഠപുസ്തകം' എന്നും 'ഓരോ കുട്ടിയും ഓരോ യൂണിറ്റ്' എന്നുമുള്ള മധുരമനോജ്ഞ മുദ്രാവാക്യങ്ങൾ ഇടതുപക്ഷ സർക്കാർ മറന്നുകാണാൻ വഴിയില്ല.

കോവിഡിനുശേഷം ആഗോളതലത്തിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും മൂല്യനിർണയരീതികളെയും കുറിച്ച് കാര്യമായ പുനരാലോചനകൾ നടന്നിട്ടുണ്ട്. വിദ്യാർഥികളുടെ വ്യക്തിഗതവും സാമൂഹികവുമായ സവിശേഷതകളെ പരിഗണിക്കുന്ന ഇൻക്ലൂസീവായ ക്ലാസ് മുറികൾ, അതിനനുയോജ്യമായ മൂല്യനിർണയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബോധനരീതി ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഇന്ത്യയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കപ്പെടുന്നത്. നിലനിൽക്കുന്ന വിവേചനങ്ങൾ രൂക്ഷമാക്കുകയും കമ്പോളവൽക്കരണത്തിന് വേഗം കൂട്ടുകയും ചെയ്യുന്ന ഒരു സമീപനമാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ചത്. അതിനെ വിമർശനാത്മകമായി പരിശോധിച്ചേ കേരളത്തിൽ നടപ്പാക്കൂ എന്ന് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, കേന്ദ്രത്തിനേക്കാൾ വേഗത്തിൽ കേരളം എന്ന മട്ടിലാണ് ഇവിടെ പ്രയോഗിക്കുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തന്നെ വിദ്യാഭ്യാസ നയസമീപനങ്ങളെ  അട്ടിമറിക്കുന്ന ബ്യൂറോക്രാറ്റിക് സംവിധാനത്തെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ  ഇതേ ഇടതുപക്ഷ സർക്കാർ സംരക്ഷിച്ചുനിർത്തുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തന്നെ വിദ്യാഭ്യാസ നയസമീപനങ്ങളെ അട്ടിമറിക്കുന്ന ബ്യൂറോക്രാറ്റിക് സംവിധാനത്തെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഇതേ ഇടതുപക്ഷ സർക്കാർ സംരക്ഷിച്ചുനിർത്തുന്നത്.

ഈയിടെ, നാലു വർഷ ബിരുദ കോഴ്‌സുകളുടെ ഫീസ് കുത്തനെ ഉയർത്തിയ തീരുമാനം പരിശോധിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവയുടെ നടത്തിപ്പിന് സർക്കാർ ഇതര ഏജൻസികളുടെ സഹായം തേടണമെന്നും 25 മുതൽ 35 ശതമാനം വരെ വിദ്യാർഥിയുടെ ഫീസിൽ നിന്ന് കണ്ടെത്തണമെന്നുമുള്ള ശ്യാം ബി. മേനോൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു ഈ ഫീസ് വർധന. ഇ ഗ്രാന്റുകൾ നിഷേധിച്ച് ഗവേഷണ മേഖലയിൽനിന്ന് എസ്.സി- എസ്.ടി വിദ്യാർഥികളെ പുറന്തള്ളിക്കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണ്, പൊതുവിദ്യാഭ്യാസമേഖലയിൽ യാന്ത്രിക മൂല്യനിർണയ രീതികൾ അതേപടി നിലനിർത്താനുള്ള ശാഠ്യങ്ങൾ. വിദ്യാർഥികളുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധിപ്പിച്ച് നടത്തേണ്ട വിലയിരുത്തൽ സമീപനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ചർച്ചാക്കുറിപ്പ് വാചാലമാകുന്നുണ്ട്. 2024-ലെ പാഠ്യപദ്ധതി രൂപരേഖയും ക്ലാസ് മുറികളിൽ നടക്കേണ്ട മൂല്യനിർണയത്തെക്കുറിച്ചുള്ള വിദ്യാർഥി പക്ഷ സ്വപ്നങ്ങൾ പങ്കുവെക്കുന്നുണ്ട്.

എന്നാൽ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഇന്ന് നിയന്ത്രിക്കുന്നത് ഭാവനാശൂന്യമായ വിദ്യാഭ്യാസ വകുപ്പും മന്ത്രിയും രാഷ്ട്രീയ നേതൃത്വവുമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തന്നെ വിദ്യാഭ്യാസ നയസമീപനങ്ങളെ അട്ടിമറിക്കുന്ന ബ്യൂറോക്രാറ്റിക് സംവിധാനത്തെയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഇതേ ഇടതുപക്ഷ സർക്കാർ സംരക്ഷിച്ചുനിർത്തുന്നത്. അതുകൊണ്ടാണ്, പുതുക്കിപ്പണിത ക്ലാസ് മുറികളിൽ പുതുക്കിപ്പണിയാൻ കഴിയാത്ത ബോധനശാസ്ത്രത്തിന് തുടരാനാകുന്നത്.

ട്യൂഷനും കോച്ചിങിനും പോകാൻ കഴിവുള്ള വിദ്യാർഥികൾ മാത്രമുളള വരേണ്യ ക്ലാസ് മുറികളാണ് കോടികൾ ചെലവിട്ട് നമ്മൾ നിർമിച്ചുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവാകണം ചോദ്യപേപ്പർ ചോർച്ച എന്ന കുറ്റകൃത്യത്തിന്റെ യഥാർഥ എഫ്.ഐ.ആർ.

നവീകരിക്കപ്പെട്ടുവെന്ന് സർക്കാർ അവകാശവാദം മുഴക്കുന്ന ക്ലാസ് മുറികളിൽനിന്ന് ഏതുതരം വിദ്യാർഥികളാണ് തോറ്റ് പുറന്തള്ളപ്പെടുന്നത്? 2024-ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം നോക്കൂ. സി, ഡി ഗ്രേഡുകൾ നേടിയവരിൽ അധികവും ദലിത്, പിന്നാക്ക വിഭാഗക്കാരാണ്. ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരും അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളുമെല്ലാം ഇവരിലുണ്ട്. ഈ കുട്ടികളെയാണ് നമ്മൾ ഈ വർഷം മുതൽ എട്ടാം ക്ലാസുമുതൽ ക്ലാസിൽനിന്നിറക്കിവിടാൻ പോകുന്നത്.

മിനിമം മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷാകേന്ദ്രീകരണം ശരിക്കും മുതലെടുക്കാൻ പോകുന്നത്, പരീക്ഷാപേപ്പർ ചോർത്തുന്ന മാഫിയയ്ക്കാണ്. മിനിമം മാർക്ക് കിട്ടാത്ത വിദ്യാർഥിയെ രണ്ടാഴ്ച കൊണ്ട് വിജയിപ്പിച്ചെടുക്കുന്ന വിദ്യ സാധിപ്പിച്ചെടുക്കാൻ അവർക്ക് ഒരു രാത്രി മതി. മിനിമം മാർക്ക് എന്നത് ഇത്തരം കോച്ചിങുകളും സ്വകാര്യ ട്യൂഷനും നിർബന്ധമാക്കുന്ന ഒരവസ്ഥയിലേക്കാണ് നയിക്കുക. ട്യൂഷനും കോച്ചിങിനും പോകാൻ കഴിവുള്ള വിദ്യാർഥികൾ മാത്രമുളള വരേണ്യ ക്ലാസ് മുറികളാണ് കോടികൾ ചെലവിട്ട് നമ്മൾ നിർമിച്ചുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവാകണം ചോദ്യപേപ്പർ ചോർച്ച എന്ന കുറ്റകൃത്യത്തിന്റെ യഥാർഥ എഫ്.ഐ.ആർ.

Comments