എതിരൻ കതിരവൻ

ഒന്നാം ക്ലാസിൽ
പോകാൻ കഴിയാതിരുന്ന
ഒരു കുട്ടി, അനവധി കുട്ടികൾ…

പല അസുഖങ്ങളുള്ള, മെലിഞ്ഞ് ചാകാറായെന്നു കണ്ടാൽ തോന്നുന്ന എന്നെ സ്കൂളിൽ അയക്കേണ്ടെന്ന് അമ്മ തീരുമാനിച്ചു കാണണം. അതുകൊണ്ട്, എനിയ്ക്ക് ഒന്നാം ക്ലാസിൽ പോകാനായില്ല. സാമൂഹിക/കുടുംബ ചുറ്റുപാടുകളും ആരോഗ്യപ്രശ്നങ്ങളും മൂലം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്നതിനെക്കുറിച്ച് സ്വന്തം അനുഭവം മുൻനിർത്തി എഴുതുകയാണ് എതിരൻ കതിരവൻ.


സ്കൂൾ തുറക്കുന്നത് എല്ലാവരുടേയും ഗൃഹാതുരതാലിസ്റ്റിൽ ഒന്നാമതായുള്ള ഓർമ്മയാണ്. അത്രയേറെ ഉത്സാഹം തോന്നുന്ന ദിവസം. ഏറെനാൾ അതിനുവേണ്ടി കാത്തിരുന്ന് വന്നണയുന്നത്. ഈ സന്തോഷം പഠിയ്ക്കാനുള്ള ആവേശം കൊണ്ടൊന്നുമല്ല, കൂട്ടുകാരൊടൊപ്പം കൂടാമെന്നും സല്ലപിക്കാമെന്നുമുള്ള വാഞ്ഛയാലാണ്. ലോകത്തെമ്പാടും ഇതു തന്നെ സ്ഥിതി. ചില കുട്ടികൾ ആദ്യത്തെ ദിവസം പോകാൻ മടി കാണിയ്ക്കുമെങ്കിലും പിന്നെ ഉത്സാഹം വർദ്ധിക്കുന്നതായിട്ടാണ് പതിവ്.

സ്കൂളിലെ ആദ്യദിവസം പേടിയോടെ, ഉൽക്കണ്ഠയോടെ ഉൾക്കൊള്ളുന്ന കുട്ടികളുമുണ്ട്. ഒന്നോ രണ്ടോ വർഷം സ്കൂളിൽ പോയവർക്ക് ഉത്സാഹമേറുന്നത് പരിചിതമായ കൂട്ടുകാർ അവിടെ കാണും എന്ന പ്രതീക്ഷയാലാണ്. ഈ പ്രതീക്ഷയില്ലെങ്കിൽ ഹർഷോന്മാദം ഒന്നുമില്ലതന്നെ.

ബാല്യകാലം ബാധ്യതയുടേതും ആയിരുന്നേയ്ക്കാം. എന്നാൽ ലോകത്ത് പത്തു കുട്ടികളിൽ ഒരാൾ വീതം പ്രൈമറി സ്കൂളിൽ പോകുന്നില്ല എന്ന് യുനെസ്കോ കണക്കുകൾ സൂചിപ്പിക്കുന്നു.
ബാല്യകാലം ബാധ്യതയുടേതും ആയിരുന്നേയ്ക്കാം. എന്നാൽ ലോകത്ത് പത്തു കുട്ടികളിൽ ഒരാൾ വീതം പ്രൈമറി സ്കൂളിൽ പോകുന്നില്ല എന്ന് യുനെസ്കോ കണക്കുകൾ സൂചിപ്പിക്കുന്നു.

എൻ്റെ മക്കൾ ഇവിടെ, അമേരിക്കയിൽ അഞ്ചാം ക്ളാസ് കഴിഞ്ഞ് മിഡിൽ സ്കൂളിലേക്ക് പോകാറായപ്പോൾ വീടിനടുത്തുള്ള സ്കൂൾ, ഞങ്ങൾ, മാതാപിതാക്കൾ തെരഞ്ഞെടുത്തു. പക്ഷേ മറ്റൊരു സ്കൂൾ ഡിസ്ട്രിക്റ്റിൽ പെട്ടതായതുകൊണ്ട് ഒരു പ്രത്യേക അപേക്ഷ കൊടുക്കണം, അത്രേയുള്ളൂ. അവരുടെ കൂട്ടുകാർ മൊത്തം അത്ര ദൂരെയല്ലാത്ത മറ്റൊരു സ്കൂളിലേക്കാണ് പോകുന്നതെന്ന് അവർക്ക് അറിവു കിട്ടിയതോടെ ഈ അടുത്തുള്ള സ്കൂൾ പാടേ നിരാകരിച്ചു. ആ സ്കൂളിൽ വിടാൻ ശ്രമിക്കുകയാണെങ്കിൽ സ്കൂളിൽപ്പോക്ക് വേണ്ടെന്നുവെയ്ക്കും എന്ന് രണ്ടു മക്കളും ശഠിച്ചു. സ്നേഹബന്ധങ്ങളാണ്, പഠിയ്ക്കാനുള്ള ത്വരയല്ല ആദ്യ ദിവസത്തെ അത്യുത്സാഹത്തിനു കാരണം എന്നത് സത്യമാണ്.

സ്കൂളിലെ ആദ്യദിവസം ആകർഷകമാക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകങ്ങളും പ്രസിദ്ധരുടെ ഉക്തികളും ധാരാളമുണ്ട്. അപരിചിതലോകത്തേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ഉത്ക്കണ്ഠയുണ്ടായേക്കാം. അതിനെ ലഘൂകരിക്കാനുള്ള പുസ്തകങ്ങളും ധാരാളമായുണ്ട്. ഇന്ന്, മൂന്നു വയസ്സു തികയുന്നതിനു മുമ്പുതന്നെ പ്രി സ്കൂളിലും കിൻഡർ ഗാർടനിലുമൊക്കെ പോയിത്തുടങ്ങുന്ന കുട്ടികൾക്ക് സ്കൂളിലെ ആദ്യ ദിവസം അത്ര പുതുമ നൽകുന്നതായിരിക്കില്ല. മത്സരബുദ്ധി കൊടുമ്പിരിക്കൊള്ളുന്ന ഇന്ത്യയിലും ജപ്പാനിലുമൊക്കെ പറ്റുന്നിടത്തോളം വിവരങ്ങൾ കുഞ്ഞുതലച്ചോറിൽ കയറ്റിയേൽപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധവെയ്ക്കാറുണ്ട്. ബാല്യകാലം ബാധ്യതയുടേതും ആയിരുന്നേയ്ക്കാം. എന്നാൽ ലോകത്ത് പത്തു കുട്ടികളിൽ ഒരാൾ വീതം പ്രൈമറി സ്കൂളിൽ പോകുന്നില്ല എന്ന് യുനെസ്കോ കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ 250 മില്യൺ കുട്ടികളാണ് സ്കൂളിൽപ്പോകാൻ ഭാഗ്യം ലഭിക്കാത്തവർ. ലോവർ സെക്കന്ററി സ്കൂളിൽ എത്തിപ്പറ്റാത്തവർ 15 ശതമാനമാണത്രേ. സബ് സാഹാറൻ ആഫ്രിക്കയിലാണ് ഇത് കൂടുതൽ. പെൺകുട്ടികളാണ് സ്കൂളിൽപ്പോകാൻ സാധിക്കാത്തവരിൽ ഏറ്റവും കൂടുതൽ.

ജെ. എൻ. യുവിലായിരുന്ന കാലത്ത് കാമ്പസിൽ രണ്ട് ചായക്കടകളുണ്ടായിരുന്നു. രണ്ടിലും പത്ത് വയസ്സിൽത്താഴെയുള്ള കുട്ടികൾ ജോലി ചെയ്തിരുന്നു.

ഒന്നാം ക്ലാസിൽ പോകാൻ സാധിക്കാത്തവരിൽ ഞാനും പെടും എന്നതാണ് സത്യം. പല അസുഖങ്ങളുള്ള, മെലിഞ്ഞ് ചാകാറായെന്നു കണ്ടാൽ തോന്നുന്ന എന്നെ സ്കൂളിൽ അയക്കേണ്ടെന്ന് അമ്മയും തീരുമാനിച്ചു കാണണം. അടുത്തുള്ള പ്രൈമറി സ്കൂളിൽ - മീനച്ചിൽ എലവനാമണ്ടകം സ്കൂൾ- സമപ്രായക്കാരൊക്കെ പോകുന്നത് കാണുന്ന എന്നെ അതൊന്നും ബാധിച്ചുമില്ല. ഈ സ്കൂൾ അമ്മയുടെ തറവാട്ടു വകയായിരുന്നു, പിന്നീട് മേനാമ്പറമ്പിൽ കുടുംബം (എഴുത്തുകാരൻ സക്കറിയയുടെ കുടുംബം തന്നെ) വാങ്ങിച്ചതാണ്. വർഷാവസാനം പരീക്ഷയുടെ അന്ന് അച്ഛനു പെട്ടെന്ന് ബോധോദയമുദിക്കുകയും എന്നെ പരീക്ഷയ്ക്ക് ചേർക്കാൻ തീരുമാനിക്കുകയുമായിരുന്നു. അപ്പോഴേയ്ക്കും ആറ് വയസ്സായിരുന്നു എനിക്ക്. ഹെഡ് മിസ്ട്രസായ ഭാരതി സാറിന് ഒരു അപേക്ഷയെഴുതി അച്ഛൻ എന്നെക്കാൾ മൂന്നു വയസ്സുമാത്രം കൂടുതലുള്ള ചേച്ചിയുടെ കയ്യിൽ കൊടുത്ത് ഞങ്ങളെ സ്കൂളിലേക്ക് വിട്ടു.

ആകെ 250 മില്യൺ കുട്ടികളാണ് സ്കൂളിൽപ്പോകാൻ ഭാഗ്യം ലഭിക്കാത്തവർ. ലോവർ സെക്കന്ററി സ്കൂളിൽ എത്തിപ്പറ്റാത്തവർ 15 ശതമാനമാണത്രേ. സബ് സാഹാറൻ ആഫ്രിക്കയിലാണ് ഇത് കൂടുതൽ. പെൺകുട്ടികളാണ് സ്കൂളിൽപ്പോകാൻ സാധിക്കാത്തവരിൽ ഏറ്റവും കൂടുതൽ.
ആകെ 250 മില്യൺ കുട്ടികളാണ് സ്കൂളിൽപ്പോകാൻ ഭാഗ്യം ലഭിക്കാത്തവർ. ലോവർ സെക്കന്ററി സ്കൂളിൽ എത്തിപ്പറ്റാത്തവർ 15 ശതമാനമാണത്രേ. സബ് സാഹാറൻ ആഫ്രിക്കയിലാണ് ഇത് കൂടുതൽ. പെൺകുട്ടികളാണ് സ്കൂളിൽപ്പോകാൻ സാധിക്കാത്തവരിൽ ഏറ്റവും കൂടുതൽ.

കയ്യിൽ ഒരു പൊട്ടിയ സ്ലേറ്റു മാത്രം. വഴിക്കുള്ള കണ്ടത്തിൽ പീടികയിൽ നിന്ന് പുതിയ സ്ലേറ്റ് വാങ്ങാൻ അച്ഛൻ പറഞ്ഞിരുന്നെങ്കിലും അവിടെ സ്ലേറ്റ് ഇല്ല. കണക്കു പരീക്ഷയാണെന്ന് ആരോ പറഞ്ഞു. ചില കണക്കുകളൊക്കെ അറിയാമെങ്കിലും 100-ൽ തുടങ്ങി പിറകോട്ട് എണ്ണുന്നത് അത്ര നിശ്ചയമില്ല എന്നുപറഞ്ഞ് ഉച്ചത്തിൽ കരയുന്ന എന്നെയും കൊണ്ട് ചേച്ചി ഓടുകയാണ് സ്കൂളിലേക്ക്. 75 വരെയൊക്കെ എണ്ണി എത്തും, അതിലും താഴേയ്ക്ക് അത്ര പിടിയില്ല. പരീക്ഷയ്ക്കിരിക്കാൻ ഭാരതി സാർ കനിഞ്ഞ് സമ്മതിച്ചു. ഒന്നും എഴുതാനറിയാത്ത ഒരു കുട്ടിയുടെ സ്ലേറ്റ് വാങ്ങിച്ച് എനിക്കുതന്ന് ഒന്നാം ക്ലാസിലെ ചിന്നമ്മ സാർ പ്രശ്നം പരിഹരിച്ചു. പരീക്ഷയുടെ അവസാനം മാർക്ക് കൂട്ടിയപ്പോൾ എനിക്ക് 50-ൽ 50! എനിക്കുമാത്രം. പിറ്റേദിവസം ‘ഭാഷ’ (മലയാളം വിഷയത്തിന് അന്ന് ‘ഭാഷ’ എന്ന് പേര്) പരീക്ഷയെഴുതാൻ ആത്മവിശ്വാസം ധാരാളം.

ഇന്ന് കേരളത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പലരും സ്കൂളിൽ പോകുന്നില്ല എന്നാണറിവ്. അവർ തിരിച്ച് സ്വസംസ്ഥാനത്ത് പോകുന്നില്ലെങ്കിൽ ഇവിടെ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചേക്കും

മാണി സാർ എന്ന സ്നേഹമസൃണൻ പഠിപ്പിക്കുന്ന രണ്ടാം ക്ലാസിലെ ആദ്യ ദിവസവും എനിക്ക് നഷ്ടപ്പെട്ടു, കടുത്ത പനി മൂലം. സ്കൂളിൽ പോകാനുള്ള ഹർഷാതിരേകം കൂടിപ്പോയത് പനിയായി മാറിയതാണെന്ന് ചേച്ചിമാർ വ്യാഖ്യാനിച്ചു. സാമൂഹിക / കുടുംബ ചുറ്റുപാടുകളും ആരോഗ്യപ്രശ്നങ്ങളും മൂലം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്നതിന് വേറെ ഉദാഹരണ കഥകളൊന്നും വേണ്ട എന്നത് തെളിയുകയാണിവിടെ.

250 മില്ല്യൺ കുട്ടികൾ സ്കൂൾ തുറക്കുന്നതോ അടയ്ക്കുന്നതോ അറിയാതെ പോകുന്നു, മിക്കതും പെൺകുട്ടികൾ. അഞ്ചു വയസ്സിൽത്തന്നെ ജോലി ചെയ്തു തുടങ്ങേണ്ടിവരുന്ന എത്രയോ കുട്ടികൾ. ജെ. എൻ. യുവിലായിരുന്ന കാലത്ത് കാമ്പസിൽ രണ്ട് ചായക്കടകളുണ്ടായിരുന്നു. രണ്ടിലും പത്ത് വയസ്സിൽത്താഴെയുള്ള കുട്ടികൾ ജോലി ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസത്തിൻ്റെ നെടുങ്കൻ കെട്ടിടങ്ങൾക്കിടയിൽ, ബുദ്ധിജീവികൾ തലങ്ങും വിലങ്ങും ഉലാത്തുന്നതിനിടയിലാണ് ഈ ബാല്യങ്ങൾ സ്കൂൾ എന്നതറിയാതെ വളരുന്നത് എന്ന വിരോധാഭാസം അന്ന് ആരും അറിഞ്ഞു പോലുമില്ല.

സ്കൂളിലെ ആദ്യദിവസം പേടിയോടെ, ഉൽക്കണ്ഠയോടെ ഉൾക്കൊള്ളുന്ന കുട്ടികളുമുണ്ട്. ഒന്നോ രണ്ടോ വർഷം സ്കൂളിൽ പോയവർക്ക്  ഉത്സാഹമേറുന്നത് പരിചിതമായ കൂട്ടുകാർ അവിടെ കാണും എന്ന പ്രതീക്ഷയാലാണ്.
സ്കൂളിലെ ആദ്യദിവസം പേടിയോടെ, ഉൽക്കണ്ഠയോടെ ഉൾക്കൊള്ളുന്ന കുട്ടികളുമുണ്ട്. ഒന്നോ രണ്ടോ വർഷം സ്കൂളിൽ പോയവർക്ക് ഉത്സാഹമേറുന്നത് പരിചിതമായ കൂട്ടുകാർ അവിടെ കാണും എന്ന പ്രതീക്ഷയാലാണ്.

ഇന്ന് കേരളത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പലരും സ്കൂളിൽ പോകുന്നില്ല എന്നാണറിവ്. അവർ തിരിച്ച് സ്വസംസ്ഥാനത്ത് പോകുന്നില്ലെങ്കിൽ ഇവിടെ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചേക്കും. ഇതിൻ്റെ സാമൂഹിക പ്രതിഫലനങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.


Summary: Ethiran Kathiravan writes about children being unable to access school education due to social/family circumstances and health problems based on his own experience.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments