പ്ലസ് വൺ സീറ്റ് പ്രതിസന്ധി:
മലപ്പുറത്ത് 120, കാസർകോട് 18
താൽക്കാലിക ബാച്ചുകൾ

താൽക്കാലിക ബാച്ച് പ്രശ്‌നപരിഹാരമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ സീറ്റ് ക്ഷാമം തുടരുന്നുവെന്നും കുഞ്ഞാലിക്കുട്ടി.

Think

  • കാസർകോട്, മലപ്പുറം ജില്ലകളിൽ പ്ലസ് വണ്ണിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ചു.

  • മലപ്പുറം ജില്ലയിൽ 120, കാസർകോട് 18 വീതം ബാച്ചുകൾ.

  • മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിൽ 120 ബാച്ചും കാസർകോട്ട് 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്.

  • മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. കൊമേഴ്‌സിന് 61, ഹുമാനിറ്റീസിന് 59 ബാച്ചുകൾ വീതം.

  • കാസർകോട്ട് ഒരു സയൻസ് ബാച്ചും 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചും.

  • താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ സർക്കാറിന് 14.90 കോടി രൂപയുടെ അധിക ബാധ്യതയെന്ന് വിദ്യാഭ്യാസ മന്ത്രി.

  • നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി താൽക്കാലിക ബാച്ച് അനുവദിച്ചതായി അറിയിച്ചത്.

  • മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

  • താൽക്കാലിക ബാച്ച് പ്രശ്‌നപരിഹാരമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ സീറ്റ് ക്ഷാമം തുടരുന്നുവെന്നും കുഞ്ഞാലിക്കുട്ടി.

  • ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ജൂലൈ എട്ടിന് തുടങ്ങി. 30,245 പേർ ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നേടി. മലബാർ ജില്ലകളിൽ 18,223 വിദ്യാർഥികൾ ഇപ്പോഴും പുറത്താണ് എന്നാണ് കണക്ക്.

  • മലപ്പുറം 9993, പാലക്കാട്ട് 4434, കോഴിക്കോട്ട് 2307, കണ്ണൂർ 646, കാസർകോഡ് 843 സീറ്റു വീതമാണ് കുറവുള്ളത്.

  • വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ നിന്ന്:

  • 2023-24 അധ്യയന വർഷം സംസ്ഥാനത്ത് 4,25,671 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടി.

  • പ്ലസ് വൺ പഠനത്തിനായി 4,33,471 സീറ്റുകൾ ലഭ്യം.

  • സർക്കാർ,എയ്ഡഡ് മേഖലയിൽ 3,78,580 സീറ്റ്.

  • സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കാൻ മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 % മാർജിനൽ സീറ്റ് വർദ്ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % മാർജിനൽ സീറ്റ് വർദ്ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

Comments