പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ 22 അധ്യാപകരും അനധ്യാപകരുമുള്ളതിൽ 22 പേരും നായന്മാരാണ്. ചങ്ങനാശ്ശേരി എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ ആകെയുള്ള 23 അധ്യാപകരും അനധ്യാപകരും നായന്മാരാണ്. ഇവിടെയെല്ലാം പുറന്തള്ളപ്പെടുന്നത് SC- ST വിഭാഗക്കാരാണ്. പൊതുഫണ്ടിൽനിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സ്വന്തം സമുദായത്തിൽ പെട്ടവരെ കുത്തിനിറയ്ക്കുന്നതിൽ കേരളത്തിന് ഒരു ലജ്ജയും ഇല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി നെക്‌സസിനെ തുറന്നുകാട്ടുന്ന സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.
